29 August 2009
എം.എ. യൂസഫലി പ്രകാശനം ചെയ്തത് UNESCO യുടെ ലോഗോ
ഈ കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് ഒരു ലോഗോ പ്രകാശനം നടന്നു. അന്താരാഷ്ട്ര സാക്ഷരതാ ദിനം ദുബായില്‍ വെച്ച് ഒരു കൂട്ടം സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നതിന്റെ ഭാഗമായുള്ള ‘ലോഗോ പ്രകാശനം’ ആയിരുന്നു അത്. ഈ സംഘടനകള്‍ അന്താരാഷ്ട്ര സാക്ഷരതാ ദിനം യുനെസ്കോ നിര്‍ദ്ദേശിച്ച സെപ്റ്റംബര്‍ എട്ടിന് ആചരിക്കുന്നത് അവരുടേതായ പരിപാടികളോടെയാണ്. ഈ പരിപാടികള്‍ നടത്തുന്നതിന്റെ ഭാഗമായി ഇവര്‍ പക്ഷെ പ്രകാശനം ചെയ്തത് യുനെസ്കോയുടെ ലോഗോ ആണ്. യുനെസ്കോയുടെ ലോഗോ പ്രകാശനം ചെയ്തതാകട്ടെ ഇവരുടെ ക്ഷണം സ്വീകരിച്ചെത്തിയ വ്യവസായ പ്രമുഖനും മനുഷ്യ സ്നേഹിയുമായ പത്മശ്രീ എം. എ. യൂസഫലിയും.
തിരക്കേറിയ ജീവിതത്തില്‍ നിന്നും പൊതു പരിപാടികള്‍ക്ക് സമയം കണ്ടെത്തി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രീ. യൂസഫലി ഈ അബദ്ധം ശ്രദ്ധിച്ചു കാണാന്‍ ഇടയില്ല. എന്നാല്‍ ഇദ്ദേഹത്തെ ചടങ്ങിനു ക്ഷണിച്ച ‘അക്ഷര - വായന‘ കൂട്ടങ്ങളും ഇത് ശ്രദ്ധിച്ചില്ലെന്ന് പറയുന്നത് ഇവരുടെ വായനയുടെ വ്യാപ്തിയും ആഴവും വെളിപ്പെടുത്തുന്നു. തങ്ങള്‍ നടത്തുന്ന പരിപാടികളിലേക്ക് മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുവാനായി ലോഗോ പ്രകാശനം നടത്തുന്ന പതിവുണ്ട്. ഇത് പക്ഷെ ആ പരിപാടിക്കു വേണ്ടി സ്വന്തമായി രൂപകല്‍പ്പന ചെയ്ത ലോഗോ ആയിരിക്കും. എന്നാല്‍ ഒരു അന്താരാഷ്ട്ര സംഘടനയുടെ ലോഗോ ഇത്തരത്തില്‍ സ്വയമങ്ങ് ഏറ്റെടുത്ത് പ്രകാശനം ചെയ്ത സംഭവം ഇതാദ്യമായിട്ടായിരിക്കും നടക്കുന്നത്. യുനെസ്കോ പോലുള്ള ഒരു സംഘടനയുടെ ലോഗോ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ് എന്ന് അവരുടെ ഔദ്യോഗിക വെബ് സൈറ്റില്‍ വ്യക്തമായി കൊടുത്തിട്ടുണ്ട്. എന്തെങ്കിലും അന്താരാഷ്ട്ര ദിനങ്ങളുടെ ആചരണത്തിന്റെ ഭാഗമായി ഈ ലോഗോ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അതിനുള്ള അനുമതി മുന്‍കൂര്‍ ആയി എഴുതി വാങ്ങിക്കേണ്ടതാണ്. ഇത്തരം അനുമതി ഇല്ലാതെ ഈ ലോഗോ ഉപയോഗിക്കുവാനുള്ള അനുമതി കേവലം യുനെസ്കോയുടെ ഭരണ സമിതിക്ക് മാത്രമേ ഉള്ളൂ എന്നും ഇത്തരം അനുമതിയോടെ ഈ ലോഗോ ഉപയോഗിക്കുമ്പോള്‍ UNESCO എന്നതിന്റെ പൂര്‍ണ്ണ രൂപം അതിനു കീഴെ എഴുതി ചേര്‍ക്കേണ്ടതാണ് എന്നും നിര്‍ദ്ദേശമുണ്ട്. അനുമതിയില്ലാതെ ലോഗോ ഉപയോഗിക്കുന്നത് തടയാന്‍ അംഗ രാജ്യങ്ങളെല്ലാം സഹകരിക്കണം എന്നും യുനെസ്കോ അഭ്യര്‍ത്ഥിച്ചിരിക്കുന്നു. - വര്‍ഷിണി M.A. Yousufali unveils the UNESCO logo! Labels: varshini |
21 August 2009
ഇന്ന് റംസാന്‍ ഒന്നാം രാവ്
അറബി മാസത്തിലെ ശഹബാന്‍ മാസം മുപ്പത് പൂര്‍ത്തി ആവുകയോ റംസാന്‍ മാസ പിറവി കാണുകയോ ചെയ്താല്‍ റംസാന്‍ മാസം ആസന്നമാകും. പ്രസ്തുത അടിസ്ഥാന ത്തിലാണ് കേരളത്തിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും നാളെ റംസാന്‍ വ്രതം ആരംഭിക്കുന്നത്.
ഇന്ന് റംസാന്‍ ഒന്നാം രാവ്, അറബി ദിവസങ്ങള്‍ കണക്കാക്കുന്നത് തലേന്നുള്ള രാത്രി ഉള്‍പ്പെടുത്തിയാണ്. ഉദാഹരണത്തിന് ഇന്ന് വെള്ളിയാഴ്‌ച്ച ആണെങ്കില്‍ ഇന്നലെ കഴിഞ്ഞ രാത്രിക്കാണ് വെള്ളിയാഴ്‌ച്ച രാവ് എന്ന് ഇസ്ലാമില്‍ പറയുന്നത്. അപ്പോള്‍ ഇന്ന് വെള്ളിയാഴ്‌ച്ച സൂര്യന്‍ അസ്തമിച്ചാല്‍ ഈ വര്‍ഷത്തിലെ പരിശുദ്ധ റംസാനിന്റെ ആദ്യ രാത്രി വരവായി. ഈ രാത്രിക്ക് ഇസ്ലാമില്‍ പല പുണ്യങ്ങളും പ്രാധാന്യവുമുണ്ട്. പ്രവാചകനായ മുഹമ്മദ് നബി (സ) റംസാന്‍ ഒന്നാം രാത്രിയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ നിരവധി ഹദീസുകള്‍ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാം. റംസാന്‍ ഒന്നാം രാത്രി വിശുദ്ധ ഖുര്‍ആനിലെ നാല്‍പ്പത്തെട്ടാം അദ്ധ്യായമായ സൂറത്തുല്‍ ഫത്ഹ് പാരായണം ചെയ്‌താല്‍ ആ വര്‍ഷത്തില്‍ ഭക്ഷണ ക്ഷാമം ഉണ്ടാവില്ലെന്നും മൂന്നോ അഞ്ചോ ഏഴോ ദിവസങ്ങള്‍ തുടര്‍ച്ചയായി ഇരുപത്തി ഒന്ന് പ്രാവശ്യം നിത്യമാക്കിയാല്‍ ഉദ്ദേശങ്ങള്‍ പൂര്‍ത്തിയാകുമെന്ന് മുജര്‍റബാത് തുടങ്ങിയ കിത്താബുകളില്‍ പരാമര്‍ശിക്കുന്നുണ്ട്. قال أبو بكر النيسابوري: سمعت محمد بن عبد الملك يقول: سمعت يزيد بن هارون يقول: سمعت المسعودي يقول: بلغني أن من قرأ سورة الفتح يعني {إنّا فتحنا لك فتحا مبينا} أول ليلة من شهر رمضان في صلاة التطوع حفظ ذلك العام. اهـ. قلت: وذكر هذا بعينه العلامة الخطيب الشربيني رحمه الله تعالى في تفسيره آخر سورة الفتح عن ابن عادل؛ فانظره." اهـ. റംസാന്‍ മാസത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിച്ച് അര്‍ഹിക്കുന്ന രീതിയില്‍ ഈ പുണ്യ മാസത്തെ വരവേല്‍ക്കാനും പുണ്യങ്ങള്‍ ചെയ്യാനും ജയന്നി യന്താവായ റബ്ബ് നമുക്ക് തൌഫീഖ് നല്‍കട്ടെ ആമീന്‍. - ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ദുബായ് Labels: aloor |
18 August 2009
ഭര്‍ത്താവിനു ലൈംഗീക ബന്ധം നിഷേധിച്ചാല്‍ ഭാര്യക്ക് പട്ടിണി
ഐ പിലിനെ കുറിച്ചും, സ്വവര്‍ഗ്ഗാ നുരാഗികളുടെ വിവാഹത്തെ സംബന്ധിച്ചും എല്ലാം ഉള്ള ചൂടേറിയ ചര്‍ച്ചകള്‍ ഇന്ത്യയില്‍ നടക്കുമ്പോള്‍ അഫാഗാനില്‍ നിന്നും ഉള്ള ഈ വാര്‍ത്ത ശ്രദ്ധിക്കാ തിരിക്കുവാന്‍ കഴിയില്ല. പരിഷ്കൃത സമൂഹത്തിനു ചിന്തിക്കുവാന്‍ കഴിയാത്ത നിരവധി നിയമങ്ങളെ സംബന്ധിച്ചു അഫ്ഗാനില്‍ നിന്നും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത് ഇതാദ്യമല്ല. മനുഷ്യ ജീവി എന്ന നിലയില്‍ ഉള്ള പരിഗണനകള്‍ പോലും അവിടത്തെ സ്ത്രീകള്‍ക്ക് പലപ്പോഴും നിഷേധിക്കപ്പെടുന്നു. സഞ്ചാര സ്വാതന്ത്ര്യമോ, വിദ്യാഭ്യാസം ചെയ്യുവാന്‍ ഉള്ള സ്വാതന്ത്ര്യമോ, അഭിപ്രായ / ആശയ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമോ ഇല്ലാതെ തികച്ചും അടിമത്വ സമാനമായ "സുരക്ഷിത" ജീവിതം നയിക്കുന്ന അവിടത്തെ സ്ത്രീകള്‍ക്ക് മറ്റൊരു കരി നിയമം കൂടെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുവാന്‍ പോകുന്നു. ഭാര്യ ഭര്‍ത്താവുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു എതിരു നിന്നാല്‍ പട്ടിണി ക്കിടുവാന്‍ ഭര്‍ത്താവിനു നിയമ പരമായ അധികാരം നല്‍കുന്ന ബില്ല് വരാന്‍ പോകുന്നുവത്രെ!! കഷ്‌ട്ടം.
യുദ്ധവും ദാരിദ്ര്യവും കൊണ്ടു പൊറുതി മുട്ടിയ അഫ്ഗാനില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. സ്വാതന്ത്ര്യവും മനുഷ്യാവ കാശങ്ങളും അവരെ സംബന്ധി ച്ചിടത്തോളം ഒരു പക്ഷെ മരീചികയാകാം. അതിനിടയില്‍ ഇത്തരം മനുഷ്യത്വ രഹിതമായതും സ്ത്രീയെ കേവലം ലൈംഗീക ഉപകരണമായി കാണുന്നതുമായ പുതിയ അവസ്ഥ അവരുടെ ജീവിതത്തെ കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കും. പുരുഷന്റെ ലൈംഗീകാ വകാശം ഉറപ്പു വരുത്തുമ്പോള്‍ സ്ത്രീയുടെ മാനസീക / ശാരീരിക അവസ്ഥകളെ കുറിച്ച് ബോധപൂര്‍വ്വം മറന്നു പോകുന്നു. ഇതേ കുറിച്ചുള്ള വാര്‍ത്ത ഇവിടെ http://www.dailymail.co.uk/news/worldnews/article-1207026/Afghan-husbands-allowed-starve-wives-refuses-sex.html ഡൈയ്‌ലിമെയിലിന്റെ വെബ്സൈറ്റില്‍. - എസ്. കുമാര്‍ Labels: s-kumar 3 Comments:
Links to this post: |
05 August 2009
ഇന്ന് ബാറാഅത്ത് രാവ്
ഇന്ന് മുസ്ലിംകളുടെ പുണ്യ ദിനമായ ബാറാ അത്ത് രാവാണ് (ശഹബാന്‍ പതിനഞ്ച്). ഇന്ന് രാത്രി താഴെ പറയുന്ന ദിക്റുകള്‍ ചൊല്ലല്‍ സുന്നത്താണ്, പുണ്യ കര്‍മ്മമാണ്.
ബറാത്ത് രാവില്‍ ഇശാ മഗ് രിബിന്റെ ഇടയില്‍ ഒരു ദുഖാന്‍ സൂറത്തും, മൂന്ന് യാസീന്‍ സൂറത്തും ഓതണം. ഒന്ന് - ദീര്‍ഘായുസിന് വേണ്ടി, രണ്ട് - ആപത്തുകള്‍ തടയാന്‍ വേണ്ടി, മൂന്ന് - ഭക്ഷണ വിശാലതയ്ക്കും, പരാശ്രയമില്ലാതെ ജീവിക്കാനും, സ്നേഹിക്കുന്നവര്‍ക്കും, ബന്ധുക്കള്‍ക്ക് വേണ്ടിയും. യാസീന്‍ ഓതുമ്പോള്‍ അവക്ക് ഇടയില്‍ സംസാരിക്കരുത്. അതിന്നു ശേഷം ഇലാഹി "ജൂതുക്ക ദല്ലനി" എന്ന് തുടങ്ങുന്ന ദുആയും പത്ത് പ്രാവശ്യം ഓതുക. ഇത് മുജര്‍രബാത്ത് എന്ന കിതാബിലും മറ്റു അത്കാരിന്റെ കിതാബുകളിലും പറഞ്ഞിട്ടുണ്ട്. اللهم إنك حليم ذو إنائة لاطاقة لنا فاعف عنّا بحلمك ياألله 70 പ്രാവശ്യം പറയുക يا حيّ يا قيّوم برحمتك استغيث 100 പ്രാവശ്യം പറയുക الهي جودك دلني عليك واحسانك اوصلني اليك وكرمك قربني لديك اشكو اليك مالا يخفى عليك واسئلك مالا يعسر عليك اذ علمك بحالي يكفي عن سئالي مفرجا عن كرب المكروبين فرج عني ما انا فيه لا اله الا انت سبحانك اني كنت من الظالمين . فستجبنا له ونجيناه من الغم وكذالك ننجي المؤمنين . اللهم ياذالمن ولا يمن عليه ياذالجلال والاكرام. ياذاالطول والانعام لا اله الا انت ظهر اللاجين وجار المستجيرين ومأمن الخائفين . اللهم ان كنت كتبتني عندك في ام الكتاب شقيا أو محروما أو مطرودا أو مقترا علي في الرزق فامح اللهم بفضلك شقاوتي وحرماني وطردي واقتار رزقي واثبتني عندك في ام الكتاب سعيدا مرزوقا موفقا للخيرات فانك قلت وقولك الحق في كتابك المنزل على لسان نبيك المرسل يمحو الله ما يشاء ويثبت وعنده ام الكتاب . الهي بالتجلي الاعظم في ليلة النصف من شهر شعبان المكرم التي يفرق فيها كل امر حكيم ويبرم ان تكشف عنا من البلاء ما نعلم وما لا نعلم وما انت به اعلم انك انت الاعز الاكرم .وصلى الله على سيدنا محمد النبي الامي وعلى اله وصحبه وسلم 10 مرة - ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ദുബായ് Labels: aloor 3 Comments:
Links to this post: |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്