16 November 2009
താക്കറെയുടെ വാക്കുകളില്‍ പ്രതിഷേധിക്കുക![]() സച്ചിന്‍ എന്ന കളിക്കാരന്‍ കളിക്കള ത്തില്‍ ഇറങ്ങുന്നത് മഹാ രാഷ്ട്രയെ പ്രതിനിധീ കരിച്ചല്ല മറിച്ച് ഇന്ത്യയെ ആണ്. ലോകമെ മ്പാടുമുള്ള കോടി ക്കണക്കായ കാണികള്‍ / ആരാധകര്‍ അദ്ദേഹത്തെ ആരാധി ക്കുന്നതും കളി ക്കളത്തില്‍ പിന്തുണ ക്കുകയും ചെയ്യുമ്പോള്‍ അത് മഹാരാഷ്ട്ര ക്കാരനായ കളിക്കാരന്‍ എന്ന നിലക്കുമല്ല. അതു പോലെ ഇന്ത്യന്‍ ടീം വിജയം വരിക്കുമ്പോള്‍ മറാഠി യുടെ / മലയാളിയുടെ / ബംഗാളിയുടെ മികവില്‍ ജയിച്ചു എന്നും സാമാന്യ ബുദ്ധിയുള്ളവര്‍ പറയാറുമില്ല. ഇന്ത്യയുടെ വിജയമായി തന്നെ ആണവര്‍ ആഘോഷി ക്കുന്നത്. കാരണം സ്പോര്‍ട്ട്‌സ് മാന്മാരെയും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള കലാ കാര ന്മാരെയും ജാതി യടിസ്ഥാ നത്തില്‍ വേര്‍ തിരിച്ച് കാണുന്നത് സങ്കുചിത മനസ്കരരുടെയും മനോ നിലയില്‍ കാര്യമായ തകരാറു സംഭവിച്ച വരുടേയും മാത്രം വിഷയമാണ്. എന്നാല്‍ അത്തരം വിഷ ജന്യമായ ആശയങ്ങള്‍ പൊതു സമൂഹത്തി ലേക്ക് കടത്തി വിടുന്നത് അപകട കരമാണ്. മുംബൈ യില്‍ ഭീകരാ ക്രമണം നടന്നപ്പോള്‍ രാജ്യ സ്നേഹികളായ എല്ലാവരും അത് മറാഠയിലെ ഒരു ഭീകരാ ക്രമണമായല്ല മറിച്ച് ഇന്ത്യ യ്ക്കെതിരായ ആക്രമണമായി തന്നെ ആണതിനെ കണ്ടതും അപലപിച്ചതും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ധീര ജവാന്മാരാണ് ഭീകരരെ കീഴടക്കിയത്; അല്ലാതെ ഇദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് ഉറഞ്ഞു തുള്ളുന്ന ചിന്താ ശൂന്യരായ അണികള്‍ അല്ല എന്നതും ഓര്‍ക്കേ ണ്ടതുണ്ട്. മറ്റൊന്ന് സച്ചിന്‍ രാഷ്ടീയം കളിക്കേണ്ടതില്ല എന്ന നിരീക്ഷണം. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഇന്ത്യയില്‍ ജനാധിപത്യം നില നില്‍ക്കു ന്നിടത്തോളം രാഷ്ടീയം ചിന്തിക്കാനും, പറയുവാനും, രാഷ്ടീയത്തില്‍ പ്രവര്‍ത്തി ക്കുവാനും സച്ചിനെന്നല്ല ഏതൊരു പൗരനും അവകാശമുണ്ട്. ഒരു മഹാ രാജ്യത്തെ ജനങ്ങളുടെ പിന്തുണയുള്ള സച്ചിനെ പ്പോലുള്ള ഒരു വ്യക്തിക്ക് കേവലം ഒരു മറാഠ നേതാവിന്റെ മുന്നില്‍ ഈ അവകാശം അടിയറവ് വെക്കേണ്ട ഗതികേട് വന്നിട്ടില്ല. വരുവാന്‍ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളും സ്പോര്‍ട്സ് പ്രേമികളും അനുവദിക്കുകയും ഇല്ല. പ്രാദേശിക വാദവും മത - ഭാഷാ വാദവും കൊണ്ട് മുതലെടുപ്പു നടത്തുന്നവര്‍ ഇന്ത്യയില്‍ പലയിടത്തും ഉണ്ട്. തികച്ചും സങ്കുചിതവും രാജ്യത്തിന്റെ കെട്ടുറപ്പിനും ജനങ്ങളുടെ സ്വതന്ത്ര്യത്തിനും നേര്‍ക്കുള്ള വെല്ലു വിളിയു മായി മാത്രം കാണാവു ന്നതാണ് ഇത്തരം വാദ ഗതികള്‍. മറാഠികള്‍ വിശാലമായ ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമാണെന്ന്‍ തിരിച്ചറിയാതെ, ഇന്ത്യന്‍ ജനത മറാഠികളുടെ മേധാവി ത്വത്തിനു മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ട വരാണെന്ന ധാരണയില്‍ ജീവിക്കുന്ന അല്‍പ ബുദ്ധികള്‍ ഇടക്കിടെ പ്രസ്ഥാവനകളും പ്രകടനങ്ങളും നടത്താറുണ്ട്. നിയമ സഭയിലേക്ക് ഇത്തരം ആഭാസ കരമായ പ്രകടനങ്ങള്‍ കടന്നു കയറിയത് അടുത്ത ദിവസങ്ങളില്‍ നാം കാണുക യുണ്ടായി. മറാഠി ഭാഷയില്‍ സത്യ പ്രതിജ്ഞ ചെയ്തില്ല എന്നതിന്റെ പേരില്‍ ഒരു അംഗത്തെ കയ്യേറ്റം ചെയ്തതോടെ “പ്രാദേശിക വാദികളായ” എം. എല്‍. എ. മാരെ വിലക്കുന്ന നടപടിയിലേക്ക് കാര്യങ്ങള്‍ എത്തി. രാജ്യത്തെ ജന ജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന തരത്തില്‍ ഉള്ള കാഴ്ച പ്പാടുള്ളവരെ നിലക്കു നിര്‍ത്തുവാന്‍, നാനാത്വത്തിലെ ഏകത്വം കാത്തു സൂക്ഷിക്കുവാന്‍, ഇന്ത്യന്‍ ദേശീയതയെ ഉയര്‍ത്തി പ്പിടിക്കുവാന്‍ ജനാധിപത്യ ത്തിനു കരുത്തേ കുവാന്‍ ജനാധിപത്യ പരമായ രീതിയില്‍ പ്രതിഷേ ധിക്കുവാന്‍ ഓരോ ഭാരതീയനും ബാധ്യതയുണ്ട്. അതിനാല്‍ തന്നെ സച്ചിനെ തിരെയുള്ള പ്രസ്ഥാവ നയായി മാത്രം കാണാതെ താക്കറെയുടെ പ്രസ്ഥാവ നയില്‍ ശക്തമായി പ്രതിഷേധിക്കുക. - എസ്. കുമാര്‍ Labels: s-kumar |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്