07 June 2008
റിയല്‍ എസ്റ്റേറ്റും പ്രവാസികളും
പ്രവാസികളെ സംബന്ധിച്ചേടത്തോളം നാട്ടില്‍ ഒരു ഇന്‍വെസ്റ്റ്‌മന്റ് എന്നത് എന്നും ഒരു സ്വപ്നമാണ്. ജോലിയുടെ അരക്ഷിതാവസ്ഥ അവനെ നിക്ഷേപങ്ങളെ കുറിച്ച് ഗൗരവപൂര്‍വ്വം ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ബാങ്കുകളില്‍ നിന്നും നികഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് ആകര്‍ഷകമല്ലെന്ന് തോന്നിയതിനാല്‍ പലരും ഷെയര്‍ മാര്‍ക്കറ്റിലും,മ്യൂച്വല്‍ ഫണ്ടുകളിലും, റിയല്‍ എസ്റ്റേറ്റിലും നിക്ഷേപങ്ങള്‍ നടത്തുവാന്‍ തുടങ്ങി. ഷയര്‍ മാര്‍ക്കറ്റിന്റെ ഒരു "റിസ്ക്ക്" കണക്കിലാക്കുമ്പോള്‍ അതിനെക്കുറിച്ച് വ്യക്തമയ ധാരണയില്ലാത്തവര്‍ അതില്‍ വലിയ താല്‍പര്യം എടുക്കാന്‍ നില്‍ക്കില്ല. ഇത്തരം ആളുകള്‍ മറ്റു രംഗങ്ങളെ കുറിച്ച് ആലോചിക്കുവാന്‍ തുടങ്ങി.ഇന്നത്തെ സാഹചര്യത്തില്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ് കേരളത്തില്‍ വ്യവസായരംഗത്ത് നിക്ഷേപം നടത്തുന്നതുവാന്‍ സാമാന്യ ബോധമുള്ള ആരും തുനിയില്ല.
പ്രവാസി മലയാളിയെ സംബന്ധിച്ചേടത്തോളം നിഷേപങ്ങള്‍ എന്നും ഒരു ആവേശമാണ്.അതിനായി അവര്‍ കൂടുതല്‍ ലാഭസാധ്യതയുള്ള പുതിയ രംഗങ്ങളെ എന്നും അന്വേഷിച്ചുകൊണ്ടിരിക്കും. ഈ അവസരം മുതലെടുത്തുകൊണ്ട് പല "തട്ടിപ്പ് സംരംഭങ്ങളും" പരസ്യകോലാഹലങ്ങളൂടേയും വന്‍ പ്രചരണകോലാഹലങ്ങളൂടേയും അകമ്പടിയോടെ കടന്നുവന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു തേക്ക് ആട് മാഞ്ചിയം,എണ്ണപ്പന ജനകീയ സിനിമാ നിര്‍മ്മാണം തുടങ്ങി വ്യത്യസ്ഥ സ്കീമുകള്‍. നിങ്ങള്‍ ഒരു യൂണിട് ഒരു നിശ്ചിത തുക മുടക്കി എടുക്കുമ്പോള്‍ പതിനഞ്ചും ഇരുപതും വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ലക്ഷങ്ങള്‍ തിരികെ തരും എന്നുള്ള മനം മയക്കുന്ന പരസ്യവാചകങ്ങള്‍ മാര്‍ക്കറ്റിങ്ങിനായി വാക്ചാതുര്യമുള്ള ആളുകള്‍ കൂടാതെ ചില പ്രശസ്തരുടെ "ഉറപ്പുകള്‍". ഇത്തരം സംരംഭങ്ങളില്‍ വന്‍ നിക്ഷേപം നടത്തുകയും ഒടുവില്‍ പണം നഷ്ടപ്പെടുകയും ചെയ്തവരില്‍ ഭൂരിപക്ഷവും പ്രവാസികള്‍ ആയിരുന്നു.ഇത്തരം തട്ടിപ്പുകാരുടെ പ്രധാനലക്ഷ്യം എന്നും പ്രവാസികള്‍ തന്നെയായിരുന്നു. കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പോളുള്ള പ്രോജക്ടുകളുടെ ചര്‍ച്ചകള്‍ തുടങ്ങിയതോടെ അവിടെ റിയല്‍ എസ്റ്റേറ്റ് രംഗം വന്‍ കുതിപ്പാണ് നടത്തിയത്. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ കൊച്ചുപട്ടണങ്ങളിലും റിയല്‍ എസ്റ്റേറ്റ് രംഗം കുതിക്കുവാന്‍ തുടങ്ങി. ഒന്നുരണ്ടുവര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ പലമടങ്ങായി ഭൂമിയുടെ വില.ഇത് പലര്‍ക്കും ഈ രംഗത്ത് നിഷേപങ്ങള്‍ നടത്തുവാന്‍ പ്രചോദനമായി.കേരളത്തിലെ പല പ്രധാന നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും ചിലര്‍ വന്തോതില്‍ ഭൂമിവാങ്ങിക്കൂട്ടുകയും തുടര്‍ന്ന് പ്ലോട്ടുകളായിതിരിച് അതിനു അവര്‍ പലമടങ്ങ് വില നിശ്ചയിക്കുകയും ചെയ്യുന്നു. ഭൂമിവില ഇനിയും വന്‍ തോതില്‍ ഉയരും എന്നതിനാല്‍ പലരും അവര്‍ പറയുന്ന മോഹവിലക്ക് ഭൂമി കൈക്കലാക്കുന്നു. ഇന്നിപ്പോള്‍ കേരളത്തിനു പുറത്തും ഇത്തരം പ്ലോട്ടുകള്‍ക്ക് വന്‍ ഡിമാന്റായി മാറിയിരിക്കുന്നു. ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ അവരുടെ ഭൂമിസംബന്ധമായ ഡോക്യുമെന്റുകളും നിബന്ധനകളും കൃത്യമായി പരിശോധിച്ച് മനസ്സിലാക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വ്യവഹാരങ്ങളില്‍ പെട്ട് ഭൂമിയാണോ, ഇതിനുമേല്‍ എന്തെങ്കിലു തരത്തിലുള്ള ലോണുകള്‍ ഉണ്ടോ അല്ലെങ്കില്‍ കൂട്ടുകുടുമ്പ സ്വത്താണെങ്കില്‍ എല്ലാ അവകാശികളുടേയും അനുമതിപത്രം വാങ്ങിയിട്ടുണ്ടോ തുടങ്ങിയ ഒത്തിരി കാര്യങ്ങള്‍ ശ്രദ്ധിക്കുവാനുണ്ട്. വിദഗദനായ ഒരു ഡോക്യുമന്റ് റൈറ്ററെക്കൊണ്ടോ അല്ലെങ്കില്‍ ഒരു അഭിഭാഷകനെക്കൊണ്ടോ പരിശോധിച്ച് തട്ടിപ്പുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇല്ലാത്തപക്ഷം നിങ്ങളുടെ നിക്ഷേപങ്ങള്‍ "തേക്ക് മാഞ്ചിയം" സ്കീം പോലെ ഒരു നാള്‍ തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോളേക്കും വൈകിയിരിക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി ബാങ്കില്‍ പണയം വെച്ച ഭൂമി വാങ്ങുമ്പോഴാണ്. വാങ്ങുന്ന വ്യക്തി ലോണ്‍ അടച്ചുതീര്‍ത്ത് ബധ്യത തീര്‍ത്ത് ആധാരം എടുത്ത് ഉടമസ്ഥനു നല്‍കുകയും തുടര്‍ന്ന് ഉടമസ്ഥന്‍ സ്ഥലം വാങ്ങാന്‍ പണം നല്‍കിയ വ്യക്തിയുടെ പെരില്‍ റെജിസ്റ്റര്‍ ചെയ്തു നല്‍കുവാന്‍ തയ്യാറാകാതിരിക്കുകയും പണം തിരികെ നല്‍കാതിരിക്കുകയും ചെയ്ത് വഞ്ചിതരായ പ്രവാസികള്‍ നിരവധിയാണ്. കേരളത്തിനു പുറത്ത് ചെറിയ പ്ലോട്ടുകളും വന്‍ തൊട്ടങ്ങളും വാങ്ങുന്ന ഒത്തിരി മലയാളികള്‍ ഉണ്ട്.അന്യ സംസ്ഥാനങ്ങളില്‍ നിഷേപം നടത്തുമ്പോള്‍ അവിടെ അത് സുരക്ഷിതമാണോ എന്നകാര്യം കൂടെ പരിഗണിക്കെണ്ടതുണ്ട്. ഭൂമി വെട്ടിപ്പിടിക്കല്‍ എന്ന് നാട്ടിന്‍ പുറങ്ങളില്‍ പണ്ടു പറയാറുള്ള സംഗതി ഇവിടങ്ങളില്‍ ധാരാളമായി നടക്കുന്നുണ്ട്. തുടര്‍ന്ന് കേസും മറ്റും ആകുമ്പോള്‍ അത് കൈകാര്യം ചെയ്യുവാന്‍ പലപ്പോഴും പ്രവാസികള്‍ക്ക് ബുദ്ധിമുട്ടാകും സമയനഷ്ടവും ധനനഷ്ടവും കൂടാതെ മനസ്സമാധാനവും ഇല്ലാതാകും. ഭൂമികഴിഞ്ഞാല്‍ അടുത്ത നിക്ഷേപസാധ്യത കെട്ടിടങ്ങളില്‍ ആണ്. കേരളത്തിനകത്തും പുറത്തുമായി വരുന്ന നിരവധി വില്ല/ഫ്ളാറ്റു പ്രൊജക്ടുകളുടെ പരസ്യം ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.ഭൂമിയെപോലെ തന്നെ ഫ്ളാറ്റുകള്‍ക്കും ഡിമാണ്റ്റ് വാന്‍ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയം ആണിത്.പ്രൊജക്ട് അനൌണ്‍സ് ചെയ്യുമ്പോള്‍ ബുക്ക് ചെയ്ത് പിന്നീട് ഡിമാണ്റ്റ് വര്‍ദ്ധിക്കുമ്പോള്‍ വില്‍ക്കുകയോ ആകാം വാങ്ങിയ ശേഷം വാടകക്ക് നല്‍കുകയോ(നിര്‍മ്മാതാക്കളെ തന്നെ ഏല്‍പ്പിച്ചാല്‍ അവര്‍ കെട്ടിടം വാടക്ക് നല്‍കി മാസാമാസം ഉടമസ്ഥന് വാടക നല്‍കുന്നഉണ്ട്) കേരളത്തില്‍ പേരെടുത്ത പല ബില്‍ഡേഴ്സും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍ നല്‍കുവാന്‍ അനുദിനം മത്സരിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനാകുക.ഇന്ന് റെഡി ടു ലിവ് ഫ്ളാറ്റുകളും വില്ലകളും കേരളത്തില്‍ ധാരാളം വന്നുകൊണ്ടിരിക്കുന്നു. ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപിക്കുവാന്‍ ഒരുങ്ങുമ്പോള്‍ അവര്‍ ചെയ്ത മുന്‍ പ്രൊജക്ടുകളെകുറിച്ചും അതിണ്റ്റെ ഇപ്പോഴത്തെ നിലവാരത്തെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മികച്ച ഡിസൈനുകളും നിര്‍മ്മാണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുവാനും ശ്രദ്ധിക്കുന്ന നിര്‍മ്മാതാക്കളില്‍ നിന്നും മാത്രം കെട്ടിടങ്ങള്‍ വാങ്ങുവാന്‍ ശ്രദ്ധിക്കുക.അമിതലാഭം ലഭിക്കുവാനായും വിലകുറച്ചു നല്‍കുവാനായും നിര്‍മ്മാണത്തിലും മറ്റു സര്‍വ്വീസിലും നിലവാരം ശ്രദ്ധിക്കാത്തവരെ ഒഴിവാക്കുക. ഫ്ളാറ്റുകളുടെ ഒരു ന്യൂനത എന്നുപറയാവുന്നത് അതിണ്റ്റെ ഡിസൈന്‍ ചിലപ്പോള്‍ നിങ്ങളുടെ ആവശ്യത്തിന് അനുസൃതമായി ക്കൊള്ളണം എന്നില്ല.പൊതുവായ താലര്യങ്ങളെ മുന്‍ നിര്‍ത്തിക്കൊണ്ടായിരിക്കും ഫ്ളാറ്റുകള്‍ ഡിസൈന്‍ ചെയ്യുക. എന്നാല്‍ ഫ്ളാറ്റുകളുടെ പുറം ഭാഗത്തെയും പൊതു സ്റ്റ്ര്‌കചറിനേയും ബാധിക്കാത്ത വിധത്തിലുള്ള മാറ്റങ്ങള്‍ പല നിര്‍മ്മതക്കാളും അനുവധിക്കാറുണ്ട്.ഇത്തരം കാര്യങ്ങള്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ഡിസൈനര്‍/ആര്‍ക്കിടെക്റ്റുമായി ആലോചിച്ച് വേണ്ട നിര്‍ദ്ധേശങ്ങള്‍ കെട്ടിട നിര്‍മ്മാതാവിനു നല്‍കി കരാറില്‍ ഏര്‍പ്പെടുന്നത് നന്നായിരിക്കും. പ്രൊജക്ടുകളുടെ പരസ്യത്തിനായി തയ്യാറാക്കുന്ന ബ്രോഷറുകള്‍ മൂവികള്‍ എന്നിവയില്‍ കാണുന്ന രീതിയില്‍ ആയിരിക്കണം എന്നില്ല കെട്ടിടത്തിണ്റ്റെ യദാര്‍ഥ പശ്ചാത്തലവും മറ്റും.പലപ്പോഴും പ്രൊജക്ടിണ്റ്റെ സമീപത്തുള്ള ആരാധനാലയങ്ങള്‍, സ്കൂളുകള്‍, ബസ്റ്റാണ്റ്റുകള്‍, ആശുപത്രികള്‍, മാളുകള്‍, പ്രധാനജംഗ്ഷനുകള്‍ എന്നിവ ഹൈലൈറ്റ് ചെയ്യാറുണ്ട്.പക്ഷെ ഇവയിലേക്കുള്ള ദൂരം എത്രയാണെന്നും അവിടേക്കുള്ള വഴി സഞ്ചാരയോഗ്യമാണോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തുക, കാരണം ഇത്തരം ഘടകങ്ങളെ കൂടേ അടിസ്ഥാനമാക്കിയാണ് പ്രസ്തുത പ്രൊജക്ടിണ്റ്റെ വിലനിശ്ചയിക്കുന്നത്.ഉദാഹരണത്തിനു കേരളത്തിലെ ഒരു പ്രമുഖ ക്ഷേത്രത്തിനു സമീപം അലെങ്കില്‍ എയര്‍പ്പോര്‍ട്ടിനോ ഐടിപാര്‍ക്കിനോ സമീപം എന്നൊക്കെ പരസ്യത്തില്‍ കണ്ടാലും പ്രൊജക്ട് വരുന്ന സ്ഥലം ചതുപ്പാണോ വഴി മോശമാണോ എന്നൊക്കെ അവിടെ പോയി നോക്കിയാലെ അറിയാന്‍ പറ്റൂ. ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് കെട്ടിടത്തിണ്റ്റെ പ്ളാനിണ്റ്റെ സ്കെയില്‍.ബ്രോഷറിലെ പ്ളാനില്‍ സൌകര്യങ്ങള്‍ കൂടുതല്‍ തോന്നുമെങ്കിലും യദാര്‍ഥ മുറികള്‍ അത്രക്ക് വലിപ്പം ഉണ്ടായിക്കൊള്ളണം എന്നില്ല.അതുകൊണ്ട് പ്ളാനിലെ അളവുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.ഫ്ളാറ്റാണെങ്കില്‍ നിങ്ങള്‍ വാങ്ങിക്കുവാന്‍ പോകുന്ന യൂണിറ്റ് ഏതു നിലയില്‍ ആണെന്നും അത് ഏതുദിശയിലേക്കാണെന്നും അവിടെ നിന്നുംനോക്കിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന വ്യൂ എന്താണെന്നും അറിയുവാന്‍ ശ്രമിക്കുക. പ്രൊജക്ടിണ്റ്റെ ഡിസൈന്‍ സംബന്ധിയായ അഭിപ്രയങ്ങള്‍ ഒരു നല്ല ആര്‍ക്കിടെക്റ്റു/ഡെസൈനെരുമായും നിയമപരമായ വിഷയങ്ങള്‍ ഡോക്യുമെണ്റ്റിണ്റ്റെ വിശദാംശങ്ങള്‍ എന്നിവ ഒരു നല്ല അഭിഭാഷകനുമായി ചര്‍ച്ചചെയ്യുന്നത് നന്നായിരിക്കും. പല ബില്‍ഡേഴ്സും തങ്ങളുടെ ഫ്ളാറ്റുകളില്‍ സ്വിമ്മിങ്ങ് പൂള്‍, പ്ളേ ഏരിയ,ജിം, തുടങ്ങി ഒത്തിരി സൌകര്യങ്ങള്‍ തമസക്കാര്‍ക്കയി ഒരുക്കാറുണ്ട്.ഇതിണ്റ്റെയടക്കം ഫ്ളാറ്റിണ്റ്റെ മെയ്ണ്റ്റനസ് ചിലവുകള്‍ ഏകദേശം എത്രയാണ് ഈടാക്കുക അതു മാസത്തിലാണോ വര്‍ഷത്തിലാണോ എന്നുകൂടെ മുങ്കൂട്ടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കെട്ടിട നിര്‍മ്മാതാക്കളുമായും, ലോണുകള്‍ക്കായി ബാങ്കുകളുമായും ഉണ്ടക്കുന്ന ഉടമ്പടികള്‍ വേണ്ടത്ര സമയമെടുത്ത് സാവകാശം വായിച്ചുമനസ്സിലാക്കുക.എന്തെങ്കിലും സംശയങ്ങളോ മറ്റോ ഉണ്ടെങ്കില്‍ കരാറില്‍ ഏര്‍പ്പെടുന്നതിനു മുമ്പുതന്നെ അത് ദൂരീകരിക്കുക. ഉദാഹരണമായി കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തിണ്റ്റെ ആധാരം പണയത്തിലാണൊ, കെട്ടിടത്തിനു തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളില്‍ നിന്നും മറ്റു അതോരിറ്റികളില്‍ നിന്നും നിര്‍മ്മാണാനുമതി ലഭിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ എത്ര ഏരിയ എത്രനിലകള്‍ എന്നെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. നിര്‍മ്മാതാക്കള്‍ കെട്ടിടത്തിണ്റ്റെ വിശദാംശങ്ങള്‍ തരാതിരിക്കുകയോ അല്ലെങ്കില്‍ അവര്‍ നല്‍കുന്ന രേഖകളില്‍ എന്തെങ്കിലും സംശയം തോന്നുന്ന പക്ഷം പ്രസ്തുത പ്രൊജക്ട് വരുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനത്തില്‍ വിവരാവകാശ നിയമം അനുസരിച്ച് പത്തുരൂപയടച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ അവിടെ നിന്നും വിശദാംശങ്ങള്‍ ലഭിക്കും. അപ്രൂവ്ഡ് പ്ളാനിണ്റ്റേയും മറ്റും പകര്‍പ്പ് ലഭിക്കുവാന്‍ നിശ്ചിത ഫീസ് അടച്ചാല്‍ മതി. കേരളത്തിലെ കെട്ടിട നിര്‍മ്മാണ ചട്ടം കോര്‍പ്പറേഷനുകള്‍,മുന്‍സിപ്പാലിറ്റികള്‍ എന്നിവയെക്കൂടാതെ എല്ലാ പഞ്ചായത്തുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത നിയമം ലംഘിച്ചുകൊണ്ട് നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഗവണെന്‍മെണ്റ്റിനു തടയാവുന്നതും പൊളിച്ചുനീക്കാവുന്നതുമാണ്.അതുകൊണ്ടുതന്നെ നിങ്ങള്‍ വാങ്ങുന്ന പ്രൊജക്ട് ഈ നിയമം അനുസരിച്ചാണ് നിര്‍മ്മിക്കുന്നത്/നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.കെട്ടിടം നിര്‍മ്മാണവുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ വാങ്ങുന്ന ആളുമായി ബില്‍ഡര്‍ ഉണ്ടക്കുന്ന കരാറിലോ ഏതെങ്കിലും വിധത്തിലുള്ള ലംഘനം ഉണ്ടായാല്‍ തീര്‍ച്ചയയും കോടതിയെ സമീപിക്കാവുന്നതാണ്. ബങ്കുകളില്‍ നിന്നും മറ്റും ലോണെടുക്കുമ്പോള്‍ ഒത്തിരി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബാങ്കുകളുടെ ടേംസ് ആണ്റ്റ് കണ്ടീഷന്‍സ് അടങ്ങുന്ന രേഖകള്‍ പലതും അനവധി പേജുകള്‍ ഉള്ളതായിരിക്കും. പ്രവാസികളെ സംബന്ധിച്ചേടത്തോളം സമയക്കുറവുമൂലവും ലോണ്‍ എളുപ്പത്തില്‍ ലഭിക്കുവാനുള്ള തിരക്കുകൊണ്ടും പലപ്പോഴും രേഖകള്‍ മുഴുവന്‍ വായിച്ചുനോക്കാതെ ഡോക്യുമെണ്റ്റുകളില്‍ സൈന്‍ ചെയ്യാന്‍ സാധ്യതയുണ്ട്.ഇതു പലപ്പോഴും പിന്നീട് അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കിയേക്കാം. ലോണ്‍ എടുക്കും മുമ്പുതന്നെ അവരുടെ പലിശയെ സംബന്ധിച്ചും ഈടാക്കുന്ന ചാര്‍ജ്ജുകള്‍/സര്‍വ്വീസ് ചാര്‍ജ്ജുകള്‍ എന്തെങ്കിലും "ഹിഡന്‍ ചാര്‍ജ്ജുകള്‍" ഉണ്ടെങ്കില്‍ അത് എന്നിവ എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കുക.തിരിച്ചടവിനെ സംബന്ധിച്ചും അടവു മുടങ്ങുകയോ ലോണ്‍ എടുക്കുന്ന വ്യക്തി ജോലിചെയ്യാന്‍ സാധ്യമാകാത്ത വിധം രോഗബാധിതനാകുകയോ മരിക്കുകയോ ചെയതാല്‍ ഇന്‍ഷൂറന്‍സോ മറ്റു വല്ല പദ്ധതികളോ ഉണ്ടോ ലോണ്‍ നിലവില്‍ ഉള്ളപ്പോള്‍ പ്രസ്തുത കെട്ടിടം വില്‍ക്കുന്നതിനുള്ള കണ്ടീഷന്‍സ് എന്തൊക്കെ എന്നിവയെകുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. തീച്ചയായും റിയല്‍ എസ്റ്റേറ്റ് സാമ്പത്തികമായി നേട്ടം ഉണ്ടാക്കുവാന്‍ ഒത്തിരി സാധ്യതകള്‍ ഉള്ള ഒരു ബിസിനസ്സ് ആണ്. ധനകാര്യ സ്ഥാപനങ്ങള്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് ധാരാളം ലോണുകളും നല്‍കുന്നുണ്ട്. നമ്മുടെ വരുമാനത്തേയും തിരിച്ചടക്കാനുള്ള ശേഷിയേയും കൂടെ കണക്കിലെടുത്ത് മാത്രം നിഷേപങ്ങള്‍ നടത്തുക. ഇല്ലെങ്കില്‍ ലോണടക്കുവാനുള്ള തത്രപ്പടില്‍ നമ്മുടെ ജീവിതത്തിലെ സ്വസ്തതയും സമാധാനവും നഷ്ടമാകും. NB. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് മോശമാണെന്നോ അല്ലെങ്കില്‍ ഏതെങ്കിലും ബില്‍ഡേഴ്സ് മോശമാണെന്നോ സമര്‍ഥിക്കുവനോ അല്ല ഈ കുറിപ്പിണ്റ്റെ ഉദ്ദേശ്യം. S.kumar http://www.paarppidam.blogspot.com/ |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്