ചിറകുകളുള്ള ബസ് പറക്കുന്നു

August 21st, 2009

vishnuprasadബൂലോഗത്തില്‍ നിന്നും മറ്റൊരു പുസ്തകം കൂടി അച്ചടി മഷി പുരളുന്നു. പ്രശസ്ത കവി വിഷ്ണു പ്രസാദിന്റെ കവിതകളുടെ ബ്ലോഗായ പ്രതിഭാഷയില്‍ വന്ന നാല്‍പ്പത്തി ഏഴോളം കവിതകള്‍ ഡി. സി. ബുക്സ് ആണ് “ചിറകുകളുള്ള ബസ്” എന്ന പേരില്‍ പുസ്തകമായി ഇറക്കുന്നത്. നാളെ (2009 ആഗസ്റ്റ് 22 ശനി) വൈകിട്ട് 5.30 നാണ് പ്രകാശനം. പത്തോളം കവിതാ സമാഹാരങ്ങള്‍ ഇതോടൊപ്പം പ്രകാശനം ചെയ്യുന്നുണ്ട്. മോഹന കൃഷ്ണന്‍ കാലടിയുടെ “ഭൂതക്കട്ട”, എസ്. ജോസഫിന്റെ “ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു”, സെബാസ്റ്റ്യന്റെ “ഇരുട്ടു പിഴിഞ്ഞ്”, എന്‍. പ്രഭാകരന്റെ “ഞാന്‍ തെരുവിലേക്ക് നോക്കി”, പി രവി കുമാറിന്റെ “നചികേതസ്സ്”, എം. എസ്. സുനില്‍ കുമാറിന്റെ “പേടിപ്പനി”, കുരീപ്പുഴയുടെ “കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍” എന്നീ മലയാള കവിതാ സമാഹാരങ്ങളാണ് നാളെ പ്രകാശനം ചെയ്യപ്പെടുന്നത്. ഡി. വിനയ ചന്ദ്രന്‍, മധുസൂദനന്‍ നായര്‍, അമൃത ചൌധരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. വൈകിട്ട് 6.00 മണിക്ക് കാവ്യോത്സവവും ഉണ്ടാവും.
 


DC Books publishes a collection of poems from Vishnuprasad’s blog


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആല്‍ത്തറയില്‍ ഓണാഘോഷം

August 18th, 2009

aaltharaലോകത്തിന്റെ ഏതെല്ലാമോ കോണില്‍ നിന്നും സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും പിന്‍വിളി ഉയരുന്ന ആല്‍ത്തറ. സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെ ഇവിടെ ഒത്തു ചേരുന്നു. എല്ലാവരേയും കൂട്ടിയിണക്കുന്നത് ഒന്നു മാത്രം – മലയാളം
 
ബൂലോഗത്തിലെ ഈ ആല്‍ത്തറ കൂട്ടത്തില്‍ 51 അംഗങ്ങള്‍ ഉണ്ട്. മെയ് 31, 2008നാണ് ആല്‍ത്തറ തുടങ്ങിയത്. ആല്‍ത്തറയില്‍ ഓണം 2009 എല്ലാവരുടെയും സഹകരണത്തോടെ ആഘോഷിക്കുന്നു. ഓണ സദ്യയിലെ വിഭവങ്ങളെ പോലെ ഹൃദ്യമായ വിഭവങ്ങളോടെ പോസ്റ്റുകളുമായി അംഗങ്ങള്‍ എത്തി കൊണ്ടിരിക്കുന്നു.
 
ഓരോ പോസ്റ്റും ഒന്ന്‍ മറ്റൊന്നിനേക്കാള്‍ ‍മികച്ചതായിരിക്കുന്നു എന്ന് പറയാതെ വയ്യ. അക്ഷര കൂട്ടത്തില്‍ ആലത്തറയില്‍ ഒന്നിച്ചൊരോണം. “ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍” എന്ന ആശയം എല്ലാവരും സ്വാഗതം ചെയ്തു എന്നു സസന്തോഷം പറയുന്നു.
 
ഇന്നത്തെ മാവേലി എന്ന ചോദ്യങ്ങളുടെ മല്‍സരം തുടങ്ങി പലര്‍ക്കും അറിയാത്ത ഓണത്തോട നുബന്ധിച്ചുള്ള ചോദ്യങ്ങള്‍ ആണ്. കിലുക്കാം പെട്ടി അവതരിപ്പിച്ച അടി ക്കുറിപ്പ് മല്‍സരം വളരെ രസകരമായി നടന്നു.
 
മാണിക്യം
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

പുതു തലമുറയെ കുറ്റം പറയുന്നതില്‍ കാര്യമില്ല: എസ്‌. ശാരദക്കുട്ടി

August 16th, 2009

missed-callചെന്നൈ: ആഘോഷങ്ങളുടെ കാലം കഴിഞ്ഞെന്നും അതിനാല്‍ പുതിയ എഴുത്തുകാര്‍ എഴുതുന്നതില്‍ വലിയ കഴമ്പില്ലെന്നും പറഞ്ഞ്‌ അവരെ എപ്പോഴും കുറ്റപ്പെടു ത്തുന്നതില്‍ വലിയ അര്‍ത്ഥ മില്ലെന്ന് പ്രശസ്ത മലയാള നിരൂപക എസ്‌. ശാരദക്കുട്ടി പറഞ്ഞു. ആഘോഷങ്ങള്‍ കഴിഞ്ഞു പോയതിന്‌ പുതു തലമുറയെ കുറ്റം പറയാനൊക്കില്ല. പുതിയ കാലത്തിന്റെ സന്ദിഗ്ധതകളെ പുതു ഭാഷയില്‍ ആവിഷ്കരിക്കാനുള്ള സത്യസന്ധമായ ശ്രമങ്ങള്‍ ചിലയിടങ്ങളില്‍ നിന്നെങ്കിലും ഉണ്ടാകുന്നുണ്ട്‌. ഇതിനെ കാണേണ്ടതിനു പകരം പുതു തലമുറ എഴുതുന്നതില്‍ കഴമ്പില്ലെന്നു പറയുകയല്ല വേണ്ടത്‌, ശാരദക്കുട്ടി പറഞ്ഞു. പുതു തലമുറയിലെ ശ്രദ്ധേയനായ കഥാകൃത്ത്‌ വി. എച്ച്‌. നിഷാദിന്റെ “മിസ്സ്ഡ്‌ കോള്‍” എന്ന ചെറു കഥകളുടെ സമാഹാരം ഏറ്റു വാങ്ങി ക്കൊണ്ട്‌ സംസാരിക്കു കയായിരുന്നു അവര്‍.
 
പ്രശസ്ത തമിഴ്‌ എഴുത്തുകാരി സല്‍മ പുസ്തകം ശാരദക്കുട്ടിക്ക്‌ നല്‍കി പ്രകാശനം ചെയ്തു.
 


saradakutty

വി. എച്ച്‌. നിഷാദിന്റെ “മിസ്സ്ഡ്‌ കോള്‍” എന്ന കഥാ സമാഹാരം തമിഴ്‌ എഴുത്തുകാരി സല്‍മ എസ്‌. ശാരദക്കുട്ടിക്ക്‌ നല്‍കി പ്രകാശനം ചെയ്യുന്നു. വി. എച്ച്‌. നിഷാദ്‌, എസ്‌. സുന്ദര്‍ ദാസ്‌, രാജേന്ദ്ര ബാബു, ജി. രാജശേഖരന്‍ എന്നിവര്‍ സമീപം.

 
മലയാളത്തില്‍ നിന്ന് കൂടുതല്‍ വിവര്‍ത്തന കൃതികള്‍ തമിഴിലേക്ക്‌ എത്തേണ്ട തുണ്ടെന്നും ഇത്‌ സാംസ്കാരിക വിനിമയത്തെ ത്വരിത പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. മിസ്സ്ഡ്‌ കോള്‍ എന്ന സമാഹാരത്തിലെ കഥകളുടെ ക്രാഫ്റ്റ്‌ തനിക്ക്‌ ആകര്‍ഷകമായി തോന്നിയെന്നും അവര്‍ അഭിപ്രായപ്പെട്ടു.
 
കഥയെന്നോ കവിതയെന്നോ കൃത്യമായി നിര്‍വ്വചിക്കാന്‍ സാധിക്കാത്ത സവിശേഷമായ ഒരു ഘടനയാണ്‌ മിസ്ഡ്‌ കോളിലെ രചനയ്ക്കു ള്ളതെന്ന് പുസ്തകം പരിചയ പ്പെടുത്തിയ എഴുത്തുകാരനും മദ്രാസ്‌ സര്‍വക ലാശാല മലയാള വിഭാഗം അധ്യാപകനുമായ പി. എം. ഗിരീഷ്‌ അഭിപ്രായപ്പെട്ടു. കാല്‍പനി കതയുടേയും ഉത്തരാധു നികതയുടേയും അബോധ പൂര്‍വ്വമായ ഒരു മിശ്രണം നടന്നിട്ടുള്ള ഈ രചനകളെ അപരൂപങ്ങള്‍ എന്നു വിശേഷി പ്പിക്കാനാണ്‌ താന്‍ താല്‍പര്യ പ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ചെന്നൈ കേരള സമാജം ഹാളില്‍ നടന്ന ചടങ്ങ്‌ എഴുത്തുകാരനും ചലച്ചിത്ര സംവിധാ യകനുമായ ജി. രാജശേഖരന്‍ ഐ. എ. എസ്‌. ഉദ്ഘാടനം ചെയ്തു. എസ്‌. സുന്ദര്‍ ദാസ്‌ അധ്യക്ഷനായിരുന്നു. ഇന്ത്യാ ടുഡേ മലയാളം എക്സിക്യൂട്ടീവ്‌ ഏഡിറ്റര്‍ പി. എസ്‌. ജോസഫ്‌, മാതൃഭൂമി ചെന്നൈ ബ്യൂറോ ചീഫ്‌ കെ. എ. ജോണി, മദ്രാസ്‌ യൂണിവേഴ്സിറ്റി മലയാള വിഭാഗം തലവന്‍ ഡോ. രാജേന്ദ്ര ബാബു, ന്യൂസ്‌ ടുഡേ അസോസിയേറ്റ് എഡിറ്റര്‍ കെ. ബാലകുമാര്‍, ഡോ. കെ. ജി. അജയ കുമാര്‍, അബ്ദുല്‍ സലാം, ശ്യാം സുധാകര്‍ എന്നിവര്‍ സംസാരിച്ചു. വി. എച്ച്‌. നിഷാദ്‌ മറുപടി പ്രസംഗം നടത്തി. പ്രകാശന ചടങ്ങിന്റെ ഭാഗമായി നന്ദ ഡി. രാജിന്റെ ഗസല്‍ സന്ധ്യയു മുണ്ടായിരുന്നു.
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകം

August 4th, 2009

book-republicനല്ല പുസ്തകങ്ങളുടെ പ്രസാധനവും വിതരണവും പരമ്പരാഗത രീതിയില്‍ നിന്നു മാറ്റി അവതരിപ്പിച്ചു കൊണ്ട് ആറു മാസങ്ങള്‍ക്കു മുന്‍പ് നിലവില്‍ വന്ന സമാന്തര പുസ്തക പ്രസാധന സംരംഭമാണ് ബുക്ക് റിപ്പബ്ലിക്. വായാനാ നുഭവങ്ങളെ കാലോചിതമായി എങ്ങനെ മാറ്റി മറിക്കാം എന്ന ലക്ഷ്യവുമായി മുന്നോട്ട് വന്നിരിക്കുന്ന ഒരു കൂട്ടം ബ്ലോഗേഴ്സ് ചേര്‍ന്ന് രൂപം നല്‍കിയ ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകം, ദേവദാസ് എഴുതിയ ‘ഡില്‍ഡോ – ആറു മരണങ്ങളുടെ പള്‍പ്‌ ഫിക്ഷന്‍ പാഠ പുസ്തകം’ എന്ന നോവല്‍ ഓഗസ്റ്റ് എട്ടാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് പ്രകാശനം ചെയ്യും.
 
പ്രസാധന – വിതരണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ വികേന്ദ്രീ കൃതമാക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ബുക്ക് റിപ്പബ്ലിക് മൂലധനം സമാഹരിച്ചത് അംഗങ്ങളില്‍ നിന്നും ചെറു തുകകള്‍ ആയാണ്. വിതരണവും പ്രധാനമായും അംഗങ്ങള്‍ വഴിയാണ് നടത്തുന്നത്. ബുക്ക് റിപ്പബ്ലിക്ക് പ്രസാധനം ചെയ്ത ആദ്യ പുസ്തകം ടി. പി വിനോദിന്റെ ‘നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍’ ആയിരുന്നു.
 
ഓഗസ്റ്റ് എട്ടിന് രാവിലെ നടക്കുന്ന പ്രകാശന ചടങ്ങില്‍ വി. കെ. ശ്രീരാമന്‍, വൈശാഖന്‍, സാറാ ജോസഫ്, ഐ. ഷണ്മുഖ ദാസ്, പി. പി. രാമചന്ദ്രന്‍, ഗോപീ കൃഷ്ണന്‍, അന്‍‌വര്‍ അലി, അന്‍‌വര്‍ അബ്ദുള്ള, സെബാസ്റ്റ്യന്‍, സന്തോഷ് ഏച്ചിക്കാനം, ഇ. സന്തോഷ് കുമാര്‍, മനോജ് കുറൂര്‍, കവിതാ ബാലകൃഷ്ണന്‍, സുസ്മേഷ് ചന്ത്രോത്ത്, സുബൈദ , ജി. ഉഷാ കുമാരി, ബിജു രാജ്, പി. വി. ഷാജി കുമാര്‍, അനു വാര്യര്‍, സുരേഷ് പി. തോമസ്, രോഷ്നി സ്വപ്ന, തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം ആറു മണിക്ക് എലൈറ്റ് ടൂറിസ്റ്റ് ഹോം ഹാളില്‍ ഗസല്‍ സന്ധ്യയും ഉണ്ടായിരി ക്കുന്നതാണ്. സംഗീതത്തെ സ്നേഹിക്കുന്ന ബ്ലോഗ് കൂട്ടായ്മയുടെ ഫലമായി ഉണ്ടായ ‘ഈണം’ എന്ന മ്യൂസിക് ആല്‍ബത്തിന്റെയും, ബുക്ക് റിപ്പബ്ലിക് പ്രസാധനം ചെയ്ത പുസ്തകങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും അന്നേ ദിവസം നടക്കും.
 



- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

‘വയനാട്ടിലെ മഴ’ പ്രകാശനം ചെയ്തു

July 4th, 2009

vayanaattile-mazhaസംഘമിത്ര ഫൈനാര്‍ട്സ് സൊസൈറ്റിയുടേയും കാണി ഫിലിം സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ ചങ്ങരം കുളത്തു നടന്ന സാംസ്കാരി കോത്സവത്തിന്റെ ഭാഗമായി വി. മോഹന കൃഷ്ണന്റെ ‘വയനാട്ടിലെ മഴ’ എന്ന കവിതാ സമാഹാരം മഹാ കവി അക്കിത്തം പ്രകാശനം ചെയ്തു. കവയത്രി അഭിരാമി പുസ്തകം ഏറ്റു വാങ്ങി. ആലങ്കോട് ലീലാ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
 

v-mohanakrishnan

 
തുടര്‍ന്ന് നടന്ന ‘നമ്മുടെ കാലം, നമ്മുടെ കവിത’ എന്ന പരിപാടിയില്‍ പി. പി. രാമ ചന്ദ്രന്‍, പി. എം. പള്ളിപ്പാട്, റഫീക് അഹമ്മദ്, സെബാസ്റ്റ്യന്‍, നന്ദന്‍, രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, രാധാമണി അയങ്കലത്ത്, വിഷ്ണു പ്രസാദ്, ഹരി ആനന്ദ കുമാര്‍, സുധാകരന്‍ പാവറട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. പി. രാജ ഗോപാല മേനോന്‍ സ്വാഗതവും ജമാല്‍ പനമ്പാട് നന്ദിയും പറഞ്ഞു.
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

Page 7 of 14« First...56789...Last »

« Previous Page« Previous « അക്കാദമി അവാര്‍ഡും ബ്ലോഗ്ഗുകളും
Next »Next Page » ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine