Thursday, October 22nd, 2009

എനിയ്ക്കൊരു കാമുകനില്ല – ഉമ എം.ജി.

 
എനിയ്ക്കൊരു കാമുകനില്ല
കാരണം,
ഒരു കാമുകന്റെയും സങ്കല്പത്തില്‍ ഞാനില്ല.
 
എല്ലാ കാമുകന്മാരുടെയും സ്വപ്‌നങ്ങള്‍
-ഭംഗികള്‍ നിറഞ്ഞവ,
വര്‍ണങ്ങള്‍ പൊതിഞ്ഞവ,
സംഗീതം പതഞ്ഞവ.
നീണ്ട മുടിപ്പിന്നലു കള്‍ക്കിടയിലെ റോസാ ദളം,
നാണം പൂക്കുമധരം, സുറുമയലിയും നയനം,
വാക്കിലൊരു ഗാനം, നോക്കിലൊരു സ്വപ്നം .
അല്ലെങ്കില്‍,
വിരല്‍ത്തുമ്പില്‍ ചായവും
മനസ്സില്‍ കവിതയും
പാദങ്ങളില്‍ ചിലങ്ക മണികളും.
ഇതൊന്നും എനിയ്ക്കില്ല .
ഒരു കാമുകന്റെയും സങ്കല്പത്തില്‍ ഞാനില്ല.
 
എന്റെ സഖികള്‍-
പഴയ സുഹൃത്തിനെ പുതിയ കാമുകനാക്കുമ്പോഴും,
പഴയ കാമുകനെ പുതിയ സുഹൃത്താക്കുമ്പോഴും
ഞാന്‍ ‍ഒറ്റപ്പെടുന്നു.
 
മാറ്റങ്ങളുടെ അനിവാര്യതയിലേയ്ക്ക്‌
എന്റെ ചൂണ്ടുവിരല്‍ പുറം തിരിഞ്ഞു നില്‍ക്കുന്നു…
ഞാന്‍ അവഹേളിക്കപ്പെടുന്നു… പരിഹാസ്യയാവുന്നു…
കാരണം, എനിയ്ക്കൊരു കാമുകനില്ല .
ഒരു കാമുകന്റെയും സങ്കല്പത്തില്‍ ഞാനില്ല.
 
ഇന്നലെവരെ എനിയ്ക്ക്‌ ഏക ആശ്വാസം, പ്രതീക്ഷ
-എന്റെ നുണക്കുഴികള്‍.
നുണക്കുഴികളില്‍ കാമുകന്മാര്‍ കാലിടറി വീഴാറുണ്ടെന്നും,
തട്ടിപ്പിട ഞ്ഞെഴുന്നേറ്റ് പോകാന്‍ ശ്രമിക്കിലും
അവര്‍ അതിന്റെ അഗാധതയിലേയ്ക്ക്
പിന്നെയും കൂപ്പു കുത്താറുണ്ടെന്നും
ഞാനെവിടെയോ, എവിടെയൊ ക്കെയോ വായിച്ചു.
 
പക്ഷേ, ഇന്നലെ-
ഒരുവനെന്നെ ദീര്‍ഘ നേരം നോക്കി
ഒടുവില്‍ നിരാശയോടെ മൊഴിഞ്ഞു:
– “ഈ നുണക്കുഴികള്‍
ആ സ്മിതയുടെ കവിളുകളി ലായിരുന്നു വെങ്കില്‍… !”
 
എനിയ്ക്കൊരു കാമുകനില്ല
കാരണം-
ഒരു കാമുകന്റെയും സങ്കല്പത്തില്‍ ഞാനില്ല….
 
ഉമ. എം.ജി.
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക:

3 അഭിപ്രായങ്ങള്‍ to “എനിയ്ക്കൊരു കാമുകനില്ല – ഉമ എം.ജി.”

  1. sai says:

    എല്ലാവരുടെ മനസ്സിനും ഉമയിലെ പെണ്‍കുട്ടിയെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല, സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായ ഒരു കലാ സൃഷ്ടിയാവാം ഈ പെണ്‍കുട്ടി

  2. george azhikunnu says:

    Wounderful imagery of a dream about a failed love! Uma is a wounderful poet.Congratulation.

  3. അഭിമന്യു says:

    കൊളളാം ……………സങ്കടം കൊണ്ടാണോ ഇതെഴുതിയത്?

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine