24 January 2010
സഃ കെ. സെയ്താലിക്കുട്ടിക്ക് ആദരാഞ്ജലികള്‍
മലപ്പുറം: സി. പി. ഐ. (എം.) സംസ്ഥാന കമ്മിറ്റി അംഗവും ദീര്‍ഘ കാലം മലപ്പുറം ജില്ലാ സെക്രട്ടറി യുമായിരുന്ന കെ. സെയ്താലിക്കുട്ടി അന്തരിച്ചു. 84വയസ്സായിരുന്നു. പെരിന്തല്‍മണ്ണ ഇ. എം. എസ്. ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നേ കാലോടെയാണ് അന്ത്യം സംഭവിച്ചത്. വൈകീട്ട് അഞ്ച് മണിയോടെ മഞ്ചേരി സെന്‍ട്രല്‍ ജുമാ അത്ത് പള്ളി ഖബറി സ്ഥാനിലാണ് ഖബറടക്കം. ഫാത്തിമ യാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ നാസര്‍, നൌഷാദ് അലി, റഫീഖ് അലി, മന്‍സൂര്‍ അലി, സഫീര്‍ അലി, ഹഫ്സത്ത്, ഷൈല. മരുമക്കള്‍: ഹഫ്സത്ത്, ഹസീന, ഷാനി, ഷബ്ന, ജാസിറ, ഷമീര്‍.
പത്ത് ദിവസ ത്തോളമായി ആശുപത്രിയില്‍ ചികിത്സ യിലായിരുന്നു. മരണ സമയത്ത് മക്കളായ മന്‍സൂര്‍ അലിയും റഫീഖ് അലിയും അടുത്തുണ്ടായിരുന്നു. വിവരമറിഞ്ഞ യുടന്‍ സി. പി. ഐ. (എം.) ജില്ലാ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍, പി. പി. വാസുദേവന്‍, ഇ. എന്‍. മോഹന്‍ദാസ്, വി. ശശി കുമാര്‍ എം. എല്‍. എ. എന്നിവര്‍ ആശുപത്രി യിലെത്തി. സി. പി. ഐ. (എം.) ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് വെച്ച് ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍ മാസ്റ്റര്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. പുലര്‍ച്ചെ തന്നെ നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്ത്യോ പചാര മര്‍പ്പിക്കാ നെത്തി. തുടര്‍ന്ന് മൃതദേഹം മഞ്ചേരിയിലെ വീട്ടിലെത്തിച്ചു. മഞ്ചേരി ടൌണ്‍ ഹാളില്‍ വൈകീട്ട് നാല് വരെ പൊതു ദര്‍ശനത്തിന് വെക്കും. ടൌണ്‍ ഹാളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരുമടക്കം ആയിരങ്ങളാണ് അന്ത്യാഭിവാദനം അര്‍പ്പിക്കാനായി എത്തി കൊണ്ടിരിക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മലബാറിലെ കരുത്തുറ്റ നേതാക്കളില്‍ ഒരാളാണ് കെ. സെയ്താലിക്കുട്ടി. ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച്, മലപ്പുറം ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുത്ത അദ്ദേഹം അവസാന നാളുകളിലും ആവേശ ത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്ത നങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ളിഷിങ് കമ്പനി ഡയറക്ടര്‍, ഇ. എം. എസ്. ട്രസ്റ്റ് ചെയര്‍മാന്‍, പെരിന്തല്‍മണ്ണ ഇ. എം. എസ്. സ്മാരക ആശുപത്രി ഡയറക്ടര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചു വരുന്നതിനിടെയാണ് അന്ത്യം. വിവരമറിഞ്ഞ് മഞ്ചേരിയിലെ വീട്ടിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രവാഹമാണ്. കൊണ്ടോട്ടി കാപ്പാടന്‍ കമ്മദ് - തായുമ്മ ദമ്പതികളുടെ മകനായി 1926 ജൂണില്‍ ജനിച്ച അദ്ദേഹം വിദ്യാര്‍ത്ഥി യായിരിക്കെയാണ് പൊതു രംഗത്തേ ക്കിറങ്ങിയത്. ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ ബാല സമാജ മുണ്ടാക്കിയതിന് അദ്ധ്യാപകന്റെ മര്‍ദ്ദനമേറ്റ് സ്കൂളില്‍ നിന്ന് പുറത്തായ ബാലന്‍, ജന്മിത്വത്തിനും സാമ്രാജ്യ ത്വത്തിനു മെതിരായ പോരാട്ട ത്തിലൂടെയാണ് കമ്യൂണിസ്റ്റ് നേതാവായി വളര്‍ന്നത്. രക്തസാക്ഷി കുഞ്ഞാലി, ഇ. കെ. ഇമ്പിച്ചി ബാവ തുടങ്ങിയ വര്‍ക്കൊപ്പം ഏറനാട്ടിലും വള്ളുവനാട്ടിലും വന്നേരി നാട്ടിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തു. 1944ല്‍ പാര്‍ട്ടി അംഗമായ അദ്ദേഹം ഏറനാട് താലൂക്ക് സെക്രട്ടറിയും പിന്നീട് മലപ്പുറം മണ്ഡലം സെക്രട്ടറിയുമായി. അവിഭക്ത പാര്‍ട്ടി കോഴിക്കോട് ജില്ലാ കൌണ്‍സില്‍ അംഗമായിരുന്നു. 64ല്‍ സി. പി. ഐ. (എം.) ജില്ലാ കമ്മിറ്റി അംഗമായി. 69ല്‍ മലപ്പുറം ജില്ല രൂപീകരിച്ചതോടെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവും, സി. ഐ. ടി. യു. ജില്ലാ സെക്രട്ടറിയുമായി. ജില്ലാ സെക്രട്ടറി യായിരുന്ന പാലോളി മുഹമ്മദ് കുട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതോടെ 1986ല്‍ ജില്ലാ സെക്രട്ടറിയായി. അസുഖം കാരണം ചെറിയ ഇടവേള യിലൊഴികെ ജില്ലയില്‍ പാര്‍ട്ടിയെ നയിച്ച സെയ്താലിക്കുട്ടി പ്രായാധിക്യം കാരണം കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. 24 വര്‍ഷമായി സി. പി. ഐ. (എം.) സംസ്ഥാന കമ്മിറ്റി അംഗമായി തുടരുന്നു. മദ്യ - വ്യവസായ തൊഴിലാളി യൂണിയന്‍, ചുമട്ട് തൊഴിലാളി യൂണിയന്‍, ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട് എംപ്ളോയീസ് യൂണിയന്‍ തുടങ്ങിയവയുടെ ജില്ലാ പ്രസിഡന്റായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ചു. 77ല്‍ നിലമ്പൂരില്‍ നിന്ന് നിയമ സഭയിലേക്ക് മത്സരിച്ചു. ദീര്‍ഘ കാലം ദേശാഭിമാനിയുടെ ഏജന്റും മഞ്ചേരി ഏരിയാ ലേഖകനുമായിരുന്നു. മലബാറില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ദീര്‍ഘ കാലം സി. പി. ഐ. (എം.) മലപ്പുറം ജില്ലാ സിക്രട്ടറിയായി പ്രവര്‍ത്തിക്കുകയും, തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവശ്യങ്ങള്ക്കും അവകാശങ്ങള്ക്കും വേണ്ടി നിരന്തരം പോരാടുകയും, സാമ്രാജ്യത്വത്തിനും അധിനിവേശ ശക്തികള്ക്കും എതിരെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ചെറുത്ത് നില്പ് സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള സഖാവിന്റെ മരണത്തില്‍ ദൂഃഖവും അനുശോചനവും ആദാരാജ്ഞലിയും അര്‍പ്പിക്കുന്നു. - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്