30 January 2010
ഏങ്ങണ്ടിയൂരില്‍ ആനയിടഞ്ഞു - എസ്. കുമാര്‍
തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ പൂയാഘോഷത്തിനു കൊണ്ടു വന്ന കുട്ടിക്കൊമ്പന്‍ ഇടഞ്ഞു. രാവിലെ കാവടിയാ ഘോഷത്തി നിടയില്‍ തിരുമംഗലം ക്ഷേത്ര ത്തിനടുത്ത് വച്ച് ഇടഞ്ഞ കൊമ്പന്‍ പള്ളിക്കടവത്ത് രാമകൃഷണന്റെ പറമ്പിലേക്ക് ഓടി ക്കയറി. പുറത്തു ണ്ടായിരുന്ന രത്നാകരന്‍ എന്നയാള്‍ അടുത്തുള്ള മരത്തില്‍ കയറിയും, മറ്റുള്ളവര്‍ ആനയുടെ പുറത്തു നിന്നു ചാടിയും രക്ഷപ്പെട്ടു. ആര്‍ക്കും കാര്യമായ പരിക്കില്ല.
ആളുകള്‍ പുറകെ കൂടിയതോടെ ആന കൂടുതല്‍ പ്രകോപിതനായി മുന്നോട്ടു കുതിച്ചു. ഇതിനിടയില്‍ ആനയുടെ മുമ്പില്‍ വന്നു പെട്ട ഒരു സ്ത്രീയെ അവന്‍ ഓടിച്ചു. അടുത്തുള്ള വീട്ടില്‍ കയറി അവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് കരീപ്പാടത്ത് സതീശന്റെ വീടിനു സമീപം നിലയുറപ്പിച്ച ആനയെ പാപ്പാന്മാര്‍ തളച്ചു. - എസ്. കുമാര്‍ Labels: s-kumar |
1 Comments:
ആനക്ക് വേണ്ടത്ര തീറ്റയും വെള്ളവും നൽകാഞ്ഞതാണത്രേ അവൻ ഓടുവാൻ കാരണം. കൂടാതെ ആളുകൾ പുറകെ ബഹളം കൂട്ടി ഓടിയതും അവന്റെ ഓട്ടത്തിനു സ്പീഡുകൂടുവാൻ കാരണമായി.കരീപ്പാടത്ത് സതീശന്റെ വീടിനു സമീപം ശാന്തനായി നിലയുറപ്പിച്ച അവൻ തെങ്ങിൻ പട്ടകൾക്കായി തിരയുകയായിരുന്നു.
ആനക്ക് നേരത്തിനു ഭക്ഷണം നൽകാതെ ഇരുന്നാൽ പിന്നെ അതെന്തു ചെയ്യും?
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്