30 April 2009
തൃശ്ശൂര്‍ പൂര ലഹരിയിലേക്ക്...
തിരഞ്ഞെടുപ്പ് ചൂടില്‍ നിന്നും ഒഴിഞ്ഞു തൃശ്ശൂര്‍ ഇതാ പൂരങ്ങളുടെ പൂരത്തിനെ വരവേല്‍ക്കുവാന്‍ തയ്യാറായി ക്കൊണ്ടിരിക്കുന്നു. കൊടിയേറ്റം കഴിഞ്ഞതോടെ പങ്കാളികളായ ക്ഷേത്രങ്ങളിലും ചടങ്ങുകള്‍ ഇതിനോടകം തുടങ്ങി ക്കഴിഞ്ഞു. തൃശ്ശൂര്‍ റൗണ്ടിലും പരിസരങ്ങളിലും പന്തലുകളും തോരണങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഉള്ള ആളുകള്‍ ഒഴുകി എത്തുന്ന താള മേള ദൃശ്യ ശബ്ദ വിസ്മയങ്ങളുടെ 36 മണിക്കൂറുകള്‍ നീളുന്ന മഹോത്സവത്തിന്റെ ലഹരിയിലേക്ക് ആളുകളുടെ മനസ്സ് അതി വേഗം നീങ്ങി ക്കൊണ്ടിരിക്കുന്നു. ആനകളെ കുറിച്ചും, മേളത്തെ കുറിച്ചും, കുട മാറ്റത്തെ കുറിച്ചും സാമ്പിളിന്റെ ഗരിമയെ കുറിച്ചും ഒക്കെ ഇപ്പോഴേ ചര്‍ച്ച തുടങ്ങി.
കണിമംഗലം ശാസ്ത്രാവ് "വെയിലും മഞ്ഞും കൊള്ളാതെ" വരുന്നതും, അതു പോലെ ചൂരക്കോട്ടു കാവ്, നെയ്തല ക്കാവ്, കാരമുക്ക്, ലാലൂര്‍ തുടങ്ങിയ ചെറു പൂരങ്ങളുടെ വരവോടെ രാവിലെ ആരംഭിക്കുന്ന പൂരം പിറ്റേന്ന് ഉച്ചക്ക് ഉപചാരം ചൊല്ലി പിരിയുന്നതു വരെ നീളും. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ സാമ്പിള്‍ വെടിക്കെട്ടും, ആന ചമയ പ്രദര്‍ശനവും പൂര ദിവസത്തെ തിരുവമ്പാടിയുടെ മഠത്തില്‍ വരവും, വടക്കും നാഥ സന്നിധിയിലെ ഇലഞ്ഞിത്തറ മേളവും, വൈകുന്നേരത്തെ തെക്കോട്ടിറക്കവും തുടര്‍ന്നുള്ള കുട മാറ്റവും രാത്രിയിലെ വെടിക്കെട്ടും ആണെന്ന് പറയാം. പാറമേ ക്കാവ് ദേവസ്വവും തിരുവമ്പാടി ദേവസ്വവും ആണ് പ്രധാനമായും പൂരത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. കേരളത്തിലെ അഴകിലും അച്ചടക്കത്തിലും മുന്നിട്ടു നില്‍ക്കുന്ന മികച്ച ആനകള്‍ ആണ് ഇരു വിഭാഗത്തുമായി അണി നിരക്കുക. തിരുവമ്പാടിയുടെ ശിവ സുന്ദര്‍ തന്നെ ആയിരിക്കും ഇത്തവണയും പൂരത്തിലെ താരം. ഇരു വിഭാഗവും തങ്ങളുടെ മികവ് പരമാവധി എടുത്തു കാണിക്കുന്ന വിധത്തിലായിരിക്കും ആന ചയമ പ്രദര്‍ശനം ഒരുക്കുക. ഇതിനായി മികച്ച കലാകാരന്മാര്‍ മാസങ്ങ ളോളമായി അദ്ധ്വാനം തുടങ്ങിയിട്ട്. കുട മാറ്റവും വെടിക്കെട്ടും ഇരു വിഭാഗങ്ങളും തമ്മിലുള്ള ആരോഗ്യ കരമായ മല്‍സരത്തിലൂടെ കാണികള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കുന്നു. - എസ്. കുമാര്‍ Labels: s-kumar |
26 April 2009
ഒബാമയുടെ നൂറ് ദിനങ്ങള്‍ - ഉണ്ണികൃഷ്ണന്‍ എസ്.
താരതമ്യം ചെയ്യപ്പെടുക എന്നത് ആരിലും അസ്വസ്ഥത ജനിപ്പിക്കുന്ന ഒരു കാര്യമാണ്. അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ക്ക് ആദ്യ നൂറു ദിവസങ്ങള്‍ ഒരു പേടി സ്വപ്നമായി മാറുന്നതും അതു കൊണ്ടു തന്നെ. പുതിയ ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും തലനാരിഴ മുറിച്ച്, ഇത്രയും താരതമ്യ പഠനത്തിന് വിധേയമാക്കുന്ന മറ്റൊരു കാലയളവില്ല. 1930-ല്‍ 'ഗ്രേറ്റ് ടിപ്രഷന്‍' സമയത്തു അധികാരത്തില്‍ എത്തിയ റൂസ്‌വെല്‍റ്റ് (FDR) ആണ് '100 ദിവസം' എന്ന മാനദണ്ഡം ആദ്യമായി കൊണ്ടു വരുന്നത്. അവിടെ നിന്നിങ്ങോട്ട് മാധ്യമങ്ങള്‍ അതിനെ തോളില്‍ ഏറ്റുകയായിരുന്നു. വെറും നൂറു ദിവസ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ വച്ചു ഭാവി പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ എന്ന ചോദ്യം നില നില്‍ക്കുമ്പോഴും ഒട്ടേറെ പ്രതീക്ഷകള്‍ ഉണര്‍ത്തി അധികാരത്തില്‍ എത്തിയ ഒബാമയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത് രസകരമായിരിക്കും.
തന്റെ ആശയങ്ങള്‍ പെട്ടന്ന് മനസ്സിലാക്കുവാനും അവയെ കാര്യക്ഷമമായി നടപ്പിലാക്കുവാനും കഴിവുള്ള ഒരു ഉദ്യോഗസ്ഥ വൃന്ദത്തെ തിരഞ്ഞെടുക്കുക എന്നത് ഏതൊരു പ്രസിടെന്റിന്റെയും പ്രാഥമിക ചുമലതയാണ്. സര്‍വ സമ്മതരായ വ്യക്തികളെ ഭരണ കൂടത്തിന്റെ ഭാഗഭാക്കാ ക്കുന്നതില്‍ ഒബാമയുടെ പരിശ്രമം ഏറെ ക്കുറെ ഫലപ്രാപ്തി യിലെത്തിയെന്നു വേണം കരുതാന്‍. സുതാര്യമായ ചര്‍ച്ചകളും പരസ്യമായ അഭിപ്രായ പ്രകടങ്ങളും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. വിവാദ ച്ചുഴിയില്‍ പെട്ട ബില്‍ റിച്ചാര്‍ഡ്സണ്‍നെ പോലെയുള്ള പാര്‍ട്ടിയിലെ ഉന്നതരെ പ്പോലും മാറ്റി നിര്‍ത്തുവാനുള്ള ഒബാമയുടെ തീരുമാനം ഏറെ പ്രശംസ പിടിച്ചു പറ്റി. മറ്റു പല പ്രകാരത്തിലും മികച്ച ജനപ്രിയ ഭരണം കാഴ്ച്ച വച്ച ക്ലിന്റണ്‍നു പോലും ഇത്ര വേഗത്തില്‍ കാര്യക്ഷമമായ ഒരു ക്യാബിനറ്റ് സംവിധാനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ നിയുക്ത പ്രസിടെന്റിനു, കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന (ബുഷ് ഭരണകൂടം നടപ്പിലാക്കിയ) പുതിയ നിയമത്തിന്റെ ഗുണഫലങ്ങള്‍ ഒബാമ സമര്‍ത്ഥമായി തന്നെ ഉപയോഗിച്ചു. ഉഭയ കക്ഷി സമന്വയത്തോടെ അമേരിക്ക നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നത് പ്രചാരണ വേളയില്‍ തന്നെ അദ്ദേഹം മുന്നോട്ടു വച്ച ആശയമാണ്. ക്യാബിനറ്റില്‍ ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ ഉള്‍പെടുത്താന്‍ ശ്രമം നടത്തിയതും, പുതിയ സ്റ്റിമുലുസ് പ്ലാനിനു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു കൂടുതല്‍ പിന്തുണ നേടാന്‍ നടത്തിയ ശ്രമവും ഫലപ്രാപ്തിയില്‍ എത്തി കണ്ടില്ല. അഭിപ്രായ സമന്വയം ഉണ്ടാകാത്തതില്‍ അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നത് നീതി യുക്തമാവില്ല എങ്കിലും മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നത് പ്രസ്താവ്യമാണ്. തിരഞ്ഞെടുപ്പില്‍ ചൂടോടെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റു പ്രധാന വിഷയങ്ങളും അവയില്‍ കഴിഞ്ഞ നൂറു ദിവസ ഭരണം മൂലമുണ്ടായ പുരോഗതിയും വളരെ ചുരുക്കത്തില്‍ ചുവടെ ചേര്‍ക്കുന്നു. സാമ്പത്തിക രംഗം ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യത്തെ അതിജീവിക്കാന്‍ ഉതകുന്ന, തിടുക്കത്തിലും കാര്യക്ഷമവുമായ നടപടി ക്രമങ്ങളാണ് ഒബാമയില്‍ നിന്നു എല്ലാവരും പ്രതീക്ഷിക്കുന്നത്. പണ്ടൊരിക്കല്‍ അമേരിക്കയെ ഗ്രസിച്ച 'ഗ്രേറ്റ് ടിപ്രഷന്‍' സമര്‍ഥമായി അതിജീവിച്ച FDR ന്റെ ചെയ്തികളുമായി ഒബാമയെ താരതമ്യം ചെയ്യുന്നതിന്റെ യുക്തി അതാണ്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യയ ബില്ലാണ് ഒബാമ രൂപകല്പന ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ തകര്‍ന്നു കിടക്കുന്ന ക്രെഡിറ്റ് സംവിധാനം പുനര്‍ നിര്‍മ്മിക്കുവാനും, ധന കാര്യ സ്ഥാപങ്ങള്‍ക്ക് പരസ്പര വിശ്വാസം വീണ്ടെടുക്കാനും ഉതകുന്ന ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ ബില്ലിലുണ്ട്. അമേരിക്കയെ തകര്‍ച്ചയിലേക്ക് നയിച്ച സബ് പ്രൈം, ഭവന പ്രതിസന്ധികള്‍ സൂക്ഷ്മമായി പഠിച്ച് പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഭരണ കുടം ശ്രമിക്കുന്നുണ്ട്. തകര്‍ച്ച നേരിടുന്ന ഓട്ടോ വ്യവസായ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കുവാനും ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ ഒബാമയ്ക്കായി. ഹെല്‍ത്ത് കെയര്‍ അമേരിക്കന്‍ ജനതയെ ഇന്‍ഷുറന്‍സ് സര്‍വ്വാധി പത്യത്തില്‍ നിന്നു മോചിപ്പിക്കുക എന്നത് ഒബാമയുടെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്ത 4 മില്ല്യണില്‍ അധികം കുട്ടികള്‍ക്ക് പ്രയോജന പ്പെടുന്ന ചില നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒട്ടേറെ മാരക രോഗങ്ങള്‍ക്ക് പ്രതിവിധി യുണ്ടാക്കുമെന്നു കരുതപ്പെടുന്ന സ്റ്റെം സെല്‍ ഗവേഷണത്തിനു, കണ്‍സര്‍വേറ്റുകളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് കൊണ്ടു, പച്ചക്കൊടി കാണിക്കാനും അദ്ദേഹത്തിനായി. വിമുക്ത ഭടന്മാരുടെ ആരോഗ്യ പരിരക്ഷ കൂടുതല്‍ കാര്യക്ഷമം ആക്കുവാന്‍ വേണ്ടിയുള്ള പദ്ധതികള്‍ക്കു തുടക്കം കുറിക്കുവാനും ആദ്യ നൂറു ദിവസത്തിനുള്ളില്‍ ഒബാമയ്ക്കായി. വിദ്യാഭ്യാസ രംഗം വിദ്യാഭ്യാസ രംഗത്ത് അമേരിക്കന്‍ കുട്ടികള്‍ വളരെ അധികം പിന്നോക്കം പോകുന്നു എന്ന ആക്ഷേപം മുന്‍നിര്‍ത്തി ആണ് ഈ രംഗത്തെ പല പരിഷ്കാരങ്ങള്‍ക്കും അദ്ദേഹം രൂപം കൊടുത്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ തലത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഉയര്‍ത്തുന്നത് മുതല്‍ ഉന്നത സര്‍വകലാ ശാലകളിലെ ഗവേഷണ ഫണ്ടുകള്‍ വര്‍ധിപ്പി ക്കുന്നതു വരെയുള്ള വിലുപമായ നിര്‍ദ്ദേശങ്ങളാണ് അതിലുള്ളത്. സ്കൂള്‍ അദ്ധ്യാപകരുടെ വേതനം ഉയര്‍ത്തി കൂടുതല്‍ പ്രതിഭകളെ ഈ മേഖലയിലേക്ക് ആകര്‍ഷി ക്കുവാനുള്ള പ്ലാനുകളും ബില്യണ്‍ ഡോളര്‍ ചിലവാക്കുന്ന ഈ സംഹിതയിലുണ്ട്. ഊര്‍ജ്ജ രംഗം എണ്ണ വ്യാപാരത്തെ അമിതമായി ആശ്രയിക്കുന്നത് അമേരിക്കന്‍ സമ്പദ് രംഗത്തിന് ഗുണകരമാവില്ല എന്ന തിരിച്ചറിവാണ് മറ്റ് ഊര്‍ജ്ജ മേഖലകളെ ചൂഷണം ചെയ്യാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. ആഗോള തലത്തില്‍ എണ്ണ വില കുറഞ്ഞത് ഈ നീക്കങ്ങളുടെ ആക്കം കുറച്ചു എങ്കിലും സമഗ്രമായ ഒരു ഊര്‍ജ്ജ നയം മുന്നോട്ടു വയ്ക്കാന്‍ അദ്ദേഹത്തിനായി. ക്ലീന്‍ കോള്‍, വിന്‍ഡ് മില്‍, ഹൈബ്രിഡ് വാഹനങ്ങള്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യക്കും പുതിയ പദ്ധതിയില്‍ പ്രോത്സാഹനം ലഭിക്കും. സൈനികവും ആഭ്യന്തര സുരക്ഷയും ഒബാമയെ അധികാരത്തില്‍ എത്തിച്ച ഒരു പ്രധാന ഘടകം ഇറാഖ് യുദ്ധമായിരുന്നു. അതു കൊണ്ട് തന്നെ ഇറാഖ് സേനാ പിന്മാറ്റ തീരുമാനത്തിനു വലിയ ജന ശ്രദ്ധ ലഭിച്ചു. 2012 ല്‍ മാത്രമേ പിന്മാറ്റം പുര്‍ണ്ണമാവുകയുള്ളൂ എങ്കിലും അതിനുള്ള തുടക്കം പോലും അമേരിക്കന്‍ ജനതയ്ക്ക് ആശ്വാസം ആയിരുന്നു. അഫ്ഗാന്‍ യുദ്ധത്തിന്റെ ഗതി പുനര്‍ നിര്‍ണ്ണയിച്ചതും എടുത്തു പറയത്തക്കതാണ്. ഗോണ്ടാനാമോ യുദ്ധ തടങ്കല്‍ ഒഴിപ്പിക്കുവാനുള്ള തീരുമാനവും ആദ്യ 100 ദിവസത്തിനുള്ളില്‍ വന്നു എന്നുള്ളത് ഒബാമ വാക്കു പാലിക്കുന്നു എന്നതിന്റെ തെളിവായി നിരീക്ഷകര്‍ വിലയിരുത്തുന്നു. തീവ്ര വാദികളെന്നു സംശയിക്കു ന്നവരോട്, വാട്ടര്‍ ബോര്‍ഡിംഗ് പോലെയുള്ള, മനുഷ്യത്വ രഹിതമായ രീതികള്‍ ഒഴിവാക്കണം എന്ന നിര്‍ദ്ദേശവും ഏറെ സ്വാഗതാര്‍ഹമാണ് . വിദേശ കാര്യ രംഗം നയ തന്ത്ര ബന്ധങ്ങള്‍ക്ക് വളരെ അധികം പ്രാധാന്യമുള്ള ഒരു പശ്ചാത്ത ലത്തിലാണ് ഒബാമ അധികാര ത്തിലെത്തുന്നത്. ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയപ്പോഴും, സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ അമേരിക്കന്‍ കപ്പലുകളെ തുടരെ ത്തുടരെ ആക്രമിച്ചപ്പോഴും ഭരണകൂടം സ്വീകരിച്ച നിലപാട് പക്വതയുള്ള തായിരുന്നുവെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. അയല്‍ രാജ്യങ്ങളായ മെക്സിക്കൊയും ക്യൂബയുമായും പുതിയ നയതന്ത്ര ബന്ധത്തിനു ഒബാമ തയ്യാറെടു ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സുതാര്യത ഒബാമ മുന്നോട്ടു വച്ച മറ്റൊരു പ്രസക്തമായ ആശയം ആയിരുന്നു ഭരണ സുതാര്യത. ലോബി യിസ്റ്റുകള്‍ക്കും പ്രത്യേക താത്പര്യ വൃന്ദങ്ങള്‍ക്കും വൈറ്റ് ഹൌസിനെ സ്വധീനിക്കുന്നതിനു ഒട്ടേറെ നിയന്ത്രണങ്ങള്‍ അദ്ദേഹം കൊണ്ടു വന്നു. AIG പോലെയുള്ള കമ്പനികള്‍ വമ്പന്‍ ബോണസ്സുകള്‍ കൈപ്പറ്റുന്ന തിനെതിരെ യുള്ള കടുത്ത നിലപാടും ഒബാമയെ ജന പ്രിയനാക്കി. ഗവണ്മെന്റ് ചിലവാക്കുന്ന ഓരോ ഡോളറും എന്ത് ചെയ്യപ്പെ ടുന്നുവെന്ന് സാധാരണ ക്കാര്‍ക്ക് മനസിലാക്കുവാന്‍ പ്രത്യേക സംവിധാനം അദ്ദേഹം കൊണ്ടു വന്നു. ഇക്കണൊമിക് സ്റ്റിമുലുസ് പ്ലാന്‍ന്റെ ഗുണ വശങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ അദ്ദേഹം അമേരിക്ക യിലുടനീളം സഞ്ചരിച്ചു. അപ്രൂവല്‍ റേറ്റിങ്ങും ജനപ്രിതിയും ആദ്യ നൂറ് ദിവസങ്ങളില്‍ ഒബാമ യുടെ അപ്രൂവല്‍ റേറ്റിംഗ് 62 - 68% ഇടയിലാണ്. ഇതേ കാലയളവില്‍ ക്ലിന്റണ്‍ന്റേത് 55% വും ബുഷിന്റെത് 68% ആയിരുന്നു എന്നുള്ളത് രസകരമായ ഒരു യാഥാര്ത്ഥ്യമാണ്. ഏറ്റവും ഒടുവില്‍ പുറത്തു വന്ന അഭിപ്രായ സര്‍വേയിലും ഭൂരിപക്ഷം ജനങ്ങളും ഒബാമയില്‍ വിശ്വാസം അര്‍പ്പിക്കുന്നവരാണ്. രാജ്യം അതിന്റെ ശരിയായ പാതയില്‍ തന്നെ ആണെന്നു 78% സാധാരണക്കാരും ചിന്തിക്കുന്നു. തൊഴിലില്ലായ്മയും അനുബന്ധ വ്യാകുലതകളും ദിനം പ്രതി വര്‍ദ്ധിക്കുമ്പോഴും ഒബാമയില്‍ വിശ്വാസം അര്‍പ്പിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം ഒന്നു കൊണ്ടു മാത്രമാണ്. ഒരു നല്ല നേതാവിന് വേണ്ട ഗുണങ്ങളും അത് തെളിയി ക്കുവാനുള്ള സാഹചര്യങ്ങളും അദ്ദേഹത്തിന് ഉണ്ടെന്ന്‍ മുതിര്‍ന്ന പല നിരീക്ഷകരും വിലയിരുത്തുന്നു. വാലറ്റ കുറിപ്പുകള്‍ : വ്യക്തി ജീവിതം പൊതു ജീവിതത്തില്‍ മാത്രമല്ല, തന്റെ വ്യക്തി ജീവിതത്തിലും ഒബാമ വാക്കുകള്‍ പാലിക്കുന്നുണ്ട്. ഔദ്യോഗിക തിരക്കുകള്‍ക്ക് ഇടയിലും അദ്ദേഹം ഒരു നല്ല കുടുംബ നാഥനാണെന്ന് നമുക്കറിയാം. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ മക്കള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്ന നായക്കുട്ടിയെ വാങ്ങി കൊടുക്കുന്നതിലും ഒബാമ കൃത്യത കാട്ടി. ഇന്ത്യക്കാരും ഒബാമയും ഇമ്മിഗ്രേഷന്‍ നയങ്ങള്‍ കര്‍ക്കശം ആക്കുമോ എന്നത് നാം എല്ലാവരും ഉറ്റു നോക്കി കൊണ്ടിരുന്ന ഒരു വസ്തുതയാണ്. സ്റ്റിമുലസ് പണം കൈപ്പറ്റുന്ന കമ്പനികള്‍ക്ക് H1B വിസക്കാരെ നിയമിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ നയങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല. അതാകട്ടെ ഇന്ത്യക്കാരില്‍ ഉണ്ടാക്കുന്ന ആഘാതം നാമ മാത്രവും. വാഗ്മിയായ ഒബാമ ഒബാമയുടെ പ്രസംഗങ്ങള്‍ കേട്ട് അത്ഭുത പ്പെടാത്തവര്‍ ഉണ്ടാകില്ല. എത്ര മനോഹരം ആയാണ് അദ്ദേഹം വാക്കുകള്‍ കൊണ്ടു ചിത്രം വരക്കുന്നത്. മുന്‍കൂട്ടി എഴുതി തയ്യാറാക്കാതെ ഇങ്ങനെ പ്രസംഗിക്കുന്നത് എങ്ങനെ എന്ന ജനങ്ങളുടെ ആശ്ചര്യത്തിനും 100 ദിവസ ത്തിനുള്ളില്‍ അറുതി ആയിരിക്കുന്നു. പ്രസംഗങ്ങള്‍ നോക്കി വായിക്കുവാന്‍ ഉപയോഗിക്കുന്ന ടെലി പ്രോംടര്‍ സംവിധാനത്തിന്റെ അടിമയാണ് അദ്ദേഹം എന്ന് വൈറ്റ് ഹൌസിലെ മാധ്യമ പ്രധിനിധികള്‍ പറയുന്നു. അതു കൊണ്ടു തന്നെ 'ടെലി പ്രോംടെര്‍ പ്രസിഡണ്ട്' എന്നാണ് അദ്ദേഹത്തിന്റെ ചെല്ല പ്പേര്. - ഉണ്ണികൃഷ്ണന്‍ എസ്. Labels: unnikrishnan-s 1 Comments:
Links to this post: |
21 April 2009
The ugliness and brutality of Indian politicsThe heat of elections is towards the end. The electoral propaganda fools us always. I lament on the ugliness and brutality of politicians and their parties. How they twist the fact to their selfish ends! They are ready to go to any extremes to win votes. They support even terrorists to win a community's vote. We have seen how some religious leaders go hand in hand with these stained politicians. Even the places of worship are used for political mileage. We are in such a pathetic situation that sanctum Santorum is unable to give us peace. God has already gone out of many places of worship, being unable bear with the torture, bargain and trade in his name. Blacksheeps in religion are growing in large number. Everything is communalized. Man is unable to see another man. Really feel suffocated. Where should we go to get peace? Feel ashamed of exercising democratic rights. Do not know whom to caste vote. Everywhere see treachery and betrayal. My heart bleeds. The treacherous politicians ought to remember that our country and its democracy is all merciful. That is why many of you are not behind bars for looting her. That is why a few Lalloos, Pinarayis and karunakarans, George Fernandez are still in this country’s soil. Tell your brigades to withdraw their deposits in Swiss banks and return it to our country which was looted. If not, time will declare you one day as extinct. You and your followers will have an abrupt end like the Dina users which ruled the earth a few million years before. May our great writers and thinkers and other visionaries lead us to positive thoughts for a peaceful life. All can't go to caves and solitude for peace. Let us pray our Great benefactor to shed light on our journey to the other end. - Jayaprakash T.S. (A teacher working in the Maldives.) jayaprakashts at gmail dot com Labels: jayaprakash |
06 April 2009
പ്രശസ്ത പ്രക്ഷേപണ കലാകാരി എം. തങ്കമണി സന്ദര്‍ശനത്തിനായി ദുബായിലെത്തി
നാലു പതിറ്റാണ്ടി ലേറെയായ് റേഡിയോ അവതരണ ലോകത്ത് ശബ്ദ സൌകുമാര്യ ത്തിന്റെ നിലാവ് പരത്തുന്ന ഇതിഹാസമാണ് എം. തങ്കമണി. നമ്പുതിരി സമുദായത്തില്‍ ആദ്യമായി വിധവാ വിവാഹം ചെയ്ത് ചരിത്രം സൃഷ്ടിച്ച ശ്രി. എം. ആര്‍. ഭട്ടതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും മകളായ് 1948ല്‍ തങ്കമണി ജനിച്ചു.
1964 ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ താല്‍കാലിക നിയമനവുമായാണ് ശബ്ദ ലോകത്തെക്ക് എം. തങ്കമണി എത്തുന്നത്, തുടര്‍ന്ന് 1967ല്‍ സ്ഥിരം അവതാരികയായ് മാറി. വീ. ടി. അരവിന്ദാക്ഷന്‍ തിളങ്ങി നിന്ന സൂര്യാഘാതം, സിംഹാസനം, ഒരു മുത്തശ്ശി കഥ, പ്രഹേളിക തുടങ്ങി നിരവധി നാടകങ്ങള്‍ നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. ഇ. പി. ശ്രീകുമാറിന്റെ സൂര്യകാന്തിയെ സ്നേഹിച്ച പെണ്‍കുട്ടി, മൂധേവി തെയ്യം, ഇന്ദുലേഖ എന്നി നാടകങ്ങള്‍ ഏറെ ജന ശ്രദ്ധ പിടിച്ചു വാങ്ങിയ നാടകങ്ങളായിരുന്നു. പ്രഹേളിക എന്ന നാടകത്തിനു മന്ദബുദ്ധിയായ കുഞ്ഞിന്റെ ഭാഗമായിരുന്നു തങ്കമണി അവതരിപ്പിച്ചത്. 17 വര്‍ഷം ആകാശ വാണിയുടെ ചെമ്പൈ സംഗീതോത്സ വത്തിലെ സ്ഥിരം അവതാരിക കൂടിയായിരുന്നു എം. തങ്കമണി. ത്രിശ്ശൂര്‍ ആകാശ വാണി നിലയത്തില്‍ ഒട്ടനവധി റേഡിയോ നാടകങ്ങള്‍ നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്ത തങ്കമണി നിരവധി ചലചിത്രങ്ങള്‍ക്കും ശബ്ദം പകര്‍ന്നു. തീര്‍ത്ഥ യാത്ര, തുലാ വര്‍ഷം, പിറവി, സ്വം, വാന പ്രസ്ഥം, ദേശാടനം, നിയോഗം, ഗാന്ധി (മലയാളം പരിഭാഷ), ഒരു ചെറു പുഞ്ചിരി, നോട്ടം, രാപ്പകല്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കും ശബ്ദം പകര്‍ന്ന എം. തങ്കമണിയുടെ ഇഷ്ട ഗായകര്‍ എസ്. ജാനകിയമ്മയും യേശുദാസുമാണ്. നിരവധി നാടകങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള ത്രിശുരിലെ ഏതു ഓണം കേറാ മൂലയിലും തിരിച്ചറി യപ്പെടുന്ന ഈ ശബ്ദ സൌകുമാര്യത്തെ തേടി ഒട്ടനവധി പുരസ്ക്കാരങ്ങളൂം അംഗികാരങ്ങളും എത്തി. 1989ല്‍ മൌനം മീട്ടുന്ന തംബുരു എന്ന ഡോക്ക്യു മെന്ററിയുടെ ശബ്ദാ വിഷ്ക്കാരത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്, 1992ല്‍ സൂര്യായനം എന്ന സംഗീത ശില്പത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്, 1994ല്‍ കര്‍മ്മണ്യേ വാധികാ രസ്ത്യേ എന്ന ഡോക്ക്യു മെന്ററിയുടെ ശബ്ദാ വിഷ്ക്കാരത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്. പ്രമുഖ ഗാന്ധിയനായ ചങ്ങല കുമാരന്‍ നായരെ കുറിച്ചു ടെലി ഫിലിം ചെയ്തതിനു 2001 ലെ മികച്ച ടെലി ഫിലിം അവതാരക യ്ക്കുള്ള ദൂരദര്‍ശന്‍ അവാര്‍ഡ്. 2001ല്‍ തീര്‍ത്ഥാടനം എന്ന ചിത്രത്തിനു ശബ്ദം പകര്‍ന്നതിനു മികച്ച ഡബ്ബിങ്ങിനുള്ള കേരള സംസ്ഥാന അവാര്‍ഡ്, കൂടാതെ 2004 കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരവും തങ്കമണിയെ തേടി എത്തിയ ചില ബഹുമതികളാണ്. 2008ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച തങ്കമണി ഭര്‍ത്താവായ ശ്രീ. ശിവനുമൊത്ത് ചെമ്പുക്കാവു തുഷാരയില്‍ താമസിക്കുന്നു. ഏക മകന്‍ ഹരീഷ് ഭാര്യ ധന്യയുമൊത്ത് ബാംഗളുരില്‍ താമസം. - അഭിലാഷ്, ദുബായ് Labels: abhilash |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്