22 February 2010
ഈച്ച കോപ്പി വാര്‍ത്തകള്‍![]() ഇതേ വാര്‍ത്ത e പത്രത്തില്‍ വന്നത് താഴെ: വാര്‍ത്തകള്‍ എല്ലാവരും അറിയട്ടെ. അതിനുള്ള എല്ലാ ശ്രമങ്ങളും നല്ലത് തന്നെ. എന്നാല്‍ ഒരു ലേഖനം അതേപടി പകര്‍ത്തുന്നത് നല്ല പ്രവര്‍ത്തനമല്ല. - വര്‍ഷിണി Text by text copy of Malayalam News from ePathram Labels: varshini |
29 August 2009
എം.എ. യൂസഫലി പ്രകാശനം ചെയ്തത് UNESCO യുടെ ലോഗോ![]() തിരക്കേറിയ ജീവിതത്തില്‍ നിന്നും പൊതു പരിപാടികള്‍ക്ക് സമയം കണ്ടെത്തി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രീ. യൂസഫലി ഈ അബദ്ധം ശ്രദ്ധിച്ചു കാണാന്‍ ഇടയില്ല. എന്നാല്‍ ഇദ്ദേഹത്തെ ചടങ്ങിനു ക്ഷണിച്ച ‘അക്ഷര - വായന‘ കൂട്ടങ്ങളും ഇത് ശ്രദ്ധിച്ചില്ലെന്ന് പറയുന്നത് ഇവരുടെ വായനയുടെ വ്യാപ്തിയും ആഴവും വെളിപ്പെടുത്തുന്നു. തങ്ങള്‍ നടത്തുന്ന പരിപാടികളിലേക്ക് മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുവാനായി ലോഗോ പ്രകാശനം നടത്തുന്ന പതിവുണ്ട്. ഇത് പക്ഷെ ആ പരിപാടിക്കു വേണ്ടി സ്വന്തമായി രൂപകല്‍പ്പന ചെയ്ത ലോഗോ ആയിരിക്കും. എന്നാല്‍ ഒരു അന്താരാഷ്ട്ര സംഘടനയുടെ ലോഗോ ഇത്തരത്തില്‍ സ്വയമങ്ങ് ഏറ്റെടുത്ത് പ്രകാശനം ചെയ്ത സംഭവം ഇതാദ്യമായിട്ടായിരിക്കും നടക്കുന്നത്. ![]() യുനെസ്കോ പോലുള്ള ഒരു സംഘടനയുടെ ലോഗോ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ് എന്ന് അവരുടെ ഔദ്യോഗിക വെബ് സൈറ്റില്‍ വ്യക്തമായി കൊടുത്തിട്ടുണ്ട്. എന്തെങ്കിലും അന്താരാഷ്ട്ര ദിനങ്ങളുടെ ആചരണത്തിന്റെ ഭാഗമായി ഈ ലോഗോ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അതിനുള്ള അനുമതി മുന്‍കൂര്‍ ആയി എഴുതി വാങ്ങിക്കേണ്ടതാണ്. ഇത്തരം അനുമതി ഇല്ലാതെ ഈ ലോഗോ ഉപയോഗിക്കുവാനുള്ള അനുമതി കേവലം യുനെസ്കോയുടെ ഭരണ സമിതിക്ക് മാത്രമേ ഉള്ളൂ എന്നും ഇത്തരം അനുമതിയോടെ ഈ ലോഗോ ഉപയോഗിക്കുമ്പോള്‍ UNESCO എന്നതിന്റെ പൂര്‍ണ്ണ രൂപം അതിനു കീഴെ എഴുതി ചേര്‍ക്കേണ്ടതാണ് എന്നും നിര്‍ദ്ദേശമുണ്ട്. അനുമതിയില്ലാതെ ലോഗോ ഉപയോഗിക്കുന്നത് തടയാന്‍ അംഗ രാജ്യങ്ങളെല്ലാം സഹകരിക്കണം എന്നും യുനെസ്കോ അഭ്യര്‍ത്ഥിച്ചിരിക്കുന്നു. - വര്‍ഷിണി M.A. Yousufali unveils the UNESCO logo! Labels: varshini |
2 Comments:
യാസീന്‍.. വാര്‍ത്തകള്‍ കോപ്പിചെയ്യാം പക്ഷേ കിട്ടിയ ഉറവിടം എഴുതിയാല്‍ അത് എഴുതിയ ആളെ ബഹുമാനിക്കലുമാണ്
ഈ പത്രത്തിൽ ഞാൻ എഴുതിയ "ഛർദ്ദിൽ മണക്കുന്ന ന്യൂസവറുകൾ" എന്നപോസ്റ്റ് അതിലെ അക്ഷരത്തെറ്റും വ്യാകരണപിശകുമടക്കം ഒരാൾ കോപ്പിയടിച്ചവിവരം പത്രാധിപർ അറിയിക്കുകയുണ്ടായി.ഒരു മാധ്യമപ്രവർത്തകൻ ആണത് സ്വന്തം പെരിൽ ഇട്ടത് എന്ന് അറിഞ്ഞപ്പോൾ സഹതാപം തോന്നി.
മോഷ്ടിച്ചതിനുശേഷം അത് പിടിക്കപ്പെട്ടാൽ നാലാൾ അറിയുവാൻ ആണ് ചെയ്തതെന്ന് പറയുന്നത് ശുദ്ധതെമ്മാടിത്തരം ആണ്. അവിടെ കടപ്പാട് എന്ന് ചേർക്കേണ്ട സാമാന്യമര്യാദയുണ്ട്. അല്ലാതെ അന്യന്റെ ആശയം കട്ടെടുത്ത് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചല്ല വായനക്കാരനിൽ എത്തിക്കേണ്ടത്. ഗ്രൂപ്പുകളിൽ പ്രസിദ്ധീകരിക്കുന്ന വിഷയങ്ങളിൽ ഇത്തരം മോഷണവസ്തുക്കൾ കടന്നുകയറിയാൽ അത് ഒഴിവാക്കേണ്ടതും അത്തരക്കാരെ വിലക്കേണ്ടതും ഗ്രൂപ്പുനടത്തിപ്പുകാരൻ/ർ ടെ ഉത്തരവാദിത്വം ആണ്.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്