18 December 2009
ഗുരുവായൂർ പ്രകാശ് ശങ്കർ ചരിഞ്ഞു..
തലയെടുപ്പുകൊണ്ട് ഉത്സവപ്പറമ്പുകളിൽ ശ്രദ്ധേയനായിരുന്ന ഗുരുവായൂർ പ്രകാശ് ശങ്കർ എന്ന കൊമ്പ്ൻ കൊടും പീഠനത്തെ തുടർന്ന് ചരിഞ്ഞു.300 സെന്റീമീറ്ററിലധികം ഉയരമുണ്ടായിരുന്ന ഇവൻ മൽസരപ്പൂരങ്ങളിൽ ശ്രദ്ധെയനായിരുന്നു. ഗുരുവായൂർ ഇരിങ്ങാപ്പുറം സ്വദേശി മത്രംകോട്ട് നിഥിന്റെ സംരക്ഷണയിൽ ഉള്ള ആന ഇന്നലെ രാവിലെ ആണ് ചരിഞ്ഞത്. നീരിലായിരുന്ന അന തൃശ്ശൂരിനടുത്ത് വെളപ്പായയിലായിരുന്നു കുറച്ചുനാളായി തളച്ചിരുന്നത്. നവമ്പർ അവസാനത്തോടെ ആണ് ഇരിങ്ങപ്പുറത്തേക്ക് കൊണ്ടുവന്നത്.ക്രൂരമായ മർദ്ധനത്തെ തുടർന്ന് ആനയുടെ ശരീരത്തിൽ പലയിടത്തും മുറിവുകൾ ഉണ്ടായിരുന്നു.മുറിവ് പഴുത്ത് ശരീരത്തിൽ പലയിടത്തും വ്രണങ്ങൾ രൂപപ്പെട്ടിരുന്നു. അമരത്തിനു ഗുരുതരമായി പരിക്കുണ്ടായിരുന്ന ആന അവശനായിരുന്നു. ഏതാനും ദിവസമായി കൊമ്പൻ തീറ്റയും എടുത്തിരുന്നില്ല.ഇത് ആനയുടെ ആരോഗ്യ സ്ഥിതികൂടുതൽ വഷളാക്കി.തളർന്നുവീണ കൊമ്പൻ എഴുന്നേൽക്കുവാനാകാതെ ബുദ്ധിമുട്ടി.ഇതിനിടയിൽ ആനപ്രേമികൾ ആനയെ പീഠിപ്പിക്കുന്നതായി പരാതിനൽകിയതിനെ തുടർന്ന് കോടതി കേസെടുത്തിരുന്നു.
കെട്ടിയഴിക്കൽ എന്ന പേരിൽ അറിയപ്പെടുന്ന "ചടങ്ങിൽ" നാട്ടാനകൾ കൊടും പീഠനത്തിന്റെ ഇരകൾ ആകാറുണ്ട്. മദകാലത്തെ ഭ്രാന്തമായ മാനസീക അവസ്ഥയിൽ നിന്നും സാധാരണ നിലയിലേക്ക് വരുമ്പോൾ പാപ്പാന്മാരെ അനുസരിക്കുവാൻ പലയാനകളും മടികാണിക്കാറുണ്ട്.മിക്കവാറും ഈ സമയത്താണ് അധികം ആനകളുടേയും പാപ്പാന്മാർ മാറുന്നതും.ആനയെ ചട്ടമാക്കുവാൻ ആയി പലപാപ്പാന്മാരും കൊടും പീഠനമാണ് നടത്തുക. മൃഗീയമായ പീഠനത്തിനൊടുവിൽ ആന പാപ്പാനുമുമ്പിൽ കൊമ്പുകുത്തും. പലപ്പോഴും ഇത്തരം പീഠനങ്ങൾ ആനയുടെ മരണത്തിലേക്ക് നയിക്കും.പ്രകാശ് ശങ്കറും ഇത്തരം കെട്ടിയഴിക്കലിന്റെ ഇരയാണെന്നാണ് പറയുന്നത്. അൽപം വികൃതിയുള്ള കൂട്ടത്തിൽ പെട്ട ഇവൻ കഴിഞ്ഞവർഷം കുന്ദകുളത്തിനടുത്ത് ചീരംകുളങ്ങര ഉത്സവത്തിനിടയിൽ പാപ്പൻ രാമനെ കൊലപ്പെടുത്തിയിരുന്നു. എന്നാൽ തൃശ്ശൂർ പൂരമടക്കം ഉള്ള പ്രമുഖ ഉത്സവങ്ങളിൽ ശ്രദ്ധെയനായിരുന്നു പ്രകാശ് ശങ്കർ.പലയിടങ്ങിളും ഇവനായിരുന്നു തിടമ്പ്. ആദ്യകാലങ്ങളിൽ വൈക്കം ചന്ദ്രശേഖരൻ എന്നറിയപ്പെട്ടിരുന്ന ഇവൻ തൃശ്ശൂരിൽ എത്തിയതോടെ ആണ് കൂടുതൽ പ്രശസ്ഥനായത്. - എസ്. കുമാര്‍ Labels: s-kumar |
1 Comments:
ആനപ്രേമികൾ ആനയെ പീഠിപ്പിക്കുന്നതയി.....ഇതിൽ തിരുത്ത് വേണം ആനപ്രേമികൾ അല്ല ആനയെ പീഠിപ്പിക്കുന്നത്.ആനയെ പീഠിപ്പിക്കുന്നതായി പരാതി നൽകിയത് ആനപ്രേമികൾ ആണ്...
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്