11 September 2008
അടിമത്തം ഇരന്നു വാങ്ങുന്നവര്‍ - നാരായണ്‍
രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങ്ങുന്നവരായി നമ്മുടെ ഭരണാധികാരികള്‍ അധഃപതിച്ചിരിക്കുന്നു. രാജ്യത്തിന്റെ പരമാധികാരം പണയ പ്പെടുത്തുന്നതാണ് ആണവ കരാറെന്നും ഇതിന്നെതിരെ ദേശാഭിമാനികള്‍ ഒറ്റക്കെട്ടായി അണി നിരക്കണമെന്നും ഇടതു പക്ഷം ശക്തിയായി വാദിക്കുമ്പോള്‍ കോണ്‍ഗ്രസ്സും പ്രധാന മന്ത്രിയും ഇതിന്നെതിരെ തൊടു ന്യായങ്ങള്‍ പറഞ്ഞ് ആണവ ക്കരാറിനെ ന്യായികരിക്കുകയാണ്. സാമ്രാജ്യത്ത ശക്തികള്‍ക്ക് കീഴടങ്ങാന്‍ തയ്യാറായി നില്ക്കുന്ന വലിയൊരു ജന വിഭാഗം ഇന്ത്യയിലു മുണ്ടെന്ന് തെളിയിക്കു ന്നതായിരുന്നു ആണവ ക്കരാറിനെ ക്കുറിച്ച് നടന്ന ചര്‍ച്ചകള്‍.
ആണവ ക്കരാറിനെ ക്കുറിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ത്യന്‍ പാര്‍ലിമെന്റിനും ജനങ്ങള്‍ക്കും നല്കിയ ഉറപ്പുകളോക്കെ വ്യാജമാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള തായിരുന്നു വെന്നും അമേരിക്ക പുറത്തു വിട്ട രേഖകളില്‍ നിന്ന് തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യ അമേരിക്കയുമായി ഒപ്പിടാന്‍ പോകുന്ന 123 കരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് പസ്സാക്കിയ ഹൈഡ് ആക്ടിന്ന് വിധേയമാ യിരിക്കുമെന്നും തെളിഞ്ഞിരിക്കുന്നു. ഇന്ത്യ ആണവ പരിക്ഷണം നടത്തിയാല്‍ മാത്രമല്ല അമേരിക്കക്ക് ആവശ്യമെന്ന് തോന്നുന്ന ഏതു ഘട്ടത്തിലും കരാര്‍ റദ്ദാക്കാന്‍ കഴിയുമെന്നും അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ വിദേശ കാര്യ സമിതിക്ക് അമേരിക്കന്‍ സര്‍ക്കാര്‍ അയച്ച രേഖയില്‍ വെളിപ്പെടു ത്തിയിരിക്കുന്നു. അമേരിക്ക ശത്രു രാജ്യങ്ങളുമായി കരുതുന്ന വരുമായിട്ടുള്ള ചങ്ങാത്തം പോലും ആണവ ക്കാരാര്‍ എക പക്ഷിയമായി റദ്ദാക്കാന്‍ അമേരിക്കക്ക് അംഗികാരം നല്‍കുന്നുണ്ട്. ആണവ ക്കാരാര്‍ റദ്ദാക്കാന്‍ ഒരു കൊല്ലത്തെ സമയം അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആണവ വിതരണം ഉടനെ നിര്‍ത്തി വെപ്പിക്കാന്‍ അമേരിക്കക്ക് കഴിയും .പ്രധാന മന്ത്രിയും കോണ്‍ഗ്രസ്സും പറയുന്നതിന്റെ ഘടക വിരുദ്ധമായ കാര്യങ്ങളാണ് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ വിദേശ കാര്യ സമതിക്ക് പ്രസിഡണ്ട് ബുഷ് അയച്ച രേഖയില്‍ പറയുന്നത്. യുറേനിയത്തിന്റെ ദ്വിമുഖ പ്രയോഗത്തിനുള്ള സാങ്കേതിക വിദ്യ, സമ്പുഷ്ടിക രണത്തിന്നും പുനഃസംസ്ക രണത്തിന്നുമുള്ള സാങ്കേതിക വിദ്യ ഇതൊന്നും ഇന്ത്യക്ക് കൈമാറില്ല. ഇന്ത്യയുടെ ആണവോര്‍ജ്ജ സംവിധാനം അന്താരാഷ്ട്ര ഏജന്‍സികളുടെ പരിശോധന കള്‍ക്ക് തുറന്നിടണം എന്നിരുന്നാലും ഇന്ത്യക്ക് യാതൊരു രക്ഷയുമില്ല. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന റിയാക്ടറുകളില്‍ സംപുഷ്ട യുറേനിയം ഒരു പ്രാവശ്യം മാത്രമെ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇന്ത്യയില്‍ യുറേനിയം മൂന്നു ഘട്ടങ്ങളായി ഉപയോഗിക്കുന്ന ഹെവി വാട്ടര്‍ റിയേക്ടറുകളാണ് നാമിന്ന് ഉപയോഗിക്കുന്നത്. സംമ്പുഷ്ട യുറേനിയം ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു. തുടര്‍ന്ന് സംസ്കരിച്ചു കിട്ടുന്ന യുറേനിയം ഫാസ്റ്റ് ബ്രീഡര്‍ റിയേക്ടറുകളില്‍ ഉപയൊഗിക്കുന്നു. അവസാനമായി ഫ്ലുട്ടോണിയം - തോറിയം മിശ്രിതം അഡ്വാന്‍സ്ഡ് ഹെവിവാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ലൈറ്റ് വാട്ടര്‍ റിയേക്ടറുകളില്‍ സമ്പുഷ്ട യുറേനിയം മാത്രമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. അതു കൊണ്ട് യുറേനിയം വന്‍ തോതില്‍ ഇറക്കുമതി ചെയ്യേണ്ടി വരും. ഇത് നമ്മുടെ സാമ്പത്തിക രംഗത്തെ പാപ്പരാക്കുകയും നാം ഇന്ന് നടത്തി ക്കൊണ്ടിരിക്കുന്ന എല്ലാ പരിക്ഷണങ്ങളും നിര്‍ത്തി വെയ്ക്കേണ്ടതായും വരും . ഇന്ത്യയിലെ നൂറ്റിപ്പത്ത് കോടി ജനങ്ങളുടെ ആത്മാഭിമാനം പണയപ്പെടുത്തി അമേരിക്കയുമായി ഈ അടിമത്തത്തിന്റെ കരാര്‍ ഒപ്പിടുന്നതിന്ന് ഇന്ത്യന്‍ പ്രധാന മന്ത്രിയെ നയിക്കുന്ന ചേതോ വികാരമെന്താണ്. സാമ്രാജ്യത്തെ ഇന്ത്യയില്‍ നിന്ന് കെട്ടു കെട്ടിച്ച് സ്വാതന്ത്ര്യം നമുക്ക് നേടി ത്തന്ന ധീര ദേശാഭിമാനികളോട് കാട്ടുന്ന കടുത്ത അനീതിയാണിത്. അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ ചോര ക്കൊതി പൂണ്ട നര വേട്ടയുടെ കറുത്ത അധ്യായങ്ങളെ ക്കുറിച്ച് അല്പമെങ്കിലും ധാരണയുള്ളവര്‍ ബുഷിന്റെ കാല്ക്കീഴില് രാജ്യത്തിന്റെ പരമാധികാരം പണയം വെയ്ക്കാന്‍ തുനിയില്ല. - നാരായണ്‍ Labels: narayan |
2 Comments:
ഇന്നത്തെ ഭരണാധികാരികൾക്ക് ഇന്ത്യയുടെ പരമാധികാരത്തേക്കാൾ പ്രധാനം മറ്റുപലതും ആയി മാറിയില്ലെ? ഇനിയിപ്പോൾ പറഞ്ഞിട്ടുകാര്യം ഇല്ല.കോൺഗ്രസ്സുകാർ സ്വാതന്ത്രം വാങ്ങിത്തരുവാൻ ഒരുകാലത്ത് ഒത്തിരിപരിശ്രമിച്ചു.ഇന്ന് ആ സ്വാത്രന്റ്tഹ്രത്തെ ഇല്ലാതാക്കുവാനും അവർതന്നെ പരിശ്രമിക്കുന്നു...
നാണം കെട്ടവന്റെ ആസനത്തില്‍ ആല് കുരുത്താല്‍ അതും തണലാണ്
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്