16 August 2008 |
12 August 2008
ഗവണ്മെന്റിനും ബ്ലോഗ്സ്പോട്ട്!ഹ ഹ ഹ, അതെനിക്കിഷ്ടപ്പെട്ടു - യുദ്ധം നടക്കുന്ന ജോര്‍ജിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിനെ യുദ്ധം നടത്തുന്ന റഷ്യക്കാര് ഹാക്ക് ചെയ്തുപോലും. ജോര്‍ജിയക്കാര് എന്തുചെയ്തെന്നോ - കാര്യസാധ്യത്തിനായി അവരൊരു ബ്ലോഗ്സ്പോട്ട് തുടങ്ങി. ബ്ലോഗിംഗിന്റെ പ്രസക്തിയ്ക്ക്, ശക്തിയ്ക്ക്, വ്യാപനത്തിന് മറ്റെന്ത് തെളിവു വേണം? ഗൂഗ്ലിന്റെ കുടക്കീഴിലായ കാരണം ബ്ലോഗ്സ്പോട്ടില്‍ ഹാക്കിംഗ് നടപ്പാവുകില്ലെന്ന് വിചാരിക്കാം. ഗൂഗ്ലിന്റെ സ്ഥാപകരിലും ഉടമകളിലുമൊരാളായ സെര്‍ജി ബ്രിന്‍ റഷ്യന്‍ വംശജനാണെന്ന കാര്യവും ആലോചനാമൃതം.
|
1 Comments:
അയ്യയ്യോ.
പറ്റിച്ചേ...!
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്