പ്രഥമ പാറപ്പുറത്ത് ചെറുകഥാ പുരസ്കാരം ഫിലിപ്പ് തോമസിന്

January 6th, 2010

philip-thomasദുബായ് : നോവലുകളിലൂടെ നിരവധി അനശ്വര കഥാപാത്രങ്ങളെ മലയാളിക്ക് പരിചയ പ്പെടുത്തിയ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ പാറപ്പുറത്ത് കഥാവശേഷന്‍ ആയിട്ട് ഡിസംബര്‍ 30ന് 28 വര്‍ഷം തികഞ്ഞു. ഇതോടനുബന്ധിച്ച് പാറപ്പുറത്ത് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 8ന് (വെള്ളി) വൈകീട്ട് ആറു മണിക്ക് ദുബായ് കരാമ സെന്ററില്‍ പാറപ്പുറത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. പ്രസ്തുത യോഗത്തില്‍ എഴുത്തുകാര്‍, പത്ര പ്രവര്‍ത്തകര്‍, നാട്ടുകാര്‍, ബന്ധുക്കള്‍ എന്നിവര്‍ പാറപ്പുറത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെയ്ക്കും.
 
കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല സമ്മേളനം ഉല്‍ഘാടനം ചെയ്യും.
 
പാറപ്പുറത്ത് ഫൌണ്ടേഷന്‍ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച പ്രഥമ പാറപ്പുറത്ത് സ്മാരക ചെറുകഥാ മത്സരത്തിലെ വിജയിയായ ഫിലിപ്പ് തോമസിന് പ്രസ്തുത ചടങ്ങില്‍ വെച്ച് പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ പുരസ്കാരം സമ്മാനിക്കും. 1001 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
 
നൂറിലേറെ ചെറുകഥകളില്‍ നിന്നുമാണ് ഫിലിപ്പ് തോമസിന്റെ ‘ശത ഗോപന്റെ തമാശകള്‍’ തെരഞ്ഞെടുത്തത്. പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനായ സമിതിയാണ് കഥകള്‍ മൂല്യ നിര്‍ണ്ണയം ചെയ്തത്. നൂറനാട് സ്വദേശിയായ ഫിലിപ്പ് കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബായിലാണ്.
 
എഴുത്തുകാരനും അധ്യാപകനുമായിരുന്ന പരേതനായ തോമസ് നൂറനാടിന്റെയും, സാറാമ്മയുടെയും മകനായ ഫിലിപ്പ് സാഹിതി മിനി മാസികയുടെ മുഖ്യ പത്രാധിപര്‍, വിഷ്വല്‍ മീഡിയ റിസര്‍ച്ച് സെന്റര്‍ ആന്‍ഡ് ഫിലിം സൊസൈറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ‘നഗരത്തില്‍ എല്ലാവര്‍ക്കും സുഖമാണ്’ എന്ന ചെറുകഥാ സമാഹാരത്തിന്റെ കര്‍ത്താവുമാണ്. ഭാര്യ: ബിജി, മകള്‍: ദിയസാറ.
 
റോജിന്‍ പൈനുമ്മൂട്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘സൈകത ഭൂവിലെ സൌമ്യ സപര്യ’ പ്രകാശനം ചെയ്തു

December 29th, 2009

jabbarika-bookദുബായ് : പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം യു. എ. ഇ. യിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവും സലഫി ടൈംസ് പത്രാധിപരുമായ കെ. എ. ജബ്ബാരിയെ കുറിച്ച് അദ്ദേഹത്തിന്റെ സഹ പ്രവര്‍ത്തകരും, സുഹൃത്തുക്കളും ചേര്‍ന്ന് രചിച്ച ‘സൈകത ഭൂവിലെ സൌമ്യ സപര്യ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.
 
ദുബായ് ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ വെച്ചു നടന്ന സ്നേഹ സംഗമത്തില്‍ കെ. വി ഷംസുദ്ദീന് ആദ്യ കോപ്പി നല്‍കി കൊണ്ട് പ്രമുഖ വ്യവസായിയായ ബഷീര്‍ പടിയത്ത് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
ഡോ. കെ. പി. ഹുസൈന്‍ (ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്) ചടങ്ങ് ഉല്‍ഘാടനം ചെയ്തു. സബാ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഇസ്മായില്‍ മേലടി സ്വാഗതം പറഞ്ഞു. ജ്യോതി കുമാര്‍ പുസ്തകം പരിചയപ്പെടുത്തി.
 
കെ.കെ. മൊയ്തീന്‍ കോയ (യു. എ. ഇ. എക്സ്ചേഞ്ച്), നാസര്‍ പരദേശി (ഓള്‍ ഇന്‍ഡ്യ ആന്റി ഡൌറി ഫോറം), രാമചന്ദ്രന്‍ (ദുബായ് പ്രിയദര്‍ശിനി), ലത്തീഫ് (സ്വരുമ ദുബായ്), സലീം അയ്യനേത്ത് (പാം പുസ്തകപ്പുര), മുഹമ്മദ് വെട്ടുകാട് (സര്‍ഗധാര, കെ. എം. സി. സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി), ഹബീബ് തലശ്ശേരി (കോഴിക്കോട് സഹൃദയ വേദി), അഡ്വ. ഹാഷിക്, ഷാജി ഹനീഫ് പൊന്നാനി (അക്ഷരക്കൂട്ടം, ദുബായ്) എന്നിവര്‍ ജബാരിയെ പൊന്നാട അണിയിച്ചു.
 
ബഷീര്‍ തിക്കോടി, ജിഷി സാമുവേല്‍, വി.എം.സതീഷ്, രാംമോഹന്‍ പാലിയത്ത്, ആല്‍ബര്‍ട്ട് അലക്‌സ്, ഷാബു കിളിത്തട്ടില്‍, പി. എം. അബ്ദുള്‍ റഹിമാന്‍, അസ്‌മോ പുത്തന്‍ചിറ, പ്രീതാ ജിഷി, ഇസ്മായില്‍ പുനത്തില്‍, ബാബു പീതാംബരന്‍, ഇ. കെ. നസീര്‍, നാസര്‍ ഊരകം, റശീദുദീന്‍, ഉബൈദ് ചേറ്റുവ, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, കെ. എച്ച്. എം. അഷ്‌റഫ്, ജമാല്‍ മനയത്ത്, ഉമര്‍ മണലടി, ബഷീര്‍ മാമ്പ്ര, അബ്ദുല്ലക്കുട്ടി ചേറ്റുവ, സൈനുദ്ദീന്‍ പുന്നയൂര്‍ക്കുളം, സലീം പട്ടാമ്പി, കാര്‍ട്ടൂണിസ്റ്റ് സദാനന്ദന്‍, നാസര്‍ ബേപ്പൂര്‍, അഷ്‌റഫ് മാളിയേക്കല്‍, സിദ്ദിഖ് നദ്‌വി ചേറൂര്‍, മുസ്തഫ മുട്ടുങ്ങല്‍, ഇ. കെ. ദിനേശന്‍, രാജന്‍ കൊളാവിപ്പാലം, ലത്തീഫ് തണ്ടിലം, സുബൈര്‍ വെള്ളിയോട് എന്നിവര്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ശങ്കരന്‍ കുട്ടി പുരസ്കാരം ദേവ പ്രകാശിന്

November 29th, 2009

devaprakashമികച്ച പുസ്തക പുറം ചട്ടയ്ക്കുള്ള ഈ വര്‍ഷത്തെ ശങ്കരന്‍ കുട്ടി പുരസ്കാരം ദേവ പ്രകാശിനു ലഭിച്ചു. “ഒരുമ്മ തരാം”, “ചരക്ക്” എന്നീ പുസ്തകങ്ങള്‍ ഉള്‍പ്പെടെ ദേവ പ്രകാശ് രൂപകല്‍പ്പന ചെയ്ത വിവിധ പുസ്തകങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്. 5001 രൂപയും, ആദര ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
 
ഇന്ത്യന്‍ ഭാഷാ പുസ്തകങ്ങളില്‍ ഏറ്റവും അധികം കവര്‍ ഡിസൈന്‍ നിര്‍വ്വഹിച്ച റെക്കോഡിന് ഉടമായിരുന്നു കാര്‍ട്ടൂണിസ്റ്റും ചിത്രകാരനും ആയിരുന്ന ശങ്കരന്‍ കുട്ടി. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം, ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടി ട്രസ്റ്റും, കേരള കാര്‍ട്ടൂണ്‍ അക്കാഡമിയും കൂടി ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. തിരുവനന്തപുരം പ്രസ് ക്ലബില്‍ ഡിസംബര്‍ 5ന് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം നല്‍കും എന്ന് ട്രസ്റ്റിനു വേണ്ടി ഹരിശങ്കര്‍, കേരള കാര്‍ട്ടൂണ്‍ അക്കാഡമി സെക്രട്ടറി സുധീര്‍നാഥ് എന്നിവര്‍ അറിയിച്ചു.
 
ഓസ്കാര്‍ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി, എഴുത്തുകാരന്‍ എം. മുകുന്ദന്‍, മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ്, ചിത്രകാരന്‍ അനൂപ് കാമത്ത്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്.
 

charakku-orummatharaam

ദേവപ്രകാശ് രൂപകല്‍പ്പന ചെയ്ത പുസ്തക പുറം ചട്ടകള്‍

 
ഇടുക്കി കുളമാവ് സ്വദേശിയായ കല്ലട പറമ്പില്‍ ദേവ പ്രകാശ് തിരുവനന്ത പുരം ഫൈന്‍ ആര്‍ട്ട്സ് കോലജില്‍ നിന്നും ഫൈന്‍ ആര്‍ട്ട്സില്‍ ബിരുദം നേടിയ ശേഷം പത്ത് വര്‍ഷമായി ഡിസൈന്‍ രംഗത്ത പ്രവര്‍ത്തിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ മാസികകളിലും പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹത്തിന്റെ ഡിസൈനുകളും ഇലസ്ട്രേഷനുകളും പ്രസിദ്ധീകരിക്കുന്നുണ്ട്. 2008ല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചില്‍ഡ്രന്‍ നല്‍കിയ മികച്ച ഇലസ്ട്രേറ്റര്‍ക്കുള്ള പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പുസ്തകം പ്രകാശനം ചെയ്തു

November 23rd, 2009

palm-book-releaseഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം പ്രസിദ്ധീകരിച്ച സുകുമാരന്‍ വെങ്ങാട്ടിന്റെ “മോഹന സൌധം പണിയുന്നവര്‍” എന്ന കഥാ സമാഹാരത്തിന്റെ പ്രകാശന കര്‍മ്മം മാധ്യമ പ്രവര്‍ത്തകനായ കെ. എം. അബ്ബാസ് നിര്‍വഹിച്ചു. ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപമുള്ള സബാ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെള്ളിയോടന്‍ അധ്യക്ഷത വഹിച്ചു. അല്‍ സാദ് ഇന്ത്യന്‍ സ്ക്കൂള്‍ പ്രധാന അധ്യാപിക മേരി ഡേവിസ് ചടങ്ങ് ഉല്‍ഘാടനം ചെയ്തു.
 
മസ്‌ഹര്‍, ബാല ചന്ദ്രന്‍ തെക്കന്മാര്‍, കലാ മണ്ഡലം ചിന്നു, മനാഫ് കേച്ചേരി, ജിജി ജോര്‍ജ്ജ്, രവി പുന്നക്കല്‍, സബാ ജോസഫ്, വിജു സി. പരവൂര്‍, ഗഫൂര്‍ പട്ടാമ്പി, സലീം അയ്യനത്ത്, സുറാബ്, അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. സോമന്‍ കരിവെള്ളൂര്‍ സ്വാഗതവും കാദര്‍ നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഏകാന്തമാം ഈ പ്രവാസ യാത്രയില്‍

November 6th, 2009

ekanthamam-ee-pravasa-yathrayilപ്രവാസ ജീവിതത്തിന്‍റെ നോവും ആത്മ സംഘര്‍ഷങ്ങളും ബിംബ കല്പനകളായി ഇതള്‍ വിരിയുന്ന ഷൈജു കോശി യുടെ കഥകളും കവിതകളും അടങ്ങിയ പുതിയ പുസ്തകം “ഏകാന്തമാം ഈ പ്രവാസയാത്രയില്‍” ദുബായില്‍ പ്രകാശനം ചെയ്തു. ദുബായില്‍ വെച്ചു നടന്ന ചടങ്ങില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി എഴുത്തുകാരന്‍ ലാല്‍ജിക്ക് പുസ്തകം നല്‍കി കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
 

url

 
ഈപ്പന്‍ ചുനക്കര, ടോം കുര്യാക്കോസ്, അഡ്വ. ഷാബേല്‍ ഉമ്മര്‍ എന്നിവര്‍ സംബന്ധിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

Page 2 of 512345

« Previous Page« Previous « കൈതമുള്ളിന്റെ പുസ്തകം ദുബായില്‍ പ്രകാശനം ചെയ്യുന്നു
Next »Next Page » അക്ഷര തൂലിക പുരസ്കാരത്തിന് സൃഷടികള്‍ ക്ഷണിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine