11 April 2010
സഃ ഇമ്പിച്ചി ബാവ - ഏറനാടിന്റെ വീര പുത്രന്‍; കേരളത്തിന്റെ ധീര നേതാവ്
ഏറനാടിന്റെ വീര പുത്രന്‍ കേരളത്തിന്റെ ധീര നേതാവ് സഃ ഇമ്പിച്ചി ബാവ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ച് വര്‍ഷം തികയുകയാണു. ആറു പതിറ്റാണ്ടോളം കാലം നീണ്ടു നിന്ന ഉദാത്തമായ പൊതു ജീവിതത്തിന് ഉടമയായിരുന്നു സഃ ഇമ്പിച്ചി ബാവ. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ, ലക്ഷ്യ ബോധവും ആദര്‍ശ ബോധവും സാഹസികതയും സമന്വയിപ്പിച്ച ആ വിപ്ലവ കാരിയുടേ ജീവിതം സദാ കര്‍മ്മ നിരതമായിരുന്നു. മൂല്യ ച്യുതി നിറഞ്ഞു നില്‍ക്കുന്ന ഇന്നത്തെ ഇന്ത്യന്‍ വ്യവസ്ഥയില്‍ ജീവിക്കുന്ന പുതിയ തലമുറക്ക് സഖാവ് ഇമ്പിച്ചി ബാവയില്‍ നിന്ന് വളരെയെറെ പഠിക്കാനുണ്ട്.
മലബാര്‍ പ്രദേശത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായിരുന്ന മുസ്ലിം കമ്യൂണിസ്റ്റുകാരില്‍ ഏറ്റവും പ്രമുഖനും പ്രധാനി യുമായിരുന്നു സഖാവ് ഇമ്പിച്ചി ബാവ. ജീവിതാവസാനം വരെ വിപ്ലവ പ്രസ്ഥാന ത്തിന്റെ ചെങ്കൊടി ഉയര്‍ത്തി പിടിച്ച് അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശക്തമായ ചെറുത്ത് നില്‍പ്പും. സാധാരണ ക്കാരന്റെ ആവശ്യങ്ങള്‍ക്കും അവകാശ ങ്ങള്‍ക്കും വേണ്ടി പട നയിക്കുകയും ചെയ്തിട്ടുള്ള സഃ ഇമ്പിച്ചി ബാവ, രാജ്യ സഭ മെമ്പര്‍, ലോക സഭ മെമ്പര്‍, എം. എല്‍. എ., മന്ത്രി എന്നി സ്ഥാനങ്ങളില്‍ ആത്മാര്‍ഥ പ്രവര്‍ത്തനം കാഴ്ച വെച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏത് ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുമ്പോഴും തന്റെ കാലടിക്കു കീഴിലുള്ള മണ്ണില്‍ - ബഹുജന പ്രസ്ഥാനത്തില്‍ തന്നെ അദ്ദേഹം ഉറച്ചു നിന്നു. മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ പോലും ഒരു പ്രക്ഷോഭ കാരിയായിട്ടാണു അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ വന്നത്. അതാണു ആ മഹാന്റെ സവിശേഷത. ജാതി മത പരിഗണനകള്‍ക്ക് അതീതമായി തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചേരിയില്‍ കാല്‍ ഉറപ്പിച്ച് നില്‍ക്കുമ്പോഴും തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാന ത്തിലേക്ക് മുസ്ലിം സമുദായത്തെ ആകര്‍ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗത്തെ ക്കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നു. മുസ്ലിം സമുദായം കൂടി ഉള്‍ക്കൊള്ളാത്ത ഒരു ഇടതു പക്ഷത്തെയോ ഇടതു പക്ഷത്തിന്റെ ഭാഗമല്ലാത്ത മുസ്ലിം സമുദായത്തെയോ അദ്ദേഹത്തിന് വിഭാവനം ചെയ്യാന്‍ കഴിഞ്ഞില്ല. മന്ത്രിയെന്ന നിലയില്‍ വളരെ വ്യത്യസ്ഥവും പ്രശസ്തവുമായ സേവനമായിരുന്നു സഖാവ് ഇമ്പിച്ചി ബാവയുടെത്. ഐ. എ. എസ്., ഐ. പി. എസ്. ഉദ്യോഗ സ്ഥന്മാരും സാങ്കേതിക വിദഗ്ധരും ബ്യുറോക്രസിയുടെ തലപ്പത്തിരുന്ന് നിയമങ്ങളുടെയും ചട്ടങ്ങളുടെയും നൂലാമാലകള്‍ എടുത്തിട്ട് തടസ്സം സൃഷ്ടിക്കുമ്പോള്‍ അതു കേട്ട് വെറുതെ യിരിക്കുന്ന മന്ത്രി യായിരുന്നില്ല സഃ ഇമ്പിച്ചി ബാവ. നിയമങ്ങളും ചട്ടങ്ങളും തടസ്സം നില്‍ക്കാത്ത വിധം ലക്ഷ്യം കൈവരി ക്കുന്നതില്‍ ഇമ്പിച്ചി ബാവയുടെ നിശ്ചയ ധാര്‍ഢ്യത്തിന് കഴിഞ്ഞു വെന്നതാണു അദ്ദേഹത്തിന്റെ വിജയ രഹസ്യം. പലരും മന്ത്രി മാരായിരുന്നു വെങ്കിലും യഥാര്‍ത്ഥ മന്ത്രി വകുപ്പ് സിക്രട്ടറി മാരായിരുന്നു. എന്നാല്‍ ഇമ്പിച്ചി ബാവ യഥാര്‍ത്ഥ മന്ത്രി തന്നെ യായിരുന്നു. നല്ലൊരു ഭരണാധി കാരിയെന്ന നിലയില്‍ സഖാവ് ഇമ്പിച്ചി ബാവ ഏറെ പ്രശസ്തി നേടിയിരുന്നു. ട്രാന്‍സ്പോര്‍ട്ട് മന്ത്രി യായിരിക്കെ തന്റെ ഭരണ പാടവം അദ്ദേഹം തെളിയിച്ചു. തീരുമാനം എടുക്കുന്നതിലും നടപ്പാക്കുന്നതിലും സഖാവ് പ്രകടിപ്പിച്ചിരുന്ന കഴിവ് അത്ഭുത കരമായിരു ന്നുവെന്ന് ഏവര്‍ക്കും അറിയാ വുന്നതാണു. പൊന്നാനിയില്‍ സ്കുളുകളും കോളേജുകളും ഉണ്ടാക്കുന്നതിനും, യാത്രാ സൗകര്യം മെച്ചപ്പെ ടുത്തുന്നതിനും, ട്രാന്‍സ്പോര്‍ട്ട് ഡിപ്പോ തുറക്കുന്നതിനും, ആരോഗ്യ രംഗം പരിപോഷി പ്പിക്കുന്നതിനും, പൊന്നാനി പോര്‍ട്ട് വികസിപ്പി ക്കുന്നതിനും, സാധാരണ ക്കാരന്റെ ദൈനം ദിന ആവശ്യങ്ങള്‍ക്കും സഖാവ് പ്രത്യേക താല്പര്യമാണു എടുത്തിരുന്നത്. അതു കൊണ്ടു തന്നെയാണു സഖാവ് ഇമ്പിച്ചി ബാവക്ക് പൊന്നാനി സുല്‍ത്താന്‍ എന്ന ഓമനപ്പേര്‍ നാട്ടുകാര്‍ സ്നേഹ പൂര്‍വ്വം നല്‍കിയതും. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം പൊന്നാനിയുടെ സുല്‍ത്താന്‍ തന്നെയായിരുന്നു. നര്‍മ്മ രസം തുളുമ്പുന്ന സംഭാഷണം പോലെ സരളവും ആശയ സമ്പുഷ്ടവു മായിരുന്നു സഖാവിന്റെ പ്രസംഗങ്ങളും. പാട്ടുകളും തമാശയുമായി മണിക്കൂറു കളോളം യാതൊരു മുഷിപ്പും കൂടാതെ സദസ്സിനെ പിടിച്ചി രുത്താനുള്ള കഴിവ് അപാരമായിരുന്നു. തല ഉയര്‍ത്തി പ്പിടിച്ച് ഒന്നിനേയും കൂസാതെയുള്ള സഖാവിന്റെ നടത്തമുണ്ടല്ലോ... അത് മലയാളിയുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ല... നര്‍മ്മ രസത്തില്‍ ചാലിച്ച ആ സംഭാഷണങ്ങളും പ്രസംഗങ്ങളും ഇപ്പോഴും മലയാളികളുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടാകും... ലാല്‍ സലാം സഖാവെ... - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode |
17 March 2010
അമേരിക്കന്‍ ദാസന്മാര്‍ ഭരണാധി കാരികളാകുന്നത് ഇന്ത്യക്ക് ഹാനികരം
കഴിഞ്ഞ യു.പി.എ. ഭരണ കാലത്ത് ഏറെ ഒച്ചപ്പാടു ണ്ടാക്കിയ തായിരുന്നു ആണവ കരാര്‍. ഇന്ത്യയുടെ പരമാധി കാരത്തിനും ആണവ നയത്തിനും കോട്ടം തട്ടുന്ന നിരവധി കാര്യങ്ങള്‍ പ്രത്യക്ഷത്തിലും പരോക്ഷമായും ഉള്ള ആ കരാറിനെതിരെ ശക്തമായ നിലപാടാണ് ഇടതുപക്ഷ കക്ഷികളും ഒരു വിഭാഗം ശാസ്ത്രജ്ഞന്മാരും എടുത്തത്. ബി.ജെ.പി. യെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ യു.പി.എ. സര്‍ക്കാറിനെ പുറത്തു നിന്നും പിന്താങ്ങിയിരുന്ന സി.പി.ഐ.എം. അടക്കം ഉള്ള ഇടതു പക്ഷം ഈ കരാറിനെതിരെ ശക്തമായ നിലാപാടാണ് എടുത്തത്. ഇതിന്റെ ഭാഗമായി പാര്‍ലിമെന്റി നകത്തും പുറത്തും പ്രക്ഷോഭ പരിപാടികളും ബോധ വല്‍ക്കരണവും നടത്തി. നിരന്തരമായ താക്കീതുകള്‍ അവഗണിച്ച സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചെങ്കിലും, അവസര വാദികളുടെ പിന്തുണയോടെ കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എ. അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്ക് മുമ്പില്‍ രാജ്യത്തിന്റെ താല്പര്യങ്ങളെ അടിയറവു വെച്ചു കൊണ്ട് ആണവ കരാര്‍ പാസ്സാക്കി.
ആണവ കരാര്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെയും പരമാധി കാരത്തെയും സ്വാശ്രയ ത്തത്തെയും പണയപ്പെടുത്തുന്നതും, അപകട പ്പെടുത്തുന്നതു മാണെന്ന ഇടതു പക്ഷത്തിന്റെ മുന്നറിയിപ്പ് ഗൗരവമായി എടുക്കാതി രിക്കുകയും പുച്ഛിച്ച് തള്ളുകയും ചെയ്തവര്‍ക്ക് ഏറെക്കുറെ കാര്യങ്ങള്‍ മനസ്സിലായി ക്കൊണ്ടിരിക്കു കയാണിന്ന്. ഈ അടുത്ത സമയത്താണു ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന 'എന്‍ഡ് യൂസ് മോണിറ്ററിങ്' കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പു വെച്ചത്. ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്ന ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രം ഉപയോഗിക്കുന്നെന്ന് ഉറപ്പു വരുത്താനുള്ളതാണ് 'എന്‍ഡ് യൂസ് മോണിറ്ററിങ്' എന്ന പരിശോധനാ സംവിധാനം. അമേരിക്കയില്‍ നിന്ന് ഇന്ത്യ പണം കൊടുത്തു വാങ്ങുന്ന സാധനങ്ങള്‍ എങ്ങനെ നാം ഉപയോഗി ക്കണമെന്ന് അമേരിക്ക പറയും. അമേരിക്കയെ ബോധ്യ പ്പെടുത്തേണ്ട ഉത്തവാദിത്തം ഇന്ത്യക്ക് ഉള്ളതാണു. അത് അവര്‍ തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം. ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സൈനിക കേന്ദ്രങ്ങളിലെത്തി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഏതു സമയവും പരിശോധിക്കാന്‍ കഴിയും. ഇന്ത്യക്ക് അതോടെ പ്രതിരോധ രഹസ്യങ്ങള്‍ ഇല്ലാതാകും - എല്ലാം അമേരിക്കയ്ക്കു മുന്നില്‍ തുറന്നു വെയ്ക്കേണ്ടി വരും. അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങിച്ചുവെന്ന ഒറ്റക്കാരണം കൊണ്ട് എവിടെയും ചാടിക്കയറാനും പരിശോധന നടത്താനും അമേരിക്കക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം. ഇന്ത്യന്‍ പരമാധികാരം അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് മുന്നില്‍ അടിയറ വെയ്ക്കുക തന്നെയാണു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ വിദേശ ശക്തികളെ അനുവദിക്കില്ലെന്ന പ്രധാന മന്ത്രിയുടെ ഉറപ്പ് വെറും പാഴ്വാക്കായി തീര്‍ന്നിരിക്കുന്നു. ആണവ ക്കരാറിന്റെ പേരില്‍ അമേരിക്ക ഇന്ത്യയെ വിരട്ടി കാര്യങ്ങള്‍ നേടുകയാണു. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങളുടെ മേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദങ്ങളും വിലപേശലും അധിനിവേശവും ആര്‍ക്കും മനസ്സിലാ ക്കാവുന്നതേയുള്ളു. അത് കാലാകാലമായി തുടര്‍ന്ന് പോരുന്നതുമാണു. എന്നാല്‍ ഇന്ത്യ സ്വന്തം താല്‍പര്യങ്ങളും പരമാധികാരവും അമേരിക്കയുടെ കാല്‍ച്ചുവട്ടില്‍ കാണിക്ക വെച്ച് ഓച്ഛാനിച്ച് നില്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെ അഹങ്കാരത്തിന് മുന്നില്‍ അടിയറവ് പറയുന്നത് ലജ്ജാകരമാണു. ഇന്ത്യന്‍ ജനതയുടെ അഭിമാനത്തിന് ഏല്‍ക്കുന്ന മഹാക്ഷതമാണിത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കന്‍ തീരുമാനിച്ചതും എന്നാല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വെച്ചതുമായ ആണവ ബാധ്യതാ ബില്‍ ഇന്ത്യയിലെ ജന ലക്ഷങ്ങളുടെ താല്‍പര്യങ്ങളെ പാടെ ഹനിക്കുന്നതും അമേരിക്കയിലെ ആണവ വ്യവസായികളുടെ താല്‍പര്യങ്ങളെ മാത്രം സംരക്ഷിക്കുന്നതുമാണ്. ഇന്ത്യ - അമേരിക്ക ആണവ സഹകരണ കരാറിന്റെ ഭാഗമാണിത്. ആണവ ക്കരാര്‍ ഒപ്പ് വെയ്ക്കുമ്പോള്‍ മറച്ച് വെച്ചിട്ടുള ഒരോരോ നിബന്ധനകള്‍ ആണവ ക്കരാര്‍ നടപ്പാക്കുന്നതിന്ന് മുമ്പായി ഇന്ത്യയെ ക്കൊണ്ട് അംഗികരി പ്പിക്കാനാണു അമേരിക്ക ശ്രമിക്കുന്നത്. ഇതൊക്കെ വാക്കാല്‍ ഇന്ത്യന്‍ ഭരണാധി കാരികള്‍ അംഗികരി ച്ചിട്ടുള്ളതും ഇന്ത്യന്‍ ജനങ്ങളോട് മറച്ച് വെച്ചിട്ടുള്ളതുമാണു. ഇന്ത്യന്‍ ജനതയുടെ സുരക്ഷ അപകടത്തിലാക്കി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുപിഎ സര്‍ക്കാരിന്റെ വ്യഗ്രത. അപകട കരമായ രാസ വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായങ്ങള്‍, ആണവോര്‍ജ ഉല്‍പ്പാദനം എന്നിവയുടെ ഭാഗമായി അപകടങ്ങ ളുണ്ടാകുമ്പോള്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പോകാനുള്ള പൌരന്റെ അവകാശം ഇല്ലാതാക്കു ന്നതാണ് ഈ സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ളിയര്‍ ഡാമേജസ് ബില്‍ (ആണവഅപകട ബാധ്യതാ ബില്‍) റിയാക്ടര്‍ വിതരണം ചെയ്തയാളെ സംരക്ഷി ക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ കളെന്നാണു പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നൊക്കെ മനസ്സിലാകുന്നത്. ആണവ റിയാക്ടര്‍ നിര്‍മിച്ച ഘട്ടത്തിലുള്ള എന്തെങ്കിലും പിഴവു കാരണം ആണവ അപകടമുണ്ടായി ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചാലും റിയാക്ടര്‍ വിതരണം ചെയ്ത കമ്പനി നഷ്ട പരിഹാരം നല്‍കേണ്ട തില്ലയെന്നത് അംഗികരിക്കാന്‍ ഒരു ജനാധിപത്യ രാജ്യത്തില്‍ ആര്‍ക്കെങ്കിലും കഴിയുമോ? എല്ലാ ഉത്തരവാദിത്തവും ഇന്ത്യയില്‍ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്റെ ചുമലില്‍ കെട്ടി വെക്കാന്‍ ശ്രമിക്കുന്നത് കടുത്ത രാജ്യദ്രോഹമാണു. നഷ്ട പരിഹാര ത്തുക മൊത്തം ബാധ്യതയായി പരമാവധി 2200 കോടി രൂപയാണെന്നാണു നിശ്ചയിച്ചിട്ടുള്ളത്. ഈ തുക കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനുള്ളതാണു. നഷ്ട പരിഹാര തുകയുടെ പരിധി 2200 കോടി രൂപയെന്ന് നിശ്ചയിച്ചതും ജന വിരുദ്ധമാണ്. നഷ്ടത്തിന്റെ വ്യപ്തിയെ പറ്റി അറിയാതെ എങ്ങിനെയാണു നഷ്ട പരിഹാര തുക നിശ്ചയിക്കുക. ആണവ റിയക്ടര്‍ ഉണ്ടാക്കുന്നത് അമേരിക്ക പണം വാങ്ങുന്നതും ലാഭം കൊയ്യുന്നതും അമേരിക്ക, അപകടം ഉണ്ടായാല്‍ മരിക്കുന്നത് ഇന്ത്യക്കാര്‍, നഷ്ട പരിഹാരം കൊടുക്കേണ്ടത് ഇന്ത്യക്കാരന്‍ കൊടുക്കുന്ന നികുതി പണത്തില്‍ നിന്ന്, ഇത് എന്തൊരു രാജ്യ നീതി. ആണവ അപകടങ്ങളുടെ വ്യാപ്തിയും ഭീകരതയും പ്രവചനാ തീതമാണ്. ചെറിയ ഒരു അശ്രദ്ധ പോലും ഒരു പ്രദേശത്തെ മുഴുവന്‍ വിനാശത്തിന്റെ പടു കുഴിയിലേക്ക് തള്ളിയിടുവാന്‍ മാത്രം വിനാശകരമാണ്. അതിനാല്‍ തന്നെ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് ഉത്തരവാദി ത്ത്വത്തില്‍ നിന്നും ഒഴിവാകുവാന്‍ ആകില്ല. എന്നാല്‍ ഈ ഉത്തരവാദി ത്വത്തിന്റെ ഭാരം കമ്പനിയില്‍ നിന്നും പരമാവധി ഒഴിവാക്കുന്ന വിധത്തിലും അപകടങ്ങള്‍ സംഭവിച്ചാല്‍ തന്നെ നല്‍കേണ്ട നഷ്ട പരിഹാരം വളരെ പരിമിത പ്പെടുത്തി ക്കൊണ്ടും ആണ് ഇപ്പോള്‍ കൊണ്ടു വന്നിട്ടുള്ള ബില്‍. ഭോപ്പാല്‍ ദുരന്തവും അതേ തുടര്‍ന്നുണ്ടായ ദീര്‍ഘമായ നിയമ നടപടികളും നമുക്ക് മുമ്പില്‍ ഉണ്ട്. ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ ആരംഭിക്കുവാന്‍ ഇന്നത്തെ സാഹചര്യത്തില്‍ അമേരിക്കയിലെ സ്വകാര്യ കമ്പനികള്‍ ആണ് മുന്നോട്ടു വരിക എന്നതു കൂടെ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ആണവ നിലയത്തിന്റെ നിര്‍മ്മിതിയിലോ പ്രവര്‍ത്തനത്തിലോ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അവരേക്കാള്‍ ഉത്തരവാദിത്വം ഇന്ത്യക്ക് ആകുന്ന വിധത്തില്‍ ക്രമപ്പെടുത്തുന്ന ഈ ബില്ലില്‍ നഷ്ടപരിഹാര ത്തിനായി പൌരനു കോടതിയെ സമീപിക്കുവാന്‍ ഉള്ള സ്വാതന്ത്രത്തിനും വിലക്കേ ര്‍പ്പെടുത്തുന്നുണ്ട്. സ്വന്തം ജനതയേക്കാള്‍ അമേരിക്കന്‍ കുത്തകകളോട് എത്ര മാത്രം താല്പര്യവും വിധേയത്വവുമാണ് ഈ ഭരണാധി കാരികള്‍ പ്രകടിപ്പി ക്കുന്നതെന്ന് ഈ ഒറ്റ കാര്യത്തില്‍ നിന്നും വ്യക്തം. ലോക കോടീശ്വര പ്പട്ടികയില്‍ അംബാനിമാര്‍ ഇടം പിടിക്കുമ്പോളും അനവധി ആളുകള്‍ ഇതേ ഭൂമിയില്‍ ഒരു നേരത്തെ ആഹാരം കഴിക്കുവാന്‍ പോലും വകയില്ലാതെ പിടഞ്ഞു വീണു മരിക്കുന്നു എന്നതും നാം സ്മരിക്കേണ്ടതുണ്ട്. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ മൂലം കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ യിലേക്ക് നയിക്കപ്പെടുന്നു. അവരെ സംബന്ധി ച്ചേടത്തോളം ആണവ ക്കരാറും അതിന്റെ പുറകിലെ ചരടു വലികളും പെട്ടെന്ന് മനസ്സിലായി എന്നു വരില്ല. ജീവിത തത്രപ്പാടില്‍ നെട്ടോട്ടം ഓടുന്ന അവര്‍ക്ക് പ്രതികരിക്കുവാന്‍ ആയി എന്നും വരില്ല. ഈ പഴുതു മുതലെടുത്തു കൊണ്ടാണ് ഭരണ വര്‍ഗ്ഗം പലപ്പോഴും തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നത്. അമേരിക്കയ്ക്ക് വിധേയ പ്പെടുവാന്‍ സ്വയം നിന്നു കൊടുക്കുന്ന സ്വന്തം ജനതയെ പ്രേരിപ്പിക്കുന്ന ഒരു ഭരണ വര്‍ഗ്ഗം ഇന്ത്യന്‍ ജനാധിപത്യ ത്തിനു ഭൂഷണമാണോ എന്ന ചോദ്യമാണ് ഓരോ രാജ്യ സ്നേഹിയുടെയും മനസ്സില്‍ നിന്നും ഉയരേണ്ടത്. പാര്‍ലിമെന്റില്‍ ഇടതു പക്ഷം ദുര്‍ബല മായതോടെ പ്രതിഷേധ ങ്ങളുടെ ശക്തി കുറഞ്ഞിരിക്കുന്നു. ദാസ്യ വേലയുടെ അടയാള പ്പെടുത്തലുക ളായിരിക്കും വരാനിരിക്കുന്ന ഓരോ ദിനങ്ങളും. പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും ഉള്ള സ്വാതന്ത്ര്യം നാം പ്രയോജന പ്പെടുത്തിയേ പറ്റൂ. സ്വാതന്ത്ര്യം നേടി ത്തരുവാന്‍ ജീവന്‍ ബലി കൊടുത്തവര്‍ക്കും വരാന്‍ ഇരിക്കുന്ന തലമുറക്കും വേണ്ടി സ്വന്തം നാടിന്റെ സ്വാതന്ത്ര്യം കാക്കുവാന്‍ വേണ്ടി. - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode |
15 March 2010
ദല പുരസ്ക്കാരം പത്മശ്രി കെ. രാഘവന്‍ മാസ്റ്റര്‍ക്ക്
കലാ സാംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ദല (ദുബായ് ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ ) ഏര്‍പ്പെടുത്തിയിട്ടുള്ള 'ദല' ഏര്‍പ്പെടുത്തിയിട്ടുള്ള ദല പുരസ്ക്കാരത്തിന്ന് പത്മശ്രി കെ രാഘവന്‍ മാസ്റ്റര്‍ അര്‍ഹനായി.സംഗീത രംഗത്തുള്ള സമഗ്ര സംഭാവന പരിഗണിച്ചാണ് ദല അവാര്‍ഡ് കെ. രാഘവന്‍ മാസ്റ്റര്‍ക്ക് നല്‍കുന്നത്. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഐ. വി. ദാസ് കണ്‍വീനറും, പി. ഗോവിന്ദന്‍ പിള്ള, കവി എസ്. രമേശന്‍ എന്നിവര്‍ അംഗങ്ങളായിട്ടുള്ള ജഡ്ജിങ് കമ്മറ്റിയാണു അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അറുപതോളം സിനിമകളിലും, നിരവധി നാടകങ്ങളിലുമായി രാഘവന്‍ മാസ്റ്റര്‍ നൂറു കണക്കിന് ഗാനങ്ങള്‍ക്ക് ഈണം പകരുകയും, ആലപിക്കുകയും ചെയ്തിട്ടുണ്ട്. 1939ല്‍ തംബുരു ആര്‍ട്ടിസ്റ്റായി ആകാശ വാണിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച കെ. രാഘവന്‍ മാസ്റ്റര്‍ 1950 ല്‍ കോഴിക്കോട് ആകാശ വാണിയില്‍ എത്തിയ തോടെയാണു സിനിമാ മേഖലയുമായി അടുത്ത് ബന്ധപ്പെടുന്നത്. നിര്‍മ്മാല്യം, പൂജക്കെടുക്കാത്ത പൂക്കള്‍ എന്നി ചിത്രങ്ങളിലെ സംഗിത സംവിധാനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 1981 ല്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നല്‍കി ആദരിച്ചു. 1998ല്‍ ജെ. സി. ഡാനിയേല്‍ അവാര്‍ഡും, 2008ല്‍ കൈരളി - സ്വരലയ അവാര്‍ഡും മയില്‍ പീലി പുരസ്ക്കാരവും, പത്മശ്രി അവാര്‍ഡും, രാഘവന്‍ മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്. ഏപ്രില്‍ ആദ്യ വാരത്തില്‍ രാഘവന്‍ മാസ്റ്ററുടെ ജന്മ ദേശമായ തലശ്ശേരിയില്‍ വെച്ച് ദല പുരസ്ക്കാരം സമര്‍പ്പിക്കും. - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode |
01 March 2010
ഈ ബജറ്റ് എരി തീയില്‍ എണ്ണ ഒഴിച്ചു - നാരായണന്‍ വെളിയംകോട്
പതിനഞ്ചാം ലോക് സഭാ തെരഞ്ഞെടുപ്പില്‍ യു. പി. എ. ക്ക് കൂടുതല്‍ സീറ്റ് കിട്ടി വീണ്ടും അധികാരത്തില്‍ വന്നതോടെ ഇന്ത്യയിലെ സാധരണ ക്കാരായ ജനങ്ങളുടെ കഷ്ട കാലം ആരംഭിച്ചു വെന്നും ഈ ജന വിധി ഇന്ത്യന്‍ ജനതക്ക് വല്ലാത്തൊരു തലവിധി യാകുമെന്നും പറഞ്ഞത് അക്ഷരാ ര്‍ത്ഥത്തില്‍ ശരിയായി രിക്കുകയാണു. രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പോലും ജനങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം നല്‍കാനോ ദുര്‍നയ ങ്ങളില്‍ നിന്ന് വ്യതിചലിക്കാനോ തയ്യാറല്ല എന്നാണ് ബജറ്റിലൂടെ യു. പി. എ. പ്രഖ്യാപി ച്ചിരിക്കുന്നത്. ഇത് ജന ദ്രോഹികളുടെ സര്‍ക്കാരാണ് എന്ന പ്രഖ്യാപനമാണ് പ്രണബ് മുഖര്‍ജിയുടെ ബജറ്റ് പ്രസംഗത്തിലൂടെ തെളിയി ച്ചിരിക്കുന്നത്. സമ്പന്നര്‍ അതി സമ്പന്നരാവുകയും ദരിദ്രര്‍ പരമ ദരിദ്രരാവുകയും ചെയ്യുന്ന പ്രക്രിയക്കാണ് യു. പി. എ. സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്.
സാധാരണ ക്കാര്‍ക്ക് ഇരുട്ടടി യാണെങ്കിലും, കോര്‍പ റേറ്റുകള്‍ക്കും റിയല്‍ എസ്‌റ്റേറ്റു കാര്‍ക്കും വമ്പന്‍ വ്യവസായി കള്‍ക്കും ആഹ്ലാദം നല്‍കുന്ന ബജറ്റാണ് ധന മന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പാര്‍ലിമെന്റില്‍ അവതരി പ്പിച്ചിട്ടുള്ളത്. ബഹു ഭൂരിപക്ഷം വരുന്ന ജന സാമാന്യത്തെ മറന്നു കൊണ്ടുള്ള ഈ നടപടി ജന ദ്രോഹ പരമാണു. സര്‍ക്കാറിന്റെ ഇത്തരം ദുഷ്ചെയ്തികള്‍ വെച്ച് പൊറുപ്പിക്കാന്‍ പാടില്ല. ബജറ്റിലെ ജന വിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലി പ്പിക്കാന്‍ രാജ്യത്ത് അതി ശക്തമായ ബഹു ജന മുന്നേറ്റം ഉയര്‍ന്നു വരേണ്ട തായിട്ടുണ്ട്. ഇന്ത്യ മഹാ രാജ്യത്ത് സമ്പന്നര്‍ക്ക് മാത്രമല്ല, ബഹു ഭൂരിപക്ഷം വരുന്ന സാധരണ ക്കാരായവര്ക്കും മാന്യമായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കേണ്ടവര്‍ അത് നിഷേധി ക്കുകയാണിന്ന് ചെയ്യുന്നത്. ഇത് നീതികരിക്കാന്‍ ഒരിക്കലും സാധ്യമല്ല. അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണു. ഇത് ഒരു കാരണവശാലും ഇന്ത്യാ രാജ്യത്ത് ഒരിക്കലും അനുവദിക്കാന്‍ പോകുന്നില്ലായെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാം. കേരളത്തില്‍ യു. ഡി. എഫിന് കൂടുതല്‍ സീറ്റ് നല്‍കി യതിലൂടെ കേരളം ശിക്ഷിക്ക പ്പെടുകയാണ്. കേന്ദ്രത്തില്‍ കേരളത്തില്‍ നിന്ന് രണ്ടു ക്യാബിനറ്റ് മന്ത്രിമാരും നാലു സഹമന്ത്രി മാരുമുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും തന്നെ സംസ്ഥാന ത്തിന്റെ ആവശ്യങ്ങള്‍ യു. പി. എ. നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിക്കാനോ ശരിയായ നിലപാടെ ടുപ്പിക്കാനോ ഇതു വരെ കഴിയുന്നില്ലായെന്ന് മാത്രമല്ല കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്ക് കൂട്ട് നില്‍ക്കുകയും കേന്ദ്രത്തിന്ന് ഒശാന പാടുക യുമാണിവര്‍ ചെയ്യുന്നത്. രണ്ടാം യു. പി. എ. ഗവമെന്റിനു വേണ്ടി ധന മന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച 2010 -11ലേക്കുള്ള വാര്‍ഷിക ബജറ്റ് രാജ്യം ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നു മാത്രമല്ല, വളര്‍ച്ചയെയും ജന ജീവിതത്തെയും വികസനത്തെയും മുരടിപ്പി ക്കുന്നതുമാണ്. സാധാരണ ജനങ്ങളെ ദുരിതത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിടുന്നതും സമ്പന്നര്‍ക്കു വേണ്ടി രൂപപ്പെടുത്തി യിട്ടുള്ളതുമാണത്. അസംസ്കൃത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ പുനഃ സ്ഥാപിച്ച ഒറ്റ നിര്‍ദേശം വില ക്കയറ്റത്തിന്റെ തോത് റോക്കറ്റ് വേഗത്തില്‍ ഉയര്‍ത്തുന്നതാണ്. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്കുള്ള ഏഴര ശതമാനം ഇറക്കുമതി തീരുവയും മറ്റ് പെട്രോളിയം ഉല്‍പ്പന്ന ങ്ങള്‍ക്കുള്ള പത്തു ശതമാനം ഇറക്കുമതി തീരുവയും പുനഃ സ്ഥാപിച്ചിരിക്കുന്നു. 2008ല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വന്‍ തോതില്‍ വര്‍ധിപ്പിച്ചപ്പോള്‍ ഒഴിവാക്കിയ നികുതികള്‍ തിരിച്ചു കൊണ്ടു വന്നതിനു പുറമെ, പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ എക്സൈസ് തീരുവയും ഏര്‍പ്പെടുത്തു കയാണ് ഇപ്പോള്‍. പെട്രോളിയം, ക്രൂഡ് ഓയില്‍ ഉത്‌പന്നങ്ങളുടെ വില വര്‍ധനയിലൂടെ സാധാരണ ജനങ്ങള്‍ക്ക് ആവശ്യമുള്ള സകല സാധനങ്ങള്‍ക്കും വില ഉയരുമെന്ന് ഉറപ്പായി. യാത്ര കൂലിയും വര്‍ദ്ധിക്കും. നിത്യോപ യോഗ സാധനങ്ങളുടെ വിലയും വന്‍ തോതില്‍ വര്‍ദ്ധിക്കും. ബജറ്റിലൂടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന സാധാരണ ക്കാരന്റെ പ്രതീക്ഷയ്‌ക്കാണ് തിരിച്ചടി യേറ്റിരിക്കുന്നത്. ഈ ബജറ്റ് യഥാര്‍ത്ഥത്തില്‍ വിലക്കയറ്റം രൂക്ഷമാക്കുകയും സാധാരണക്കാരന്റെ ജീവിതം ദുരിത പൂര്ണ്ണമാക്കുകയും അവന്ന് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി വിശേഷം സംജാത മാക്കുകയും ചെയ്യും. സമ്പന്ന വിഭാഗങ്ങ ളൊഴികെയുള്ള എല്ലാവരുടെയും ജീവിതം കടുത്ത പ്രതിസന്ധിയി ലാണിന്ന്. സബ്സിഡി സംവിധാനം പൊളിച്ചെ ഴുതണമെന്ന സാമ്പത്തിക സര്‍വേയിലെ നിര്‍ദേശം അക്ഷരം പ്രതി നടപ്പാക്കി ക്കൊണ്ട്, ഭക്ഷ്യ സബ്സിഡിയില്‍ 400 കോടിയിലേറെ രൂപയുടെ കുറവു വരുത്തിയിരിക്കുന്നു. നടപ്പു വര്‍ഷം ചെലവിട്ടതില്‍ നിന്ന് മൂവായിര ത്തിലേറെ കോടി രൂപ കുറച്ചാണ് വരും വര്‍ഷത്തേക്ക് വളം സബ്സിഡിക്ക് നീക്കി വെച്ചിട്ടുള്ളത്. റേഷന്‍ കടകളിലൂടെ സബ്സിഡി നിരക്കില്‍ അവശ്യ സാധനങ്ങള്‍ നല്‍കുന്നത് അവസാനി പ്പിക്കണമെന്നും അര്‍ഹരായവര്‍ക്ക് സബ്സിഡി തുകയുടെ കൂപ്പണ്‍ നല്‍കിയാല്‍ മതിയെന്നുമുള്ള സാമ്പത്തിക സര്‍വേയിലെ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി നടപ്പാക്കാനാണു ധന കാര്യ മന്ത്രി ശ്രമിച്ചിട്ടുള്ളത്. ഇത് സിവില്‍ സപ്ളൈസ് സംവിധാനത്തെയും റേഷന്‍ കടകളെയും ഇല്ലാതാക്കി, പൊതു വിതരണ സമ്പ്രദായത്തെ തകര്ക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മാത്രമല്ല സര്‍ക്കാരിന്റെ ഈ രംഗത്തു നിന്നുള്ള പരിപൂര്‍ണ പിന്മാറ്റം യാഥാര്‍ഥ്യമാ ക്കുന്നതിലേക്കുള്ള നടപടി കൂടിയാണിത്. ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരു കള്‍ക്കാണ് ചുമതലയെന്ന് ഭീഷണി സ്വരത്തില്‍ ആവര്‍ത്തിച്ചു പറയാറുള്ള യു. പി. എ. നേതൃത്വം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റ ത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. രാജ്യത്തിലെ അറുപത്തിയഞ്ചു ശതമാനം ഉപ ജീവന മാര്‍ഗ്ഗമായി സ്വീകരിച്ചിട്ടുള്ള കാര്‍ഷിക മേഖലയുടെ വളര്‍ച്ച പൂജ്യത്തിലാണു. ഗ്രാമീണ ജനതയെ ക്കുറിച്ച് ഭരണ നേതൃത്വം ആവര്‍ത്തിച്ചു പ്രകടിപ്പിക്കാറുള്ള ആശങ്കയും താല്‍പ്പര്യ വുമൊന്നും ബജറ്റില്‍ പ്രതിഫലിച്ചു കാണുന്നില്ല. കൃഷിയെ അവഗണിച്ചിരിക്കുന്നു. ജല സേചനത്തിന് പരിഗണനയില്ല. ഗ്രാമീണ ജന ജീവിതം മെച്ചപ്പെടുത്തു ന്നതിനുള്ള മൂര്‍ത്തമായ ഒരു പദ്ധതിയും അവതരിപ്പി ക്കുന്നില്ലെന്നതിനു പുറമെ, അതിലേക്കായി മുന്‍കാലങ്ങളില്‍ നീക്കി വെച്ച വിഹിതത്തില്‍ കാലാനുസൃതമായ വര്‍ധന വരുത്തിയിട്ടുമില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ എട്ട് ദശലക്ഷം പേര്‍ കാര്‍ഷിക വൃത്തി ഉപേക്ഷിച്ച തായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ദിവസം രണ്ടായിരം പേര്‍ കാര്‍ഷിക വൃത്തിയില്‍ നിന്ന് പിന്‍മാറുന്നത് കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങളും പ്രയാസങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതു കൊണ്ടു തന്നെയാണു. അവധി വ്യാപാരം കാര്‍ഷിക രംഗത്തെ അപ്പാടെ തകര്‍ക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയത്തിന്ന് അവകാശമില്ല, സാമ്പാത്തീക മാന്ദ്യത്തെ ചെറുക്കാന്‍ വന്‍ മതിലു പോലെ നിലയുറപ്പിച്ചിരുന്ന ഇന്ത്യയിലെ പൊതു മേഖല സ്ഥാപനങ്ങള്‍ വിറ്റു തുലക്കാന്‍ പ്രതിജ്ഞയെടുത്ത് യു. പി. എ. സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ബജറ്റില്‍ 25,000 കോടിയുടെ പൊതു മേഖലാ ഓഹരി വിറ്റ് കാശാക്കാനാണ് നിര്‍ദേശം വച്ചതെങ്കില്‍ ഇക്കുറി അത് 40,000 കോടി രൂപയുടേതാക്കി വര്‍ധിപ്പി ച്ചിരിക്കുന്നു. ജനങ്ങളെ പിഴിഞ്ഞും പൊതു മുതല്‍ വിറ്റും പണമുണ്ടാക്കു ന്നതാണ് രണ്ടാം യു. പി. എ. സര്‍ക്കാരിന്റെ അജന്‍ഡ എന്ന് ഇതിലൂടെ കൂടുതല്‍ വ്യക്തമാകുന്നു. സാമ്പത്തിക രംഗത്ത് കൂടുതല്‍ ഉദാര വല്‍ക്കരണ ത്തിലേക്കു പോകുന്നതിന്റെ ഭാഗമാണ് കൂടുതല്‍ സ്വകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശം. ഇത് ഇന്ത്യയിലെ ദേശ സാല്‍കൃത ബേങ്കുകളുടെ തകര്‍ച്ചക്ക് കാരണമാകുമെന്ന് വിദഗ്ദരുടെ അഭിപ്രായം. പൊതുവെ സംസ്ഥാനങ്ങളോട് നീതി കാട്ടാത്ത ബജറ്റ് കേരളത്തിന് കടുത്ത നിരാശയാണ് പ്രദാനം ചെയ്യുന്നത്. കേന്ദ്ര പദ്ധതി ച്ചെലവില്‍ 15 ശതമാനം വര്‍ധന വരുത്തുമ്പോള്‍ ആനുപാതിക മായല്ലാതെ സംസ്ഥാന ങ്ങള്‍ക്കുള്ള കേന്ദ്ര സഹായം എട്ടു ശതമാനത്തില്‍ ചുരുക്കി നിര്‍ത്തുന്നു. ആസിയന്‍ കരാര്‍ നടപ്പാക്കുമ്പോള്‍ കേരളത്തി നുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമായി സംസ്ഥാനത്തിനു വേണ്ടി പ്രത്യേക പാക്കേജ് യു. പി. എ. സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ പാക്കേജ് വിസ്മരിക്കപ്പെട്ടു. റേഷന്‍ സബ്സിഡി പുനഃ സ്ഥാപിക്കില്ലെന്ന് ഈ ബജറ്റിലൂടെ യു. പി. എ. സര്‍ക്കാര്‍ ഉറപ്പിക്കുകയും ചെയ്തു. കൊച്ചി മെട്രോ റെയില്‍ പോലുള്ള പ്രത്യേക പദ്ധതികള്‍ പരിഗണിക്കപ്പെട്ടില്ല. സിമന്റിന് വില വര്‍ദ്ധിപ്പിച്ചത് നിര്‍മാണ മേഖലയെയും കാര്യമായി ബാധിക്കും. ഇപ്പോള്‍ തന്നെ മാന്ദ്യത്തിലുള്ള നിര്‍മാണ മേഖലയില്‍ ഈ തീരുമാനത്തോടെ ആ മാന്ദ്യം പൂര്‍ണമാകും. സിമന്റ്, കമ്പി തുടങ്ങിയവയുടെ വിലക്കയറ്റത്തെ തുടര്‍ന്ന് മറ്റുള്ള എല്ലാ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെയും വില കൂടും. മാത്രമല്ല സിമന്റിന്ന് ചാക്കിന്ന് ഇരുപത് രൂപയെങ്കിലും കൂടുമെന്നാണു പ്രതിക്ഷിക്കുന്നത്. ഇതോടൊപ്പം കൂലിയിലും വന്‍ വര്‍ദ്ധന വുണ്ടായാല്‍ കെട്ടിട നീര്‍മ്മാണ രംഗം പരിപൂര്‍ണ്ണ സ്തംഭനത്തിലേക്ക് നീങ്ങും. മണലിന്റെ ദൗര്‍ല്ലഭ്യം കൊണ്ട് കെട്ടിട നിര്‍മ്മാണ രംഗം വലിയ പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുന്ന സന്ദര്‍ഭമാ ണിതെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണു. ഊര്‍ജ മേഖലയ്‌ക്ക് 5130 കോടി ചിലവഴിക്കും. സൗരോര്‍ജ മേഖലയ്‌ക്ക് 1000 കോടി രൂപ വകയിരുത്തി. 2022ഓടെ 20,000 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി. ആണവ നിലയങ്ങളെ പ്പറ്റി ഒന്നും തന്നെ പറയാത്തത് അത്ഭുതകരമായി തോന്നുന്നു. പൊതു കടം നിയന്ത്രിക്കാന്‍ ആറ് മാസത്തിനകം നടപടി സ്വീകരിക്കുമെന്നും, വളം സബ്‌സിഡി നേരിട്ട് കര്‍ഷകരില്‍ എത്തിക്കുമെന്നും പറയുന്നത് വെറും വാചക ക്കസര്‍ത്തില്‍ കവിഞ്ഞ പ്രാധാന്യമൊന്നും കൊടുക്കേണ്ട ആവശ്യമില്ല. പൊതു മേഖലാ ബാങ്കിങ് മേഖലയിലേക്ക് 16,500 കോടി. പണപ്പെരുപ്പ നിരക്ക് കുറയ്‌ക്കണം. അഞ്ച് സംസ്‌ഥാനങ്ങളില്‍ ഹരിത വിപ്ലവം നടപ്പിലാക്കും. കാര്‍ഷിക മേഖലയില്‍ 3,75,000 കോടി. ഇതിലെല്ലാം കേരളത്തെ പരിപൂര്‍ണ്ണമായി ത്തന്നെ അവഗണിച്ചിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിക്കു പോലും കൂടുതല്‍ തുക മാറ്റി വെയ്ക്കാന്‍ ബജറ്റില്‍ തയ്യാറായിട്ടില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് മുപ്പത്തി ഒമ്പതിനായിരം കോടിയായി രുന്നെങ്കില്‍ ഈ ബജറ്റില്‍ 40,100 കോടിയും ഗ്രാമീണ വികസനത്തിന് 66,100 കോടിയും വകയിരുത്തി. ഇന്ദിരാ ആവാസ് യോജനയ്‌ക്ക് 10,000 കോടി ലഭിക്കും. ദേശീയ സുരക്ഷാ ഫണ്ട് രൂപീകരിക്കും. നഗര വികസനത്തിന് 5,400 കോടിയാണ് വകയിരുത്തി യിട്ടുള്ളത്. ബജറ്റില്‍ കണക്കുകളുടെ കളിയാണെങ്കിലും കാര്‍ഷികമേഖലക്ക് പരിഗണനയില്ല. ഇന്ധന വിലക്കയറ്റം കൊണ്ട് സധാരണക്കാരന്റെ ജീവിതം ദുരിത പൂര്‍ണ്ണമാക്കി. പൊതു വിതരണ സമ്പ്രദായം തകര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. പൊതു മേഖല സ്ഥാപനങ്ങള്‍ വിറ്റു തുലക്കാന്‍ തീരുമാനിച്ചു. കേരളത്തിന്റെ താല്‍പര്യങ്ങളെ പാടെ അവഗണിച്ചു. സാധാരണക്കാര്‍ക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങള്‍ക്കും വില കൂട്ടി. പ്രവാസികള്‍ക്ക് യാതൊരു ആനൂകൂല്യങ്ങളും നല്‍കിയി ല്ലായെന്ന് മാത്രമല്ല എയര്‍ ടിക്കറ്റിന്റെ മേല്‍ പത്ത് ശതമാനം സര്‍ച്ചാര്‍ജ്ജ് കൂട്ടി. ഇത് വലിയൊരു ഭാരമാണു പ്രവാസികളുടെ തലയില്‍ കെട്ടി വെച്ചിരിക്കുന്നത്. കലാകാലമായി ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥക്ക് താങ്ങും തണലുമായി നിന്നിരുന്ന പ്രവാസികള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതം കാരണം തിരിച്ച് വന്നു കൊണ്ടിരി ക്കുകയാണു. ഇവരെ പുനരധി വസിപ്പിക്കാന്‍ യാതൊരു വിധ നടപടിയുമില്ല. ഇത് തികച്ചും ജന ജനവിരുദ്ധ ബജറ്റാണു. - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode 1 Comments:
Links to this post: |
16 February 2010
നവ ലിബറല്‍ നയങ്ങളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി : പ്രകാശ് കാരാട്ട്
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ തത്വ ദീക്ഷയില്ലാതെ പിന്തുടരുന്ന നവ ലിബറല്‍ നയങ്ങളാണ് വില ക്കയറ്റത്തിന് മുഖ്യ കാരണമെന്ന് സി. പി. ഐ. (എം.) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇ. എം. എസ്. ജന്മ ശതാബ്ദി യോടനു ബന്ധിച്ച് കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'ഇ. എം. എസും കേരള വികസനവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവ ലിബറല്‍ നയങ്ങളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് ഇ. എം. എസ്. രൂപ കല്‍പ്പന ചെയ്ത നയങ്ങള്‍ക്ക് കടക വിരുദ്ധമാണ്. കേരളത്തിന്റെ വികസനത്തിന് ഇ. എം. എസ്. വിഭാവനം ചെയ്ത കാഴ്ചപ്പാടുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ നവ ലിബറല്‍ നയങ്ങള്‍മൂലം അട്ടിമറിക്ക പ്പെടുകയാണ്. പ്രകൃതി ക്ഷോഭമോ മറ്റ് ദുരന്തങ്ങള്‍ മൂലമോ അല്ല വില ക്കയറ്റമുണ്ടായത്. പഞ്ചസാരയുടെ വില കിലോയ്ക്ക് അമ്പത് രൂപ വരെ എത്തി നില്‍ക്കുന്നു. അപ്പോഴും വന്‍കിട പഞ്ചസാര മില്ലുടമകളെ സഹായിക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. കരിമ്പിന്റെ വില ത്തകര്‍ച്ച മൂലം കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്തിരിയുമ്പോള്‍ പഞ്ചസാര ഇറക്കുമതിക്ക് കേന്ദ്രം അനുമതി കൊടുക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 33 മില്ലുടമകള്‍ 30 മുതല്‍ 900 കോടി രൂപ വരെയാണ് ലാഭമുണ്ടാക്കിയത്. ഗോതമ്പിന്റെ കാര്യത്തില്‍ കര്‍ഷകരെ സഹായിക്കുന്ന നടപടികളൊന്നും സ്വീകരിക്കുന്നില്ല. പൊതു വിതരണ സമ്പ്രദായം കാര്യക്ഷമ മാക്കുന്നതിനു പകരം അത് തകര്‍ക്കുന്ന നയമാണ് കേന്ദ്രം സ്വീകരിച്ചത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ഭക്ഷ്യ ധാന്യ വിഹിതത്തില്‍ 70 ശതമാനത്തി ലധികം വെട്ടിക്കുറച്ചു. എ. പി. എല്‍. വിഭാഗത്തിന് അധികം അനുവദിക്കുന്ന വിഹിതത്തിന് അധിക വിലയും ഈടാക്കുന്നുണ്ട്. തൊഴില്‍ ഖേലയില്‍ വളര്‍ച്ച അവകാശ പ്പെടുന്നുണ്ടെങ്കിലും തൊഴില്‍ രഹിത വളര്‍ച്ചയാണ് യഥാര്‍ഥത്തില്‍ ഉണ്ടാവുന്നത്. ഭൂ പരിഷ്കരണം കേന്ദ്രത്തിന്റെ അജന്‍ഡയില്‍ പോലും വരുന്നില്ല. രാജ്യത്ത് 500 ലക്ഷം ഏക്കര്‍ മിച്ച ഭൂമിയുള്ളതില്‍ 73 ലക്ഷം ഏക്കര്‍ മാത്രമാണ് ഏറ്റെടുത്തത്. ഇതില്‍ വിതരണം ചെയ്തത് 53 ലക്ഷം ഏക്കര്‍. അതില്‍ തന്നെ ഏറെയും പശ്ചിമ ബംഗാളിലാണ്. കേരളവും പശ്ചിമ ബംഗാളും ത്രിപുരയു മൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഭൂ പരിഷ്കരണം കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. മാര്‍ക്സിസ്റ്റ് സിദ്ധാന്തം കേരളത്തിന്റെ സാഹചര്യ ങ്ങള്‍ക്കനുസരിച്ച് പ്രായോഗിക വല്‍ക്കരിച്ചതില്‍ ഇ. എം. എസി. ന്റെ പങ്ക് നിസ്തുലമാണ്. ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇ. എം. എസ് മുന്നോട്ടു വച്ച ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും അദ്ദേഹത്തിന്റെ സൂക്ഷ്മദൃഷ്ടി പതിഞ്ഞതിന്റെ നേട്ടങ്ങളാണ് ആധുനിക കേരളം ഇന്ന് അനുഭവി ക്കുന്നതെന്നും കാരാട്ട് പറഞ്ഞു. ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സി. പി. ഐ. (എം.) ജില്ലാ സെക്രട്ടറി ടി. പി. രാമകൃഷ്ണന്‍ അധ്യക്ഷനായി. - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode 1 Comments:
Links to this post: |
24 January 2010
സഃ കെ. സെയ്താലിക്കുട്ടിക്ക് ആദരാഞ്ജലികള്‍
മലപ്പുറം: സി. പി. ഐ. (എം.) സംസ്ഥാന കമ്മിറ്റി അംഗവും ദീര്‍ഘ കാലം മലപ്പുറം ജില്ലാ സെക്രട്ടറി യുമായിരുന്ന കെ. സെയ്താലിക്കുട്ടി അന്തരിച്ചു. 84വയസ്സായിരുന്നു. പെരിന്തല്‍മണ്ണ ഇ. എം. എസ്. ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നേ കാലോടെയാണ് അന്ത്യം സംഭവിച്ചത്. വൈകീട്ട് അഞ്ച് മണിയോടെ മഞ്ചേരി സെന്‍ട്രല്‍ ജുമാ അത്ത് പള്ളി ഖബറി സ്ഥാനിലാണ് ഖബറടക്കം. ഫാത്തിമ യാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ നാസര്‍, നൌഷാദ് അലി, റഫീഖ് അലി, മന്‍സൂര്‍ അലി, സഫീര്‍ അലി, ഹഫ്സത്ത്, ഷൈല. മരുമക്കള്‍: ഹഫ്സത്ത്, ഹസീന, ഷാനി, ഷബ്ന, ജാസിറ, ഷമീര്‍.
പത്ത് ദിവസ ത്തോളമായി ആശുപത്രിയില്‍ ചികിത്സ യിലായിരുന്നു. മരണ സമയത്ത് മക്കളായ മന്‍സൂര്‍ അലിയും റഫീഖ് അലിയും അടുത്തുണ്ടായിരുന്നു. വിവരമറിഞ്ഞ യുടന്‍ സി. പി. ഐ. (എം.) ജില്ലാ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍, പി. പി. വാസുദേവന്‍, ഇ. എന്‍. മോഹന്‍ദാസ്, വി. ശശി കുമാര്‍ എം. എല്‍. എ. എന്നിവര്‍ ആശുപത്രി യിലെത്തി. സി. പി. ഐ. (എം.) ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് വെച്ച് ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍ മാസ്റ്റര്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. പുലര്‍ച്ചെ തന്നെ നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്ത്യോ പചാര മര്‍പ്പിക്കാ നെത്തി. തുടര്‍ന്ന് മൃതദേഹം മഞ്ചേരിയിലെ വീട്ടിലെത്തിച്ചു. മഞ്ചേരി ടൌണ്‍ ഹാളില്‍ വൈകീട്ട് നാല് വരെ പൊതു ദര്‍ശനത്തിന് വെക്കും. ടൌണ്‍ ഹാളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരുമടക്കം ആയിരങ്ങളാണ് അന്ത്യാഭിവാദനം അര്‍പ്പിക്കാനായി എത്തി കൊണ്ടിരിക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മലബാറിലെ കരുത്തുറ്റ നേതാക്കളില്‍ ഒരാളാണ് കെ. സെയ്താലിക്കുട്ടി. ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച്, മലപ്പുറം ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുത്ത അദ്ദേഹം അവസാന നാളുകളിലും ആവേശ ത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്ത നങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ളിഷിങ് കമ്പനി ഡയറക്ടര്‍, ഇ. എം. എസ്. ട്രസ്റ്റ് ചെയര്‍മാന്‍, പെരിന്തല്‍മണ്ണ ഇ. എം. എസ്. സ്മാരക ആശുപത്രി ഡയറക്ടര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചു വരുന്നതിനിടെയാണ് അന്ത്യം. വിവരമറിഞ്ഞ് മഞ്ചേരിയിലെ വീട്ടിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രവാഹമാണ്. കൊണ്ടോട്ടി കാപ്പാടന്‍ കമ്മദ് - തായുമ്മ ദമ്പതികളുടെ മകനായി 1926 ജൂണില്‍ ജനിച്ച അദ്ദേഹം വിദ്യാര്‍ത്ഥി യായിരിക്കെയാണ് പൊതു രംഗത്തേ ക്കിറങ്ങിയത്. ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ ബാല സമാജ മുണ്ടാക്കിയതിന് അദ്ധ്യാപകന്റെ മര്‍ദ്ദനമേറ്റ് സ്കൂളില്‍ നിന്ന് പുറത്തായ ബാലന്‍, ജന്മിത്വത്തിനും സാമ്രാജ്യ ത്വത്തിനു മെതിരായ പോരാട്ട ത്തിലൂടെയാണ് കമ്യൂണിസ്റ്റ് നേതാവായി വളര്‍ന്നത്. രക്തസാക്ഷി കുഞ്ഞാലി, ഇ. കെ. ഇമ്പിച്ചി ബാവ തുടങ്ങിയ വര്‍ക്കൊപ്പം ഏറനാട്ടിലും വള്ളുവനാട്ടിലും വന്നേരി നാട്ടിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തു. 1944ല്‍ പാര്‍ട്ടി അംഗമായ അദ്ദേഹം ഏറനാട് താലൂക്ക് സെക്രട്ടറിയും പിന്നീട് മലപ്പുറം മണ്ഡലം സെക്രട്ടറിയുമായി. അവിഭക്ത പാര്‍ട്ടി കോഴിക്കോട് ജില്ലാ കൌണ്‍സില്‍ അംഗമായിരുന്നു. 64ല്‍ സി. പി. ഐ. (എം.) ജില്ലാ കമ്മിറ്റി അംഗമായി. 69ല്‍ മലപ്പുറം ജില്ല രൂപീകരിച്ചതോടെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവും, സി. ഐ. ടി. യു. ജില്ലാ സെക്രട്ടറിയുമായി. ജില്ലാ സെക്രട്ടറി യായിരുന്ന പാലോളി മുഹമ്മദ് കുട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതോടെ 1986ല്‍ ജില്ലാ സെക്രട്ടറിയായി. അസുഖം കാരണം ചെറിയ ഇടവേള യിലൊഴികെ ജില്ലയില്‍ പാര്‍ട്ടിയെ നയിച്ച സെയ്താലിക്കുട്ടി പ്രായാധിക്യം കാരണം കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. 24 വര്‍ഷമായി സി. പി. ഐ. (എം.) സംസ്ഥാന കമ്മിറ്റി അംഗമായി തുടരുന്നു. മദ്യ - വ്യവസായ തൊഴിലാളി യൂണിയന്‍, ചുമട്ട് തൊഴിലാളി യൂണിയന്‍, ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട് എംപ്ളോയീസ് യൂണിയന്‍ തുടങ്ങിയവയുടെ ജില്ലാ പ്രസിഡന്റായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ചു. 77ല്‍ നിലമ്പൂരില്‍ നിന്ന് നിയമ സഭയിലേക്ക് മത്സരിച്ചു. ദീര്‍ഘ കാലം ദേശാഭിമാനിയുടെ ഏജന്റും മഞ്ചേരി ഏരിയാ ലേഖകനുമായിരുന്നു. മലബാറില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ദീര്‍ഘ കാലം സി. പി. ഐ. (എം.) മലപ്പുറം ജില്ലാ സിക്രട്ടറിയായി പ്രവര്‍ത്തിക്കുകയും, തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവശ്യങ്ങള്ക്കും അവകാശങ്ങള്ക്കും വേണ്ടി നിരന്തരം പോരാടുകയും, സാമ്രാജ്യത്വത്തിനും അധിനിവേശ ശക്തികള്ക്കും എതിരെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ചെറുത്ത് നില്പ് സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള സഖാവിന്റെ മരണത്തില്‍ ദൂഃഖവും അനുശോചനവും ആദാരാജ്ഞലിയും അര്‍പ്പിക്കുന്നു. - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode |
17 January 2010
ബംഗാളിന്റെ വീര പുത്രന്‍ ജ്യോതി ബസു ഓര്‍മ്മയായി
ആധുനിക ബംഗാളിന്റെ ചരിത്രം രൂപപ്പെടുത്തിയ ജ്യോതി ബസു, ബംഗാളിന്റെ വീര പുത്രന്‍ ഓര്‍മ്മയായി. 95 വയസായിരുന്നു. കോല്‍ക്കത്ത എ. എം. ആര്‍. ഐ. ആശുപത്രി യിലായിരുന്നു അന്ത്യം. സി. പി. എം. സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസാണു ബസുവിന്റെ മരണ വിവരം അറിയിച്ചത്. ജ്യോതി ബസു എന്ന പ്രമുഖ നേതാവ് ഈ ലോകത്തോട് വിട പറഞ്ഞുവെന്നു ബിമന്‍ ബോസ് മാധ്യമങ്ങളെ അറിയിച്ചു. കൂടുതലൊന്നും വിശദീ കരിക്കാന്‍ തനിക്കു കഴിയില്ലെന്നു പറഞ്ഞു മാധ്യമ ങ്ങളില്‍ നിന്ന് അദ്ദേഹം അകന്നു പോയി.
അസുഖ ബാധയെ ത്തുടര്‍ന്നു ബസു ദീര്‍ഘ നാളായി ചികിത്സ യിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖം മൂര്‍ച്ഛിച്ചതിനെ ത്തുടര്‍ന്നു വെന്‍റിലേ റ്ററിലായിരുന്നു. ഹൃദയം, തലച്ചോറ്, വൃക്ക, ശ്വാസ കോശം, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം പൂര്‍ണമായും തകരാറിലായി. വൃക്ക തകരാറി ലായതിനെ ത്തുടര്‍ന്നു ശനിയാഴ്ച ബസുവിനെ എട്ടു മണിക്കൂര്‍ നീണ്ട ഹീമോ ഡയാലിസിസ് നടത്തി. കടുത്ത ന്യുമോണിയ ബാധയെ ത്തുടര്‍ന്നു ഈ മാസം ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അഞ്ചാം തീയതിയോടെ ആരോഗ്യ നില വഷളായി. ഇതിനിടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് എയിംസിലെ ഡോക്റ്റര്‍മാരുടെ സേവനം വാഗ്ദാനം ചെയ്തിരുന്നു ജ്യോതി ബസു ജനനം : ജൂലൈ 8, 1914. കല്‍ക്കത്തയില്‍ സെന്റ് സേവിയേഴ്‌സ് കോളേജ്, പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ ബി. എ. ഹോണേഴ്‌സും, ലണ്ടനിലെ മിഡില്‍ ടെമ്പിളില്‍ നിന്നും നിയമ പഠനവും നേടിയ ബസു യു. കെ. യില്‍ ആയിരുന്നപ്പോള്‍ തന്നെ മാര്‍ക്‌സി സത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി. ഹാരി പോളിറ്റ്, രജനി പാം ദത്ത്, ബെന്‍ ബ്രാഡ്‌ലി തുടങ്ങിയ ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായി അടുത്ത് സഹകരിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ലീഗിലും, ബ്രിട്ടനിലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്‍സിലും അംഗമായിരുന്നു. ലണ്ടന്‍ മജിലിസിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തിരിച്ചെ ത്തിയപ്പോള്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ അംഗമായി. 1952 മുതല്‍ 1957 വരെ വെസ്റ്റ് ബംഗാള്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സെക്രട്ടറി. 1946 ല്‍ ബംഗാള്‍ നിയമ സഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം, 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളില്‍ പശ്ചിമ ബംഗാള്‍ നിയമ സഭാംഗമായി തെരഞ്ഞെ ടുക്കപ്പെട്ടു. 1957 മുതല്‍ 1967 വരെ ബംഗാള്‍ നിയമ സഭയില്‍ പ്രതിപക്ഷ നേതാവായി. 1967 ലും 1969 ലും ഉപ മുഖ്യമന്ത്രിയായി. 1977 ജൂണ്‍ 21 ന് ബംഗാള്‍ മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്‌തു. തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഇടതുപക്ഷ സര്‍ക്കാരിനെ നയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യ മന്ത്രിയായി രുന്നതിനുള്ള ബഹുമതിയുമായി 2000 നവംബര്‍ ആറിനു മുഖ്യ മന്ത്രി പദം വിട്ടു. അവസാന കാലത്ത് സി. പി. ഐ. (എം.) കേന്ദ്ര കമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ പ്രത്യേക ക്ഷണിതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വന്നു. - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode |
13 January 2010
സക്കറിയയും മനോജും പിന്നെ ഞാനും - സെബാസ്റ്റ്യന്‍ പോള്‍
പയ്യന്നൂര്‍ സംഭവത്തിന്റെ പേരില്‍ സക്കറിയയെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതീക മാക്കുന്നതില്‍ പന്തികേടുണ്ട്. പ്രകോപന പരമെന്നു വിശേഷി പ്പിക്കപ്പെട്ട പ്രസംഗം നടക്കുമ്പോള്‍ സഖാക്കള്‍ തടസ മുണ്ടാക്കിയില്ല എന്നതാണു സക്കറിയയുടെ കേസിനെ ദുര്‍ബല പ്പെടുത്തുന്ന ആദ്യ ഘടകം. വേദിയില്‍ നിന്നിറങ്ങുന്ന പ്രഭാഷകനോടു സ്വകാര്യമായി ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവു പലേടത്തുമുണ്ട്. ചോദ്യ കര്‍ത്താവിന്റെ ഗൂഢോദ്ദേശം മനസിലാക്കി കൗശലത്തോടെ അയാളെ നിരായുധനാക്കുന്ന വിദ്യ യേശു പഠിപ്പിക്കുന്നുണ്ട്. പ്രകോപിതമായ യുവ മനസുകളില്‍ നിന്ന് ഉയര്‍ന്ന ചോദ്യങ്ങളോടു സക്കറിയ പ്രതികരിച്ച രീതി യായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തര പ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്.
വിവാദമായ പ്രസംഗം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത് അഭിപ്രായം പ്രകടിപ്പി ക്കപ്പെടുന്ന പരിസരത്തു സഹിഷ്‌ണുതയുടെ വെള്ളി വെളിച്ചം മങ്ങാതെ നില്‍ക്കണം. വെളിച്ച ക്കുറവു നിമിത്തം കളി ഉപേക്ഷിക്ക പ്പെടരുത്. പക്ഷേ ഒത്തു കളിച്ചാല്‍ ചിലപ്പോള്‍ കാണികള്‍ ഇടപെടും. സ്വന്തം വലയിലേക്കു പന്തടിച്ചു കയറ്റിയ കളിക്കാരനെ ഫുട്‌ബോള്‍ പ്രേമികള്‍ വെടി വെച്ചു കൊന്നിട്ടുണ്ട്. അഭിപ്രായ പ്രകടനത്തിനും ആത്മാവിഷ് കാരത്തിനും പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള ഭരണഘടന ഈ പ്രവര്‍ത്തനം പ്രകോപന പരമാകരുതെന്ന മുറിയിപ്പ് നല്‍കുന്നത് ഇക്കാരണ ത്താലാണ്. ആരുടെയും വികാരങ്ങളെ വ്രണപ്പെടു ത്തരുതെന്നും അക്രമത്തിനു പ്രേരണ യാകരുതെന്നുമുള്ള ഉപാധി യോടെയാണു ഭരണഘടന അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അനുവദി ച്ചിരിക്കുന്നത്. വെള്ളം കലങ്ങിയെന്നു കരുതി യൂത്ത് കോണ്‍ഗ്രസ് തോര്‍ത്തെ റിയുന്നതു മനസിലാക്കാം. ചെകുത്താന്‍ വേദമോതുന്നതു പോലെ വോള്‍ട്ടയറെ ക്കുറിച്ചു വരെ പരാമര്‍ശമുണ്ടായി. അടിയന്ത രാവസ്‌ഥയെന്നത് ഏതോ അടിയന്തരം മാത്രമാ യിരുന്നുവെന്നു കരുതാനുള്ള പ്രായമാണു ലിജുവിന്റേത്. സോണിയാ ഗാന്ധിയെ വിശുദ്ധ പശുവെന്നും നെഹ്‌റുവിനെ വായാടിയെന്നും ശശി തരൂര്‍ വിശേഷി പ്പിച്ചുവെന്നു കേട്ടപ്പോള്‍ കയറെടുത്ത ആരാച്ചാര്‍മാരെ കോണ്‍ഗ്രസ് ആസ്‌ഥാനത്തു കണ്ടു. യെഡിയൂരപ്പയെ ഏതോ മോനെന്നു ദേവെ ഗൗഡ വിളിച്ച പ്പോഴുണ്ടായ പുകിലും കണ്ടു. അതു കൊണ്ടു പയ്യന്നൂരിലെ ആ ചെറുപ്പക്കാരെ വെറുതെ വിടുക. അവരുടെ അവിവേകം സംഘടനയും, കുറ്റം പൊലീസും കണ്ടെത്തട്ടെ. സക്കറിയയോടു കയര്‍ത്തതു തെറ്റെങ്കില്‍ എം. മുകുന്ദനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയതും തെറ്റാണ്. ഏതഭിപ്രായവും ആര്‍ക്കും നിര്‍വിഘ്‌നം പ്രകടിപ്പി ക്കുന്നതിന് അവസര മുണ്ടാകണമെന്ന കാര്യത്തില്‍ വിട്ടു വീഴ്‌ചയില്ലാത്ത ആളാണു ഞാന്‍. ഇതേ ച്ചൊല്ലി സമീപ കാലത്തുണ്ടായ തര്‍ക്കം എന്നെ പാര്‍ട്ടിക്ക് അനഭിമത നാക്കിയെന്ന ധാരണയുണ്ടാക്കി. വര്‍ത്തമാന ങ്ങള്‍ക്കിടയില്‍ പിണറായി വിജയനും പരാമര്‍ശ വിഷയമായി. എന്റെ ആശങ്കകളില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയതല്ലാതെ മറ്റൊരു ദുരനുഭവം എനിക്കുണ്ടായില്ല. ടെലിഫോണില്‍ പോലും അസുഖകര മായതൊന്നും കേള്‍ക്കേണ്ടി വന്നില്ല. ആശയ പരമായ സംവാദങ്ങള്‍ക്കു പാര്‍ട്ടി തയാറാണെ ന്നിരിക്കേ സക്കറിയയെ മുന്‍നിര്‍ത്തി ഇപ്പോള്‍ നടക്കുന്ന വാചാക്ഷോപം അര്‍ത്ഥ രഹിതമാണ്. അബ്‌ദുള്ള ക്കുട്ടിക്കു നരേന്ദ്ര മോഡിയുടെ ആരാധകനാകാം. സോണിയാ ഗാന്ധിയെ പ്പോലെ കെ. എസ്. മനോജിനും ഉള്‍വിളി കേട്ടു പ്രവര്‍ത്തിക്കാം. മനോജ് അനുഭവിച്ചുവെന്ന് അവകാശപ്പെടുന്ന പ്രതിസന്ധിയെ അടിസ്‌ഥാനമാക്കി എന്റെ അനുഭവത്തെ ക്കുറിച്ച് ഈ ദിവസങ്ങളില്‍ ധാരാളം അന്വേഷണ മുണ്ടായി. വിശ്വാസം വ്യക്‌തി പരമാണ്. ഭൗതിക വാദത്തില്‍ അധിഷ്‌ഠി തമായി പ്രവര്‍ത്തിക്കുന്ന പ്രസ്‌ഥാനത്തിന്റെ പ്രതിനിധി യായിരിക്കുമ്പോഴും എനിക്ക് ഇക്കാര്യത്തില്‍ പ്രതിസന്ധി ഉണ്ടായിട്ടില്ല. എന്റെ വിശ്വാസത്തേ ക്കുറിച്ച് പാര്‍ട്ടി അന്വേഷിച്ചിട്ടില്ല. അക്കാര്യത്തില്‍ ഇടപെട്ടിട്ടുമില്ല. പ്രകടമായ വിശ്വാസ പ്രഖ്യാപനമാണു മനോജിന്റെ നയം. കൂദാശകള്‍ സ്വീകരിച്ചു കൊണ്ടുള്ള ജീവിതമാണ് അദ്ദേഹത്തിന്റേത്. എന്നിട്ടും രണ്ടാം വട്ടം മത്സരിക്കുന്നതിന് അവസരം ലഭിച്ചുവെന്നതു പാര്‍ട്ടി ഇക്കാര്യങ്ങളില്‍ ഇടപെടാ റില്ലെന്നതിനു തെളിവാണ്. ഭൗതിക വാദ പരിസരത്തോട് ഏറെക്കുറെ അടുത്തു നില്‍ക്കുന്ന എനിക്ക് ആ അവസരം ലഭിച്ചതുമില്ല. മതത്തെ വേദന യകറ്റുന്ന ലേപനമായി മാര്‍ക്‌സ് കണ്ടു. സന്ദര്‍ഭത്തില്‍ നിന്നു ചുരണ്ടി യെടുത്ത കറുപ്പില്‍ മാര്‍ക്‌സിന്റെ ദര്‍ശനം അവ്യക്‌തമായി. വികലമാക്കപ്പെട്ട വിശകല നങ്ങളില്‍ കമ്യൂണിസം ദൈവ നിഷേധമായി വ്യാഖ്യാനി ക്കപ്പെട്ടു. അധ്വാനി ക്കുന്നവര്‍ക്കു യേശു വാഗ്‌ദാനം ചെയ്‌തതു സമാശ്വാസമാണ്. അധ്വാനിക്കു ന്നവര്‍ക്കു മാര്‍ക്‌സിന്റെ വാഗ്‌ദാനം വിമോചനമാണ്. സമാശ്വാസ ത്തിനപ്പുറമാണു വിമോചനം. ദൈവ രാജ്യത്തെ ക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെ ക്കുറിച്ചാണ് മാര്‍ക്‌സ് ചിന്തിച്ചത്. രണ്ടും തമ്മില്‍ പൊരുത്ത ക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല. സദസറിഞ്ഞ് സംസാരിക്കണമെന്നു പിണറായി വിജയന്‍ പറഞ്ഞതു പൊതുവേ പാലിക്കപ്പെടേണ്ട തത്വമാണ്. അപ്രകാരം സംസാരിച്ച യാളാണു മാര്‍ക് ആന്റണി. പക്ഷേ അവിടെയും സീസറിനെ പ്രകീര്‍ത്തിച്ചു കൊണ്ടാണ് അദ്ദേഹം പ്രഭാഷണം ആരംഭിക്കുന്നത്. തന്ത്ര പരമായ ആ ശൈലി ഇല്ലായിരു ന്നുവെങ്കില്‍ ജൂലിയസ് സീസറിനൊപ്പം മാര്‍ക് ആന്റണിയുടെയും ശവ സംസ്‌കാരം നടക്കുമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ വിശദീകരി ക്കാവുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യം. തെരുവില്‍ അപകട മുണ്ടാകുമ്പോള്‍ ഓടിക്കൂടുന്ന ആള്‍ക്കൂട്ടത്തോടു നഷ്‌ട പരിഹാര നിയമത്തിലെ വ്യവസ്‌ഥകള്‍ ചര്‍ച്ച ചെയ്യുന്നതു ഭോഷത്തമാണ്. തല്ലു കൊള്ളാതെ രക്ഷപ്പെ ടുന്നതിനുള്ള തന്ത്രമാണ് അവിടെ പ്രയോഗി ക്കേണ്ടത്. പ്രകോപനം ഒഴിവാക്ക ണമെന്ന തത്വം ആള്‍ക്കൂട്ടത്തോടു സംവദിക്കുന്ന മാധ്യമങ്ങള്‍ക്കും ബാധകമാണ്. സ്‌ത്രീ - പുരുഷ ബന്ധങ്ങളിലെ അനാരോഗ്യ കരമായ പ്രവണത കള്‍ക്കെതിരേ സക്കറിയ സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണ്. ലേഡീസ് കമ്പാര്‍ട്ട് മെന്റിനേക്കാള്‍ നല്ലതു ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് തന്നെയാണ്. ആദരവോ ടെയുള്ള സഭ്യമായ പെരുമാറ്റം അവിടെ ഉണ്ടാകുന്നുവെന്നു യാത്രക്കാര്‍ തന്നെ ഉറപ്പു വരുത്തും. പക്ഷേ ടോയ്‌ലറ്റില്‍ സ്‌ത്രീയും പുരുഷനും ഒരുമിച്ച് കയറി കതകടച്ചാല്‍ യാത്രക്കാര്‍ ചോദ്യം ചെയ്യും. അതാണു മഞ്ചേരിയില്‍ സംഭവിച്ചത്. ഉണ്ണിത്താന്റെ സല്‍പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ സക്കറിയയ്‌ക്ക് അവകാശമുണ്ട്. അതിനു വേണ്ടി സമാദരണീയരായ ജന നേതാക്കളുടെ സ്‌മരണയെ അവഹേളി ക്കുന്നതിനു നടത്തിയ ശ്രമം അപലപ നീയമാണ്. അങ്ങനെ താന്‍ സംസാരിച്ചി ട്ടില്ലെന്നാണു സക്കറിയ പറയുന്നത്. അതു ഞാന്‍ വിശ്വസിക്കുന്നു. പറയുന്നതല്ല പലരും കേള്‍ക്കുന്നത്. ഉദ്ദേശിക്കുന്നതല്ല പലരും മനസിലാക്കുന്നത്. ശശി തരൂരിന്റെ പ്രശ്‌നം സക്കറിയയ്‌ക്കും ബാധകമായിരിക്കാം. എങ്കില്‍ തിരുവന ന്തപുരത്ത് ഡി. വൈ. എഫ്. ഐ. സംസ്‌ഥാന സമിതിയില്‍ നിന്നു സക്കറിയയെ ആക്രമിക്കു ന്നതിനുള്ള നിര്‍ദേശം പയ്യന്നൂരിലേക്കു പോകേണ്ട കാര്യമില്ല. ഗൗരവ മേറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തിനിടയില്‍ ആ യുവാക്കള്‍ക്കു സക്കറിയയുടെ പയ്യന്നൂര്‍ പ്രസംഗം കേള്‍ക്കാന്‍ സമയം കിട്ടിയിട്ടു ണ്ടാവില്ല. ആരുടെയെങ്കിലും നൈമിഷികമായ വികാര വിക്ഷോഭം സംഘടനയുടെ ഔദ്യോഗിക നിലപാടായി കാണരുത്. അതിന്റെ പേരില്‍ സാംസ്‌കാരിക ഫാസിസം ആരോപിക്കരുത്. യഥാര്‍ത്ഥ സാംസ്‌കാരിക ഫാസിസത്തിന് എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അറിഞ്ഞിട ത്തോളം ചോദ്യവും തര്‍ക്കുത്തരവും ചേര്‍ന്നപ്പോഴാണു വാക്കേറ്റ മുണ്ടായത്. വാക്കേറ്റം കൈയ്യേറ്റമായോ എന്നു പൊലീസ് അന്വേഷിക്കട്ടെ. കൈയേറ്റ ക്കാരോടു ക്ഷമിക്കാന്‍ തയാറല്ലെങ്കില്‍ സക്കറിയ പൊലീസിനു പരാതി നല്‍കണ മായിരുന്നു. വാദി പ്രതിയാകുമെന്ന ഭയത്താല്‍ അദ്ദേഹം അതിനു തയാറാകുന്നില്ല. ജനാധിപത്യത്തിലും നിയമ വാഴ്‌ചയിലുമുള്ള അവിശ്വാസമാണു സക്കറിയ എന്ന സാംസ്‌കാരിക നായകന്‍ പ്രകടിപ്പിക്കുന്നത്. ജനാധിപത്യ വിരുദ്ധമായ ഈ മനോഭാവ ത്തില്‍ നിന്നാണ് അപകട കരമായ സാംസ്‌കാരിക ഫാസിസത്തിന്റെ തുടക്കം. - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode |
11 January 2010
മനോജ് കമ്യൂണിസ്റ്റ് വിരുദ്ധരുടെ കോടാലി - സി. പി. ഐ. (എം.)
ആലപ്പുഴ: മുന്‍ എം. പി. ഡോ. കെ. എസ്. മനോജ് കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ കൈയില്‍ കോടാലിയായി മാറിക്കൊണ്ട് സി. പി. ഐ. എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കു കയാണെന്ന് സി. പി. ഐ. (എം.) തുമ്പോളി ലോക്കല്‍ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി എന്‍. എസ്. റോബര്‍ട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആരോപിക്കുന്നു. മനോജിന്റെ ഈ വ്യാമോഹം നടക്കാന്‍ പോകുന്നില്ല.
പത്രക്കുറിപ്പ് ഇപ്രകാരം തുടരുന്നു: മത വിശ്വാസത്തിന് സി. പി. ഐ. എം. എതിരാണെന്ന മനോജിന്റെ അഭിപ്രായം വഞ്ചനാപരമാണ്. തുമ്പോളി പ്രദേശത്തെ പാര്‍ട്ടി അംഗങ്ങളില്‍ 80 ശതമാന ത്തിലധികം പേരും ക്രിസ്‌ത്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. എം. പി. യായിരു ന്നപ്പോഴും ലോക്കല്‍ കമ്മിറ്റി അംഗമായി രുന്നപ്പോഴും മതപരമായ ചടങ്ങുകളില്‍ നിന്ന് മാനോജിനെ വിലക്കിയിട്ടില്ല. മനോജിന് രണ്ട് തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നല്‍കി. ആദ്യ തവണ ജയിച്ച് എം. പി. യായി. രണ്ടാം വട്ടം തോറ്റുവെങ്കിലും ആദ്യ തവണ ത്തേക്കാള്‍ കൂടുതല്‍ വോട്ട് പിടിക്കാന്‍ കഴിഞ്ഞു. എന്നാല്‍ എം. പി. യാക്കിയ പാര്‍ട്ടിയോടും ജനങ്ങളോടും നീതി പുലര്‍ത്താതെ തോറ്റതിനു ശേഷം ഡല്‍ഹിയിലേക്ക് താമസം മാറ്റി. മുന്‍ എം. പി. എന്ന നിലയിലുള്ള എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് ജീവിക്കുകയാണ്. ആലപ്പുഴ നിയമ സഭാ ഉപ തിരഞ്ഞെടുപ്പില്‍ എല്‍. ഡി. എഫിനു വേണ്ടി മത്സരിക്കാന്‍ മനോജ് മണ്ഡലത്തില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് നവംബര്‍ 8ന് തുമ്പോളി ലോക്കല്‍ കമ്മിറ്റി യോഗം മനോജിനെ ഒഴിവാക്കാന്‍ തീരുമാനി ച്ചിരുന്നതാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗം മനോജിനെ പുറത്താക്കുകയും ചെയ്‌തു. അധികാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസികാ വസ്ഥയില്‍ നിന്നാണ് ഇപ്പോള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പാര്‍ട്ടിക്ക് എതിരെ ഉന്നയിച്ചു കൊണ്ട് മനോജ് പുതിയ മേച്ചില്‍ പുറം തേടിയുള്ള യാത്ര ആരംഭി ച്ചിരിക്കുന്നതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. പാര്‍ട്ടിയുടെ ഒരു രേഖയിലും പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പാര്‍ട്ടി അംഗമെന്ന നിലയില്‍ തന്റെ ഘടകത്തില്‍ പോലും പങ്കെടുക്കുകയോ അഭിപ്രായം പറയുകയോ ചെയ്യാതെ യാഥാര്‍ത്ഥ്യവുമായി പുല ബന്ധം പോലുമില്ലാത്ത ആരോപണമാണ് തന്റെ കാര്യ സാധ്യതക്ക് വേണ്ടി മനോജ് ഉന്നയിച്ചതെന്ന് പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode |
06 January 2010
പ്രവാസി ദിവസ് എന്ന 'ആണ്ടു നേര്‍ച്ച' - നാരായണന്‍ വെളിയംകോട്
പ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന 'ആണ്ടു നേര്‍ച്ച' പ്രവാസി ഭാരതിയ ദിവസ് ജനവരി 7 മുതല്‍ 9 വരെ ഡല്‍ഹിയില്‍ വെച്ച് നടക്കുകയാണ്. ജിവിക്കാന്‍ വേണ്ടി സ്വന്തം നാടും വീടും വിട്ട് അന്യ നാടുകളില്‍ ചേക്കേറി, പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും നടുവില്‍ പാടു പെട്ട് പണി എടുക്കുന്ന അരക്കോടി യോളം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നാണ് ഈ സമ്മേളനം നടത്തുന്നത് എന്നാണ് വെയ്‌പ്പ്. എന്നാല്‍ കഷ്ടപ്പാടും പ്രയാസങ്ങളും അനുഭവിക്കുന്ന ലക്ഷ ക്കണക്കായ ഇന്ത്യക്കാര്‍ക്ക് ഇവരുടെ അജണ്ടയില്‍ ഒരിക്കലും സ്ഥാനം കിട്ടാറില്ല. ഏകദേശം 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നതില്‍ ഒരാളു പോലും സാധാരണ ക്കാരനെ പ്രതിനിധീ കരിക്കുന്നില്ല എന്നതാണ് വാസ്തവം.
സമ്പന്നരായ പ്രവാസികളെ പ്രതിനിധീ കരിച്ചെത്തു ന്നവര്‍ പരസ്പരം പുകഴ്‌ത്താനും, സര്‍ക്കാറിനെ പുകഴ്‌ത്താനുമാണ് ഏറിയ സമയവും വിനിയോഗിക്കാറ്. സര്‍ക്കാറിനും ഇവരോടാണ് മമത. എന്നാല്‍ കിട്ടുന്ന തുച്ഛ ശമ്പളത്തില്‍ നിന്ന് മിച്ചം വെച്ച്, നാടിന്റെയും വീടിന്റെയും പുരോഗതിക്കു വേണ്ടി മാസാ മാസം കൃത്യമായി പണം അയക്കുന്ന സാധാരണ ക്കാരായ പ്രവാസികള്‍ക്ക് ഇവര്‍ യാതൊരു വിലയും കല്പിക്കാറില്ല. ഒരു സാധരണ പ്രവാസിയേയും ഈ സമ്മേളനം ഇന്നു വരെ ആദരിച്ചിട്ടില്ല. സര്ക്കാര്‍ ആദരിക്കുന്നതും ബഹുമതികളും പൊന്നാടകളും അണിയിക്കുന്നതും സമ്പന്ന വര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ക്ക് മാത്രം. സമ്പന്നരെ ആദരിച്ചാല്‍ മാത്രമെ ആദരിക്കു ന്നവര്‍ക്ക് ആവശ്യ മുള്ളതെല്ലാം മൊത്തമായി ലഭിക്കുക യുള്ളുവെന്ന തിരിച്ചറി വായിരിക്കും ഇതിന് കാരണം. സ്വന്തം കച്ചവട താല്പര്യം സംരക്ഷി ക്കാനല്ലാതെ സ്വന്തം നാടിന് വേണ്ടി ഇവര്‍ എന്തൊക്കെ ചെയ്തുവെന്ന് പരിശോധിക്കാന്‍ ആരും തയ്യാറാകാറില്ല, കഴിഞ്ഞ പ്രവാസി ദിവസില്‍ ചര്‍ച്ച ചെയ്ത ഏതെല്ലാം കാര്യങ്ങള്‍ നടപ്പാക്കി എന്ന് പരിശോധി ക്കുമ്പോഴാണ് വര്‍ഷം തോറും നടത്തുന്ന ഈ മാമാങ്ക ത്തിന്റെ പൊള്ളത്തരം മനസ്സിലാകുക. കഴിഞ്ഞ സമ്മേളന ത്തില്‍ ചര്ച്ച ചെയ്ത വളരെ ഗൌരവ മേറിയ വിഷയം - ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും മെച്ചപ്പെടുത്താന്‍ പ്രവാസി ഇന്ത്യക്കരുടെ സംഭാവനകള്‍ എങ്ങിനെ പ്രയോജന പ്പെടുത്താം എന്നതായിരുന്നു. ശിശു ക്ഷേമത്തിനും വനിതാ ഉന്നമനത്തിനും ഊന്നല്‍ നല്‍കാന്‍ പ്രവാസികളുടെ സംഭാവനകള്‍ എന്‍. ജി. ഒ. കള്‍ വഴി വിനിയോഗിക്കാനും തത്വത്തില്‍ തീരുമാനിച്ചിരുന്നു. രാജ്യത്തെ 6506 വികസന ബ്ലോക്കുകള്‍ വഴി പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണയില്‍ എത്തുകയും ചെയ്തു. നിക്ഷേപവും സാമൂഹ്യ ക്ഷേമവും ഒരു പോലെ നടപ്പിലാ ക്കുന്നതിന് ബ്ലോക്കുകളില്‍ മൈക്രോ ഫൈനാന്‍സ് പദ്ധതികള്ക്ക് തുടക്ക മിടുമെന്നും ഗ്രാമീണ ദാരിദ്ര്യ ത്തെയാണ് ഈ പദ്ധതി ലക്ഷ്യ മിടുന്നതെന്നും പ്രവാസി കാര്യ വകുപ്പ് മന്ത്രി പറഞ്ഞിരുന്നു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്കുന്ന ബില്ല് അടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും നടന്നില്ല എന്ന് മാത്രമല്ല, പ്രവാസികള്ക്ക് ഗുണകരമായി യാതൊന്നും കേന്ദ്ര പ്രവാസി വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുമില്ല. പ്രവാസികള്‍ക്ക് അനുവദിച്ച പ്രവാസി സര്‍വ്വ കലാശാല പ്രവാസികള്‍ ഏറെയുള്ള കേരളത്തിന് തരാതെ, മറിച്ച് കൊടുക്കുകയാണ് ചെയ്തത്. ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ഉലയുമ്പോഴും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് യാതൊരു കുറവും സംഭവി ച്ചിട്ടില്ലായെന്ന് മാത്രമല്ല, കൂടിയി രിക്കുകയാണ്. ആകെ അര കോടിയോളം വരുന്ന പ്രവാസി ഇന്ത്യക്കാരില്‍ കാല്‍ കോടിയിലധികം കേരളത്തില്‍ നിന്നുള്ളവരാണ്. അതു കൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടി വരുന്നവരും കേരളത്തില്‍ നിന്നുള്ള പ്രവാസികളാണ്. എന്നിരുന്നാലും നാടിനോടും വീടിനോടും ഇവര്‍ കാണിക്കുന്ന പ്രതിബദ്ധത എടുത്ത് പറയേണ്ടതാണ്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം കേരളിയരായ പ്രവാസികള്‍ കേരളത്തിലെ പൊതു മേഖലാ ബാങ്കുകളില്‍ നിക്ഷേപിച്ചത് 31585 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 5869 കോടി രൂപ അധികമാണ്. തങ്ങളുടെ നാട്ടിലുള്ളവരെ നല്ല പോലെ പരിപാലിച്ചതിന് ശേഷമാണ് ഈ നേട്ടം ഇവര്‍ കൈവരി ച്ചിരിക്കുന്നത്. പ്രവാസികളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്ന് വരാറുണ്ടെങ്കിലും യാതൊന്നിനും ഇതു വരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ആരും ശ്രമിച്ചിട്ടും ഇല്ല. സാമ്പത്തിക മാന്ദ്യം ലോകത്തെ പിടിച്ച് കുലുക്കിയപ്പോള്‍ ആയിര ക്കണക്കിന് ആളുകളാണ് ജോലി നഷ്ടപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയത്. അതില്‍ ഏറിയ പങ്കും കേരളിയരാണ്. ഇവരെ പുനധിവ സിപ്പിക്കാനോ ഇവരില്‍ തൊഴില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തു ന്നതിനോ യാതൊരു പരിപാടിയും കേന്ദ്ര സര്‍ക്കാറിനോ കേന്ദ്ര പ്രവാസി വകുപ്പിനോ ഇല്ല. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരി ക്കുന്നതിനാ യിരിക്കണം പ്രവാസി കാര്യ വകുപ്പ് മുഖ്യ പരിഗണന നല്കേണ്ടത്. പ്രവാസി ഇന്ത്യക്കാരെ ഇന്നും ഏറ്റവും അലട്ടുന്നത് അവരുടെ യാത്രാ പ്രശ്നം തന്നെയാണ്. യാതൊരു മാനദണ്ഡവും ഇല്ലാതെ ചാര്‍ജ്ജ് ഇനത്തില്‍ വന്‍ വര്‍ദ്ധനവ് വരുത്തി, യാത്രക്കാരെ കൊള്ളയടി ക്കുകയാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എന്ന ബഡ്ജറ്റ് എയര്‍ലൈന്‍ ആരംഭിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ യാത്രക്കാരെ കൊള്ളയ ടിക്കുന്നതില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സര്‍വ്വ കാല റൊക്കാര്‍ഡിന് അര്‍ഹമായിരിക്കുന്നു. യാതൊരു ദയാ ദാക്ഷിണ്യ വുമില്ലാതെയാണ് ഓണം, പെരുന്നാള്‍, ക്രിസ്തുമസ്സ് എന്നീ അവസരങ്ങളിലും, ഗള്‍ഫ് രാജ്യങ്ങളില്‍ സ്കുളുകള്‍ അടക്കുകയും തുറക്കുകയും ചെയ്യുന്ന സമയത്തും ഇവര്‍ യാത്രാ കൂലിയില്‍ വന്‍ വര്‍ദ്ധനവ് വരുത്തുന്നത്. മാത്രമല്ല ആവശ്യത്തിനുള്ള ഫ്ലയിറ്റുകള്‍ പോലും അനുവദിക്കാതെ, യാത്രക്കാരെ ഇവര്‍ പരമാധി ബുദ്ധിമുട്ടി ക്കാറുമുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക എയര്‍ലൈനായ എയര്‍ ഇന്ത്യ, ഇന്ത്യാ രാജ്യത്തെ നാണം കെടുത്തുന്ന സ്ഥാപനമായി മാറി ക്കഴിഞ്ഞിരിക്കുന്നു. അഹന്തയും അഹങ്കാരവും നിറഞ്ഞ ഉദ്യോഗ സ്ഥന്മാരും , കൃത്യ നിഷ്ഠ ഇല്ലാത്ത പ്രവര്‍ത്തനവും, തോന്നിയ പോലെ ഷെഡ്യുള്‍ റദ്ദ് ചെയ്യുകയും ചെയ്ത് യാത്രക്കാരെ വട്ടം കറക്കുന്ന ലോകത്തിലെ ഒരേ ഒരു എയര്‍ലൈന്‍ എന്ന ബഹുമതിക്ക് എയര്‍ ഇന്ത്യ അര്‍ഹമാ യിരിക്കുന്നു. ഈ പ്രവാസി ദിവസ് നടക്കുന്ന അവസരത്തില്‍ പോലും കോഴിക്കോട്ട് നിന്ന് ഡിസംബര്‍ തൊട്ട് ഇന്നുവരെ 40 ഓളം ഫ്ലയിറ്റുകളാണ് ക്യന്സല്‍ ചെയ്തിരിക്കുന്നത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ കൂട്ടത്തോടെ ഫ്ലയിറ്റുകള്‍ റദ്ദ് ചെയ്യുന്നത് ജന ദ്രോഹം മാത്രമല്ല രാജ്യ ദ്രോഹം കൂടിയാണ്. എയര്‍ ഇന്ത്യയില്‍ സമൂലമായ അഴിച്ചു പണിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ? പ്രവാസികള്‍ക്ക് ക്ഷേമ നിധിയും പെന്‍ഷനും വൈദ്യ സഹായവും നല്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുമോ? രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷിതത്ത്വവും ഉറപ്പ് വരുത്താന്‍ ഈ മരുഭൂമിയില്‍ ജീവിതം ഹോമിക്കുന്ന പ്രവാസികള്ക്കും നല്കാന്‍ ഈ സമ്മേളനം തീരുമാനം എടുക്കുമോ? - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode 1 Comments:
Links to this post: |
04 January 2010
ഗള്‍ഫ് മലയാളി കളോടുള്ള എയര്‍ ഇന്ത്യയുടെ ക്രുരത അവസാനിപ്പിക്കുക
ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കു ന്നവരോട് എയര്‍ ഇന്ത്യ എക്സ്പ്രസ്സും കരിപ്പൂര്‍ വിമാനത്താവള അധികൃതരും കാണിക്കുന്നത് കൊടും ക്രുരതയാണ്. ഇതിനെതിരെ ശക്തമായി ശബ്ദമു യര്‍ത്താന്‍ പ്രവാസി സംഘടനകള്‍ തയ്യാറാകണം. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനം വൈകിക്കലും റദ്ദാക്കലും പതിവാക്കിയ എയര്‍ ഇന്ത്യയും കരിപ്പൂര്‍ വിമാന ത്താവള അധികൃതരും ഇന്ന് കൂട്ടത്തോടെ ഫ്ലയിറ്റുകള്‍ റദ്ദ് ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി യിരിക്കുന്നു. എന്നിട്ടും ഇതിന് എതിരെ യാതൊരു നടപടിയും ബന്ധപ്പെട്ട വരുടെ ഭാഗത്തു നിന്ന് ഉണ്ടാകു ന്നില്ലാ യെന്നത് അത്യന്തം ഗൌരവമായി കാണേണ്ടതാണ്.
പൈലറ്റുമാര്‍ കൂട്ടത്തോടെ അവധി എടുക്കുമെന്ന് അറിഞ്ഞിട്ടു പോലും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ ഫ്ലയിറ്റുകള്‍ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്യുകയാണ് ചെയ്തത്. ഈ വിവരം പോലും യാത്രക്കാരെ അറിയിക്കാന്‍ എയര്‍ ഇന്ത്യയുടെ ഉത്തരവാദി ത്തപ്പെട്ടവര്‍ തയ്യാറാ യില്ലായെന്നത് യാത്രക്കാരോട് അവര്‍ വെച്ചു പുലര്‍ത്തുന്ന ഹീന മനോഭാവ ത്തിന്റെ തെളിവാണ്. ഇന്ത്യയുടെ ദേശിയ വിമാന ക്കമ്പിനിയായ എയര്‍ ഇന്ത്യയെ വിശ്വസിച്ച യാത്രക്കാരോട് ഇവര്‍ കാണിച്ച ക്രൂരത മാപ്പ് അര്‍ഹിക്കുന്നില്ല. എത്രയെത്ര യാത്രക്കാരെ യാണ് ഇവര്‍ ദിനം പ്രതി ദുരിതത്തില്‍ ആഴ്ത്തുന്നത് . വിസാ കാലാവധിക്ക് മുമ്പ് ഗള്‍ഫില്‍ എത്തേണ്ടവരെ മാത്രമല്ല, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേ ണ്ടവരെയും മക്കളുടെ കല്യാണത്തിനും, അടിയന്തിര ചികിത്സക്കും പോകുന്നവരെ പോലും ദിനം പ്രതി യാതൊരു മനഃസാക്ഷി ക്കുത്തുമില്ലാതെ വട്ടം കറക്കി സംതൃപ്തി അടയുന്ന എയര്‍ ഇന്ത്യയുടെ ഈ നയം ഇനിയും തുടരാന്‍ അനുവദിച്ചു കൂടാ. ഇതിന് അടിയന്തിരമായി പരിഹാരം കാണാന്‍ അധികാരികളുടെ ഭാഗത്തു നിന്ന് സത്വര നടപടികള്‍ ഉണ്ടായേ മതിയാകൂ. ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ദിനങ്ങളില്‍ ഡസന്‍ കണക്കിന് ഫ്ലയിറ്റുകള്‍ ക്യാന്‍സല്‍ ചെയ്താണ് എയര്‍ ഇന്ത്യയും കരിപ്പൂര്‍ എയര്‍ പോര്‍ട്ട് അധികാരികളും മലബാറില്‍ നിന്നുള്ള യാത്രക്കാരെ വെല്ലു വിളിച്ചത്. ഈ ക്രുരത ഇന്നും തുടരുകയാണ്. ഇന്നു തന്നെ നാലോളം ഫ്ലയിറ്റുക ളാണിവര്‍ ക്യാന്‍സല്‍ ചെയ്തിരിക്കുന്നത്. കേരളത്തിനോട് പൊതുവിലും, മലബാറിനോട് പ്രത്യേകിച്ചും എയര്‍ ഇന്ത്യയും ഇന്ത്യന്‍ വ്യോമയാന വകുപ്പും കടുത്ത അവഗണന ഇന്നും തുടരുകയാണ്. കരിപ്പൂര്‍ വിമാന ത്താവളം ഇന്ന് നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു. അടിയന്തര ഘട്ടത്തില്‍ ആവശ്യമായ നടപടികള്‍ സ്വികരിക്കാന്‍ ബാധ്യസ്ഥനായ എയര്‍ പോര്‍ട്ട് മേനേജരും സ്റ്റേഷന്‍ മേനേജരും മാസങ്ങളായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇല്ല. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരോ കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രിയോ എം. പി. മാരോ ഉദ്യോഗ സ്ഥന്‍മാരുടെ കുറ്റകരമായ അനാസ്ഥ യ്ക്കെതിരെ, അവഗണന യ്ക്കെതിരെ പ്രതികരിക്കാനോ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ തയ്യാറായിട്ടില്ല. കേരളിയരെ പൊതുവിലും, മലബാറിലെ യാത്രക്കാരെ പ്രതേകിച്ചും ദുരിതത്തി ലേക്ക് തള്ളി വിടുന്ന എയര്‍ ഇന്ത്യയുടെ ക്രൂരതകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ. യാതൊരു മുന്നറിയി പ്പുമില്ലാതെ ഫ്ലയിറ്റുകള്‍ ക്യാന്‍സല്‍ ചെയ്തത് കൊണ്ട് കഷ്ട നഷ്ടങ്ങളു ണ്ടായവര്‍ക്ക്, ജോലി നഷ്ടപ്പെട്ടവര്‍ക്ക്, മറ്റ് സാമ്പത്തിക നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം കൊടുക്കാന്‍ എയര്‍ ഇന്ത്യയും വ്യോമയാന വകുപ്പും തയ്യാറാകണം. ഇതിന് ആവശ്യമായ സമ്മര്‍ദ്ദം സര്‍ക്കാറില്‍ ചെലുത്താന്‍ പ്രവാസി സംഘടനകള്‍ക്ക് കഴിയേണ്ട തായിട്ടുണ്ട്. - നാരായണന്‍ വെളിയംകോട്, ദുബായ് Labels: narayanan-veliancode |
22 September 2009
മുല്ലപ്പെരിയാര്‍ സര്‍വ്വേ അനുമതി - കേരളത്തിന് വന്‍ പ്രതീക്ഷ
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത് കേരളത്തിലെ ജനങ്ങള്‍ക്ക് വന്‍ പ്രതീക്ഷയും ആശ്വാസവുമാണ് നല്‍കിയി രിക്കുന്നത്. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര വന്യ മൃഗ സംരക്ഷണ ബോര്‍ഡ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാന മെടുത്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പുതിയ അണക്കെട്ട് മാത്രമെ പോംവഴി യുള്ളുവെന്ന് കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള അണക്കെട്ടിനു ആയിരം അടി താഴെ 500 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലുമാണ് പുതിയത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടകരമായ സ്ഥിതിയെ പ്പറ്റിയോ, അത് തകര്‍ന്നാ ലുണ്ടാകുന്ന വന്‍ ദുരന്തത്തെ പ്പറ്റി തമിഴ് നാടിനോ, സുപ്രീം കോടതിക്കോ യാതൊരു വേവലാതിയും ഇല്ലെന്നത് അവരുടെ വാക്കുകളിലും പ്രവര്‍ത്തിയിലും കാണുന്നുണ്ട്. അപകടാ വസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കൂട്ടണമെന്ന സുപ്രീം കോടതി വിധി കേരളത്തിലെ ജനങ്ങളുടെ ജീവനു യാതൊരു വിലയും കല്‍പിക്കു ന്നില്ലായെ ന്നതിന്റെ തെളിവായിരുന്നു. നീതിയും നിയമവും മനുഷ്യന്റെ രക്ഷക്കാ യിരിക്ക ണമെന്ന നിഗമനത്തെയും കാഴ്ചപ്പാടിനെയും ഈ വിധി അപ്പാടെ നിരാകരിക്കുന്നു. 111 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ചുണ്ണാമ്പും മണലും ശര്‍ക്കരയും ചേര്‍ത്ത മിശ്രിതം കൊണ്ട് പണി തീര്‍ത്തതാണത്രെ. ഈ അണക്കെട്ടിനാണ് 999 വര്‍ഷത്തെ കരാര്‍ ഉണ്ടാക്കി യിട്ടുള്ളത്. ഇതിനു പിന്നിലുള്ള കാപട്യം വിശേഷ ബുദ്ധിയുള്ള വര്‍ക്കൊക്കെ അറിയാവു ന്നതാണ്. സാങ്കേതിക വിദ്യ അത്രയ്ക്ക് ഒന്നും വികസിച്ചി ട്ടില്ലാത്ത കാലഘട്ട ത്തില്‍ നിര്‍മ്മിച്ച ഒരു അണക്കെട്ട് ഇത്രയും കാലം നില നിന്നതു തന്നെ അദ്ഭുതമാണ്. ഈ അണക്കെട്ടിന്റെ ബല ക്ഷയത്തെ പ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 30 വര്‍ഷം ആയിരിക്കുന്നു. അത്യന്താധുനിക സാങ്കേതിക മികവൊടെ നിര്‍മ്മിക്കുന്ന ഡാമുകള്‍ക്കു പോലും 50 - 60 വര്‍ഷത്തെ ആയുസ് മാത്രമെ കണക്കാക്കാറുള്ളു. ആ കണക്കിന് 111 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന് ബല ക്ഷയം സംഭവിച്ചിട്ടുണ്ട് എന്ന നിഗമനം തള്ളി ക്കളയാന്‍ ആര്‍ക്കും കഴിയില്ല. എന്നിട്ടും ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന് മനസ്സിലായി ട്ടില്ലായെന്നത് ആശ്ചര്യ ജനകമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജല നിരപ്പ് 138 അടിയില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്നത് പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്ന ലക്ഷ ക്കണക്കിന് ജനങ്ങളെ അത്യന്തം ഭീതിയില്‍ ആഴ്‌ത്തി യിരിക്കുകയാണ്. കേരളത്തിലെ ലക്ഷ ക്കണക്കിന് ജനങ്ങള്‍ക്ക് ജീവ ഹാനി സംഭവിക്കാവുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീം കോടതിയും തമിഴ് നാട് സര്‍ക്കാരും കൈ ക്കൊള്ളുന്ന നിലപാട് ഏറെ വേദനാ ജനകമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് എന്തു സംഭവിച്ചാലും തരക്കേടില്ല, തമിഴ് നാടിന് വെള്ളം മാത്രം കിട്ടിയാല്‍ മതിയെന്ന നിലപാടിന് അനുകൂലമായ വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും വന്നിട്ടുള്ളത്. തമിഴ് നാടിന് കേരളത്തില്‍ നിന്നുള്ള ഒരു നദിയിലെ വെള്ളം മുഴുവന്‍ കൊടുത്തിട്ടും ആ സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് ജീവ ഹാനി സംഭവിക്കാവുന്ന രീതിയിലേയ്ക്ക് ഡാമിന്റെ സ്ഥിതി അപകടത്തില്‍ ആയിട്ടു പോലും അത് അംഗീകരി ക്കാത്ത നിഷേധാത്മക നിലപാടാണ് തമിഴ് നാട് കൈ ക്കൊണ്ടിട്ടുള്ളത്. ഇത് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തുടര്‍ന്നു കൊണ്ടു പോകാന്‍ സഹായകരമല്ല എന്നത് പറയേണ്ടി യിരിക്കുന്നു. കേരളത്തിന് പരമ പ്രധാനം കേരളത്തിലെ ജനങ്ങളുടെ ജീവനാണ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിത ത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നിനേയും അംഗീകരി ക്കാനുള്ള ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കോ സര്‍ക്കാറിനോ ഇല്ല. ഇത് മിതമായ ഭാഷയില്‍ തമിഴ് നാടിനേയും സുപ്രീം കോടതിയേയും എത്രയും പെട്ടെന്ന് അറിയിച്ചേ മതിയാകു. കേരളത്തിലെ ജനങ്ങള്‍ക്ക് ദോഷ കരമായ യാതൊന്നും കേരള സര്‍ക്കാര്‍ കൈ ക്കൊള്ളില്ലായെന്ന ഉത്തമ ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കേരള സര്‍ക്കാര്‍ എടുത്തിട്ടുള്ള പല നിലപാടുകളും ധീരവും പ്രശംസ നീയവുമാണ്. മുല്ലപ്പെരിയാര്‍ അണ ക്കെട്ട് തകരുന്ന സ്ഥിതി യുണ്ടായാല്‍ ഫലം ഭയാനക മായിരിക്കും. മുല്ലപ്പെരിയാര്‍ അണ ക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണ ക്കെട്ടിന് കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തത്തിന് ഇരയാകുന്നത് ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകളാണ്. അതു കൊണ്ടു തന്നെ ഈ പ്രശ്നത്തില്‍ വളരെ ഗൗരവമേറിയ നിലപാടുകളാണ് സര്‍ക്കാറിന് സ്വീകരിക്കാനുള്ളത്. വെറും ജാഗ്രതാ നിര്‍ദ്ദേശം മാത്രം കൊടുത്താല്‍ പോരാ. വന്‍ ദുരന്തം മുന്നില്‍ കണ്ടു കൊണ്ടുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സംരക്ഷണം ഉറപ്പു വരുത്തണം. - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode |
15 September 2009
കേരളത്തെ മദ്യം കുടിക്കുന്നു - നാരായണന്‍ വെളിയംകോട്
കേരളിയ സമൂഹത്തില്‍ മദ്യം ഇന്ന് ഒരു മഹാ വിപത്തായി മാറി ക്കഴിഞ്ഞിരിക്കുന്നു. ആഘോഷങ്ങള്‍ ആഹ്ലാദ പ്രദമാക്കാന്‍ മദ്യം ഇന്ന് ഒഴിച്ചു കൂടാന്‍ പറ്റാത്ത വസ്തുവായി മാറിയിരിക്കുന്നു. ഓണവും, വിഷുവും, പെരുന്നാളും, ക്രിസ്തുമസ്സും എന്തിനേറെ, ഹര്‍ത്താലുകള്‍ പോലും മദ്യോത്സ വങ്ങളാക്കി മാറ്റാനാണ് ജനങ്ങള്‍ ശ്രമിക്കുന്നത്. ഓരോ ഉത്സവ കാലഘട്ടങ്ങളിലും കോടികളുടെ മദ്യമാണ് വിറ്റഴിക്കപ്പെടുന്നത്. ഇത് നാള്‍ക്ക് നാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ജാതി - മത - രാഷ്ട്രിയ ഭേദമന്യേ ജനങ്ങള്‍ മദ്യത്തിന്ന് അടിമപ്പെട്ടു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന എല്ലാ വിധ ഗുണ്ടാ വിളയാട്ടങ്ങള്‍ക്കും അക്രമ - അനാശ്യാസ പ്രവര്‍ത്തന ങ്ങള്‍ക്കുമുള്ള ഇന്ധനമായി മദ്യം മാറുന്നു വെന്നതാണ് യാഥാര്‍ത്ഥ്യം.
ലോകത്ത് മിക്കവാറും എല്ലാ സ്ഥലങ്ങളിലും മദ്യം ലഭിക്കുന്നുണ്ട്, ഉപയോഗി ക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. എന്നാല്‍ കേരളത്തിലേതു പോലെ മദ്യാസക്തിയും ആര്‍ത്തിയുമുള്ള ജനങ്ങളെ വെറെ എവിടെയും കാണാന്‍ കഴിയില്ല. മദ്യ ഷാപ്പുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം ക്ഷമയോടു കൂടി ക്യു നിന്നും, അനധികൃതമായി എളുപ്പ വഴിലൂടെ കിട്ടുന്ന വ്യാജനും വാങ്ങിക്കുടിച്ച് എന്തും ചെയ്യാമെന്ന രിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നത് അവസാനിപ്പി ക്കേണ്ടതായിട്ടുണ്ട്. പണ്ടൊക്കെ മദ്യപിക്കു ന്നവര്‍ക്ക് സമൂഹം അത്ര വലിയ മാന്യതയൊന്നും കല്പിച്ചിരു ന്നില്ലെങ്കിലും ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. ആദ്യമൊക്കെ മുതിര്‍ന്നവരുടെ ഇടയില്‍ മാത്രം കണ്ടിരുന്ന ഈ പ്രവണത ഇന്ന് ചെറുപ്പക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും ഇടയിലേക്കും പടര്‍ന്നിരിക്കുന്നു. മദ്യത്തിന്റെ ലഹരിക്ക് അടിമപ്പെ ടുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു. കേരളത്തിലെ സല്‍ക്കാരങ്ങളില്‍ മദ്യം ഒഴിച്ചു കൂടാന്‍ പറ്റാത്ത വസ്തുവായി മാറി ക്കഴിഞ്ഞിരിക്കുന്നു. വീട്ടില്‍ അച്ഛനും മക്കളും അമ്മയും എല്ലാം ഒന്നിച്ചിരുന്ന് മദ്യം കഴിക്കുന്ന സംസ്കാരം വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു. മദ്യത്തിന്റെ ലഹരിയില്‍ രക്ത ബന്ധം പോലും മറക്കുന്ന അപകടകരമായ അവസ്ഥ അരാജകത്വത്തിന്റെ പടുകുഴി യിലേക്കാണ് നാടിനെ നയിക്കുന്നത്. മദ്യത്തിന്റെ അമിതമായ ഉപയോഗം അക്രമങ്ങളും അനാശാസ്യ പ്രവര്‍ത്തനങ്ങളും മാത്രമല്ല പരിപാവനമായ നമ്മുടെ കുടുംബ ബന്ധങ്ങളെ പ്പോലും തകര്‍ക്കുന്നുണ്ട്. നിരവധി കുടുംബങ്ങളെ നിത്യ ദാരിദ്ര്യത്തിലേക്ക് നയിക്കുകയും, ഒട്ടനവധി പേരെ നിത്യ രോഗികളാക്കി മാറ്റാനും മദ്യത്തിന്റെ അമിതമായ ഉപയോഗം കാരണമായിട്ടുണ്ട്. കാലാ കാലങ്ങളില്‍ സര്‍ക്കാറിന് കോടികള്‍ ലാഭം കിട്ടുന്നുണ്ടെങ്കിലും അതിലും കൂടുതല്‍ മദ്യം മൂലമുണ്ടാകുന്ന നിത്യ രോഗികളുടെ ചികിത്സക്കായി സര്‍ക്കാര്‍ ചിലവിടേണ്ടതായി വരുന്നുണ്ട്. മാത്രമല്ല, കേരളത്തി ലുണ്ടാകുന്ന വാഹന അപകടങ്ങളില്‍ ഏറിയ പങ്കും മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ ഫലമായിട്ടാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വീര്യം കൂട്ടാന്‍ വ്യാജ മദ്യവും വ്യാജ സ്പിരിറ്റും കഴിച്ച് ആരോഗ്യം നശിപ്പിക്കുന്ന ജനങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പി ക്കേണ്ടതായിട്ടുണ്ട്. ജനങ്ങളെ അപകടകരമായ ഈ മദ്യാസക്തിയില്‍ നിന്ന് മോചിപ്പിക്കാന്‍ ശക്തമായ നിലപാടുകളുമായി സര്‍ക്കാറും സന്നദ്ധ സംഘടനകളും ആത്മാര്‍ത്ഥമായി പരിശ്രമിക്കേ ണ്ടതായിട്ടുണ്ട്. മദ്യം നിരോധിച്ച് ഈ മഹാ വിപത്തിനെ നേരിടാമെന്ന് കരുതുന്നവര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. ഇത് പ്രായോഗി കമല്ലെന്ന് നാം തിരിച്ചറിഞ്ഞിട്ടും ഇതിന്റെ പിന്നാലെ പോകുന്നത് യാഥാര്‍ത്ഥ്യ ങ്ങളില്‍ നിന്ന് ഒളിച്ചോടു ന്നതിന് തുല്യമാണ്. ഇന്ത്യയില്‍ പല സ്ഥലത്തും പലപ്പോഴായി മദ്യ നിരോധനം കൊണ്ടു വന്നെങ്കിലും അതൊന്നും ഫലപ്രദ മായില്ലായെ ന്നതാണ് വസ്തുത. മദ്യം മനുഷ്യനെ കുടിക്കുന്ന ഈ അവസ്ഥ മാറ്റിയെടുക്കാന്‍ വിവേകവും വിശേഷ ബുദ്ധിയുമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയണം. കേരളത്തിലെ യുവ ജനങ്ങളിലും വിദ്യാര്‍ത്ഥി കളിലും കണ്ടു വരുന്ന മദ്യത്തിന്റെ അമിതമായ ഉപയോഗത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ കേരളത്തിലെ യുവ ജന പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. മദ്യത്തിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരം മാത്രമല്ല നാടിന് അപമാന കരമാണെന്നും അവരെ ബോധ്യ പ്പെടുത്താനുള്ള ബോധവല്‍ക്കരണവും അനിവാര്യമാണ്. - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode 2 Comments:
Links to this post: |
04 September 2009
ആസിയാന്‍ കരാര്‍ : കേരളത്തിന് മഹാബലിയുടെ ഗതികേട്
ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ മൂലം വാമനന് മൂന്നടി മണ്ണ് ദാനം കൊടുത്ത മഹാബലിയുടെ ഗതിയായിരിക്കും കേരളത്തിന് ഉണ്ടാകുക. കേരളത്തിലെ നാണ്യ വിളകളും സുഗന്ധ വ്യഞ്ജനങ്ങളും ഉല്പാദിപ്പിച്ച് കയറ്റി അയച്ച് അല്ലലില്ലാതെ ജിവിതം നയിക്കുന്ന കര്‍ഷകരെയാണ് അഭിനവ വാമനന്‍ മന്‍മോഹന്‍ സിംഗ് ചതിച്ചിരിക്കുന്നത്. മഹാബലി വാമനന് ദാനം ചോദിച്ച മൂന്നടി മണ്ണ് കൊടുത്തതാണ് ഗതികേടാ യതെങ്കില്‍ തേനും പാലും ഒഴുക്കാമെന്ന് പറഞ്ഞ് വന്നവര്‍ക്ക് കൈപ്പത്തി അടയാളത്തില്‍ വോട്ട് നല്‍കിയതാണ് കേരളത്തിന്നും ഇന്ത്യക്കും വിനയാ യിരിക്കുന്നത്. രാജ്യത്തെ മുച്ചൂടും മുടിച്ചേ ഇവര്‍ അടങ്ങുകയുള്ളു.
ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പിട്ടിരിക്കുന്നത് ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ആണ്. സ്വതന്ത്രം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ആദ്യം തോന്നുക അതില്‍ സാധാരണ ജനങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനു പ്രഥമ സ്ഥാനം ഉണ്ടാകും എന്നാണ്. എന്നാല്‍ ആ വാക്കിന്റെ മറ പറ്റി സമ്പന്നരായ ഒരു ചെറു സംഘത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് നീക്കം. ജനാധിപത്യം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തോന്നുക ജനങ്ങളുടെ, ജന സാമാന്യത്തിന്റെ ആധിപത്യം എന്നാണ്. പക്ഷേ പാര്‍ലമെന്ററി ജനാധിപത്യം സംരക്ഷിക്കുന്നത് മുഖ്യമായി മുതലാളിത്ത താല്‍പര്യങ്ങളാണ് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. സ്വതന്ത്ര വ്യാപാര മേഖലയും ചെയ്യുന്നത് അതു തന്നെ. മുതലാളി ത്തത്തിന്റെ നിരന്തരമായ വളര്‍ച്ചക്ക് കമ്പോളം തുടര്‍ച്ചയായി വികസിച്ചു കൊണ്ടിരിക്കണം. ഓരോ രാജ്യത്തെയും മുതലാളിത്ത ത്തിന്റെയും മുതലാളിത്ത ഉല്‍പാദകരുടെയും ആവശ്യമാണത്. അതിനു തടസ്സമാണ് കഴിഞ്ഞ കാലത്ത് അതത് രാജ്യത്തെ കമ്പോളം അവിടത്തെ ഉല്‍പ്പാദകരെ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ ഇറക്കുമതി ചുങ്കങ്ങളും മറ്റും. ചെറുകിട ഉല്‍പാദകര്‍ക്ക് ഇതാണ് ആവശ്യം. എന്നാല്‍ നിരന്തരം വലുതാകാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്ക്, പ്രത്യേകിച്ച് കുത്തകയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഒരു രാജ്യത്തെ കമ്പോളത്തിനകത്ത് ഒതുങ്ങി നില്‍ക്കാനാവില്ല. വികസിതവും കാര്യമായി വികസിച്ചു കൊണ്ടിരി ക്കുന്നതുമായ രാജ്യങ്ങളിലെ മുതലാളിമാര്‍ക്കാണ് ഈ താല്‍പര്യം ശക്തമായിട്ടുള്ളത്. അവര്‍ക്കു വേണ്ടി അമേരിക്കന്‍ സാമ്രാജ്യ ത്വത്തിന്റെ മുന്‍കയ്യോടെ നടപ്പാക്ക പ്പെടുന്നതാണ് സ്വതന്ത്ര വ്യാപാര കരാറുകള്‍. അക്കൂട്ടത്തില്‍ പെടുന്നതാണ് ആസിയാന്‍ കരാറും. ബ്രൂണെ, മലേഷ്യ, ഇന്തോനേഷ്യ, കമ്പോഡിയ, ലാവോസ്, സിംഗപ്പൂര്‍, വിയറ്റ്നാം, ഫിലിപ്പൈന്‍സ്, തായ്ലന്റ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളാണ് ഈ കരാറിനകത്ത് ഉള്‍പ്പെടുന്നത്. ഈ രാജ്യങ്ങള്‍ക്കുള്ള പ്രധാന പ്രത്യേകത, ഭൂമദ്ധ്യ രേഖയ്ക്ക് സമീപം കിടക്കുന്നു എന്നതാണ്. ഈ രാജ്യങ്ങളിലെ കാലാവസ്ഥയും കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും തമ്മില്‍ പലതു കൊണ്ടും ബന്ധമുണ്ട്. അതു കൊണ്ടു തന്നെ ഈ രാജ്യങ്ങളില്‍ ഉല്‍പ്പാദി പ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളും സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന വിളകളുമെല്ലാം സമാനമാണ്. മാത്രമല്ല, അതില്‍ പലതിലും നമ്മുടെ നാടിനേക്കാള്‍ ഉല്‍പ്പാദനക്ഷമത ഇവര്‍ക്കുണ്ട് എന്നതുമാണ് വസ്തുത. അതു കൊണ്ട് ഈ രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ സ്വതന്ത്രമായി കടന്നു വരാന്‍ ഇടയായാല്‍ സംഭവിക്കാന്‍ പോകുന്നത് കേരളത്തിലെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിയും എന്നതാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങളെയെല്ലാം ഇത് ബാധിക്കും. കേരളത്തിന്റെ കാര്‍ഷിക മേഖല തകര്‍ന്ന് തരിപ്പണമാവുകയും ചെയ്യും. ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുടെ കാഴ്ചപ്പാടുകളെ പിന്‍പറ്റി കൊണ്ടു തന്നെയാണ് ആസിയാന്‍ കരാറും നിലവില്‍ വരുന്നത്. ഓരോ രാജ്യവും അതാത് രാജ്യത്തിന്റെ സമ്പദ് ഘടനയെ നില നിര്‍ത്താനും ശക്തിപ്പെടുത്താനും താരീഫ് ചുങ്ക വ്യവസ്ഥകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക സ്വാതന്ത്ര്യ ത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ പ്രധാനമായതാണ് ഇത്. അതു പോലെ തന്നെ ഇറക്കുമതി നിയന്ത്രണവും ഇതിന്റെ ഭാഗം തന്നെയാണ്. ആഗോള വല്‍ക്കരണം ചെയ്യുന്ന പ്രധാനപ്പെട്ട കാര്യം ഇത്തരത്തില്‍ രൂപപ്പെട്ടിട്ടുള്ള സാമ്പത്തിക അതിര്‍ത്തികളെ ഇല്ലാതാക്കുക എന്നതാണ്. 1991ല്‍ ആരംഭിച്ച ആഗോള വല്‍ക്കരണ പ്രക്രിയയും ഡബ്ല്യൂ. ടി. ഓ. കരാറും ഇറക്കുമതി ഉദാരവ ല്‍ക്കരണത്തിന്റെ നയങ്ങള്‍ ലോകത്താകമാനം നടപ്പിലാക്കാന്‍ തുടങ്ങി. വികസിത മുതലാളിത്ത രാഷ്ട്രങ്ങളുടെ കയ്യില്‍ ഉല്‍പന്നങ്ങളും ധാരാളം മൂലധനവും ഉണ്ട്. ഇന്ത്യ പോലുള്ള വമ്പിച്ച കമ്പോളം പ്രദാനം ചെയ്യുന്ന രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നില നിര്‍ത്തിയാല്‍ വികസിത രാഷ്ട്രങ്ങളുടെ ചരക്ക് വില്‍പനയും കൂടുതല്‍ ലാഭം തേടിയുള്ള മൂലധന നിക്ഷേപവും നടക്കില്ല. ഇത് നടന്നില്ലെങ്കില്‍ അവരുടെ സമ്പദ്ഘടന തന്നെ വലിയ പ്രതിസന്ധി യിലേക്ക് മുതലകൂപ്പ് നടത്തും. ഇത് പരിഹരിക്കാനാണ് ചരക്കുകളുടെയും മൂലധനത്തിന്റെയും സ്വതന്ത്രമായ വിനിമയം എന്ന ആശയം ഇവര്‍ മുന്നോട്ടു വെക്കുന്നത്. എന്‍. ഡി. എ. സര്‍ക്കാരിന്റെ കാലത്താണ് ഇതിന്റെ കരട് രൂപം തയ്യാറാക്കപ്പെടുന്നത്. 2003 ഒക്ടോബറില്‍ പ്രധാനമന്ത്രി വാജ്പേയ് കരാറില്‍ ഒപ്പിട്ടു. 2005ല്‍ അന്തിമ കരാര്‍ ഒപ്പിടണ മെന്നായിരുന്നു ധാരണ. അതാണ് ഇപ്പോള്‍ 2009 ഒക്ടോബറില്‍ ഒപ്പിടുന്ന നിലയില്‍ എത്തിയതും. 2010 ജനുവരിയോടെ കരാര്‍ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. ചര്‍ച്ചകളും കൂടിയാലോ ചനകളും മറ്റുമായി ഒപ്പിടല്‍ നീണ്ടു പോവുകയായിരുന്നു. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര മേഖല എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇറക്കുമതി ചുങ്കമേ ഇല്ലാതാക്കി സാധനങ്ങളും സേവനങ്ങളും നിക്ഷേപങ്ങളും സ്വതന്ത്രമായി പ്രവഹിക്കുന്ന നില ഉണ്ടാകും. ഇത് ഏറ്റവും ഗുരുതരമായി ബാധിക്കാന്‍ പോകുന്നത് കേരളത്തെയാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയിലെ പ്രധാനപ്പെട്ട സവിശേഷത കൃഷി ഭൂമിയുടെ ഏകദേശം 16 ശതമാനം മാത്രമാണ് ഭക്ഷ്യ വിളകള്‍ കൃഷി ചെയ്യുന്നത് എന്നതാണ്. നാണ്യ വിളകളില്‍ ഊന്നി നില്‍ക്കുന്ന ഇത്തരം ഒരു അവസ്ഥ കേരളത്തില്‍ രൂപീകരിക്ക പ്പെടുന്നതിന് ചരിത്ര പരമായ കാരണങ്ങള്‍ ഉണ്ട്. സുഗന്ധ വ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള മലഞ്ചരക്കുകള്‍ കേരളം നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഇവിടെ നിന്ന് കയറ്റി അയച്ചതായിരുന്നു. വിദേശ മാര്‍ക്കറ്റില്‍ പ്രിയമുള്ള വസ്തുക്കളായിരുന്നു ഇവ. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ഇത്തരം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി തോട്ടങ്ങള്‍ ആരംഭിച്ചു. അതിന്റെ തുടര്‍ച്ചയായാണ് നാണ്യ വിള ഉല്‍പാദനത്തിന്റെ രീതി വികസിച്ചു വന്നത്. ആഭ്യന്തരമായ മറ്റ് ചില കാരണങ്ങളും ഇത്തരം ഒരു മാറ്റത്തിന് കാരണമായി; പ്രേരകമായി. സവിശേഷമായ കേരളത്തിന്റെ ഈ സമ്പദ്ഘടന മറ്റ് സംസ്ഥാന ങ്ങളില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു രീതി ഇവിടെ വളര്‍ത്തിയെടുത്തു. കുരുമുളകിന്റെ രാജ്യത്തെ മൊത്തം ഉല്‍പാദനത്തിന്റെ 88 ശതമാനവും കേരളത്തില്‍ നിന്നാണ്. നാളികേരത്തിന്റെ 46 ശതമാനവും അതിന്റെ കയറ്റുമതിയുടെ 93 ശതമാനവും ഇവിടെ നിന്നാണ്. റബ്ബര്‍ ഉല്‍പാദനത്തിന്റെ 92 ശതമാനം, ഏലം ഉല്‍പാദനത്തില്‍ 72 ശതമാനം എന്നിവയും നമ്മുടെ സംസ്ഥാനത്തിന്റെ സംഭാവനയാണ്. കയറും കശുവണ്ടിയും മല്‍സ്യവും ചേരുന്നതാണ് കേരളത്തിന്റെ കാര്‍ഷിക മേഖലയും അനുബന്ധ ഉല്‍പാദന മേഖലയും. വ്യാവസായികമായി വികസിക്കാത്ത കേരളത്തില്‍ നമ്മുടെ സമ്പദ്ഘടനയുടെ സുപ്രധാന അടിത്തറയാണ് മേല്‍പ്പറഞ്ഞവ. ഗള്‍ഫ് കുടിയേറ്റവും നാണ്യ വിളകളുടെയും അനുബന്ധ മേഖലകളുടെയും കയറ്റുമതിയാണ് നമ്മുടെ സമ്പദ്ഘടനയെ ചലനാത്മകമാക്കി നിര്‍ത്തുന്നത്. എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ കയറ്റുമതിയേയും പ്രവാസി മേഖലയേയും തകര്‍ത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആസിയാന്‍ കരാറിലൂടെ സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്താന്‍ പോകുന്നത്. കുരുമുളക്, റബ്ബര്‍, തേയില, കാപ്പി, മല്‍സ്യം, നാളികേരം തുടങ്ങിയ ഉല്‍പന്ന ങ്ങള്‍ക്കെല്ലാം ഇതിന്റെ പ്രത്യാഘാതം ഉണ്ടാകും. പാമോയില്‍ കയറ്റുമതി ചെയ്യുന്ന രണ്ട് പ്രധാന ആസിയാന്‍ രാജ്യങ്ങളാണ് മലേഷ്യയും ഇന്തോനേഷ്യയും. ഇതിന്റെ ഉല്‍പാദന ച്ചെലവ് അവിടെ കുറവാണ് എന്ന് മാത്രമല്ല, ഉല്‍പാദന ക്ഷമതയും വളരെ കൂടുതലാണ്. തായ്ലന്റ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയവ റബ്ബര്‍ ഉല്‍പാദനത്തിലും ഉല്‍പാദന ക്ഷമതയിലും വളരെ മുന്നിലാണ്. തേയില ഉല്‍പാദന ത്തിലാണെങ്കില്‍ വിയറ്റ്നാമും നമ്മളെക്കാള്‍ ബഹുദൂരം മുന്നിലാണ്. നാളികേരം ഉല്‍പാദനത്തില്‍ ഫിലിപ്പീന്‍സിന്റെ സ്ഥാനവും ഏറെ മുന്നിലാണ്. മണ്ഡരി രോഗവും മറ്റും കാരണം ഏറെ പ്രയാസപ്പെടുന്ന കേരളത്തിലെ നാളികേര കൃഷിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാവും ഈ കരാര്‍. മത്സ്യോല്‍പ്പാ ദനത്തില്‍ തായ്ലന്റ് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വലിയ പ്രതിസന്ധി സൃഷ്ടിക്കും. കേരളത്തിലെ 70 ലക്ഷത്തോളം വരുന്ന പരമ്പരാഗത മല്‍സ്യ തൊഴിലാളികളുടെ ജീവിതം ഇതോടെ പ്രതിസന്ധിയിലാകും. കേരളത്തിലെ ആഭ്യന്തര ശരാശരി മത്സ്യോല്‍പ്പാദനം ഏകദേശം ആറര ലക്ഷം ടണ്ണാണ്. ഇതില്‍ പത്തു ശതമാനമേ കയറ്റുമതി ചെയ്യുന്നുള്ളൂ. കേരളത്തിലെ കടലിനോട് സമാനമായ കാലാവസ്ഥയാണ് ആസിയാന്‍ രാജ്യങ്ങളിലുള്ളത്. അതിനാല്‍ അവിടെ ലഭിക്കുന്ന മത്സ്യവും നമ്മുടേതിനു സമാനമാണ്. സ്വഭാവികമായും നമ്മുടെ കടലോര മേഖലയെ വറുതിയിലേക്ക് നയിക്കാനേ ആസിയാന്‍ കരാര്‍ ഇടയാക്കൂ. ഇന്ത്യന്‍ ഭരണ ഘടനയില്‍ മൂന്നു തരത്തിലുള്ള പട്ടികകളാണ് ഉള്ളത്. കേന്ദ്രത്തിന് പൂര്‍ണ്ണ അധികാരം നല്‍കുന്ന കേന്ദ്ര പട്ടിക. സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന സംസ്ഥാന പട്ടിക, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അധികാര പരിധിയില്‍ പെടുന്ന കണ്‍കറന്റ് പട്ടിക എന്നിവ. ഇതില്‍ കൃഷി സംസ്ഥാന പട്ടികയില്‍ പെടുന്നു. കേരളത്തിന്റേതു പോലുള്ള കാര്‍ഷിക മേഖലയില്‍ വന്‍ പ്രത്യാഘാതം ഉണ്ടാക്കുന്ന ആസിയാന്‍ കരാര്‍ ഒപ്പിടുമ്പോ ഴുണ്ടാകുന്ന പ്രശ്നങ്ങള്‍ മുഖ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വ കക്ഷി സംഘം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സംസ്ഥാനവുമായി ഈ കാര്യം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പ് പ്രധാന മന്ത്രി നല്‍കി. കരാറിന്റെ പൂര്‍ണ രൂപം അറിയിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതെന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ധൃതി പിടിച്ച് കരാറില്‍ ഒപ്പിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ആണവ കരാറിന്റെ കാര്യത്തില്‍ ഇടതു പക്ഷത്തിനു നല്‍കിയ ഉറപ്പ് അവഗണിച്ചു കൊണ്ട് കരാറില്‍ ഒപ്പിടാന്‍ കാണിച്ച വ്യഗ്രത പോലെ തന്നെയുള്ള ഒന്നായിരുന്നു അത്. പാര്‍ലമെന്റ് പിരിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞാണ് കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ ജന ജീവിതത്തെ ഏറെ ബാധിക്കുന്ന ഈ കരാറിന്റെ വിശദാംശങ്ങള്‍ ഇന്ത്യയിലെ പരമോന്നത സഭയായ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. തികച്ചും ജനാധിപത്യ വിരുദ്ധമായ രീതിയില്‍ കേരള ജനതയുടെ മേല്‍ ദുരിതം അടിച്ചേല്‍പി ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ആസിയാന്‍ കരാര്‍ പ്രതിസന്ധി ഉണ്ടാക്കും എന്ന കാര്യം യു. ഡി. എഫും. അംഗീകരിക്കുന്നുണ്ട്. അതു കൊണ്ടാണല്ലോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും പ്രധാന മന്ത്രിയെ കണ്ടത്. എന്നാല്‍ തങ്ങളുടെ ആശങ്ക തീര്‍ന്നു എന്നതിനു അടിസ്ഥാനമായി അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. വിശദാംശങ്ങള്‍ പരിശോധി ക്കുമ്പോഴാണ് ഉള്ളു കള്ളികള്‍ വ്യക്തമാവുക. നെഗറ്റീവ് ലിസ്റ്റില്‍ 1460 ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടു ത്തണമെ ന്നായിരുന്നു ഇന്ത്യയുടെ ആദ്യത്തെ വാദം. ഇപ്പോള്‍ അത് 489 ആയി കുറച്ചിരി ക്കുകയാണ്. ഇതിനു പോലും സാധ്യത ഇല്ല എന്നതാണ് കരാര്‍ പരിശോധി ക്കുമ്പോള്‍ വ്യക്തമാകുന്നത്. 1994ല്‍ ചേര്‍ന്ന ആസിയാന്‍ രാജ്യങ്ങളുടെ സമ്മേളനം, മുഴുവന്‍ ഉല്‍പന്നങ്ങളുടെയും തീരുവ 10 വര്‍ഷം കൊണ്ട് 5 ശതമാനമായി കുറയ്ക്കണമെന്ന് തീരുമാനിച്ചതാണ്. 2004 മുതല്‍ ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളുമായി നടന്ന ചര്‍ച്ചയിലൂടെ ഇന്ത്യയ്ക്കു വേണ്ടി മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റ് നെഗറ്റീവ് ലിസ്റ്റ്, തീവ്ര സംരക്ഷിത ലിസ്റ്റ് എന്നിവയി ലുള്ളവയെ സാധാരണ ലിസ്റ്റിലേക്ക് മാറ്റാന്‍ അനുവദിച്ചിട്ടുണ്ട്. അടുത്ത 10 വര്‍ഷം കൊണ്ട് തീരുവ 5 ശതമാനമായി കുറയ്ക്കേണ്ട ഉല്‍പന്നങ്ങള്‍ മാത്രമുള്ള സാധാരണ ലിസ്റ്റിലായി കേരളത്തിലെ മിക്കവാറും എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങളും. ആ കരാറില്‍ ഇന്ത്യ 2009 ഒക്ടോബറില്‍ ഒപ്പിടാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ധൃതി പിടിച്ച് കേരളത്തിന്റെ എതിര്‍പ്പ് പരിഗണിക്കാതെ ആഗസ്ത് മധ്യത്തില്‍ തന്നെ ഒപ്പിടുകയാണ് ഉണ്ടായത്. 2010 ജനുവരി ഒന്നോടെ കരാര്‍ നിലവില്‍ വരും. അതോടെ 2017 ആകുമ്പോഴേക്കും ചുങ്കം ഒഴിവാക്കണമെന്ന മുന്‍ധാരണ നേരത്തെയാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏഴു കൊല്ലം കഴിഞ്ഞേ അതു കൊണ്ട് പ്രശ്നം ഉണ്ടാകൂ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മൂന്നു വര്‍ഷങ്ങ ള്‍ക്കുള്ളില്‍ തന്നെ ആ സ്ഥിതി സംജാതമാകും. ഈ വിളകളെല്ലാം ദീര്‍ഘ കാല വിളകളാണ് എന്ന വസ്തുത ഓര്‍ക്കേണ്ടതുണ്ട്. നിര്‍ദ്ദിഷ്ട കാലയളവിനു ശേഷം ഉണ്ടാകുമെന്ന് ഉറപ്പായ വില ത്തകര്‍ച്ചയുടെ ആഘാതം സമീപ ഭാവിയില്‍ തന്നെ കര്‍ഷകര്‍ നേരിടേണ്ടി വരും എന്നതാണ് യാഥാര്‍ത്ഥ്യം. കാര്‍ഷിക തകര്‍ച്ച തന്നെയാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത് എന്ന കാര്യം യു. ഡി.എഫു. കാരും അംഗീകരി ക്കുന്നുവെന്ന് ഇതിനര്‍ത്ഥം. കേരളത്തിലെ കൃഷിക്കാര്‍ സബ്സിഡി ആഗ്രഹി ക്കുന്നവരാണ് എന്ന വിമര്‍ശനവും ഉമ്മന്‍ ചാണ്ടി നടത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ നമ്മുടെ കൃഷിക്കാര്‍ക്ക് ഊഹിക്കാനാവാത്ത തോതില്‍ ഉയര്‍ന്ന സബ്സിഡി ലഭിക്കുന്നുണ്ട് എന്ന കാര്യം ഉമ്മന്‍ ചാണ്ടി വിസ്മരിക്കുകയാണ്. ഇപ്പോഴുള്ള സബ്സിഡി കൂടി പിന്‍വലിച്ചാല്‍ നമ്മുടെ കാര്‍ഷിക മേഖലയുടെ നില എന്തായി ത്തീരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മൂന്നാം ലോക രാജ്യങ്ങളിലെ സബ്സിഡി പിന്‍വലിപ്പിക്കുക എന്ന ആഗോള വല്‍ക്കരണ നയത്തിന്റെ അതേ കാഴ്ചപ്പാടാണ് ഇദ്ദേഹവും മുന്നോട്ടു വയ്ക്കുന്ന തെന്നര്‍ത്ഥം. വികസിത രാജ്യങ്ങള്‍ നല്‍കുന്ന ഉയര്‍ന്ന സബ്സിഡിയുമായി ബന്ധപ്പെട്ടാണ് ദോഹാ വട്ട ചര്‍ച്ചകളില്‍ ഉള്‍പ്പെടെ തര്‍ക്കങ്ങള്‍ രൂപപ്പെട്ടത് എന്ന കാര്യം ഇവര്‍ വിസ്മരിക്കുകയാണ്. സ്വതന്ത്ര വ്യാപാര മേഖലയായി മാറ്റപ്പെടുന്നതോടെ ഈ രാജ്യങ്ങളിലേക്ക് ഈ മേഖലയില്‍ ഇല്ലാത്ത രാജ്യങ്ങളിലെ ഉല്‍പന്നങ്ങളും ചുങ്കമില്ലാതെയും നിയന്ത്രണ മില്ലാതെയും കടന്നു വരുന്ന അവസ്ഥ ഉണ്ടാകും. അത് നമ്മുടെ സമ്പദ് ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ആസിയാന്‍ കരാറില്‍ ഒപ്പു വെക്കുന്നതോടെ സമസ്ത മേഖലകളിലും തകര്‍ച്ച യുണ്ടാവാന്‍ പോവുകയാണ്. അതോടൊപ്പം ഭക്ഷ്യ സുരക്ഷയെ തകര്‍ക്കുകയും വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യുന്ന സമീപന ത്തിനെതിരെ ജനങ്ങളെ ആകമാനം ഉണര്‍ത്താന്‍ കഴിയുന്ന തരത്തില്‍ ഇത് മാറേണ്ടതുണ്ട്. വ്യാവസായിക ഉല്‍പന്നങ്ങള്‍ നമുക്കു കൂടുതല്‍ കയറ്റി അയയ്ക്കാമെന്ന വാദവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഇതു വസ്തുതാ വിരുദ്ധമാണ്. ഇന്ത്യയേക്കാള്‍ വളരെ മുമ്പ് തന്നെ വ്യവസായ വല്‍ക്കരണം നടന്ന രാജ്യങ്ങളാണ് ആസിയാനില്‍ പെട്ട സിംഗപ്പൂര്‍. ലോകത്തിലെ തന്നെ പ്രമുഖ വ്യാവസായിക കേന്ദ്രമാണ് സിംഗപ്പൂര്‍. മാത്രമല്ല, ജപ്പാനും ചൈനയും പോലുള്ള രാജ്യങ്ങള്‍ ആസിയാനുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. അതിനാല്‍ അവ ഉല്‍പ്പാദിപ്പിക്കുന്ന വ്യാവസായിക ഉല്‍പന്നങ്ങള്‍ ആസിയാന്‍ രാജ്യങ്ങളിലൂടെ ഇന്ത്യന്‍ കമ്പോളത്തിലേക്ക് വരികയും അത് നമ്മുടെ വ്യാവസായിക മേഖലയെ തന്നെ തകര്‍ക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകും. 1999 - 2002 കാലഘട്ടത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാറിലൂടെ കുറഞ്ഞ വിലയ്ക്ക് വിയറ്റ്നാം കുരുമുളക് ഇവിടെ എത്തിയ കാര്യം നാം ഓര്‍ക്കുന്നത് നന്ന്. ഇത്തരത്തില്‍ നമ്മുടെ കാര്‍ഷിക വ്യാവസായിക മേഖലകളെ തന്നെ അപകടപ്പെടുത്തുന്ന നിലയിലേക്കാണ് ഈ കരാര്‍ നീങ്ങുന്നത്. ഇത് കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കുള്ള മരണ മണിയാണ്. അതു കൊണ്ട് ഇതിനെ ചെറുത്തേ പറ്റൂ. അതിനുള്ള പോരാട്ടങ്ങള്‍ ഇവിടെ ഉയര്‍ന്നു വരേണ്ടതുണ്ട്. നമ്മുടെ കാര്‍ഷിക മേഖലയെ തകര്‍ത്ത് വിദേശ ശക്തികളുടെ താല്‍പര്യം സംരക്ഷിക്കുന്ന നയത്തി നെതിരായി സംസ്ഥാനത്തിന്റെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കു ന്നതിനായി വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. സാമ്രാജ്യത്വ നയങ്ങളിലൂടെ ഇന്ത്യയുടെ വിവിധ മേഖലകളെ തകര്‍ക്കുന്ന നയത്തി നെതിരായി ട്ടായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടം. രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങളെയും സമ്പ്രദായങ്ങളെയും സംരക്ഷിക്കാനുള്ള സമരം കൂടിയായിരുന്നു അത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വമാണ് ഗാന്ധിജിയുടേത്. രാജ്യത്തിന്റെ പുരോഗതിക്ക് സാമ്രാജ്യത്വത്തെ തകര്‍ത്താല്‍ മാത്രം പോര, ജന്മിത്വം കൂടി തകരണം എന്ന കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്നതില്‍ ഗാന്ധിജിക്ക് വന്ന പോരായ്മകളെ ക്കുറിച്ച് നമുക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍ ഗാന്ധിജിയുടെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ സമീപനത്തെ നാം എക്കാലവും സ്വാഗതം ചെയ്തിട്ടുള്ളതുമാണ്. ആ കാഴ്ചപ്പാടിനെ ഉള്‍ക്കൊണ്ടു കൊണ്ടാണ് ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആസിയാന്‍ കരാറിനെതിരായും കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ ക്കെതിരായും തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ മനുഷ്യ ചങ്ങല തീര്‍ക്കുന്നതിന് സി. പി. ഐ. (എം) സംസ്ഥാന കമ്മിറ്റി തീരുമാനി ച്ചിരിക്കുന്നത്. ഇത് വമ്പിച്ച വിജയമാ ക്കുന്നതിനു കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല രാജ്യത്തെങ്ങുമുള്ള സാമ്രാജ്യത്വ വിരോധികളും കൃഷിക്കാ രടക്കമുള്ള അദ്ധ്വാനിക്കുന്ന ജനങ്ങളാകെയും അണി നിരക്കേണ്ടതുണ്ട്. - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode 1 Comments:
Links to this post: |
01 May 2009
നേടി എടുത്ത അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുക
മേയ് ഒന്ന് - ലോകത്ത് ആകമാനമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം സാര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കുകയാണ്. 1886ല്‍ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരു വീഥികളില്‍ മരിച്ചു വീണ നൂറു കണക്കിന് തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം കൊടുത്തു എന്നതിന്റെ പേരില്‍ കൊല മരത്തില്‍ കയറേണ്ടി വന്ന പാര്‍സന്സ്, സ്പൈസര്‍, ഫിഷര്‍, എംഗല്‍സ് തുടങ്ങിയ തൊഴിലാളി നേതാക്കന്‍മാരുടെയും സ്മരണാര്‍ത്ഥം ഫെഡറിക്ക് എംഗല്‍സിന്‍ന്റെ നേതൃത്വത്തിലുള്ള 2-ാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷനലാണ് ഈ ദിനം സാര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
16-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന് ശേഷം ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ തൊഴിലളികളെ ക്കൊണ്ട് രാവും പകലും അടിമകളെ പ്പോലെ പണിയെ ടുപ്പിക്കാനാണ് മുതലാളിമാര്‍ സദാ ശ്രമിച്ചു കൊണ്ടിരുന്നത്. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ മുതലാളിമാര്‍ ശ്രദ്ധിച്ചിരുന്നില്ല. അവരെ സംബന്ധി ച്ചിടത്തോളം തൊഴിലളികള്‍ സദാ സമയം പണിയെടുത്തു കൊണ്ടിരിക്കണം, ഉല്പാദനം വര്‍ദ്ധിച്ചു കൊണ്ടിരിക്കണം, ലാഭം കുന്നു കൂടി ക്കൊണ്ടിരിക്കണം. അതിന്നു വേണ്ടി ശാരീരികവും മാനസ്സികവുമായ പീഢനങ്ങള്‍ അടക്കം നടത്താന്‍ അവര്‍ തയ്യാറായത്. തൊഴിലാളികളുടെ പ്രഥമികാ വശ്യങ്ങള്‍ പോലും പരിഗണിക്കാതെ അവരെ ക്കൊണ്ട് അടിമകളെ പ്പോലെ പണിയെ ടുപ്പിക്കാന്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെയും അവികസിത മുതലാളിത്ത രാജ്യങ്ങളിലെയും മുതലാളിമാരും അവരുടെ ഏജന്റുമാരും മുതിര്‍ന്നപ്പോള്‍ സ്വാഭാവികമായി ഇതിന്നെതിരെ പ്രതികരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായി. ദിവസവും 14 ഉം 16 ഉം മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കാന്‍ തയ്യാറില്ലായെന്നും, എടുക്കുന്ന ജോലിക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും, ജോലി സമയം ക്ലിപ്ത പ്പെടുത്തണ മെന്നുമുള്ള ആവശ്യം ശക്തമായി ത്തന്നെ ഉയര്‍ത്താനവര്‍ തയ്യാറായി. മുതലാളിമാരുടെ ശാരീരികവും മനസികവുമായ പിഢനങ്ങള്‍ അനുഭവിച്ചിരുന്ന തൊഴിലാളികളെ സംബന്ധി ച്ചിടത്തോളം ആശക്ക് വക നല്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍. തൊഴിലാളികളുടെ ജോലി സമയവും സൗകര്യങ്ങളും മെച്ചപ്പെ ടുത്തണ മെന്നാവശ്യ ത്തിന് മുഴുവന്‍ തൊഴിലാ ളികളുടെയും പിന്തുണ വളരെ വേഗം നേടി യെടുക്കാന്‍ കഴിഞ്ഞു. 1886 ചിക്കാഗോ വ്യവസായ നഗരത്തിലെ നാലു ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമമെന്ന പരമ പ്രധാനമായ മുദ്രാവാക്യം മുഴക്കി സമര രംഗത്ത് ഇറങ്ങാന്‍ തീരുമാനിച്ചു. ഇന്നലെ വരെ അടിമകളെ പ്പോലെ പണി യെടുത്തിരുന്ന തൊഴിലാളികള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം മുതലാളി വര്ഗ്ഗത്തേയും ഭരണാ ധികാരികളെയും അക്ഷരാ ര്‍ത്ഥത്തില്‍ ഞെട്ടിക്കു ന്നതായിരുന്നു. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗം ഉന്നയിച്ച ആവശ്യങ്ങള്‍ തികച്ചും ന്യായവും മനുഷ്യത്വ പരമാണെന്ന് ബോധ്യപ്പെട്ടിട്ടു പോലും അത് വക വെച്ച് കൊടുക്കാന്‍ ചിക്കാഗോ വ്യവസായ നഗരത്തിലെ വന്‍ മില്ലുടമകളും ഫാക്ടറി മുതലാളിമാരും തയ്യാറായില്ല. തൊഴിലാളികള്‍ അടിമകളെ പ്പോലെ മുതലാളി പറയുന്നത്ര സമയം പണി യെടുക്ക ണമെന്നും, അവര്‍ എന്തു ചെയ്യണമെന്നും തീരുമാനി ക്കാനുള്ള അവകാശവും അധികാരവും കൂലി കൊടുക്കുന്ന മുതലാളി ക്കാണെന്നുള്ള ധാര്‍ഷ്‌ട്യം ആയിരുന്നു വന്കിട മുതലാളിമാര്‍ വെച്ചു പുലര്‍ത്തി യിരുന്നത്. ഇവര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കാനാണ് ഭരണാ ധികാരികള്‍ തയ്യാറായത്. അടിമകളെ പ്പോലെ പണിയെടുക്കാന്‍ ഇനി മേലില്‍ ഞങ്ങള്‍ തയ്യാറില്ലായെന്നും, മനുഷ്യത്വ പരമായ പരിഗണന ഞങ്ങള്ക്കും കിട്ടണമെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ച തൊഴിലാളികളെ ഭരണാ ധികാരികളുടെ ഭീഷണികള്‍ കൊണ്ടൊന്നും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. പോലീസി നെതിരെ ബോബെറിഞ്ഞു വെന്ന് കള്ള പ്രചരണം അഴിച്ചു വിട്ട് ഈ അവകാശ പ്രഖ്യാപന സമരത്തെ അതി ക്രൂരമായി അടിച്ച മര്ത്താനാണ് തൊഴിലാളി വിരുദ്ധ ഭരണകൂടം തീരുമാനിച്ചത്. ലാത്തി ച്ചാര്‍ജ്ജിലും വെടി വെപ്പിലുമായി അനേകായിരം ആളുകള്‍ക്ക് പരിക്കും നൂറു കണക്കിന്ന് ജീവനും നഷ്ടപ്പെട്ടു. ചിക്കാഗോ നഗരമാകെ ചൊര ക്കളമാക്കി മാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ, ധാര്‍ഷ്ട്യത്തിന് എതിരെ പൊരുതി മരിച്ച ധീരരായ രക്ത സാക്ഷികളുടെ ഓര്മ്മക്കു മുന്നില്‍ ഒരു പിടി രക്ത പുഷ്പങ്ങള്‍ അര്പ്പിച്ചു കൊണ്ടാണ് ലോക ത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം ഈ ദിനം ആവേശ പൂര്‍വ്വം കൊണ്ടാടുന്നത്. 1886ല്‍ ചിക്കാഗോവിലെ ലക്ഷ ക്കണക്കായ തൊഴിലാളികള്‍ നടത്തിയ അവകാശ സമരത്തെ തല്ലി ത്തകര്‍ക്കാന്‍ നേതൃത്വം കൊടുത്ത അതേ വര്‍ഗ്ഗത്തില്‍ പെട്ടവര്‍ തന്നെയാണ് ലോകത്താ കമാനമുള്ള പണിയെ ടുക്കുന്നവന്റെ അവകാശ നിഷേധ ത്തിന്നായി അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും എടുത്ത് ഉപയോഗിച്ചു കൊണ്ടി രിക്കുന്നത്. സാമ്രാജ്യത്വ അധിനി വേശത്തിന്നും മുതലാളിത്ത ചൂഷണത്തി ന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ ഇന്നും ലോകത്തിന്റെ എല്ലാ ഭാഗത്തും നടന്നു കൊണ്ടിരി ക്കുകയണ്. ലോകത്തി ലാകമാനം മുതലാളിത്തവും സാമ്രാജ്യത്വവും ആഗോള വല്‍ക്കരണ ശക്തികളും ഇന്ന് കടുത്ത പ്രതിസന്ധിയും തകര്‍ച്ചയും നേരിട്ട് കൊണ്ടിരിക്കുന്ന അവസരമാണ്. ഇന്ത്യ ഉള്‍പ്പടെ മുതലാളിത്ത സാമൂഹ്യ സാമ്പത്തിക വ്യവസ്ഥ പിന്തുടരുന്ന എല്ലാ രാജ്യങ്ങളും ഇന്ന് കടുത്ത പ്രതിസന്ധി യിലാണ്. സാര്‍വ ദേശിയ മായുണ്ടായിട്ടുള്ള മുതലാളിത്ത തകര്‍ച്ചയുടെ ഭാഗമായി ആഗോള മാന്ദ്യത്തിന്റെ കെടുതികള്‍ ഇന്ത്യയിലും അനുഭവ പ്പെടുകയാണു്. ഉല്പന്നങ്ങള്‍ കെട്ടി ക്കിടക്കുന്നു. കയറ്റുമതി ഇടിയുന്നു. ക്രയ വിക്രയം ആപേക്ഷികമായി കുറയുന്നു. ഉല്പാദനം നിലയ്ക്കുന്നു. തൊഴില്ലായ്മ ഉയരുന്നു. അപ്പോഴും സാധന വില ഉയരുകയും, കാര്‍ഷിക - വ്യവസായ മേഖലയാകെ പ്രതിസന്ധിയുടെ പിടിയില്‍ അമരുകയും ചെയ്തിരിക്കുന്നു. ഈ ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടെ പരാജയമാണ് തുറന്ന് കാണിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം അധ്വാനിക്കുന്ന ജനങ്ങളുടെ മേല്‍ അടിച്ചേല്‍ പ്പിക്കുകയും അവരുടെ ചെലവില്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുമാണ് അമേരിക്കയിലെയും ഇന്ത്യയി ലെയുമെല്ലാം ഭരണാധി കാരികള്‍ പരിശ്രമിക്കുന്നത്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. വേതനം വെട്ടി ക്കുറയ്ക്കുന്നു. തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു. നിരവധി യാതനകളും ത്യാഗങ്ങളും സഹിച്ച് നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഓരൊന്ന് ഓരോന്നായി ഹനിക്കപ്പെടുന്നു . ഇതിന്നെ തിരായി ശക്തവും വിപുലവുമായ ചെറുത്ത് നില്‍പ്പ് അനിവാര്യ മായി തീര്‍ന്നിരിക്കുന്നു. തൊഴിലാളി കളുടെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളുടെയും രാജ്യത്തി ന്റെയാകെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ വിപുലമായ ഐക്യ നിര കെട്ടി പ്പടുക്കേ ണ്ടതിന്റെ ആവശ്യകത തൊഴിലാ ളികള്‍ക്ക് ബോധ്യപ്പെട്ടു കൊണ്ടി രിക്കുകയാണ്. ഈ മേയ് ദിനം ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തെ സംബന്ധി ച്ചിടത്തോളം ഏറെ പ്രാധാന്യങ്ങള്‍ നിറഞ്ഞതാണ്. ആഗോള വല്ക്കരണ ത്തിന്നും ഉദാര വല്‍ക്കരണ ത്തിന്നും അനുകൂലമായി ശക്തമായ നിലപാടെ ടുക്കുകയും സാമ്രാജ്യത്വ ദാസ്യം അഭിമാനമായി കരുതുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന്നും വര്‍ഗ്ഗീയതയും ന്യൂന പക്ഷ വിരുദ്ധ നിലപാടും സമ്പന്ന വര്‍ഗ്ഗത്തിന്നും സാമ്രാജ്യത്വ ശക്തികള്‍ക്ക് വേണ്ടി നില കൊള്ളുകയും ചെയ്യുന്ന ബി ജെ പി ക്കുമെതിരെ ശക്തമായി നിലയുറപ്പിക്കാനും അവരുടെ തനി നിറം തുറന്ന് കാണിക്കാനും പതിനഞ്ചാം ലോക സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിക്കാനും ഇടതു പക്ഷ ജനാധിപത്യ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി പ്പിടിച്ച് ഇന്ത്യയില്‍ മുന്നാം മുന്നണിയെ അധികാരത്തില്‍ കൊണ്ടു വരാനുമുള്ള ശ്രമങ്ങള്‍ ശക്തമായി നടന്നു കൊണ്ടിരിക്കുന്ന സമയമാണിത്. ഈ തെരഞ്ഞെടുപ്പിന് ശേഷം ഇടതു പക്ഷത്തിന് മുന്‍തൂക്കമുള്ള ഇന്ത്യയിലെ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുന്ന ജന കോടികള്‍ക്ക് ആശ്വാസം നല്‍കുന്ന, അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന, മത നിരപേക്ഷതയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഉയര്‍ത്തി പിടിക്കുകയും സാമൂഹ്യ നീതി ഉറപ്പ് വരുത്തുകയും ചെയ്യുന്ന മുന്നാം മുന്നണിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ കരുത്തും പിന്തുണയും നല്‍കേണ്ട തായിട്ടുണ്ട്. കേരളത്തില്‍ തങ്ങളുടെ ആധിപത്യ ത്തിന്നും ചുഷണത്തിന്നും വിഘാതമായി നില്‍ക്കുന്നത് സംഘടിത തൊഴിലാളി പ്രസ്ഥാന മാണെന്ന് മനസ്സിലാക്കി അതിനെ തകര്‍ക്കാന്‍ സംഘടിതമായി ഇറങ്ങി ത്തിരിച്ചിരിക്കുന്ന പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കു മെതിരെ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ കരുതി യിരിക്കേണ്ട തായിട്ടുണ്ട്. ലോകത്തി ലെമ്പാടും അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ മര്‍ദ്ദനവും ചൂഷണവും കൂട്ട ക്കുരുതികളും നടത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് ലാഭം കൊയ്യുന്ന ഇവരുടെ തനി നിറം ജനം തിരിച്ചറിയണം. ലോകത്തിലെ മുഴുവന്‍ ജന വിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെ കൂടി കെട്ടുറപ്പു ള്ളതാക്കാനും, സാമ്രാജ്യത്വ ശക്തികളുടെയും ഭരണ വര്‍ഗ്ഗത്തിന്റെയും കടന്നാ ക്രമണങ്ങളെ ചെറുക്കാനും, വിനാശ കരമായ അവരുടെ സാമ്പത്തിക നയങ്ങള്‍ മൂലം സംജാതമായിട്ടുള്ള അതി രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കര കയറാനും ലോകത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന് കഴിയേ ണ്ടതായിട്ടുണ്ട്. തൊഴിലാളികളില്‍ പുത്തന്‍ പ്രതീക്ഷകളുടെ നാമ്പുകള്‍ കിളിര്പ്പിക്കാനും അവകാശ ങ്ങള്‍ക്കു വേണ്ടി അടി പതറാതെ മുന്നേറാനും ഈ സാര്‍വ്വ ദേശിയ തൊഴിലാളി ദിനത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. - നാരായണന്‍ വെളിയംകോട്, ദുബായ് Labels: narayanan-veliancode |
17 February 2009
ബജറ്റ് പ്രവാസികളെ കയ്യൊഴിഞ്ഞു - നാരായണന്‍ വെളിയംകോട്
ഇടക്കാല ബജറ്റ് നാടിന്റെ സാമ്പത്തിക സുരക്ഷിതത്വം കാക്കുന്ന പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു. ഇന്ന് മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് കേരളത്തിനും പ്രത്യേകിച്ച് പ്രവാസികള്‍ക്കും തികച്ചും നിരാശാ ജനകമാണ്. കടുത്ത സാമ്പത്തിക മാന്ദ്യം കൊണ്ട് ജോലി നഷ്ടപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ച് കേരളത്തി ലെത്തുന്ന പ്രവാസികളെ പുനരധി വസിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ബഡ്‌ജറ്റില്‍ ഉണ്ടാകു മെന്നാണ് എല്ലാവരും പ്രതിക്ഷിച്ചത്. എന്നാല്‍ മടങ്ങി വരുന്ന പ്രവാസി ഇന്ത്യക്കാ ര്‍ക്കായി പ്രത്യേക പദ്ധതികളൊന്നും ഇല്ലയെന്നത് കടുത്ത നിരാശക്കും പതിഷേധത്തിന്നും ഇടയാക്കിയിട്ടുണ്ട്.
ലോകമെങ്ങും സാമ്പത്തിക ക്കുഴപ്പത്തില്‍ അകപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചു നില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില്‍ കേരളത്തില്‍ നിന്നുള്ള പ്രവാസിക ളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തി ത്തൊള്ളാ യിരത്തി എഴുപതുകളില്‍ വമ്പിച്ച വിദേശ നാണയ കമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശ നാണയത്തിനു വേണ്ടി നമ്മുടെ ഖജനാവ് കരുതല്‍ പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശ മാര്‍ക്കറ്റില്‍ ലേലം ചെയ്തു വിറ്റിട്ടാണ് വിദേശ നാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശ നാണയ ശേഖരത്തില്‍ കോടിക ളാണുള്ളത്. ആയിരത്തി ത്തൊള്ളാ യിരത്തി എഴുപ ത്തേഴുകളില്‍ വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടി വച്ചാല്‍ മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടി വച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതു വര്‍ഷത്തെ പലിശ കൂടി ചേര്‍ത്താല്‍ ഏകദേശം 20,000 കോടി രൂപയോളം വരും. ഈ പണമാകട്ടെ നല്ലൊരു ശതമാനവും കേരളത്തില്‍ നിന്നു പോയ പ്രവാസി മലയാളി കളുടേതാണ്. ഈ പണത്തെ പ്പറ്റി കേരളത്തില്‍ നിന്നുള്ള ഒരു എം. പി. പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍ കേന്ദ്ര പ്രവാസി മന്ത്രി പറഞ്ഞത് ഫയലുകള്‍ പഠിക്കുക യാണെന്നാണ്. ഈ മന്ത്രിയുടെ പഠനം ഇന്നും കഴിഞ്ഞിട്ടില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍ നിന്നാണ്. അവര്‍ക്കു വേണ്ടി ഏതെങ്കി ലുമൊരു ക്ഷേമ പദ്ധതി കൊണ്ടു വരാന്‍ ഇതു വരെ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പെടെ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട കേന്ദ്ര ഗവണ്‍മെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തു നിന്ന് എവിടെ യൊക്കെ ആളുകള്‍ പോയി ട്ടുണ്ടെന്നും എങ്ങനെയൊക്കെ പണി യെടുക്കുന്നു വെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതു വരെ ശേഖരിക്കാന്‍ പോലും കഴിയാത്ത ഒരു രാജ്യമാണ് നമ്മുടെത്. സമകാലിക കേരളത്തെ രൂപപ്പെടു ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയി ലാദ്യമായി പ്രവാസി ക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല്‍ നായനാര്‍ കേരളത്തിലെ മുഖ്യ മന്ത്രിയാ യിരിക്കു മ്പോഴായിരുന്നു അത്. - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode |
20 January 2009
വെറുക്കപ്പെട്ടവനെ ഇറക്കി, പുതിയ ഒരാള്‍ വാഴ്ത്തപ്പെടുന്നു
ലോകമെങ്ങും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിനമാണിന്ന്. 2009 ജനുവരി 20. അമേരിക്കയുടെ 44ാമത് പ്രസിഡണ്ടായി ഇന്നാണ് ബറാക് ഒബാമ സ്ഥാനം ഏല്‍ക്കുന്നത് .ലോക ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ബുഷ് പുറത്തു പോകുമ്പോഴാണ്, ലോകത്തിന് ഏറെ പ്രതിക്ഷ ഏകിക്കൊണ്ട് ബറാക് ഒബാമ കടന്ന് വരുന്നത്.
എന്നാല്‍ ആഭ്യന്തര നയങ്ങളിലും വിദേശ നയത്തിലും ബുഷ് ഭരണ കൂടം പിന്തുടരുന്ന നയങ്ങള്‍ മാത്രം ആയിരിക്കും ഒബാമയും പിന്‍തുടരുക എന്ന് ഏകദേശം ഉറപ്പായി തീര്‍ന്നിരിക്കുന്നു. കാരണം ബുഷിന്റെ ഉപദേശകരില്‍ പലരും ഇന്ന് ഒബാമയുടെ ഉപദേശകരായി മാറിയിരിക്കുന്നു. സാര്‍വ്വ ദേശിയ രംഗത്തും ഒബാമയുടെ നയങ്ങള്‍ ബുഷിന്റെ നയങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമല്ല എന്ന് കാണാന്‍ കഴിയും. പലസ്തീനില്‍ ഇസ്രേയല്‍ നടത്തുന്ന എല്ലാ വിധ കടന്നാക്രമണങ്ങളെയും ന്യായീകരിക്കുന്ന രിതിയില്‍ ആണ് ഒബാമയുടെ തിരഞ്ഞെടുപ്പ് കാലത്തെ പ്രതികരണങ്ങള്‍. ഗാസയിലും ലബനാനിലും ഇസ്രേയല്‍ നടത്തി കൊണ്ടിരുന്ന അതിക്രമങ്ങളെ ഇസ്രായേലിന്റെ 'സ്വയ രക്ഷക്കുള്ള അവകാശം' ആയി വ്യാഖ്യാനിച്ച ഒബാമ ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങളെ സംബന്ധിച്ച് ഒരക്ഷരം ഉരിയാടാന്‍ ഇന്നു വരെ തയ്യാറായിട്ടില്ല. ഇപ്പോഴാകട്ടെ, 1967നു ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വംശീയ കൂട്ടക്കൊല ഗാസയില്‍ ഇസ്രായേല്‍ കെട്ടഴിച്ചു വിട്ടപ്പോള്‍ ഇസ്രായേല്‍ ഗാസയില്‍ വ്യോമാക്രമണം തുടങ്ങിയ സന്ദര്‍ഭത്തില്‍ 2008 ഡിസംബര്‍ 28ന് ഒബാമയുടെ ഉപദേശകന്‍ ഡേവിഡ് ആക്സില്‍റോഡ് അഭിപ്രായപ്പെട്ടത് ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട ഹമാസ് ഭരണം ഭീകരതയാണെന്നും ഇസ്രായേല്‍ ആക്രമണം നീതീകരിക്ക ത്തക്കതാ ണെന്നുമാണ്. എന്നാല്‍ മുന്നാഴ്ച കൊണ്ട് 1200 ല്‍ പരം ആളുകളെ കൊന്നൊടുക്കുകയും പതിനായിരത്തോളം പേര്‍ക്ക് പരിക്ക് പറ്റുകയും ആയിര ക്കണക്കിന് വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടു പോലും അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ഒരക്ഷരം ഉരയാടി യില്ലായെന്നത് എത്ര ഖേദകരമാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച പൈശാചിക പ്രവര്‍ത്തി ക്കെതിരെ ഒരക്ഷരം ഉരിയാടാത്ത പുതിയ അമേരിക്കന്‍ പ്രസിഡണ്ടിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം എങ്ങിനെ ആയിരിക്കു മെന്നതിന്ന് ചിന്തിക്കാവു ന്നതേയുള്ളു. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞമെന്ന പഴമൊഴി ആണ് ഇവിടെ അര്‍ത്ഥ വത്താകുന്നത്. അധികാര മേറ്റാലുടന്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാമൂഹിക സുരക്ഷാ പദ്ധതികളും സര്‍ക്കാറിന്റെ ചെലവു കുറക്കാനുള്ള പദ്ധതികളൂം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് സൂചന നല്‍കി ക്കഴിഞ്ഞു. അതായത് സമ്പന്നന്മാരെ പ്രീണിപ്പിക്കുകയും നിലവിലുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ പോലും വേണ്ടെന്നു വെച്ച് സാധാരണക്കാരെ ദ്രോഹിക്കുകയും ചെയ്യുന്ന നവ ഉദാര വല്‍ക്കരണ നയങ്ങള്‍ തന്നെ ആയിരിക്കും തന്റെതും എന്ന് പുതിയ പ്രസിഡണ്ടും വ്യക്തമാക്കുന്നു. ഇറാഖിലും അഫ്‌ഗാനി സ്ഥാനിലും മറ്റു ലോകത്തിന്റെ പല ഭാഗങ്ങളിലും കൂലി പ്പട്ടാളത്തെ അയച്ച് അധിനിവേശം നടത്തി രാജ്യങളെ കൊള്ള അടിക്കുകയും പതിനായിരങ്ങളെ കൊന്നൊടുക്കുകയും, ജനങളുടെ ജനാധിപ ത്യാവകാ ശങ്ങളെയും മനുഷ്യാ വകാശത്തെയും ചവിട്ടി മെതിക്കുകയും ചെയ്യുന്ന നീചവും ക്രൂരവും പൈശാചികവുമായ പ്രവര്‍ത്തിക്ക് അന്ത്യം ഉണ്ടാകുമെന്ന് ജനം കരുതുന്നു. ഇത് യാഥാര്‍ത്ഥ്യം ആകുമോ? ഇല്ലാ എന്ന് ഒറ്റ വാക്കില്‍ പറയാന്‍ കഴിയും. മാത്രമല്ല അമേരിക്കന്‍ സാമ്രാജ്യത്വ മോഹികളും അവരുടെ കൂലി പ്പട്ടാളവും ലോക ജനതക്കു മേലെ ആധിപത്യം സ്ഥാപിക്കാന്‍ തീവ്രവാദ ത്തിന്നെതിരായ നീക്കം എന്ന പുകമറ സൃഷ്ടിച്ചി രിക്കുകയാണ്. വരാനിരിക്കുന്ന നാളുകള്‍ നമുക്ക് കാത്തിരുന്ന് കാണാം. - നാരായണന്‍ വെളിയന്‍കോട് Labels: narayanan-veliancode 3 Comments:
Links to this post: |
22 December 2008
നെടുമ്പശേരിയില്‍ യുസേഴ്സ് ഫീ പുനഃസ്ഥാപികാനുള്ള നീക്കത്തെ ചെറുക്കണം
നെടുമ്പാശേരി വിമാന ത്താവളത്തില്‍ യാത്രക്കാരോട് ഈടാക്കിയിരുന്ന യൂസേഴ്സ് ഫീ പുനരാരംഭിക്കുന്ന കാര്യം അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് വിമാനത്താവള കമ്പനി (സിയാല്‍) ചെയര്‍മാന്‍ കൂടിയായ മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഇന്ന് പറഞ്ഞത്. നല്ല നിലയില്‍ ലാഭകരമായി നീങുന്ന ഒരു സ്ഥാപനത്തിന്റെ പണക്കൊതി മൂത്ത ഡയരക്ടര്‍മാരുടെയും ഷെയര്‍ ഹോള്‍ഡര്‍മാരുടെയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഈ അഭിപ്ര്രയം ഉയര്‍ന്ന് വന്നത്. എന്നാല്‍. ചിലര്‍ മുന്‍പുണ്ടായിരുന്ന 500 രൂപ യൂസേഴ്സ് ഫീ പുനസ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഇതിനെ ഒരു വിഭാഗം എതിര്‍ക്കുകയും. 250 രൂപ യൂസേഴ്സ് ഫീയായി ഏര്‍പ്പെടുത്തണമെന്ന പുതിയ നിര്‍ദേശവും വെക്കുകയും ചെയ്തതായിട്ടാണ് മുഖ്യ മന്ത്രി പറഞ്ഞത്. ഇതേ തുടര്‍ന്ന് പൊതു യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തുക യായിരുന്നുവെന്ന് മുഖ്യ മന്ത്രി അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയും മറ്റു പല തരത്തിലുള്ള പ്രയാസങളും അനുഭവിക്കുന്ന ഗള്‍ഫ് മലയാളികളെ വീണ്ടും ബുദ്ധിമുട്ടിക്കാനാണ് യുസേഴ്സ് ഫീ വീണ്ടും കൊണ്ടു വരാന്‍ നെടുമ്പശ്ശേരി എയര്‍പോര്‍ട്ട് ഡയരക്ടര്‍ ബോര്‍ഡ് ശ്രമിക്കുന്നത്. പ്രവാസികളുടെ നിരവധി കാലത്തെ പരിശ്രമം കൊണ്ട് എടുത്ത് കളഞ്ഞ യുസേഴ്സ് ഫീ വീണ്ടും തിരിച്ച് കൊണ്ടു വരാനുള്ള നീക്കത്തെ ശക്തമായി ചെറുക്കാന്‍ ഗള്‍ഫ് മലയാളികള്‍ രംഗത്ത് വരണം ഗള്‍ഫ് മലയാളികളുടെ 35^40 വര്‍ഷത്തെ അധ്വാനം കൊണ്ട് കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച വളരെ വലുതാണ്. എന്നാല്‍, രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി അഹോരാത്രം മലരാരണ്യങളില്‍ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ ആരും തന്നെ ശ്രമിക്കുന്നില്ലായെന്ന് മാത്രമല്ല അവരെ നിര്‍ദ്ദക്ഷിണ്യം ചൂഷണം ചെയ്യാനാണ് ഭരണാധി കാരികളും സ്വന്തം കുടുംബ ക്കാരടക്കം ശ്രമിക്കുന്നത്. പ്രവാസികളെ ആശ്രയിച്ചുള്ള സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി കേരളത്തിലെ ജീവിത നിലവാരം വളരെ ഉയര്‍ന്നിട്ടുണ്ട്. ഇനി അതില്‍ നിന്ന് പുറകോട്ടു പോകുകയെന്നത് അസാധ്യമാണ്. എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ന് ഗള്‍ഫ് മേഖലയെ അത്യന്തം ഗുരുതരമായ അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തി ച്ചിരിക്കുന്നത്. ആയിര ക്കണക്കായ തൊഴിലാളികളാണ് പിരിച്ചു വിടല്‍ ഭീഷണിയെ അഭിമുഖികരിച്ചു കൊണ്ടിരിക്കുന്നത്. പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ ഇന്നും കാര്യാമായ ശ്രമങള്‍ ഒന്നും നടന്നിട്ടില്ല. ഇന്നും കഴുത്തറുപ്പന്‍ ചാര്‍ജ്ജാണ് എയര്‍ ഇന്ത്യ യും എയര്‍ ഇന്ത്യ എക്സ്പ്രസ്സും മറ്റു വിമാന ക്കമ്പിനികളും എടുത്തു കൊണ്ടിരിക്കുന്നത്. ഈ ചൂഷണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കാര്യമായ ശ്രമങളൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ പ്രവാസി സംഘടനകളാകട്ടെ ഈ വിമാന ക്കമ്പിനികളുടെ ഔദാര്യം പറ്റി അവറ്ക്കു വേണ്ടി കുഴലൂത്ത് നടത്തുന്ന ലജ്ജാകരമായ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. - നാരായണന്‍ വെളിയന്‍കോട് Labels: narayanan-veliancode |
28 October 2008
തീവ്രവാദത്തെ വേരോടെ പിഴുതെറിയുക, ജാഗ്രത പാലിക്കുക ...
തീവ്ര വാദം കേരളത്തില്‍ വേരുറപ്പി ച്ചിരിക്കു ന്നുവെന്ന വാര്‍ത്ത കേരളീയരെ ആകെ ഞെട്ടിച്ചിരിക്കുന്നു. തീവ്ര വാദത്തെ കേരളത്തിന്റെ മണ്ണില്‍ നിന്ന് നിഷ്‌ക്കാസനം ചെയ്യുക യെന്നത് ആഭ്യന്തര വകുപ്പിന്റെയും പൊലീസ് സേനയുടെയും മാത്രമല്ല കേരളീയ രുടെയാകെ ഉത്തരവാദി ത്തമായി മാറി ക്കഴിഞ്ഞി രിക്കുന്നു. കേരളത്തെ തീവ്ര വാദികളുടെ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ജനങ്ങളുടെ കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളു.
ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയില്‍ സുരക്ഷാ സേനയു മായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ചിലര്‍ മലയാളി കളാണെന്നും അവര്‍ക്ക് കേരളത്തിലെ തീവ്ര വാദിക ളുമായി ബന്ധ മുണ്ടെന്നും ഔദ്യോ ഗികമായി സ്ഥിരീ കരിച്ചതോടെ സംസ്ഥാന ത്തിനകത്തെ തീവ്ര വാദ പ്രവര്‍ത്ത നത്തിന്റെ തീവ്രതയും വ്യാപ്തിയും ജനങ്ങളെ ആശങ്കാ കുലരാക്കി യിരിക്കു കയാണ് . കേരള പോലിസിലെ സ്പെഷല്‍ അന്വേഷക സംഘം കണ്ണൂര്‍ ജില്ലയിലെ ഫയാസിന്റെ വീട് പരിശോധി ച്ചപ്പോള്‍ കശ്മീരിലെ തീവ്ര വാദ പ്രവര്‍ത്ത നവുമായി നേരിട്ട് ബന്ധ മുള്ളതിന്റെ പേടി പ്പെടുത്തുന്ന തെളിവാണ് പുറത്തു വന്നിരിക്കുന്നത്. കേരളത്തിലെ തീവ്ര വാദ പ്രവര്‍ത്ത നത്തിന്റെ തീവ്രതയും വ്യാപ്തിയും അതിന് സഹായം ചെയ്യുന്ന വരെയും ഇനിയും അന്വേഷിച്ച് കണ്ടെ ത്തേണ്ടി യിരിക്കുന്നു. മതത്തിന്റെ മൂടു പട മണിഞ്ഞ് അതിനുള്ളില്‍ തീവ്ര വാദികള്‍ക്ക് സുരക്ഷിത ഇടം ഒരുക്കി ക്കൊടുക്കു ന്നതിന്റെ അപകടം തീര്‍ച്ചയായും നമ്മുടെ ജനങ്ങള്‍ തിരിച്ചറിഞ്ഞേ മതിയാകൂ. അതവരെ ബോധ്യ പ്പെടുത്തിയെ മതിയാകൂ. ജമ്മു കശ്മീരിലെ ഭീകര പ്രവര്‍ത്ത നങ്ങള്‍ക്ക് തീവ്ര വാദികളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താന്‍ കേരള ത്തിന്റെ മണ്ണില്‍ കഴിയുന്നു വെന്നത് അതീവ ഗൌരവ ത്തോടെ കൈ കാര്യം ചെയ്യേണ്ട വിഷയമാണ്. മത മൌലിക വാദികളും വര്‍ഗീയ ഭ്രാന്തന്മാരു മാവുക മാത്രമല്ല, തീവ്ര വാദി സംഘട നകളുടെ റിക്രൂട്ട്മെന്റ് ഏജന്‍സി കൂടി യായിരി ക്കുകയാണ് ഇവിടെ. കേരളത്തില്‍ പല ജില്ലയിലും തീവ്ര വാദ പ്രവര്‍ത്ത നത്തിന് പരിശീലനം നല്‍കി വരുന്നു ണ്ടെന്നത് പുതിയ കാര്യമല്ല. ആര്‍. എസ്. എസിനെ നേരിടാ നാണെന്ന പേരിലാണ് മുസ്ളിം ചെറുപ്പക്കാരെ എന്‍. ഡി. എഫ്., സിമി പോലുള്ള സംഘടനകള്‍ വശീകരിച്ച് രഹസ്യമായ പ്രവര്‍ത്ത നത്തില്‍ പങ്കാളി കളാക്കുന്നത്. തീവ്ര വാദികള്‍ക്ക് പണത്തിനു പഞ്ഞമില്ല. പല കേന്ദ്രത്തില്‍ നിന്നും ഇഷ്ടം പോലെ പണം ലഭിക്കുന്നു. - നാരായണന്‍ വെളിയന്‍കോട് Labels: narayanan-veliancode 5 Comments:
Links to this post: |
17 October 2008
കാണാതാവുന്ന സ്ത്രീകളുടെ ഞെട്ടിപ്പിയ്ക്കൂന്ന കണക്ക് - നാരായണന്‍ വെളിയന്‍കോട്
കേരളത്തില്‍ കാണാതാവുന്ന സ്‌ത്രികളുടെ എണ്ണത്തില്‍ വന്ന വന്‍ വര്‍ദ്ധനവിന്റെ ഞെട്ടിപ്പിക്കുന്ന കണക്കാണിത്. വളരെ ഗൗരവമായ ഈ ഒരു പ്രശ്നം കാര്യമായ ചര്‍ച്ചയ്ക്കും പ്രതികരണങ്ങള്‍ക്കും അവതരിപ്പിക്കുന്നു. എന്താണിതിന് കാരണം? എന്താണിതിന് പ്രതിവിധി? കേരളത്തില്‍ നിന്ന് ദിനം പ്രതി കാണാതാവുന്ന സ്‌ത്രികളുടെയും കുട്ടികളുടെയും എണ്ണം കൂടി ക്കൊണ്ടിരിക്കുന്നു വെന്ന വാര്‍ത്ത അത്യന്തം ആശങ്കാ ജനകമാണ്. രണ്ടായിരത്തി അഞ്ചു മുതല്‍ രണ്ടായിരത്തി എട്ടു വരെ കാണാതായ സ്‌ത്രികളുടെയും കുട്ടികളുടെയും എണ്ണം 9404 ആണ്. കേരള സംസ്ഥാന പോലീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം റിക്കാര്‍ഡ് ബ്യൂറോവിന്റെതാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക്.
കേരളത്തില്‍ ഓരോ മൂന്നു മണിക്കൂറിലും ഒരു സ്‌ത്രിയേയോ കുട്ടിയെയോ കാണാതാവുന്നു. ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ എട്ടു പേരാണ് വീടു വിട്ടു പോകുന്നത്. സെക്സ് റാക്കറ്റ് വല വീശി പ്പിടിച്ച് അന്യ പ്രദേശത്തേക്ക് കയറ്റി അയക്കുന്നതായാലും പ്രേമ ബന്ധങ്ങളില്‍ പെട്ട് ഒളിച്ചോടുന്ന വരായാലും ഇവരെയൊക്കെ മിസ്സിങ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്‌ത്രികള്ക്കും കുട്ടികള്‍ക്കും ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്തും പോലീസിന്റെ കാര്യക്ഷമതയിലും മുന്നിലുള്ള സംസ്ഥാനത്ത് കാണാതാവുന്നതും വീടു വിട്ടിറങ്ങി പ്പോകുന്നതുമായ സ്‌ത്രികളും കുട്ടികളും എവിടേയ്ക്കാണ് പോകുന്നതെന്ന കാര്യത്തില്‍ ഗൌരവമായ അന്വേഷണവും പഠനവും ആവശ്യമായിരിക്കുന്നു. രണ്ടായിരത്തി അഞ്ചു മുതല്‍ രണ്ടായിരത്തി എട്ടു വരെ കേരളത്തീല്‍ നിന്ന് കാണാതായ സ്‌ത്രികളില്‍ ആയിരത്തി അഞൂറോളം പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവര്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ അതോ ഏതെങ്കിലും സെക്സ് റാക്കറ്റിന്റെ പിടിയില്‍ പെട്ടോ എന്നൊന്നും ആര്‍ക്കും പറയാന്‍ കഴിയുന്നില്ല. 2005 ല്‍ മൊത്തം 1977 പേരെയാണ് കാണാതായിരിക്കുന്നത്. ഇതില്‍ ആയിരത്തി ഇരുന്നൂറ്റി എഴുപതു പേര്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രികളാണ് . മുന്നൂറ്റി നാല്‍പ്പത്തി ഏഴ് പേര്‍ പതിനെട്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളാണ് . മുന്നൂറ്റി അറുപതു പേര്‍ പതിനെട്ടു വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ്. 2006 ല്‍ മൊത്തം കാണാതായവരുടെ എണ്ണം 2881 ആണ്. ഇതില്‍ 1834 പേര്‍ 18 വയസ്സിന് മേലെ പ്രായമുള്ള സ്‌ത്രികളും 547 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും 547 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമാണ്. 2007 ല്‍ മൊത്തം കാണാതായവരുടെ എണ്ണം 3135 ആണ്. അതില്‍ 2167 പേര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രികളൂം 447 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും 521 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമാണ്. 2008 ല്‍ ഇതു വരെ 1471 പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 18 വയസ്സിന് മുകളില്‍ പ്രായമായ സ്‌ത്രികളുടെ എണ്ണം 205 ആണ്. 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ എണ്ണം 258 ഉം പെണ്‍കുട്ടികളുടെ എണ്ണം 258 ഉം ആണ്. ഏറ്റവും കൂടുതല്‍ ആളുകളെ കാണാതായിരിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. - നാരായണന്‍ വെളിയന്‍കോട് Labels: narayanan-veliancode |
09 October 2008
ലോക ജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിച്ചു നില്‍ക്കുന്ന ചെഗുവേര - നാരായണന്‍ വെളിയന്‍കോട്
ബോളിവിയയിലെ നങ്കാ ഹു വാസുവിന് അടുത്ത് ഹിഗുവേര ഗ്രാമത്തില്‍ വെച്ച് അമേരിക്കന്‍ കൂലി പ്പട്ടാളം 1967 ഒക്ടോബര്‍ 9ന് പകല്‍ 1.10 നാണ് ലോക വിമോചന പോരാട്ടങ്ങളുടെ വീര നായകന്‍ ചെഗുവേരയെ നിര്‍ദ്ദാക്ഷിണ്യം വെടി വെച്ചു കൊന്നത്. 41 വര്‍ഷം പിന്നിട്ടിട്ടും ലോക ജനതയുടെ മനസ്സില്‍ ആളി ക്കത്തുന്ന തീ പന്തം പോലെ ചെഗുവെരയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.
നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണ കൂടത്തെ ഗറില്ല പോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കു കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യ പ്പെടുത്തിയ, ആശയങ്ങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വ വിപ്ലവകാരിയായ ചെഗുവെരയെ ക്കുറിച്ച് പ്രകാശ ഭരിതമായ ഓര്‍മ്മകള്‍ ഇന്നും ലോക ജനത വികാര വായ്പോടെ മനസ്സില്‍ സൂക്ഷിക്കുന്നു. മണ്ണിനും മനുഷ്യ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മഹാ യുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവേര അടക്കമുള്ള ധീര ദേശാഭിമാനികളുടെ വീര സ്മരണ സാമ്രാജ്യത്വ - അധിനിവേശ ശക്തികള്‍ ക്കെതിരെ പോരാടുന്ന ലോകത്ത് എമ്പാടുമുള്ള വിപ്ലവ കാരികള്‍ക്ക് ആശയും ആവേശവും നല്‍കുന്നതാണ്. വേദനയില്‍ പുളയുന്ന മനുഷ്യനെ സഹാനു ഭൂതിയുടെയും സാന്ത്വനത്തിന്റെയും ഒരു കര സ്പര്‍ശം കൊണ്ടെങ്കിലും സഹായിക്കണം എന്ന ആദര്‍ശ പ്രചോദിതമായ ഒരു യൌവനത്തിന്റെ ഉള്‍വിളി മൂലം വൈദ്യ ശാസ്ത്ര ബിരുദം നേടിയിട്ടും, ഈ ലോകം മുഴുവന്‍ വേദനിക്കുന മനുഷ്യരുടെ നിലവിളികള്‍ കൊണ്ട് മുഖരിതമാണെന്ന് തിരിച്ചറിയുകയും, ചികില്‍സ വേണ്ടത് സമൂഹത്തിനാണെന്നും, സിറിഞ്ചും സ്റ്റെതസ്ക്കോപ്പുമല്ല, തോക്കും പടക്കോപ്പുമാണ് അതിന്റെ ഉപകരണങ്ങള്‍ എന്നും ചെഗുവേര അനുഭവത്തിലൂടെ കണ്ടെത്തി. "ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് താന്‍ ആയുധം ഏന്തുന്നതെന്ന്, പകയും വിദ്വേഷവും കൊണ്ടല്ല, സ്നേഹം കോണ്ട് മാത്രമാണ് താന്‍ ആയുധം ഏന്തുന്നതെന്ന്" ചെ ഉറച്ച് വിശ്വാസിച്ചു. 1967 ഒക്‌ടൊബര്‍ 9ന് സി. ഐ. എ. യുടെയും അമേരിക്കന്‍ കൂലി പ്പട്ടാളത്തിന്റെയും വെടിയുണ്ടയേറ്റ് വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലവത്തിന്റെ അനശ്വരതയെ ക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ. ഇപ്പോഴും തുടരുന്ന ലോക വിമോചന പോരാട്ടങ്ങളുടെ വറ്റാത്ത ഇന്ധനമായി, ഓര്‍മ്മകളുടെ കടലെടുത്തു പോകാത്ത വന്‍കരയായി, എണ്ണമറ്റ തലമുറകളെ കര്‍മ്മ പഥത്തിലേക്ക് ഓടിയടുക്കാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജ്ജ സ്രോതസ്സായി, ഇതാ ഭൂമിയുടെ നെറുകയില്‍ കാല്‍ ഉറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരി മാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന, സാമ്രാജ്യത്വത്തിനും സാമ്രാജ്യത്വ ദാസന്മാര്‍ക്കും, അധിവേശ ശക്തികള്‍ക്കും എതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതയ്ക്ക് എന്നും എന്നും ആവേശം പകരുന്നതാണ്. - നാരായണന്‍ വെളിയന്‍കോട് Labels: narayanan-veliancode 3 Comments:
Links to this post: |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്