12 March 2008

റാബ്രി ദേവി തന്നെ അമേരിക്കന്‍ പ്രസിഡന്റ്



നരേന്ദ്രമോഡിയുടെ വെബ്സൈറ്റ് കാണേണ്ടതു തന്നെ. ഡൌണ്‍ലോഡ് ചെയ്യാവുന്ന റിംഗ്ടോണുകളും വാള്‍പേപ്പറുകളും കൊണ്ട് ഈ സൈറ്റ് ദിവസേന അപ്ഡേറ്റ് ചെയ്യുന്നത് അയാള്‍ തന്നെയാണത്രെ. മോഡേണ്‍ ടെക്നോളജിയെ പഴഞ്ചന്‍മനുഷ്യര്‍ക്ക് അപകടകരമായി ഉപയോഗപ്പെടുത്താമെന്ന ഐറണി ഇന്റര്‍നെറ്റ് പോലൊരു സംവിധാനത്തില്‍ കൂടുതല്‍ സ്വീകാര്യത്യയും വേഗതയും കൈവരിക്കുന്നു [ഈ ബ്ലോഗ് അടക്കം]. സോ കാള്‍ഡ് സ്യൂഡോ സെക്കുലറിസത്തിന്റെ കോസ്മെറ്റിക് കടമയായല്ല ഈ വാക്കുകള്‍ എഴുതുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും അമ്പലത്തില്‍ പോകാനാഗ്രഹിക്കുന്ന ഒരു ഗോഡ് ഫിയറിംഗ് ഹിന്ദുവാണ് ഞാന്‍. അത് പക്ഷേ ഒരു പള്ളി പൊളിച്ചിടത്ത് പണിഞ്ഞ അമ്പലത്തിലേയ്ക്ക് വയ്യ.

സീസറിന്റെ ഭാര്യമാരില്‍ നിന്ന് ജനാധിപത്യം നേരിടുന്ന ഭീഷണിയെപ്പറ്റി പറയാന്‍ തുടങ്ങിയപ്പോള്‍ ഒരു വെബ്സൈറ്റില്‍ ചെന്ന് മുട്ടി - ലാലുറാബ്രിഡോട്ട്കോം. അങ്ങനെ പോയിപ്പോയി മോഡിയുടെ സൈറ്റിലും ചെന്നുവെന്ന് മാത്രം. ലാലുറാബ്രിഡോട്ട്കോമിന്റെ കഥ രസകരമാണ്. ഇന്ത്യ ആസ്ഥാനമായുള്ള ഒരു ഡേറ്റിംഗ് സൈറ്റാണത്. ലാലുവിന്റേയും റാബ്രിയുടേയും വിജയകരമായ ദാമ്പത്യത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ആ ഡേറ്റിംഗ് സൈറ്റിന് അങ്ങനെ പേരിട്ടിരിക്കുന്നത്. ലാലുവിനോട് തങ്ങള്‍ക്ക് വലിയ മതിപ്പാണെന്നും അങ്ങനെ പേരിടുന്നതില്‍ അങ്ങേരോടോ റാബ്രിയോടോ പരിഹാസമൊന്നുമില്ലെന്നുമാണ് ആ സൈറ്റ് നടത്തിപ്പുകാരുടെ ഭാഷ്യം. പിന്നീടെന്തായെന്നറിഞ്ഞില്ല - നടത്തിപ്പുകാര്‍ക്ക് ഫ്രീ റെയില്‍പ്പാസു കിട്ടിയോ അതോ ആര്‍ജേഡികള്‍ അവരെ എരുമച്ചാണകത്തില്‍ കുളിപ്പിച്ചോ?

എന്താ‍യാലും ജനാധിപത്യത്തെ അമേരിക്കക്കാര്‍ എരുമച്ചാണകത്തില്‍ കുളിപ്പിച്ച് കിടത്തുമെന്നുറപ്പ്. ജനാധിപത്യത്തിന്റെ അമ്മത്തൊട്ടില്‍ തങ്ങളാണെന്ന മട്ടില്‍ അതിന്റെ കയറ്റുമതി 100% യൂണിറ്റ് [100% കയറ്റുമതി യൂണിറ്റല്ല] നടത്തുന്നവര്‍ ഒരു ചാന്‍സ് കിട്ടിയിരുന്നെങ്കില്‍ ബുഷിനെത്തന്നെ തെരഞ്ഞെടുത്തേനെ. പക്ഷേ രണ്ടു തവണയിലധികം ഒരാള്‍ക്ക് പ്രസിഡന്റാകാന്‍ വയ്യെന്ന ഭരണഘടനാഭേദഗതി മാത്രമാണ് അതിന് തടസമായത്. അതുകൊണ്ട് വരുന്ന നവംബറില്‍ വൈറ്റ് ഹൌസില്‍ കുടിവെയ്ക്കാന്‍ പോകുന്നത് ക്ലിന്റന്‍സ് തന്നെയാകുമെന്ന് ഏത് പോലീസുകാരനും അറിയാം. പിന്നെയെന്തിനാണ് ഒബാമയെ മുന്‍നിര്‍ത്തിയുള്ള പാശ്ചാത്യമാധ്യമങ്ങളുടെ കളി?

അമേരിക്കന്‍ ജനാധിപത്യം വളരെ സ്ട്രോങ്ങാണെന്ന് ആരെയോ ബോധ്യപ്പെടുത്താനുള്ള വൃഥാശ്രമം. അമേരിക്കന്‍ ജനാധിപത്യം പള്ളിയും കോര്‍പ്പറേറ്റ്സും നയിക്കുന്ന മൃഗീയ ഭൂരിപക്ഷക്കാരുടെ മാത്രം കുത്തകയല്ലെന്നും കറുത്തവര്‍ക്കും പെണ്ണുങ്ങള്‍ക്കുമെല്ലാം അതില്‍ നിര്‍ണായകസ്വാധീനമുണ്ടെന്നും കാണിയ്ക്കാനുള്ള PR വ്യായാമം. ഇന്ത്യയില്‍ ഒരു ദളിതന്‍ പ്രസിഡന്റായിട്ട് ദളിതരുടെ അവസ്ഥകളില്‍ എന്തെല്ലാം വ്യത്യാസം വന്നു? അതിലും വലിയ എന്ത് മാറ്റമാണ് ഹിലാരി പ്രസിഡന്റായാല്‍ അമേരിക്കയിലെ സ്ത്രീകള്‍ക്കുണ്ടാവുക? അടുക്കളയിലിരുന്ന് ലാലു പ്രസാദ് തന്നെ ഭരിക്കും. ലാലു പ്രസാദ് നന്നായാല്‍ ജനാധിപത്യത്തിന് കൊള്ളാം. അങ്ങനെയൊരു ചാന്‍സെടുക്കലായിരിക്കുന്നു ജനാധിപത്യം.

പള്ളിയില്‍ എന്ന പോലെ ജനാധിപത്യത്തിലും പാശ്ചാത്യര്‍ക്ക് താല്‍പ്പര്യം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശരാശരി അമേരിക്കക്കാരന് അങ്ങനെ കാര്യമായ രാഷ്ട്രീയബോധമൊന്നുമില്ലെന്നും കേള്‍ക്കുന്നു. അടുത്ത ഇന്ദിരാഗാന്ധി ആരായിരിക്കും എന്നു ചോദിക്കുന്നതിനെ നിഷ്കളങ്കത എന്നു വിളിക്കണോ അതോ അതിന്റെ പിന്നിലെ നിരക്ഷരതയുടെ രാഷ്ട്രീയം ചികഞ്ഞ് പോകണോ?

ക്ലിന്റന് പെഴ്സനല്‍ പേരില്‍ വെബ്സൈറ്റൊന്നും കണ്ടില്ല [ഫൌണ്ടേഷന്റെ പേരിലാണ് നല്ലൊരെണ്ണം ഉള്ളത്]. സാധ്യതയുള്ള പേരുകള്‍ പേരിടല്‍ കമ്പനികള്‍ സ്വന്തമാക്കിയും കഴിഞ്ഞു. അതേസമയം ഹിലാരിക്ലിന്റണ്‍ ഡോട്ട് കോം ഉഷാര്‍. ഇനി ഇന്ത്യന്‍ ശൈലിയില്‍ ഒരു അമേരിക്കന്‍ ഡേറ്റിംഗ് സൈറ്റിന് എന്തുപേരിടുമെന്ന് ആലോചിയ്ക്കേണ്ടി വന്നാല്‍ എന്തായിരിക്കും ഉത്തരം?

ജനാധിപത്യം ലക്ഷ്യമല്ലെന്നും അതൊരു തീരാത്ത യാത്രയാണെന്നും സമ്മതിക്കാം. പക്ഷേ കാലാവധി കഴിഞ്ഞ പാലങ്ങളും ഹെയര്‍പ്പിന്‍ ബെന്‍ഡുകളും നിറഞ്ഞ റോഡ് യാത്രയല്ല, എപ്പോള്‍ വേണമെങ്കിലും ഹൈജാക്ക് ചെയ്യപ്പെടാവുന്ന വിമാനയാത്രയാണെന്ന് സമ്മതിക്കാന്‍ വിഷമം. സ്വകാര്യ ചാര്‍ട്ടേഡ് ഫ്ലൈറ്റ് യാത്രയാണെന്ന് സമ്മതിക്കാന്‍ അതിലേറെ വിഷമം. നിങ്ങളാരാണെന്നാ പറഞ്ഞെ, പൈലറ്റോ?

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



02 March 2008

ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശിന്റെ ലോണ്‍





അതെനിയ്ക്കിഷ്ടപ്പെട്ടു - ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശിന്റെ ലോണ്‍. ഒന്ന് കണ്ണുതിരുമ്മി വീണ്ടും വായിച്ചു. അതെ, സ്വപ്നമൊന്നുമല്ല - ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശ് ബാങ്ക് ലോണ്‍ കൊടുക്കാന്‍ പോകുന്നു.

ക്യാപ്പിറ്റലസിത്തിന്റേയും ഫ്രീ മാര്‍ക്കറ്റ് ഇക്കണോമിയുടേയും കണ്ണില്‍ച്ചോരയില്ലായ്മയുടെ നാട്ടില്‍ നിങ്ങള്‍ക്കൊരു ലോണ്‍ കിട്ടണെങ്കില്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് വര്‍ത്തിനെസ്സ് വേണം. നിങ്ങളുടെ ക്രെഡിറ്റ് വര്‍ത്തിനെസ്സും നിങ്ങള്‍ വാങ്ങിച്ച ഗ്രോസറിയുടെ കണക്കും നിങ്ങള്‍ ഒഴിച്ച മൂത്രത്തിന്റെ അളവുമെല്ലാം അവിടത്തെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെ അടുത്തുചെന്നാല്‍ ഏത് ബാങ്കുകാരനും വാങ്ങാന്‍ കിട്ടും. നിങ്ങളുടെ credit rating മോശമാണെങ്കില്‍ നിങ്ങളുടേ അയല്‍ വക്കത്തുകാരന്‍ പോലും നിങ്ങള്‍ക്ക് വായ്പ തരാത്ത നാട്.
credit worthiness ഇല്ലാതിരിയ്ക്കുമ്പോളാണ് നമുക്ക് ഏറ്റവുമധികം ലോണ്‍ ആവശ്യമുണ്ടാവുക. അപ്പോളാകട്ടെ ഒരു ഡോളര്‍ പോലും കിട്ടേമില്ല - എന്തൊരു വിരോധാഭാസന്‍!

[എനിയ്ക്ക് ഏറ്റവും കുറവ് സ്നേഹത്തിന് അര്‍ഹതയുള്ളപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ സ്നേഹിയ്ക്കണേ. കാരണം അപ്പോളാണ് എനിയ്ക്കേറ്റവും കൂടുതല്‍ സ്നേഹം ആവശ്യം].

പോരാത്തതിന് നിങ്ങള്‍ക്ക് സ്വന്തമായി ഒരു ബാങ്ക് അക്കൌണ്ടും ഇല്ലായെങ്കിലോ? തീര്‍ച്ചയായും ഒരു ലോണ്‍ കിട്ടുമെന്ന് നിങ്ങള്‍ സ്വപ്നം കാണുകയേ വേണ്ട [ലോട്ടറിയടിയ്ക്കുമോയെന്നല്ല, ലോണ്‍ കിട്ടുമോയെന്നാണ് നല്ല മനുഷ്യര്‍ സ്വപ്നം കാണുക!] ഏതാണ്ട് 30 കോടി ജനങ്ങളുള്ള അമേരിയ്ക്കയില്‍ 2.8 കോടി ആളുകള്‍ക്ക് ബാങ്ക് അക്കൌണ്ടില്ലത്രെ. അതിനു പുറമേ 4.47 കോടി ആള്‍ക്കാര്‍ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ അവര്‍ക്കാവശ്യമായ അക്സെസ്സുമില്ല. ഇതാണ് ഈ വാര്‍ത്തയുടെ പശ്ചാത്തലം.

മൈക്രോ ഫിനാന്‍സിംഗിലൂടെ നോബല്‍ പ്രൈസ് നേടിയ മുഹമ്മദ് യൂനിസിന്റെ ഗ്രാമീണ്‍ ബാങ്കാണ് ന്യൂയോര്‍ക്കിലെ പാവങ്ങളെ സഹായിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ജാക്ക്സന്‍ ഹൈറ്റ്സ് എന്ന സ്ഥലത്ത് കുടിയേറി താമസിയ്ക്കുന്ന ചില സ്ത്രീകള്‍ക്ക് കഴിഞ്ഞ മാസം 50,000 ഡോളര്‍ വായ്പ കൊടുത്തുകൊണ്ട് സംഗതി ആരംഭിച്ചു കഴിഞ്ഞു. (1976-ല്‍ ബംഗ്ലാദേശിലെ പാവപ്പെട്ട 42 സ്ത്രീകള്‍ക്ക് 27 ഡോളര്‍ വായ്പ കൊടുത്ത് ആരംഭിച്ചതാണ് ഗ്രാമീണ്‍ ബാങ്ക് എന്ന് ഓര്‍ക്കുമല്ലൊ. ഇന്ന് ബംഗ്ലാദേശിലെ 70 ലക്ഷം ആളുകള്‍ക്കായി 6.5 ബില്യണ്‍ ഡോളറാണ് ഗ്രാമീണ്‍ ബാങ്ക് വായ്പ നല്‍കിയിരിക്കുന്നത്].

മേല്‍പ്പറഞ്ഞ പശ്ചാത്തലത്തിന് പുറമേ സബ്പ്രൈം പ്രതിസന്ധിയും അമേരിക്കയിലെ പാവങ്ങളുടെ കാര്യം കൂടുതല്‍ കട്ടയില്ലാത്ത പുകയാക്കിയിരിക്കുന്നു. [പുകയാണെങ്കില്‍ കട്ടപ്പൊകയെങ്കിലും ആകണം]. ഇതും വരാനിരിയ്ക്കുന്ന സാമ്പത്തികമാന്ദ്യത്തെപ്പറ്റിയുള്ള ഊതിപ്പെരുപ്പിച്ച പേടിയും കാരണം മുത്തൂറ്റുകാര്‍ പോലും നാണിയ്ക്കുന്ന പലിശയ്ക്കാണ് ക്രെഡിറ്റ് റേറ്റിംഗുള്ളവര്‍ക്കുപോലും അവിടെയിപ്പോള്‍ വായ്പ കിട്ടുന്നത്. അപ്പോള്‍ എന്തായിരിക്കും ബാങ്ക് അക്കൌണ്ടില്ലാത്തവരുടെ കാര്യം?

ആ ഒരു പരമദയനീയ അവസ്ഥയിലേയ്ക്കാണ് ഗ്രാമീണ്‍ ബാങ്കിനെപ്പോലെ കണ്ണില്‍ നനവുള്ള ഒരു പ്രസ്ഥാനം കടന്നു ചെല്ലുന്നത്. അമേരിക്കാ, ച്ഛായ്, ലജ്ജാവഹം, ജോണ്‍ പോളിനെക്കൊണ്ട് തിരക്കഥയെഴുതിച്ച് കമ്മ്യൂണിസത്തെ ഭൂലോകത്തു നിന്നേ നീ തുടച്ച് നീക്കിയത് ഇതിനായിരുന്നോ? ദാരിദ്ര്യത്തിലാണ്ടു നില്‍ക്കുന്ന ഒരു മൂന്നാം ലോകരാജ്യത്തിന്റെ ബാങ്കില്‍ നിന്ന് നിന്റെ പൌരന്മാര്‍ക്കും പൌരികള്‍ക്കും ലോണ്‍ വാങ്ങാന്‍? ച്ഛായ്, ലജ്ജാവഹം, ലജ്ജാവഹം.

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




രാംമോഹന്‍ പാലിയത്ത്
eMail




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്