അക്ഷര തൂലിക പുരസ്കാരം ഷാജി ഹനീഫിനും രാമചന്ദ്രന്‍ മൊറാഴയ്ക്കും

January 7th, 2010

shaji-haneef-ramachandran-morazhaഷാര്‍ജ. പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ ഗള്‍ഫിലെ ഏറ്റവും മികച്ച ചെറു കഥയ്ക്കും കവിതയ്ക്കുമുള്ള അക്ഷര തൂലിക പുരസ്കാരം പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ചെറു കഥയ്ക്കുള്ള പുരസ്കാരം ‘ആഹിര്‍ഭൈരവ്‌’ എന്ന കഥ രചിച്ച ഷാജി ഹനീഫിനും കവിതയ്ക്ക്‌ ‘കൂക്കിരിയ’ എന്ന കവിത രചിച്ച രാമചന്ദ്രന്‍ മൊറാഴയ്ക്കും ലഭിച്ചു.
 
ആനുകാലിങ്ങളില്‍ കഥകളും കവിതകളും എഴുതാറുള്ള ഷാജി ഹനീഫ്‌ മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയാണ്‌. കണ്ണൂര്‍ ജില്ലയിലെ മൊറാഴ സ്വദേശിയാണ്‌ രാമചന്ദ്രന്‍ മൊറാഴ. ജനുവരി 15 ന്‌ ദുബായ് ഖിസൈസിലെ റോയല്‍ പാലസ്‌ ഹോട്ടലില്‍ വെച്ച്‌ നടക്കുന്ന സര്‍ഗ്ഗ സംഗമത്തില്‍ വെച്ച്‌ പുരസ്കാരങ്ങള്‍ നല്‍കുന്ന താണെന്ന്‌ ഭാരവാഹികളായ വെള്ളിയോടന്‍, സലീം അയ്യനത്ത്‌ എന്നിവര്‍ അറിയിച്ചു. ജ്യോതി കുമാര്‍, നാസര്‍ ബേപ്പൂര്‍, ഷാജഹാന്‍ മാടമ്പാട്ട്‌, രവി പുന്നക്കല്‍, സത്യന്‍ മാടാക്കര, സുറാബ്‌, റാംമോഹന്‍ പാലിയത്ത്‌, അരവിന്ദന്‍ പണിക്കശ്ശേരി, ഷീലാ പോള്‍ എന്നിവരടങ്ങിയ ജഡ്ജിംഗ്‌ കമ്മറ്റിയാണ്‌ പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്‌.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രഥമ പാറപ്പുറത്ത് ചെറുകഥാ പുരസ്കാരം ഫിലിപ്പ് തോമസിന്

January 6th, 2010

philip-thomasദുബായ് : നോവലുകളിലൂടെ നിരവധി അനശ്വര കഥാപാത്രങ്ങളെ മലയാളിക്ക് പരിചയ പ്പെടുത്തിയ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ പാറപ്പുറത്ത് കഥാവശേഷന്‍ ആയിട്ട് ഡിസംബര്‍ 30ന് 28 വര്‍ഷം തികഞ്ഞു. ഇതോടനുബന്ധിച്ച് പാറപ്പുറത്ത് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 8ന് (വെള്ളി) വൈകീട്ട് ആറു മണിക്ക് ദുബായ് കരാമ സെന്ററില്‍ പാറപ്പുറത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. പ്രസ്തുത യോഗത്തില്‍ എഴുത്തുകാര്‍, പത്ര പ്രവര്‍ത്തകര്‍, നാട്ടുകാര്‍, ബന്ധുക്കള്‍ എന്നിവര്‍ പാറപ്പുറത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെയ്ക്കും.
 
കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല സമ്മേളനം ഉല്‍ഘാടനം ചെയ്യും.
 
പാറപ്പുറത്ത് ഫൌണ്ടേഷന്‍ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച പ്രഥമ പാറപ്പുറത്ത് സ്മാരക ചെറുകഥാ മത്സരത്തിലെ വിജയിയായ ഫിലിപ്പ് തോമസിന് പ്രസ്തുത ചടങ്ങില്‍ വെച്ച് പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ പുരസ്കാരം സമ്മാനിക്കും. 1001 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
 
നൂറിലേറെ ചെറുകഥകളില്‍ നിന്നുമാണ് ഫിലിപ്പ് തോമസിന്റെ ‘ശത ഗോപന്റെ തമാശകള്‍’ തെരഞ്ഞെടുത്തത്. പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനായ സമിതിയാണ് കഥകള്‍ മൂല്യ നിര്‍ണ്ണയം ചെയ്തത്. നൂറനാട് സ്വദേശിയായ ഫിലിപ്പ് കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബായിലാണ്.
 
എഴുത്തുകാരനും അധ്യാപകനുമായിരുന്ന പരേതനായ തോമസ് നൂറനാടിന്റെയും, സാറാമ്മയുടെയും മകനായ ഫിലിപ്പ് സാഹിതി മിനി മാസികയുടെ മുഖ്യ പത്രാധിപര്‍, വിഷ്വല്‍ മീഡിയ റിസര്‍ച്ച് സെന്റര്‍ ആന്‍ഡ് ഫിലിം സൊസൈറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ‘നഗരത്തില്‍ എല്ലാവര്‍ക്കും സുഖമാണ്’ എന്ന ചെറുകഥാ സമാഹാരത്തിന്റെ കര്‍ത്താവുമാണ്. ഭാര്യ: ബിജി, മകള്‍: ദിയസാറ.
 
റോജിന്‍ പൈനുമ്മൂട്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘സൈകത ഭൂവിലെ സൌമ്യ സപര്യ’ പ്രകാശനം ചെയ്തു

December 29th, 2009

jabbarika-bookദുബായ് : പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം യു. എ. ഇ. യിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവും സലഫി ടൈംസ് പത്രാധിപരുമായ കെ. എ. ജബ്ബാരിയെ കുറിച്ച് അദ്ദേഹത്തിന്റെ സഹ പ്രവര്‍ത്തകരും, സുഹൃത്തുക്കളും ചേര്‍ന്ന് രചിച്ച ‘സൈകത ഭൂവിലെ സൌമ്യ സപര്യ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.
 
ദുബായ് ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ വെച്ചു നടന്ന സ്നേഹ സംഗമത്തില്‍ കെ. വി ഷംസുദ്ദീന് ആദ്യ കോപ്പി നല്‍കി കൊണ്ട് പ്രമുഖ വ്യവസായിയായ ബഷീര്‍ പടിയത്ത് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
ഡോ. കെ. പി. ഹുസൈന്‍ (ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്) ചടങ്ങ് ഉല്‍ഘാടനം ചെയ്തു. സബാ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഇസ്മായില്‍ മേലടി സ്വാഗതം പറഞ്ഞു. ജ്യോതി കുമാര്‍ പുസ്തകം പരിചയപ്പെടുത്തി.
 
കെ.കെ. മൊയ്തീന്‍ കോയ (യു. എ. ഇ. എക്സ്ചേഞ്ച്), നാസര്‍ പരദേശി (ഓള്‍ ഇന്‍ഡ്യ ആന്റി ഡൌറി ഫോറം), രാമചന്ദ്രന്‍ (ദുബായ് പ്രിയദര്‍ശിനി), ലത്തീഫ് (സ്വരുമ ദുബായ്), സലീം അയ്യനേത്ത് (പാം പുസ്തകപ്പുര), മുഹമ്മദ് വെട്ടുകാട് (സര്‍ഗധാര, കെ. എം. സി. സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി), ഹബീബ് തലശ്ശേരി (കോഴിക്കോട് സഹൃദയ വേദി), അഡ്വ. ഹാഷിക്, ഷാജി ഹനീഫ് പൊന്നാനി (അക്ഷരക്കൂട്ടം, ദുബായ്) എന്നിവര്‍ ജബാരിയെ പൊന്നാട അണിയിച്ചു.
 
ബഷീര്‍ തിക്കോടി, ജിഷി സാമുവേല്‍, വി.എം.സതീഷ്, രാംമോഹന്‍ പാലിയത്ത്, ആല്‍ബര്‍ട്ട് അലക്‌സ്, ഷാബു കിളിത്തട്ടില്‍, പി. എം. അബ്ദുള്‍ റഹിമാന്‍, അസ്‌മോ പുത്തന്‍ചിറ, പ്രീതാ ജിഷി, ഇസ്മായില്‍ പുനത്തില്‍, ബാബു പീതാംബരന്‍, ഇ. കെ. നസീര്‍, നാസര്‍ ഊരകം, റശീദുദീന്‍, ഉബൈദ് ചേറ്റുവ, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, കെ. എച്ച്. എം. അഷ്‌റഫ്, ജമാല്‍ മനയത്ത്, ഉമര്‍ മണലടി, ബഷീര്‍ മാമ്പ്ര, അബ്ദുല്ലക്കുട്ടി ചേറ്റുവ, സൈനുദ്ദീന്‍ പുന്നയൂര്‍ക്കുളം, സലീം പട്ടാമ്പി, കാര്‍ട്ടൂണിസ്റ്റ് സദാനന്ദന്‍, നാസര്‍ ബേപ്പൂര്‍, അഷ്‌റഫ് മാളിയേക്കല്‍, സിദ്ദിഖ് നദ്‌വി ചേറൂര്‍, മുസ്തഫ മുട്ടുങ്ങല്‍, ഇ. കെ. ദിനേശന്‍, രാജന്‍ കൊളാവിപ്പാലം, ലത്തീഫ് തണ്ടിലം, സുബൈര്‍ വെള്ളിയോട് എന്നിവര്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മനസ്സ് സര്‍ഗ്ഗ വേദി ഭരത് മുരളി സ്മാരക പുരസ്ക്കാര സമര്‍പ്പണം

December 24th, 2009

മനസ്സ് സര്‍ഗ്ഗവേദി, കാണി ഫിലിം സൊസൈറ്റി, പ്രേംജി സ്മാരക സാംസ്കാരിക സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മനസ്സ് സര്‍ഗ്ഗ വേദിയുടെ ഭരത് മുരളി സ്മാരക പുരസ്കാര സമര്‍പ്പണം നടക്കും. ഡിസംബര്‍ 25 വെള്ളിയാഴ്‌ച്ച വൈകീട്ട് 05:30ന് തൃശ്ശൂര്‍ വൈലോപ്പിള്ളി ഹാളില്‍ (സാഹിത്യ അക്കാദമിയില്‍‍) ആണ് പുരസ്കാര സമര്‍പ്പണ സമ്മേളനം.
 
ബാബു എം പാലിശ്ശേരി എം. എല്‍. എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. എം. കെ. അബ്ദുള്ള സോണ മുഖ്യ അതിഥി ആയിരിക്കും.
 
മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരം – കൃഷ്ണകുമാര്‍ (ചിത്ര ശലഭങ്ങളുടെ വീട്), ആദ്യ കഥാ സമാഹാരം – പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്‍ (ബുള്‍ ഫൈറ്റര്‍) എന്നിവരാണ് പുരസ്കാര ജേതാക്കള്‍.
 
സമ്മേളന ഹാളില്‍ 3 മണിക്ക് അവാര്‍ഡിന് അര്‍ഹമായ ചലചിത്രം ചിത്ര ശലഭങ്ങളുടെ വീട് പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് 5 മണിക്ക് സൌത്ത് ഇന്ത്യന്‍ സിനിമ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.
 
പുരസ്കാര ദാനത്തെ തുടര്‍ന്ന് 7 മണിക്ക് ഒരു ചലചിത്ര സംവാദവും ഉണ്ടായിരിക്കുന്നതാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സപ്‌നയുടെ ആദ്യത്തെ കവിതാ സമാഹാരം – “സ്വപ്‌നങ്ങള്‍”

December 18th, 2009

sapna-anu-b-georgeഒമാനിലെ സാഹിത്യ സാംസ്കാരിക സദസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രവാസ എഴുത്തുകാരിയും സ്വതന്ത്ര പത്ര പ്രവര്‍ത്തകയും കവയിത്രിയുമായ സപ്‌ന അനു ബി. ജോര്‍ജ്ജിന്റെ ആദ്യത്തെ മലയാളം കവിത സമാഹാരം “സ്വപ്‌നങ്ങള്‍” എന്ന പുസ്തകം സി. എല്‍. എസ്സ്. ബുക്സ്, തളിപ്പറമ്പ് പ്രസിദ്ധീകരിച്ചു. ലീലാ എം. ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ പ്രസാധകര്‍ എന്നും പുതിയ എഴുത്തുകാരെ പ്രോല്‍സാഹിപ്പിച്ചു വരുന്നു.
 

swapnangal

 
കോട്ടയത്ത് ജനിച്ചു വളര്‍ന്ന സപ്‌ന അനു ബി. ജോര്‍ജ്ജ്, ബേക്കല്‍ മെമ്മോറിയല്‍ സ്ക്കൂളിലും സി. എം. എസ്. കോളെജിലും പഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിതത്തില്‍ ബിരുദാനന്ദര ബിരുദം. ആനുകാലി കങ്ങളില്‍ ലേഖനങ്ങള്‍ എഴുതി ക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷിലും, മലയാളത്തിലും ഉള്ള സ്വതന്ത്ര പത്ര പ്രവര്‍ത്തനത്തിനു പുറമെ കവിത, ഫോട്ടൊഗ്രാഫി, കുക്കിംഗ് തുടങ്ങിയ വിഷയങ്ങള്‍ ബ്ലോഗിങ്ങിലൂടെ വിനിമയം ചെയ്യുന്നു. തന്റെ സാഹ്യത്യാ ഭിരുചികള്‍ക്ക് പിതൃ സഹോദരി ലീലാമ്മ ജെ. ഏന്നിരിയ ലിനോടാണ് കടപ്പെട്ടിരിക്കുന്നത്. അമ്പതുകളില്‍ അവരുടെ മൂന്നു നോവലുകള്‍ പ്രസിദ്ധീകരണം ചെയ്തിട്ടുണ്ട്. പിതാവായ തോമസ് ജേക്കബിന്റെ എഴുത്തും വായനയോടുമുള്ള അഗാധമായ താല്പര്യവും സ്വപ്നയുടെ എഴുത്ത് ജിവിതത്തെയും, വായനാ ശീലത്തെയും സ്വധീനിച്ചിട്ടുണ്ട്. ബിജു ടിറ്റി ജോര്‍ജ്ജിനോടും മക്കളായ, ശിക്ഷ, ദീക്ഷിത്ത്, ദക്ഷിണ്‍ എന്നിവര്‍ക്കൊപ്പം ഒമാനിലെ, മസ്കറ്റില്‍ ആണ് താമസം.
 
ജെ. എസ്.‍
 
 
  
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

Page 3 of 1412345...10...Last »

« Previous Page« Previous « ജ്യോനവന്റെ ഓര്‍മ്മയ്ക്കായ് ‘eപത്രം’ കവിതാ പുരസ്കാരം
Next »Next Page » മനസ്സ് സര്‍ഗ്ഗ വേദി ഭരത് മുരളി സ്മാരക പുരസ്ക്കാര സമര്‍പ്പണം »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine