19 September 2009

ആത്മ വിശുദ്ധിയുടെ ചെറിയ പെരുന്നാള്‍ - ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി

eid-ul-fitrഅല്ലാഹുവിനെ സ്തുതിച്ചും ആത്മ വിശുദ്ധിയുടെ കൈവല്ല്യത്തെ നമിച്ചും ആഹ്ലാദത്തിന്റെ അലയൊലികളില്‍ തുടിച്ചും, മുസ്ലിം സമുദായം ചെറിയ പെരുന്നാള്‍ തികവാര്‍ന്ന ഭക്തി ആദരങ്ങളോടെ ആഘോഷിക്കുകയാണ്.
 
മുസ്ലിംകള്‍ക്ക് പ്രധാനമായും രണ്ട് ആഘോഷങ്ങള്‍ ആണുള്ളത്. ഈദുല്‍ ഫിതര്‍ (ചെറിയ പെരുന്നാള്‍ ) മറ്റൊന്ന് ഈദുല്‍ അസ്ഹ, (ബലി പെരുന്നാള്‍ ). കൂടാതെ അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി (സ) യുടെ ജന്മ ദിനത്തേയും ലോക മുസ്ലിംകള്‍ ആഘോഷമായി കൊണ്ടാടുന്നു.
 
പെരുന്നാള്‍ ദിനത്തിലെ പ്രധാനമായ രണ്ട് ആരാധനകളാണ് പെരുന്നാള്‍ നിസ്കാരവും ഫിതര്‍ സകാത്തും. ഹിജ്റ രണ്ടാം വര്‍ഷമാണ്‌ ഇവ ഇസ്ലാം മതത്തില്‍ നിയമ മായത്. സമ്പന്നര്‍ പെരുന്നാള്‍ ദിവസം വിഭവ സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കുമ്പോള്‍, സാധുക്കളെ പെരുന്നാള്‍ സുഭിക്ഷമായി ആഘോഷിക്കാന്‍ ഉപകരിക്കുന്നതിന് ഇസ്ലാം പ്രയോഗ വല്‍ക്കരിച്ച ഒരു വിശിഷ്ട പദ്ധതിയാണ് ഫിതര്‍ സക്കാത്ത്‌.
 
ഫിതര്‍ സക്കാത്ത്‌
 
ആര്‍ക്ക് വേണ്ടി കൊടുക്കുന്നുവോ അയാളുടെ നാട്ടിലെ മുഖ്യ ആഹാരമാണ് ഫിതര്‍ സക്കാത്തായി സാധുക്കള്‍ക്ക് വിതരണം ചെയ്യേണ്ടത്‌ (കേരളീയര്‍ അരി). ഒരാള്‍ക്ക്‌ ഒരു സാഹ് വീതമാണ് കൊടുക്കേണ്ടത്‌. ഒരു സാഹ് എന്നാല്‍ മൂന്നു ലിറ്ററും ഇരുന്നൂര്‍ മില്ലി ലിറ്ററുമാണ്. സുമാര്‍ രണ്ടര കിലോ ഗ്രാം തൂക്കം വരും. പക്ഷെ ഇസ്ലാം ഇവിടെ തൂക്കമല്ല പറഞ്ഞിരിക്കുന്നത് അതിനാല്‍ അളവാണ് കണക്കാക്കേണ്ടത്‌. ഏക ദേശം തൂക്കം പറഞ്ഞു എന്ന് മാത്രം. എന്നാല്‍ അരിയുടെ വില കൊടുത്താല്‍ മതിയാകയില്ല (ശാഫി മദ്ഹബ് പ്രകാരം).
 
അവനും അവന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായ ഭാര്യ, സന്താനങ്ങള്‍, തുടങ്ങിയവര്‍ക്കും വേണ്ടി ഒരു ‘സാഹ്’ വീതം ഭക്ഷണ സാധനം ദാനം ചെയ്യേണ്ടതാണ്. അപ്പോള്‍ ഒരു വീട്ടിലെ പത്ത്‌ പേരടങ്ങുന്ന ഒരു ഗൃഹ നാഥന്‍ അവനടക്കമുള്ള പത്ത്‌ പേര്‍ക്ക് വേണ്ടിയും പത്ത്‌ സാഹ് സുമാര്‍ ഇരുപത്തി അഞ്ച് കിലോ ഗ്രാം അരി ദരിദ്രര്‍ക്ക് വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ്‌.
 
പരിശുദ്ധ ശവ്വാല്‍ മാസപ്പിറവി കണ്ടത് മുതല്‍ ഇത് നിര്‍ബന്ധമാകും. ഫിതര്‍ സക്കാത്ത്‌ പെരുന്നാള്‍ നിസ്കാരത്തിനു മുമ്പ്‌ കൊടുത്ത് വീടേണ്ടതാണ്‌. പെരുന്നാള്‍ ദിവസത്തിന്റെ പിറ്റേ ദിവസത്തേക്ക് മാറ്റി വെക്കാന്‍ പാടില്ല.
 
പെരുന്നാള്‍ നിസ്കാരം
 
പെരുന്നാള്‍ നിസ്കാരം രണ്ട്‌ റകഹത്താണ്. “ചെറിയ പെരുന്നാള്‍ സുന്നത്ത്‌ നിസ്കാരം രണ്ട്‌ റകഹത്ത്‌ ഞാന്‍ നിസ്കരിക്കുന്നു” എന്ന നിയ്യത്തോട് തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലി വജ്ജ ഹ്ത്ത് ഓതിയ ശേഷം ഏഴ് തക്ബീര്‍ ചൊല്ലണം. പിന്നീട് ഫാത്‌ ഹയും സൂറത്തും ഓതി രണ്ടാം റകത്തില്‍ ഫാതിഹക്ക് മുമ്പായി അഞ്ചും തക്ബീര്‍ ചൊല്ലുക. ബാക്കി എല്ലാം സാധാരണ നിസ്കാരം പോലെ നിര്‍വഹിക്കുക. നിസ്കാരാനന്തരം ഇമാം ഖുത്ത്ബ നിര്‍വഹിക്കുന്നു. ഇതാണ് ചെറിയ പെരുന്നാള്‍ നിസ്കാരത്തിന്റെ ഹ്രസ്വ മായ വിവരണം.
 
ഈദ്‌ കേവലം ഒരു ആഘോഷമല്ല. കുടിച്ചും, പുകച്ചും, കളിച്ചും, മദിച്ചും ആഘോഷിക്കാനുള്ളതല്ല ഈ പെരുന്നാള്‍. ഒരു മാസത്തെ വ്രതാനുഷ്ടാനം കൊണ്ട് നേടിയെടുത്ത ആത്മ വിശുദ്ധിയെയും ഉല്‍ക്കര്‍ഷതയെയും കെടുത്തി കളയുന്ന ഒരു പ്രവണതയിലും നാം പങ്കാളികള്‍ ആവരുത്. പാപ പങ്കിലമായ ഇന്നലെകളെ ഓര്‍ത്ത്‌ നാം ഖേദിക്കുകയും പാപ മുക്തമായ ഒരു നാളെയെ നാം സൃഷ്ടി ക്കുകയും വേണം. അതായിരിക്കട്ടെ ഈ ഈദ്‌ നമുക്ക് നല്‍കുന്ന പ്രചോദനം.
 
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അള്ളാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്‌
 
Aloor-Mahmood-Haji
 
- ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി, ദുബായ്‌
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

വളരെ ഉപകാരപ്രദം,
ഒരു പാടു നന്ദി,
ആലൂര് ഹാജിയിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു
സ്നേഹട്ത്തേടെ നിഷാര് അഗലാട് & ലത്തീഫ് കോലയിൽ

September 20, 2009 10:46 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



21 August 2009

ഇന്ന് റംസാന്‍ ഒന്നാം രാവ്‌

ramadan-kareemഅറബി മാസത്തിലെ ശഹബാന്‍ മാസം മുപ്പത്‌ പൂര്‍ത്തി ആവുകയോ റംസാന്‍ മാസ പിറവി കാണുകയോ ചെയ്താല്‍ റംസാന്‍ മാസം ആസന്നമാകും. പ്രസ്തുത അടിസ്ഥാന ത്തിലാണ് കേരളത്തിലും മറ്റ് ഗള്‍ഫ്‌ രാജ്യങ്ങളിലും നാളെ റംസാന്‍ വ്രതം ആരംഭിക്കുന്നത്.
 
ഇന്ന് റംസാന്‍ ഒന്നാം രാവ്‌, അറബി ദിവസങ്ങള്‍ കണക്കാക്കുന്നത് തലേന്നുള്ള രാത്രി ഉള്‍പ്പെടുത്തിയാണ്. ഉദാഹരണത്തിന് ഇന്ന് വെള്ളിയാഴ്‌ച്ച ആണെങ്കില്‍ ഇന്നലെ കഴിഞ്ഞ രാത്രിക്കാണ് വെള്ളിയാഴ്‌ച്ച രാവ്‌ എന്ന് ഇസ്ലാമില്‍ പറയുന്നത്.
 
അപ്പോള്‍ ഇന്ന് വെള്ളിയാഴ്‌ച്ച സൂര്യന്‍ അസ്തമിച്ചാല്‍ ഈ വര്‍ഷത്തിലെ പരിശുദ്ധ റംസാനിന്റെ ആദ്യ രാത്രി വരവായി. ഈ രാത്രിക്ക് ഇസ്ലാമില്‍ പല പുണ്യങ്ങളും പ്രാധാന്യവുമുണ്ട്. പ്രവാചകനായ മുഹമ്മദ്‌ നബി (സ) റംസാന്‍ ഒന്നാം രാത്രിയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ നിരവധി ഹദീസുകള്‍ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാം.
 
റംസാന്‍ ഒന്നാം രാത്രി വിശുദ്ധ ഖുര്‍ആനിലെ നാല്‍പ്പത്തെട്ടാം അദ്ധ്യായമായ സൂറത്തുല്‍ ഫത്ഹ് പാരായണം ചെയ്‌താല്‍ ആ വര്‍ഷത്തില്‍ ഭക്ഷണ ക്ഷാമം ഉണ്ടാവില്ലെന്നും മൂന്നോ അഞ്ചോ ഏഴോ ദിവസങ്ങള്‍ തുടര്‍ച്ചയായി ഇരുപത്തി ഒന്ന് പ്രാവശ്യം നിത്യമാക്കിയാല്‍ ഉദ്ദേശങ്ങള്‍ പൂര്‍ത്തിയാകുമെന്ന് മുജര്‍റബാത്‌ തുടങ്ങിയ കിത്താബുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
 
قال أبو بكر النيسابوري: سمعت محمد بن عبد الملك يقول: سمعت يزيد بن هارون يقول: سمعت المسعودي يقول: بلغني أن من قرأ سورة الفتح يعني {إنّا فتحنا لك فتحا مبينا} أول ليلة من شهر رمضان في صلاة التطوع حفظ ذلك العام. اهـ. قلت: وذكر هذا بعينه العلامة الخطيب الشربيني رحمه الله تعالى في تفسيره آخر سورة الفتح عن ابن عادل؛ فانظره." اهـ.
 
റംസാന്‍ മാസത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിച്ച് അര്‍ഹിക്കുന്ന രീതിയില്‍ ഈ പുണ്യ മാസത്തെ വരവേല്‍ക്കാനും പുണ്യങ്ങള്‍ ചെയ്യാനും ജയന്നി യന്താവായ റബ്ബ് നമുക്ക്‌ തൌഫീഖ്‌ നല്‍കട്ടെ ആമീന്‍.
 
- ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി, ദുബായ്
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



05 August 2009

ഇന്ന് ബാറാഅത്ത്‌ രാവ്‌

ഇന്ന് മുസ്ലിംകളുടെ പുണ്യ ദിനമായ ബാറാ അത്ത്‌ രാവാണ് (ശഹബാന്‍ പതിനഞ്ച്). ഇന്ന് രാത്രി താഴെ പറയുന്ന ദിക്റുകള്‍ ചൊല്ലല്‍ സുന്നത്താണ്, പുണ്യ കര്‍മ്മമാണ്‌.
 
ബറാത്ത് രാവില്‍ ഇശാ മഗ് രിബിന്റെ ഇടയില്‍ ഒരു ദുഖാന്‍ സൂറത്തും, മൂന്ന് യാസീന്‍ സൂറത്തും ഓതണം. ഒന്ന് - ദീര്‍ഘായുസിന് വേണ്ടി, രണ്ട് ‌- ആപത്തുകള്‍ തടയാന്‍ വേണ്ടി, മൂന്ന് - ഭക്ഷണ വിശാലതയ്ക്കും, പരാശ്രയമില്ലാതെ ജീവിക്കാനും, സ്നേഹിക്കുന്നവര്‍ക്കും, ബന്ധുക്കള്‍ക്ക് വേണ്ടിയും. യാസീന്‍ ഓതുമ്പോള്‍ അവക്ക്‌ ഇടയില്‍ സംസാരിക്കരുത്. അതിന്നു ശേഷം ഇലാഹി "ജൂതുക്ക ദല്ലനി" എന്ന് തുടങ്ങുന്ന ദുആയും പത്ത്‌ പ്രാവശ്യം ഓതുക. ഇത് മുജര്‍രബാത്ത് എന്ന കിതാബിലും മറ്റു അത്കാരിന്റെ കിതാബുകളിലും പറഞ്ഞിട്ടുണ്ട്.

اللهم إنك حليم ذو إنائة لاطاقة لنا فاعف عنّا بحلمك ياألله
70 പ്രാവശ്യം പറയുക
يا حيّ يا قيّوم برحمتك استغيث 100 പ്രാവശ്യം പറയുക
 
الهي جودك دلني عليك واحسانك اوصلني اليك وكرمك قربني لديك اشكو اليك مالا يخفى عليك واسئلك مالا يعسر عليك اذ علمك بحالي يكفي عن سئالي مفرجا عن كرب المكروبين فرج عني ما انا فيه
لا اله الا انت سبحانك اني كنت من الظالمين .
فستجبنا له ونجيناه من الغم وكذالك ننجي المؤمنين . اللهم ياذالمن ولا يمن عليه ياذالجلال والاكرام. ياذاالطول والانعام لا اله الا انت ظهر اللاجين وجار المستجيرين ومأمن الخائفين .
اللهم ان كنت كتبتني عندك في ام الكتاب شقيا أو محروما أو مطرودا أو مقترا علي في الرزق فامح اللهم بفضلك شقاوتي وحرماني وطردي واقتار رزقي واثبتني عندك في ام الكتاب سعيدا مرزوقا موفقا للخيرات فانك قلت وقولك الحق في كتابك المنزل على لسان نبيك المرسل يمحو الله ما يشاء ويثبت وعنده ام الكتاب .
الهي بالتجلي الاعظم في ليلة النصف من شهر شعبان المكرم التي يفرق فيها كل امر حكيم ويبرم ان تكشف عنا من البلاء ما نعلم وما لا نعلم وما انت به اعلم انك انت الاعز الاكرم .وصلى الله على سيدنا محمد النبي الامي وعلى اله وصحبه وسلم
10 مرة

 
- ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി, ദുബായ്‌
 
 

Labels:

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

അതിന്നു ശേഷം ഇലാഹി "ജൂതുക്ക ദല്ലനി" എന്ന് തുടങ്ങുന്ന ദുആയും പത്ത്‌ പ്രാവശ്യം ഓതുക. ഇത് മുജര്‍രബാത്ത് എന്ന കിതാബിലും മറ്റു അത്കാരിന്റെ കിതാബുകളിലും പറഞ്ഞിട്ടുണ്ട്.

. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിട്ടുണ്ടോ . ?
റസൂലും സഹാബതും ഓതിയതിന് മാത്രകയുണ്ടോ ?

August 13, 2009 10:48 AM  

അല്ലാഹുവും റസൂലും കല്‍പ്പിച്ചത് മുഴുവന്‍ കൃത്യമായി cheyyunnavananenna ,,ചോദ്യം കേട്ടാല്‍ തോന്നുക
ഇത് ഒരു ദിക്ര്‍ അആനെന്നെങ്കിലും വെക്കാം എന്നാല്‍ അല്ലാഹുവും റസൂലും കല്പ്പിചിട്ടില്ലത എന്തൊക്കെയാ താങ്കളുടെ പ്രസ്ഥാനക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്..

August 27, 2009 9:05 PM  

ഇന്നേ ദിവസം ഇസ്ലാം പൂര്‍ണമായിരിക്കുന്നു...അള്ളാഹു ദീനിനെ പൂര്‍ണമാക്കി തൃപ്തിപെട്ടിരിക്കുന്നു. (അല്‍ മാ ഇദ - 5:3)
ഇനി ഒരു പ്രവാചകന്‍ വരാനില്ല..അപൂര്നമല്ല എന്ന രീതിയില്‍ ഒരു കാര്യവും പുതിയതായി ചേര്‍ക്കെന്ടതുമില്ല..പുതിയത് ചേര്‍ത്താല്‍ അത് ബിദ് അത്താണ് . (ബുഖാരി, മുസ്ലിം) അവര്‍ അല്ലാഹുവിനു ജ്ഞാനംമില്ലെന്ന പോലെ അല്ലാഹുവിന്റെ ദീനില്‍ കൈ കടത്തിയതിന്റെ പേരില്‍ ശിക്ഷക്ക് അര്‍ഹരുമാണ്....

September 1, 2009 4:44 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്