29 May 2009
മനുഷ്യ ക്ലോണിങ് നിഷിദ്ധം - ദാറുല്‍ ഹുദാ സെമിനാര്‍
തിരൂരങ്ങാടി : മനുഷ്യ ക്ലോണിങ് അപകടകരം ആണെന്നും അതു കൊണ്ടു തന്നെ അത് നിഷിദ്ധ മാണെന്നും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന കര്‍മ്മ ശാസ്‌ത്ര സെമിനാര്‍ അഭിപ്രായപ്പെട്ടു.
അതേ സമയം മനുഷ്യന് ഉപകാര പ്രദമായ രീതിയില്‍ മറ്റ് ജീവികളില്‍ ക്ലോണിങ് നടത്താം. വന്ധ്യതാ ചികിത്സാ വിഷയത്തില്‍ ഭര്‍ത്താവിന്റെ ബീജം ഭാര്യയില്‍ ഉപയോഗി ക്കുന്നത് അനുവദ നീയമാണ്. അന്യ പുരുഷന്‍േറത് ഉപയോഗി ക്കുന്നത് നിഷിദ്ധവുമാണ്. കുടുംബാ സൂത്രണം ഇസ്‌ലാമികമല്ല. മനുഷ്യര്‍ക്കെല്ലാം വിഭവങ്ങള്‍ നല്‍കുന്നത് അള്ളാഹു ആയതിനാല്‍ രാഷ്ട്ര പുരോഗതിക്കു വേണ്ടി മാനവ വിഭവം വര്‍ധിപ്പി ക്കുകയാണ് വേണ്ടതെന്നും സെമിനാറില്‍ വിഷയം അവതരി പ്പിച്ചവര്‍ പറഞ്ഞു. മുടിയില്‍ ചായം തേക്കുന്നതിന് ചുവപ്പ്, മഞ്ഞ നിറങ്ങളേ അനുവദനീയം ആയിട്ടുള്ളൂ. കറുപ്പിക്കുന്നത് നിഷിദ്ധമാണ്. നിലവിലുള്ള ഷെയര്‍ മാര്‍ക്കറ്റിങ് ഇസ്‌ലാമികമല്ല. ലാഭവും നഷ്ടവും ഒരു പോലെ പങ്കു വെക്കുന്നത് ആകണം കച്ചവടം. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പണം ഏന്തെല്ലാം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത് ദുരൂഹമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. സമസ്‌ത വൈസ് പ്രസിഡന്റ് സി. എം. അബ്ദുള്ള മുസ്‌ലിയാര്‍ വെമ്പരിക്ക സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അലവി ഹുദവി മുണ്ടംപമ്പ്, ജഅഫര്‍ ഹുദവി ഇന്ത്യനൂര്‍, സി. എച്ച്. ശരീഫ് ഹുദവി, എ. പി. മുസ്‌തഫ ഹുദവി, ജഅഫര്‍ ഹുദവി കുളത്തൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. - ഉബൈദ് റഹ്‌മാനി Labels: rahmani |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്