26 February 2009
വിശുദ്ധ വി.എസ്.
നാണമില്ലാത്തവന്റെ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ ... വീര ശുര പരാക്രമിയും വയലാര്‍ സമര നായകനുമായ സഖാവ് വി എസ് ഒടുവില്‍ ലോകത്തിലെ നട്ടെല്ലില്ലാത്ത കമ്മ്യൂണിസ്റ്റ്‌കാരുടെ കൂട്ടത്തിലെ പൂണ്യവാളനായി അവരോധിക്കപ്പെട്ടു. പതിമൂന്നാമ്മന്‍ മാര്‍പ്പാപ്പ പ്രകാശ് കാരാട്ടും പിണറായി ഉള്‍പ്പെടെയുള്ള ജിവിച്ചിരിക്കുന്ന വിശുദ്ധന്‍മാരെയും ആയിരക്കണക്കിന് നിരപരാധികളെയും സാക്ഷിയാക്കിയായിരുന്നു വിശുദ്ധ വി എസ് പുണ്യവാളനായി അവരോധിക്കപ്പെട്ടത്. കാല്‍ കാശിന് വിലയില്ലാതെ ഇന്നും ചുമടെടുത്തും പോസ്റ്ററൊട്ടിച്ചും കഴിയുന്ന പാവപ്പെട്ട ആയിരങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്താണ്
“വി എസ് ഒരു തീപ്പെട്ടി കൊളളിയാണ്. തീപ്പെട്ടിയില്‍ നിന്ന് ഉരസി കത്തുന്ന തീയാണ് ആളി പടരുന്നത്” - പ്രൊഫസര്‍ എം എന്‍ വിജയന്‍. പക്ഷെ സാഖാവ് വി എസ് തീപ്പെട്ടി കൊളളിയാണ്. അത് മരുന്നില്ലാത്ത കൊള്ളിയാണെന്ന് തെളിഞ്ഞു ... - ബൈജു എം. ജോണ്‍, ഡല്‍ഹി Labels: baiju-john |
23 February 2009
തുണി ഉരിയാത്ത മലയാളി അഭിമാനങ്ങള്‍!
ആകാംഷയുടെ മുള്‍ മുനയില്‍ നില്‍ക്കുന്ന ലക്ഷക്കണക്കിനു ആരാധകര്‍ക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ട് ഒടുവില്‍ ഓസ്കര്‍ അവര്‍ കൈക്കലാക്കിയിരിക്കുന്നു. അതേ ഒന്നല്ല മൂന്ന് ഓസ്കര്‍ പുരസ്കാരങ്ങള്‍. ചരിത്രത്തിലേക്ക് നടന്നു കയറുമ്പോള്‍ മാനാഭിമാനമുള്ള മലയാളിക്ക് ആഹ്ലാദിക്കുവാന്‍ മറ്റൊരു കാരണം കൂടെ. അല്‍പ നാള്‍ മുമ്പ് പാര്‍വ്വതി ഓമനക്കുട്ടന്‍ എന്ന പെണ്‍കൊടി ലോകത്തിനു മുമ്പില്‍ അല്‍പ വസ്ത്രമണിഞ്ഞും(പാന്റിയും ബ്രായും മാത്രം ഇട്ടു വരെ) പൂച്ച നടത്തം നടത്തിയും റെഡിമേഡ് ഉത്തരങ്ങള്‍ ഉരുവിട്ടും ലോക സുന്ദരിയുടെ തൊട്ടു പുറകില്‍ നിലയുറ പ്പിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഇത് മലയാളിക്ക് അഭിമാനം എന്ന് വിളിച്ചു കൂവിയപോള്‍ നാണക്കേടു കൊണ്ട് തൊലിയുരിഞ്ഞവര്‍ ഉണ്ടിവിടെ. എന്നാല്‍ തല ഉയര്‍ത്തി പ്പിടിച്ച് മലയാളിക്കിപ്പോള്‍ അഭിമാനത്തോടെ പറയാം ഇതു മലയാളിക്ക് അഭിമാനത്തിന്റെ നിമിഷങ്ങള്‍ എന്ന്.
ചേരി നിവാസികളുടെ ജീവിത പശ്ചാത്തലത്തില്‍ ഡാനി ബോയില്‍ എന്ന ബ്രിട്ടീഷ് സംവിധായകന്‍ ഒരുക്കിയ "സ്ലം ഡോഗ് മില്യണയര്‍" ഓസ്കാര്‍ പുരസ്കാരങ്ങള്‍ വാങ്ങി ക്കൂട്ടിയിരിക്കുന്നു. ജന്മം കൊണ്ട് മലയാളിയായ എ. ആര്‍. റഹ്മാന്‍ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കി തന്റെ പ്രതിഭ തെളിയിച്ചപ്പോള്‍ രണ്ടു ഓസ്കാറുകള്‍ കൈപ്പിടിയില്‍ ഒതുങ്ങി. റസൂല്‍ പൂക്കുട്ടിയാകട്ടെ ശബ്ദ മിശ്രണത്തിന്റെ ഓസ്കാര്‍ കരസ്ഥമാ ക്കിയിരിക്കുന്നു. കൊല്ലം സ്വദേശിയായ ഈ മലയാളി മുമ്പും പല ചിത്രങ്ങളിലും തന്റെ കഴിവു പ്രകടിപ്പി ച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ ശ്രദ്ധിക്കുന്നത് "സ്ലം ഡോഗ് മില്യണേയര്‍" എന്ന ചിത്രത്തിന്റെ വരവോടെയാണ്. ഓരോ മലയാളിക്കും അഭിമാനത്തോടെ തലയുയ ര്‍ത്തിപ്പിടിച്ച് "തുണിയുരിയാതെ നേടിയ" ഈ അനുപമമായ നേട്ടത്തില്‍ അഭിമാനത്തോടെ ആഹ്ലാദിക്കാം. (ഇന്ത്യന്‍ പൗരന്മാര്‍ നേടിയ ഈ വന്‍ നേട്ടത്തെ മലയാളി എന്ന് പ്രാദേശിക വല്‍ക്കരിച്ച് ചുരുക്കി ക്കാണുവാന്‍ ശ്രമിക്കുകയല്ല ഞാന്‍) - എസ്. കുമാര്‍
Labels: s-kumar 1 Comments:
Links to this post: |
17 February 2009
ബജറ്റ് പ്രവാസികളെ കയ്യൊഴിഞ്ഞു - നാരായണന്‍ വെളിയംകോട്
ഇടക്കാല ബജറ്റ് നാടിന്റെ സാമ്പത്തിക സുരക്ഷിതത്വം കാക്കുന്ന പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു. ഇന്ന് മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് കേരളത്തിനും പ്രത്യേകിച്ച് പ്രവാസികള്‍ക്കും തികച്ചും നിരാശാ ജനകമാണ്. കടുത്ത സാമ്പത്തിക മാന്ദ്യം കൊണ്ട് ജോലി നഷ്ടപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ച് കേരളത്തി ലെത്തുന്ന പ്രവാസികളെ പുനരധി വസിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ബഡ്‌ജറ്റില്‍ ഉണ്ടാകു മെന്നാണ് എല്ലാവരും പ്രതിക്ഷിച്ചത്. എന്നാല്‍ മടങ്ങി വരുന്ന പ്രവാസി ഇന്ത്യക്കാ ര്‍ക്കായി പ്രത്യേക പദ്ധതികളൊന്നും ഇല്ലയെന്നത് കടുത്ത നിരാശക്കും പതിഷേധത്തിന്നും ഇടയാക്കിയിട്ടുണ്ട്.
ലോകമെങ്ങും സാമ്പത്തിക ക്കുഴപ്പത്തില്‍ അകപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചു നില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില്‍ കേരളത്തില്‍ നിന്നുള്ള പ്രവാസിക ളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തി ത്തൊള്ളാ യിരത്തി എഴുപതുകളില്‍ വമ്പിച്ച വിദേശ നാണയ കമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശ നാണയത്തിനു വേണ്ടി നമ്മുടെ ഖജനാവ് കരുതല്‍ പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശ മാര്‍ക്കറ്റില്‍ ലേലം ചെയ്തു വിറ്റിട്ടാണ് വിദേശ നാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശ നാണയ ശേഖരത്തില്‍ കോടിക ളാണുള്ളത്. ആയിരത്തി ത്തൊള്ളാ യിരത്തി എഴുപ ത്തേഴുകളില്‍ വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടി വച്ചാല്‍ മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടി വച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതു വര്‍ഷത്തെ പലിശ കൂടി ചേര്‍ത്താല്‍ ഏകദേശം 20,000 കോടി രൂപയോളം വരും. ഈ പണമാകട്ടെ നല്ലൊരു ശതമാനവും കേരളത്തില്‍ നിന്നു പോയ പ്രവാസി മലയാളി കളുടേതാണ്. ഈ പണത്തെ പ്പറ്റി കേരളത്തില്‍ നിന്നുള്ള ഒരു എം. പി. പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍ കേന്ദ്ര പ്രവാസി മന്ത്രി പറഞ്ഞത് ഫയലുകള്‍ പഠിക്കുക യാണെന്നാണ്. ഈ മന്ത്രിയുടെ പഠനം ഇന്നും കഴിഞ്ഞിട്ടില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍ നിന്നാണ്. അവര്‍ക്കു വേണ്ടി ഏതെങ്കി ലുമൊരു ക്ഷേമ പദ്ധതി കൊണ്ടു വരാന്‍ ഇതു വരെ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പെടെ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട കേന്ദ്ര ഗവണ്‍മെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തു നിന്ന് എവിടെ യൊക്കെ ആളുകള്‍ പോയി ട്ടുണ്ടെന്നും എങ്ങനെയൊക്കെ പണി യെടുക്കുന്നു വെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതു വരെ ശേഖരിക്കാന്‍ പോലും കഴിയാത്ത ഒരു രാജ്യമാണ് നമ്മുടെത്. സമകാലിക കേരളത്തെ രൂപപ്പെടു ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയി ലാദ്യമായി പ്രവാസി ക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല്‍ നായനാര്‍ കേരളത്തിലെ മുഖ്യ മന്ത്രിയാ യിരിക്കു മ്പോഴായിരുന്നു അത്. - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode |
10 February 2009
ശ്രീ രാമ സേനക്ക് പിങ്ക് ഷെഡ്ഡി
ഹിന്ദു താലിബാന്‍ എന്ന പേരില്‍ കുപ്രസിദ്ധം ആയ ശ്രീ രാമ സേന “മോറല്‍ പോലീസ്” കളിച്ച് സ്ത്രീകള്‍ക്കു നേരെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ തുനിഞ്ഞതിനു മറുപടിയായി ആഗോള തലത്തില്‍ പിങ്ക് ഷെഡ്ഡി കാമ്പെയിന്‍ എന്ന രസകരമായ ഒരു പ്രതിഷേധ മുന്നേറ്റം സംഘടിപ്പിച്ചിരിക്കുന്നു. വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ സംഘ ബലം പ്രയോഗിച്ച് തടയും എന്നും ഏതെങ്കിലും പെണ്‍കുട്ടിയെ അന്നേ ദിവസം ഏതെങ്കിലും ആണ്‍കുട്ടിയുടെ കൂടെ കണ്ടാല്‍ അവരെ ബലം പ്രയോഗിച്ചു വിവാഹം ചെയ്യിപ്പിക്കും എന്നും പെണ്‍കുട്ടികള്‍ പബില്‍ കയറരുത് എന്നും മറ്റും ആയിരുന്നു ശ്രീ രാമ സേനയുടെ നിയന്ത്രണങ്ങള്‍.
ഇതിനു മറുപടി എന്നവണ്ണം ഫെബ്രുവരി 5നാണ് “ദ പിങ്ക് ഷെഡ്ഡി കാമ്പെയിന്‍” ആരംഭിച്ചത്. കണ്‍സോര്‍ഷ്യം ഓഫ് പബ് ഗോയിങ്, ലൂസ് ആന്‍ഡ് ഫോര്‍വേര്‍ഡ് വിമന്‍” എന്ന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആണ് ഇത് നടപ്പിലാക്കുന്നത്. അല്ലെങ്കില്‍ തന്നെ ധാരാളം സാമൂഹിക നിയന്ത്രണങ്ങള്‍ക്ക് വിധേയം ആയി ജീവിക്കുന്ന ഇന്ത്യന്‍ സ്ത്രീത്വം ഇനിയും ഒരു “ധാര്‍മ്മിക” സംഘടനയുടെ കൂടി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സ്വയം വഴങ്ങി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇവരുടെ പ്രഖ്യാപനം. കാമ്പെയിനില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ പക്കല്‍ ഉള്ള ഒരു പിങ്ക് നിറമുള്ള ഷെഡ്ഡി നിങ്ങള്‍ വാലന്റൈന്‍സ് ഡേ സമ്മാനം ആയി ശ്രീ രാമ സേനക്ക് അയച്ചു കൊടുക്കുക. നിങ്ങളുടെ കയ്യില്‍ ഇല്ലെങ്കില്‍ ഏറ്റവും വില കുറഞ്ഞ ഒരു ഷെഡ്ഡി വാങ്ങി എങ്കിലും അയക്കുക. അതിന്റെ നിറം പിങ്ക് ആവണം എന്ന് മാത്രം. നിങ്ങള്‍ക്ക് അയക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ രാജ്യം ഒട്ടാകെ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുള്ള ഷെഡ്ഡി ശേഖരണ കൌണ്ടറുകളില്‍ ഏല്‍പ്പിച്ചാലും മതി. ശേഖരണ കേന്ദ്രങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ കാമ്പെയിന്റെ ബ്ലോഗില്‍ ലഭ്യമാണ്. അടുത്തതായി നിങ്ങള്‍ അയക്കുന്ന ഷെഡ്ഡിയുടേയോ അതിന്റെ പാക്കറ്റിന്റേയോ ഒരു ഫോട്ടോ എടുത്ത് കാമ്പെയിന്‍ നടത്തിപ്പുകാര്‍ക്ക് freelancehabba (at) gmail (dot) com എന്ന ഈമെയില്‍ വിലാസത്തില്‍ അയച്ചു കൊടുക്കുക. കൂടെ നിങ്ങള്‍ എത്ര ഷെഡ്ഡി കാമ്പെയിനിലേക്ക് അയച്ചു എന്ന വിവരവും നല്‍കുക. ഇത് മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനം ആയി അവരും ഇതില്‍ പങ്ക് ചേരാന്‍ സഹായിക്കും. സംഘത്തിന്റെ ഫേസ് ബുക്ക് വിലാസത്തില്‍ അയച്ചാലും മതി : മൂന്നാമതായി ചെയ്യാന്‍ ഉള്ളത് വാലന്റൈന്‍സ് ഡേയുടെ അന്നാണ്. വാലന്റൈന്‍സ് ഡേയുടെ ദിവസം നിങ്ങള്‍ ലോകത്ത് എവിടെ ആയിരുന്നാലും ശരി, നിങ്ങള്‍ അടുത്തുള്ള ഒരു പബില്‍ കൂട്ടുകാരും ഒത്ത് പോയി ഒരു ഓറഞ്ച് ജ്യൂസെങ്കിലും ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പേരില്‍ കുടിക്കുക. ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത് അതും കാമ്പെയിനിലേക്ക് അയച്ചു കൊടുക്കുക. ഇതെല്ലാം കൂടെ പിന്നീട് ശ്രീ രാമ സേനക്ക് അയച്ചു കൊടുക്കുന്നതാണ്. ഇന്നു വരെ വാലന്റൈന്‍സ് ഡേക്ക് വലിയ പ്രാധാന്യം ഒന്നും കല്‍പ്പിച്ചിട്ടില്ലാത്ത സ്ത്രീകള്‍ വരെ ഇത്തവണ ഈ പ്രതിഷേധ സമരത്തിന്റെ ഭാഗം ആയി വാലന്റൈന്‍സ് ഡേ പ്രതീകാത്മകം ആയെങ്കിലും ആഘോഷിക്കുവാന്‍ ഈ പ്രതിഷേധ സമരം വഴി ഒരുക്കും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. ലോകമെമ്പാടും നിന്ന് ആയിര കണക്കിനു പേര്‍ ഇതിനോടകം ഈ കാമ്പെയിനുമായി ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതില്‍ സ്ത്രീകള്‍ക്ക് പുറമെ എല്ലാ പ്രായക്കാരുമായ പുരുഷന്മാരും ഉള്‍പ്പെടുന്നു എന്നത് ആശാവഹം ആണെന്ന് ഈ കാമ്പെയിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. - ഗീതു Labels: geethu 4 Comments:
Links to this post: |
01 February 2009
എസ്. ജാനകി അമ്മയ്ക്ക് ഭാരതത്തിന്റെ തിരസ്ക്കാര ശ്രീ - അഭിലാഷ്
രാജ്യത്തിന്റെ പത്മാ അവാര്‍ഡുകള്‍ പതിവു പോലെ ഇക്കുറിയും പ്രഖ്യാപിച്ചു. അര്‍ഹിക്കുന്ന പല പ്രമുഖ കലാകാരന്മാരേയും അവഗണിച്ചു കൊണ്ടും ചിലരെ ആദരിച്ചു കൊണ്ടും. അവരില്‍ അവഗണന ഏറ്റു വാങ്ങിയ വ്യക്തികളില്‍ ഒരാളാണ് തെന്നിന്ധ്യന്‍ സംഗീത മുത്തശ്ശി എസ്. ജാനകി.
1957ല്‍ സിനിമാ സംഗീത ലോകത്തെത്തിയ ജാനകിയമ്മ ഇതിനോടകം പതിനെട്ട് ഭാഷകളിലായ് ഇരുപത്തി യേഴായിരത്തോളം ഗാനങ്ങള്‍ പാടി കഴിഞ്ഞു. മധുരമായൊരു പാട്ട് മലയാളി കേട്ടത് ജാനകി യമ്മയിലൂടെ യാണെങ്കില്‍ ആ അമ്മയ്ക്കു പ്രിയം മലയാള ഭാഷയുമാണ്. മലയാളത്തിനു ആദ്യ ദേശിയ പുരസ്ക്കാരം നേടി തന്നത് തന്നെ ആന്ധ്രാ ക്കാരിയായ ജാനകിയാണ്. അന്‍പതു വര്‍ഷമായി മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സംഗീത മുത്തശ്ശിയെ തേടി പത്മാ പുരസ്ക്കാരങ്ങള്‍ ഇനിയം എത്താത്തതില്‍ മാത്രമാണ് അത്ഭുതം. എഴുപതിന്റെ നിറവിലും ഇന്നും ജാനകിയമ്മ പാടുന്നു ആഴ ക്കടലിന്റെ അങ്ങേക്കരയില്‍ നിന്ന്... മലയാള മണ്ണില്‍ നിന്ന്... പതിമൂന്ന് തവണ എസ്. ജാനകിയ്ക്കു മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു, കൂടാതെ പത്തു തവണ തമിഴ് നാട് സംസ്ഥാന അവാര്‍ഡും, ഏഴു തവണ ആന്ധ്രാ പ്രദേശ് സംസ്ഥാന അവാര്‍ഡ്, വിവിധ ഭാഷകളിലായ് നാല് ദേശിയ പുരസ്ക്കാരം, സുര്‍സിംഗര്‍ ബിരുദം, കലൈമാമണി പട്ടം, ആദ്യ ഗള്‍ഫ് മലയാളം മ്യുസിക്കല്‍ അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സംസ്ഥാന ഫെല്ലൊഷിപ്പ് ... നിരവധി സംഘടനകളുടെ പുരസ്ക്കാരങ്ങള്‍ ... ഒരു കലാകാരി ഏറ്റവും ആഗ്രഹിക്കുന്ന പുരസ്ക്കാരങ്ങളില്‍ ഒന്നാണ് രാഷ്ട്രം സമ്മാനിക്കുന്ന പത്മാ പുരസ്ക്കാരങ്ങള്‍. സംസ്ഥാന സര്‍ക്കാരുകളാണ് പത്മാ അവാര്‍ഡുകള്‍ക്കായ് രാഷ്ട്രപതിയൊട് ശുപാര്‍ശ ചെയുന്നത്. മലയാളി അല്ലാത്തതിനാലാണോ ഈ സ്വര കല്യാണിയെ അവഗണിക്കുന്നത്? ജാനകിയമ്മയ്ക്കു ശേഷം മലയാള സിനിമാ സംഗീത ലോകത്തെത്തിയവരാണ് യേശുദാസും പി. സുശീലയും ചിത്രയുമൊക്കെ ... അവരെയെല്ലാം ആദരിച്ച രാഷ്ട്രം ഈ മുത്തശ്ശിയെ മനപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നത് കാണാന്‍ നമ്മുക്കാകുമോ ... ഇനിയും വാര്‍ദ്ധ്ക്യത്തില്‍ എത്തി നില്‍ക്കുന്ന ജാനകിയമ്മയില്‍ നിന്നു ആസ്വാദക ഹൃദയങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്? ആ നിമിഷത്തിന്റെ നിര്‍വ്രതിയില്‍ നില്‍ക്കുന്ന കാമുകിയായും മലര്‍ക്കൊടി പൊലെ മഞ്ഞിന്‍ തൊടി പൊലെ അമ്മയായും കേശാദി പാദം തൊഴുന്ന ഭകതയായും, ആഴ ക്കടലില്‍ നിന്നു പാടുന്ന മുത്തശ്ശിയായും കൂടാതെ കൊച്ചു കുഞ്ഞിന്റെ ശബ്ദത്തില്‍, പുരുഷ ശബ്ദത്തിലും ഓക്കെ നാം ആ സ്വരം ആസ്വദിച്ചു. പി. ലീലയ്ക്കു മരണാനന്തര ബഹുമതിയായണ് രാഷ്ട്രം പത്മശ്രീ നല്‍കിയത്. എസ്. ജാനകി പൊലെയുള്ള കലാ രംഗത്തുള്ള വരൊടൊപ്പം പത്മശ്രീക്കു നില്‍ക്കാനാ യില്ലെങ്കില്‍ അത്തരത്തിലുള്ള ബഹുമതികള്‍ക്ക് എന്തു പ്രസക്തി? ജാനകിയമ്മക്ക് പത്മാ പുരസ്ക്കാരം നല്‍കി രാഷ്ട്രം ആദരിക്കാത്തതില്‍ ആ മധുര ശബ്ദം ആസ്വദിച്ച ഓരൊ ആസ്വാദകര്‍ക്കും പങ്കുണ്ട് ... തമിഴരൊ കര്‍ണ്ണാടകക്കാരൊ ആന്ധ്രാക്കാരൊ പൊലെയാകരുത് അഭ്യസ്ത വിദ്യാ കേരളം. ഇന്നും നമ്മുക്കായ് ജാനകിയമ്മ പാടുന്നു ... വെളുത്ത വസ്ത്രവും നന്മ നിറഞ്ഞ മനസ്സുമായ്. - അഭിലാഷ്, ദുബായ് Labels: abhilash 61 Comments:
Links to this post: |
5 Comments:
തനിക്കിഷ്ടമില്ലാത്തവരെ തന്തക്ക് വിളിക്കുന്ന ലേഖകണ്റ്റെ നിലപാടിനോട് ശക്തമായി പ്രതിഷേധിക്കുന്നു. സഖാവ് വി.എസ്സിനെ തന്തക്കുവിളിക്കുമ്പോള്‍ അത് ഇവിടത്തെ മുഖ്യമന്ത്രിയെ കൂടെ ആണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.വളരെ ഗൌരതരമായ ഈ സംഗതി എത്രയും വേഗം ഇതു പിന്‍വലിച്ച് ലേഖകന്‍ മാപ്പു പറയേണ്ടീയിരിക്കുന്നു. പാര്‍ട്ടിയെ ബാധിച്ച വലതുപക്ഷ വ്യതിയാനത്തെ തിരിച്ചറിഞ്ഞ് ശക്തമായി ചെറുക്കുന്ന വി.എസ്സിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കുവാന്‍ നവകേരളയാത്രയില്‍ പങ്കെടുക്കാതിരുന്നാല്‍ അതിനെ ഒരു ഉപായമാക്കാന്‍ പലരും കരുതിയിരുന്നു.എന്നാല്‍ അത്തരക്കരെ ഞെട്ടിച്ചുകൊണ്ട് വി.എസ്സ്. നവകേരളയാത്രയില്‍ പങ്കെടുത്തു,പിണറായിയെ കുറിച്ച് ഒരുവാക്കും പറയാതെ പ്രസംഗിക്കുകയും ചെയ്തു. അദ്ദേഹം വന്നപ്പോള്‍ ആളുകല്‍ ആവേശം കൊണ്ടത് ലേഖകന്‍ കണ്ടുകാണില്ല.അതിണ്റ്റെ നിരാശയാകാം ഈ കുറിപ്പിണ്റ്റെയും സഖാവ് വി.എസ്സിനെതിരെയുള്ള പള്ളുവിളിയും.സാധാരണക്കാര്‍ക്കൊപ്പം നിന്ന് ഇടതുപക്ഷത്തിണ്റ്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ പോരാടുന്ന യദാര്‍ഥകമ്യൂണിസ്റ്റിനെ വെട്ടിനിരത്തുവാന്‍ കഴിയാത്തവരുടെ ജല്‍പനങ്ങള്‍ ആണിതും.വി.എസ്സ് പാര്‍ടിയില്‍ നിന്നുകൊണ്ട് നടത്തുന്ന പോരാട്ടങ്ങളെയാണ്‍ സാധാരണക്കാരും ഇഷ്ടപ്പെടുന്നത്.പുതിയ പ്രസ്ഥാവനകളിലൂടേ തണ്റ്റെ നിലപാടുകളില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു എന്ന് ജനങ്ങളെ അറിയിക്കുകയും ചെയ്തിരിക്കുന്നു. യദാര്‍ഥകമ്യൂണിസ്റ്റുകാരണ്റ്റെ വീര്യം ഒട്ടും തന്നെ ചോര്‍ന്നുപോകാതെ, പ്രായാധിക്യം തളര്‍ത്താത്ത മനസ്സുമായി ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്ന വി.എസ്സിനെ അധിക്ഷേപിക്കുവാന്‍ താങ്കള്‍ മുന്നിട്ടിറങ്ങിയതിണ്റ്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല.സമരങ്ങളും പോര്‍മുഖങ്ങളും മുഖത്തോറ്റുമുഖം കണ്ട് ജീവിതത്തെ സമൂഹത്തിനും പ്രസ്ഥാനത്തിനും വേണ്ടി ബലിനല്‍കിയവരുടെ പക്ഷത്താണിന്നും വി.എസ്സ് എന്ന് മനസ്സിലാക്കുവാന്‍ ഉള്ള രാഷ്ടീയബോധം ഇല്ലെങ്കില്‍ ചുരുങ്ങിയപക്ഷം എഴുതാതിരിക്കുകയെങ്കിലും ചെയ്യുക.
തന്തക്കു വിളിയൊട് യോജിക്കുന്നില്ല പക്ഷെ ലേഖകന്‍ പറഞ്ഞത് നഗ്ന സത്യങ്ങള്‍ ആണെന്നതിന് മറുപക്ഷം കാണില്ല
എഡിറ്റര്‍,
വിശുദ്ധ വി.എസ് എന്ന ലേഖനത്തില്‍ വി.എസ്സിനെ കുറിച്ച് എഴുതിയതില്‍ അദ്ദേഹത്തിന്റെ തന്തക്ക് പറയുന്ന വരികള്‍ കടന്നുകൂടിയിരിക്കുന്നത് ശ്രദ്ധിച്ചുകാണൂമല്ലോ?
കേരളത്തിന്റെ മുഖ്യമന്ത്രിയും സമ്മുന്നത രാഷ്ട്രീയ പ്രവര്‍ത്തകനുമായ സഖാവ്.വി.എസ്.അച്യുതാനന്തനെതിരെ മോശമായതും സഭ്യമല്ലാത്തതുമായ പരാമര്‍ശം ആണിതിലൂടെ ലേഖകന്‍ നടത്തിയിരിക്കുന്നത്.ഇതു എത്രയും വേഗം പിന്‍വലിക്കുവാന്‍ ഈ.പത്രം പ്രവര്‍ത്തകര്‍ തയ്യാറായേ പറ്റൂ.ഇവിടെ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ മോശം പരാമര്‍ശങ്ങള്‍ക്ക് ഉത്തരവാദിത്വം ലേഖകനില്‍ മാത്രമണെന്ന് കരുതുന്നത് നിലവാരമുള്ള ഒരു പ്രസിദ്ധീകരണത്തിനോ എഡിറ്റോറിയല്‍ ബോര്‍ഡിനോ ചെര്‍ന്നതല്ല.
ലേഖനം മുഴുവനായോ അല്ലെങ്കില്‍ മോശം പരാമര്‍ശമോ എത്രയും വേഗം എടുത്തുമാറ്റുവാന്‍ താല്‍പര്യപ്പെടുന്നു.
എന്ന്.
എസ്.കുമാര്‍
കഴിഞ്ഞ ദിവസം നടന്ന ഒരു ഒത്ത് ചേരലില്‍, ഞങ്ങള്‍ ചില പഴയ കൂട്ടുകാര്‍ സംസാരിച്ചിരിക്കവെ, സ്വന്തം മകന്റെ ‘കൊണോതികാരം’ ഇഷ്ടപ്പെടാത്ത ഒരു പിതാവ് മോനെ വിശേഷിപ്പിച്ചത് ‘ബാസ്റ്റാഡ്’ എന്നാണ്.
ബൈജു ഡാഷ് ജോണിന്റെ പ്രയോഗം അത്ര സീരിയസ് ആയി എടുക്കേണ്ടെന്നാണ് എനിക്ക് തോന്നുന്നത്, കുമാറെ!
- അത് ‘കട്ടിയത്’നന്നായി, പത്രാധിപരേ...
Baiju John has made an irresponsible utterance against VS. He is not the culprit. He is chained by the corrupt Pinarayi and his syndicate. When devils come forward, angels go backward. That happened to Sri. VS. A day will come when Baiju John calls his father a bastard, as he was given birth.
Shame on Baiju John.
Jayaprakash
Maldives.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്