24 September 2008
ബ്ലോഗിലെ ഇത്തിരി വെട്ടം - വര്‍ഷിണി
ബ്ലോഗ് - ആശയ വിനിമയത്തിന്‍റെ പുത്തന്‍ മാധ്യമം. കഥ, കവിത, ടെക്നോളജി എന്നതിനപ്പുറം ബ്ലോഗില്‍ ഇപ്പോള്‍ ആത്മീയത മുന്നേറുകയാണ്. അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിത കാലഘട്ടത്തെ പുനരവതരിപ്പിക്കുന്ന സാര്‍ത്ഥ വാഹക സംഘം എന്ന പേരിലുള്ള ബ്ലോഗിന് വന്‍ ജന പ്രീതിയാണ് ലഭിച്ചിരിക്കുന്നത്. http://www.pathwaytomadina.blogspot.com/ എന്ന ബ്ലോഗില്‍ പ്രവാചക ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളും ഇസ്ലാമിക സംസ്ക്കാരത്തിന്‍റെ ചരിത്രവും പ്രാധാന്യവു മെല്ലാമാണ് വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്.
ദുബായില്‍ ജോലി ചെയ്യുന്ന മലപ്പുറം മാറാക്കര സ്വദേശി ഇത്തിരിവെട്ടം എന്ന ബ്ലോഗ് നാമത്തില്‍ അറിയപ്പെടുന്ന റഷീദ് ചാലില്‍ ആണ് ഈ ബ്ലോഗിന് പിന്നില്‍. ജബല്‍ അലിയിലെ ഒരു കമ്പനിയിലെ ഐടി സെക്ഷനിലെ ജീവനക്കാരനാണ് ഇദ്ദേഹം. തന്‍റെ ആദ്യ ബ്ലോഗ് പോസ്റ്റിന് ലഭിച്ച വന്‍ പ്രതികരണമാണ് പിന്നീട് 26 പോസ്റ്റുകളിലേക്ക് ഇത് വളര്‍ന്നതെന്ന് റഷീദ് പറയുന്നു. ഇന്നേ വരെ മദീന സന്ദര്‍ശിക്കാന്‍ അവസരം കൈ വന്നിട്ടില്ലാത്ത ഒരാള്‍ തന്‍റെ വായനയിലൂടെയും അറിവിലൂടെയും സ്വരുക്കൂട്ടിയ ഓര്‍മ്മ ചിത്രങ്ങളാണ് ഈ ബ്ലോഗില്‍ രേഖപ്പെടുത്തി യിരിക്കുന്നത്. വായനക്കാരെ കൂടി യാത്രാ സംഘത്തില്‍ അണി നിരത്താന്‍ പോന്ന അവതരണ ശൈലിയാണ് ഈ ബ്ലോഗിന്‍റെ പ്രത്യേകത. ഇസ്മായീല്‍ എന്ന വയോധികന്‍റേയും സഈദ് എന്ന മദീനാ നിവാസിയുടേയും ഓര്‍മ്മകളി ലൂടെയാണ് ഈ തീര്‍ത്ഥാടക സംഘത്തിന്‍റെ പ്രയാണം. തന്‍റെ ഈ ബ്ലോഗ് പുസ്തകമാക്കി ഇറക്കണ മെന്നാണ് റഷീദിന്‍റെ ഇപ്പോഴത്തെ ആഗ്രഹം. പ്രവാചകന്‍റെ ദൗത്യവും സന്ദേശവും ഏറെ തെറ്റിദ്ധരിപ്പി ക്കപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ഈ ബ്ലോഗിന്‍റെ പ്രസക്തി വളരെ വലുതാണ്. സ്നേഹത്തിന്‍റേയും കാരുണ്യത്തിന്‍റേയും ഇത്തിരി വെട്ടം പരന്നൊഴുകുന്നത് ഓരോ വായനക്കാരനും തിരിച്ചറിയുന്നുണ്ട്. - വര്‍ഷിണി Labels: വര്‍ഷിണി |
22 September 2008
My Love for Krishna
I love Krishna in His two manifestations. As my son I love Him. When I hear someone tells about Him, tears roll up in my eyes.
One day I asked myself as why do I love Him? For a moment there came no reply to this introspection. But then arose a torrent of summed up fragments of thoughts in my subconscious thought levels. I love Him for his mischief. One day His mother beat Him severely for eating sand. She asked Him to open His mouth. He did not. She repeatedly asked Him. He seemed not listening to her words. She got angry and started beating Him black and blue. Then He opened His mouth. Lo!! It was unbelievable and indescribable what she saw in His mouth. She found the whole universe whirling round, where she could see everything including herself and also the sand which He was found eating. This thought rolls up tears in my eyes. He is there in anything and everything. He is omnipotent and omnipresent. He can shrink as small as a little drop of dew and He can grow as vast as a mighty ocean. He manifests in the whole cosmos. When gopikas (His female play mates) were bathing in the river Yamuna, one day he stole their clothes and asked them to go near Him. They grew shy as it is natural with womanhood. He taught them an eternal truth as there is no veil of shyness, fear, hatred or any other emotion other than love to reach Him. This incident throb my heart. Love has no barrier. It is full by itself. There is no lesser or greater love. It merges in love. The eternal love of Radha and Krishna freshen up my thoughts and spirit. This thought draws me closer to my wife. The love of Prakriti and its Creator. He is a celebration to everybody. His thoughts celebrate my mind. Pranams, to my Love my Lord. - Jayaprakash T. S. (A teacher, working in the Maldives.) jayaprakashts@gmail.com Labels: jayaprakash-ts |
11 September 2008
ഓണം സ്വത്വം വീണ്ടെടുക്കുന്ന ഉത്സവം - സഫറുള്ള പാലപ്പെട്ടി
പ്രജാതത്പരനനും നീതിമാനും ദാന ശീലനും കൊടുത്ത വാക്കു പാലിക്കാന്‍ വേണ്ടി സ്വജീവന്‍ തന്നെ ത്യജിക്കാന്‍ സദ്ധനുമായ മാവേലി എന്ന ഒരു ഭരണാധി കാരിയുടേയും മഹാ വിഷ്ണുവിന്റെ വാമനാവതാര ത്തിന്റേയും സത്യാസത്യങ്ങ ള്‍ക്കിടയിലുള്ള സാങ്കല്‍പിക കഥ നമ്മുടെ മനസ്സില്‍ വീണ്ടും തെളിയുന്നു. ഓണം പോലെ മലയാളിയെ ഉത്സാഹ ഭരിതമാക്കുന്ന മറ്റൊരു ഉത്സവമില്ല എന്നു തന്നെ പറയാം.
കേരള ത്തനിമയുള്ള പല വിനോദങ്ങളും കലാ രൂപങ്ങളും ഓണവുമായി ബന്ധപ്പെട്ടവയാണ്. ആഘോഷങ്ങളെല്ലാം വെറും കെട്ടു വേഷങ്ങളായി അധപതിച്ച ഈ ഉത്തരാധുനിക യുഗത്തില്‍ ഓണത്തിന്റെ മഹിമയും തനിമയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം നമുക്ക് അവഗണിക്കാനാവില്ല. ഓണ ത്തുമ്പി, ഓണ വെയില്‍, ഓണ നിലാവ്, ഓണ ക്കാറ്റ്, ഓണ പ്പൂക്കള്‍, ഓണ ത്തല്ല്, കൈക്കൊട്ടിക്കളി, പുലിക്കളി, തലപ്പന്തു കളി എല്ലാം തന്നെ അലങ്കരിച്ച വാക്കുകളായി മാറിയിരിക്കുന്നു. ജല തരംഗങ്ങളെ കീറി മുറിച്ച് കുതിച്ചു പായുന്ന വള്ളങ്ങള്‍ക്കു പ്രചോദനമേകുന്ന വഞ്ചി പ്പാട്ടുകള്‍, ഉത്സാഹ ത്തിമര്‍പ്പോടെ ഊഞ്ഞാ ലാടുമ്പോള്‍ പാടുന്ന ഊഞ്ഞാല്‍ പാട്ടുകള്‍, മലയാള മങ്കമാരുടെ മനം മയക്കുന്ന തിരുവാതിര പ്പാട്ടുകള്‍, തൃക്കാക്കരപ്പനെ തിരുമുറ്റത്തു പൂക്കളം തീര്‍ത്ത് വരവേല്‍ക്കാന്‍ പൂ തേടി പ്പോകുന്ന ബാലികാ ബാലന്‍മാരുടെ പൂപ്പൊലി പ്പാട്ടുകള്‍, തിരുവോണ നാളില്‍ തിരുമുറ്റത്ത് മങ്കമാര്‍ ചുവടു വെച്ച് കുമ്മിയടിച്ചു പാടുന്ന കുമ്മിയടി പ്പാട്ടുകള്‍, ഓന്നാനാം തുമ്പിയേയും അവള്‍ പെറ്റ മക്കളേയും തുയിലുണര്‍ത്തുന്ന തുമ്പി തുള്ളല്‍ പാട്ടുകള്‍ ഇപ്പോഴും മലയാളികളുടെ മനസ്സില്‍ ഒത്തിരി യൊത്തിരി മധുര സ്വാസ്ഥ്യങ്ങളും സ്വപ്നങ്ങളും നെയ്യാന്‍ സഹായകര മാകുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് പഴയ തലമുറ ഇല്‍ക്ട്രോണിക് കാഴ്ച പ്പെട്ടികളിലൂടെയും ഇപ്പോഴും ഓണ ക്കാല കലാ രൂപങ്ങള്‍ക്ക് കണ്ണും കാതും കൂര്‍പ്പിച്ചു പോരുന്നത്. മലയാളത്തിന്റെ മനസ്സ് പൂക്കുന്നത് ഓണത്തിനാണ്. നഷ്ടപ്പെട്ടു പോയ സൗഭാഗ്യങ്ങളെ, ഓര്‍മ്മകളെ, അപ്പോള്‍ കയ്യെത്തി പ്പിടിക്കുന്നു. കുട്ടി ക്കാലത്ത് കണ്ട പൂവിന്റെ ഭംഗി, അന്നു കണ്ട ഓണ നിലാവ്, അന്നു കേട്ട തിരുവാതിര പ്പാട്ട്, കൈ ക്കൊട്ടി ക്കളി പ്പാട്ടിന്റെ ഈണം... അങ്ങനെ യെന്തിന്റെ യൊക്കെയോ ഓര്‍മ്മകള്‍ കൊണ്ട് മനസ്സ് പിന്നെയും പിന്നെയും പൂക്കുകയാണ്. പൂവേ പൊലി പൂവേ... എന്ന‍് പാടാനറിയാത്ത ഇളം തലമുറ ഓണത്തെ 'ഓന'മാക്കുമ്പോള്‍ മലയാളിക്കു നഷ്ടമാകുന്നത് അവന്റെ സ്വത്വമാണെന്ന യാഥാര്‍ത്ഥ്യം ഇനി എന്നാണ് നാം തിരിച്ചറിയുക? 2 ഓണക്കാലത്ത് അവതരിപ്പിച്ചു വരുന്ന കലകള്‍ ഇന്നു ഗ്രാമങ്ങളില്‍ നിന്നു പോലും അപ്രത്യക്ഷ മായിരിക്കുന്നു. ടി. വി. ചാനലുകളിലും സര്‍ക്കാര്‍ പരിപാടികളിലും ഇവ ഒതുങ്ങുന്ന അവസ്ഥയായി. ഓണത്തെ ഘോഷ യാത്രയുടെ ചടങ്ങുകളാക്കി മാറ്റിയ നാം അത്ത പ്പൂക്കളങ്ങളില്‍ പ്ലാസ്റ്റിക് പൂക്കളും ഉപ്പ് പൂക്കളും തേങ്ങാ പീര പ്പൂക്കളും വിരിയിക്കുന്നു. പൂക്കളമിന്നു ജാഡ പ്രകടിപ്പിക്കാനുള്ള ഒരു മത്സര വേദിയായി മാറിയിരിക്കുന്നു. ഓണ ക്കളികളും ഓണ ക്കാഴ്ചകളും ഓര്‍മ്മ മാത്രമായി. ഓണം നാളില്‍ ഓണ പ്പുടവയും ഓണ സദ്യയും കഴിഞ്ഞാല്‍ പിന്നെപ്രമുഖ സ്ഥാനം ഓണ ക്കളികള്‍ക്കും ഓണ പ്പാട്ടുകള്‍ക്കുമാണ്. ഓണ പ്പാട്ടുകള്‍ കാസറ്റുകളായി നമ്മുടെ സ്വകാര്യ മുറികള്‍ കീഴടക്കിയിരിക്കുന്നു. എല്ലാ കളികളും ക്രിക്കറ്റ് കളിയിലും എല്ലാ കാഴ്ചകളും ടെലിവിഷനു മുന്നിലും ഒതുങ്ങിപ്പോകുന്നു. ഓണവും പെരുന്നാളും ക്രിസ്തുമസ്സുമെല്ലാം കളങ്കമേല്‍ക്കാത്ത ഗ്രാമ സൗന്ദര്യത്തിന്റെ ആഘോഷങ്ങള്‍ കൂടിയായിരുന്നു മാനവരെല്ലാം ഒന്നാണെന്ന ഐക്യ ഭാവനയോടെ അവതരിപ്പിച്ചിരുന്ന ഇത്തരം ആഘോഷങ്ങളെല്ലാം ഇന്നു കാലത്തിന്റെ കാണാമറയത്തേക്ക് പൊയ്ക്കൊ ണ്ടിരിക്കുന്നു. വര്‍ണ്ണങ്ങളും പൂക്കളും ഓരോ വിഭാഗങ്ങളുടെ തിരിച്ചറിയല്‍ ചിഹ്നങ്ങളാക്കി മാറ്റി. ജാതി മത വത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പുതു തലമുറയില്‍ മത സൗഹാര്‍ദ്ദ ത്തിന്റേയും സാഹോദര്യ ത്തിന്റേയും പ്രതീകമായ ഓണത്തെ പോലും ഒരു വിഭാഗത്തിന്റെ മാത്രം ഉത്സവമാക്കി പ്രാന്ത വത്ക്കരിക്കാനുള്ള ശ്രമം തകൃതിയില്‍ നടന്നു കൊണ്ടിരിക്കുന്നു. അത്തരമൊരു പ്രാന്ത വത്ക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട സംസ്കൃത ഭാഷയുടെ പാതയിലേ യ്ക്കാണോ ഓണത്തേയും ഇവര്‍ തള്ളി വിടുന്നത്? കുട്ടിക്കാലത്ത് അയലത്തെ അന്യ മതസ്ഥരായ കുട്ടികളോടൊപ്പം പൂ പറിക്കാന്‍ പോകുമ്പോള്‍ ഞങ്ങള്‍ക്കിടയിലും ഞങ്ങളുടെ വീടുകള്‍ക്കിടയിലും ഒരതിരുകളും ഉണ്ടായിരുന്നില്ല. എന്റെ വീട്ടിലെ ഓണം സമ്പന്നമാ ക്കിയിരുന്നത് ഓണ ത്തലേന്ന‍് എന്റെ ബാപ്പയുടെ സുഹൃത്തായ കുഞ്ഞന്‍ നായരുടെ വീട്ടില്‍ നിന്ന‍് പുഴ കടത്ത് വാഴ ക്കുലകളും പ്രഭാകരന്‍ മാഷുടെ വീട്ടില്‍ നിന്നെത്തുന്ന പപ്പട ക്കെട്ടുകളുമാണ്. ഇത്തരം സൗഹൃദങ്ങളുടെ ദൃഢപ്പെ ടുത്തലായിരുന്നു ഞങ്ങള്‍ക്ക് ഓണം. പിന്നെവിടെയോ മുറിവേറ്റ ആ ബന്ധം സര്‍വ്വ ശക്തിയും സംഭരിച്ച് ഇതള്‍ വിരിഞ്ഞത് ഗള്‍ഫ് നാട്ടിലെത്തി യപ്പോഴാണ്. മതേതരത്വത്തെ കുറിച്ച് വാ തോരാതെ പ്രഭാഷിക്കുകയും മത വൈരം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന ഭാരതത്തില്‍ നിന്നും മതാധിഷ്ഠിത രാജ ഭരണത്തിന്‍ കീഴില്‍ കഴിയുന്ന യു. എ. ഇ. യിലെ ത്തിയപ്പോഴാണ് മത സൗഹാര്‍ദ്ദത്തിന്റെ ഏറ്റവും തീക്ഷ്ണവും തീവ്രവുമായ ഊഷ്മ ളാനുഭവങ്ങള്‍ നേരിട്ടറിയാന്‍ കഴിഞ്ഞത്. 3 വ്യത്യസ്ത മതക്കാരായ മലയാളികള്‍ ഒരു ബള്‍ബിന്റെ കീഴില്‍ ഒരുമിച്ച് ഭക്ഷണം പാകം ചെയ്ത് ഒരൊറ്റ പാത്രത്തില്‍ വട്ടം വളഞ്ഞിരുന്ന‍് ഭക്ഷിച്ച് ഒരു പായയില്‍ കിടന്നുറങ്ങി ഒരുമിച്ച് ജോലിക്ക് പോകുന്ന മനോഹര കാഴ്ച ഈ ഗള്‍ഫ് മണ്ണിലല്ലാതെ മറ്റെവിടെയാണ് ഇന്ന‍് നമുക്ക് കാണാന്‍ കഴിയുക! ഓണവും പെരുന്നാളും വിഷുവും ക്രിസ്തുമസ്സെല്ലാം ഞങ്ങള്‍ക്ക് ഒരു പോലെയാണ്. സംഘടിപ്പിക്കാനുള്ള സ്ഥല പരിമിതികള്‍ മൂലം വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഒരുക്കുന്ന ഓണ സദ്യകള്‍ മാസങ്ങളോളം നീണ്ടു നില്‍ക്കും. ഇത്തവണ ഓണമെത്തിയത് റംസാന്‍ മാസത്തിലായതു കൊണ്ട് മുസ്ലിം സഹോദരങ്ങളുടെ വിശ്വാസത്തിനു മുറിവേല്‍ക്കാ തിരിക്കാന്‍ റംസാനു ശേഷമാണ് ഓണ സദ്യകള്‍ ഒരുക്കുന്നത്. ഘോഷ യാത്രകളും മഹാബലിയുടെ എഴുന്നെള്ളത്തുമെല്ലാം ഉള്ള പരിധിക്കും പരിമിതിക്കും ഉള്ളില്‍ നിന്നു കൊണ്ട് അവര്‍ സംഘടിപ്പിക്കുന്നു. വള്ളം കളികള്‍ സ്റ്റേജില വതരിപ്പിച്ച് സംതൃപ്തി നേടുന്നു. പൂക്കളങ്ങ ളൊരുക്കാന്‍ യഥാര്‍ത്ഥ പൂക്കള്‍ ലഭ്യമാകാ ത്തതു കൊണ്ട് ഉപ്പിലും തേങ്ങാപീരയിലും വിവിധ വര്‍ണ്ണങ്ങള്‍ ചാര്‍ത്തി “നാട്ടില്‍ തേങ്ങ പൊളിക്കുമ്പോള്‍ ഞങ്ങളിവിടെ ചിരട്ടയെങ്കിലും പൊളിക്കട്ടെ” എന്ന വാശിയോടെ പൂക്കളങ്ങളൊരുക്കുന്നു. സംഘടനകള്‍ പരസ്പരം മത്സരിക്കുന്നു. മികച്ച ഓണാ ഘോഷം തങ്ങളുടേ തായിരിക്കണമെന്ന വാശിയോടെ. എല്ലാവരേയും ഒരു പോലെ കാണാന്‍ കഴിയുന്ന ഒരു സോഷ്യലിസ്റ്റ് ഭരണ ക്രമമാണ് ഓണമെന്ന സങ്കല്‍പം. പക്ഷെ, അത്തരമൊരു ഭരണ രീതിയിലേയ്ക്ക് നാം ഇനിയും ബഹുദൂരം സഞ്ചരിക്കേ ണ്ടിയിരിക്കുന്നു. ജാതി മത വര്‍ണ്ണ ചിന്തകള്‍ ആര്‍ത്തട്ട ഹസിക്കുമ്പോള്‍ വര്‍ഗ്ഗീയ സങ്കല്‍പങ്ങള്‍ പത്തി വിടര്‍ത്തി യാടുമ്പോള്‍ ഗുജറാത്തും ഒറീസ്സയും സൃഷ്ടി ക്കപ്പെടുമ്പോള്‍ ഇന്നും ഒരു ജനത ഓണമെന്ന സങ്കല്‍പത്തെ സാഘോഷം കൊണ്ടാടുന്നു. അതു തന്നെയാണ് ഓണത്തിന്റെ മാഹാത്മ്യവും. - സഫറുള്ള പാലപ്പെട്ടി Labels: safarulla-palappetty |
സ്നേഹ പൂക്കള്‍ കൊണ്ടൊരു ഓണപ്പൂക്കളം
പൊന്നിന്‍ ചിങ്ങ മാസത്തിലെ പൊന്നോണം മലയാള നാട്ടില്‍ മാവേലി നാടു വാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്. കള്ളവും ചതിയും ഇല്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം. മനുഷ്യത്തവും മാനവിക മൂല്യങ്ങളും ഉയര്‍ത്തി പ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമൃദ്ധിയുടെ കാലം. ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള സ്മരണ മഹാ ദുരിത പൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളി മനസ്സുകളില്‍ അത്യാഹ്ലാദ മുയര്‍ത്തുന്നുണ്ട്. ഐശ്വര്യ പൂര്‍ണ്ണമായ നല്ലൊരു നാളെയെ പ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണമിന്ന് മാറി ക്കഴിഞിരിക്കുന്നു.
കാര്‍ഷിക കേരളത്തില്‍ പൊന്നിന്‍ ചിങ്ങ മാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകള്‍ നിറഞതായിരുന്നു. വയലേലകളില്‍ ചോര നീരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യ മുഹര്‍ത്ത മായിരുന്നു. കള്ള കര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങ്ങള്‍ക്കും ഒടുവില്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന്‍ ചിങ്ങ മാസം, കാര്‍ഷിക കേരളത്തില്‍ ഉത്സവത്തിന്റെ നാളുകളായിരുന്നു. എന്നാല്‍ കര്‍ഷന്റെ പത്തായത്തില്‍ നിറഞ്ഞിരുന്ന നെല്ലും മനസ്സില്‍ നിറഞ്ഞിരുന്ന ആഹ്ലാദവും ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. പോയ കാലത്തിന്റെ മധുര സ്മരണകള്‍ ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നു. വിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടു മുറ്റത്ത് വര്‍ണ്ണ പൂക്കള മൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങ്ങ ളൊരുക്കുവാനുള്ള വിഭവങ്ങള്‍ക്കും അയല്‍ നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. ശാരീരിക അധ്വാനം അപമാനമായി കരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു. എന്തിനും ഏതിന്നും ആരെങ്കിലെ യുമൊക്കെ ആശ്രയിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തു പാട്ടിന്റെ നാടന്‍ ശീലുകള്‍കൊണ്ട് നാടിനെ പുളകം കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേല കളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങ്ങളും വ്യാപര സമുച്ചയങ്ങളും പടുത്തുയര്‍ ത്തിയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്കു പോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല. ഓണ ക്കാലത്ത് മലയാള നാടിനെ സുന്ദരമാക്കാന്‍ പ്രകൃതിക്ക് പോലും അതീവ ശ്രദ്ധയാണ്. പൂത്തുലഞ്ഞു നില്‍ക്കുന്ന പൂമരങ്ങളും പുല്‍ച്ചെടികളും മലയാള നാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാ ക്കിയിരുന്നു. മലയാള നാട്ടിലെ മരങ്ങളൊക്കെ പൂത്തുലഞ്ഞ് വര്‍ണ്ണ ഭംഗി ചൊരിയുമ്പോള്‍ കുരുന്നു മനസ്സുകളില്‍ ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു. പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള്‍ നാടിന്റെ മനോഹാരിത യായിരുന്നു. എന്നാലിന്ന് കുട്ടികളുടെ മനസ്സില്‍ നിന്നു പോലും അത്തരം ആവേശം പടിയിറങ്ങിയിരിക്കുന്നു. ഗ്രാമാന്തരങ്ങളില്‍ പോലും പൂക്കള മൊരുക്കാന്‍ പൂവറുക്കാന്‍ പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല. ഓണ പ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള്‍ ഇന്ന് എവിടെയോ പോയി മറഞ്ഞിരിക്കുന്നു. പ്രജാ വത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടു ഭരിച്ചിരുന്ന മഹാബലിയിന്ന് കുട വയറും കൊമ്പന്‍ മീശയും ഓല ക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ചിരിക്കുന്നു. കാലം കഴിയും തോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു. ഓണ നാടും ആകെ മാറിയിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു. വഞ്ചനയും കാപട്യവും സമൂഹത്തിന്റെ മുഖമുദ്ര യായി മാറിയിരിക്കുന്നു. എല്ലാ വിധ കൊള്ളക്കും കൊള്ളരു തായ്മകള്‍ക്കും കൂട്ടു നില്‍ക്കുന്ന നമ്മുടെ ഭരണാധി കാരികളും അവരുടെ സാമ്പത്തിക നയങ്ങളും സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടി ക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാറിന്റെ സഹായമില്ലെങ്കില്‍ ഓണമില്ലായെന്ന അവസ്ഥയാണിന്ന്. സമത്വ ഭാവനയും സഹോദര്യ ചിന്തയും നഷ്ടപ്പെട്ട സമൂഹത്തില്‍ വിദ്വേഷവും പകയും അക്രമങ്ങളും നിത്യ സംഭവമായി മാറിയിരിക്കുന്നു. കാണം വിറ്റും ഓണം ഉണ്ണുകയെന്നത് പതിവാക്കിയ മലയാളിയിന്ന് കടം വാങ്ങിച്ചും ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും കാട്ടാന്‍ ഒരുങ്ങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയാണ്. വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില്‍ കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നു വേണ്ടി എന്തു ക്രൂരതയും ചെയ്യാന്‍ മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറി ക്കഴിഞിരിക്കുന്നു. ദിനം പ്രതി നാട്ടില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങ്ങള്‍ ഏതൊരു കഠിന ഹൃദയന്റെയും മനസ്സ് അലിയിക്കുന്നതാണ്. വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മാതാ പിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുന്ന മക്കള്‍, ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല്‍ ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ, മക്കളെ ആറ്റിലും കിണറ്റിലും എറിഞ്ഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര്‍, സ്വന്തം ചോരയില്‍ പിറന്ന പെണ്‍ മക്കളെ പ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്‍, പിഞ്ചു കുഞ്ഞുങ്ങളെ പോലും ലൈംഗിക പീഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യ മൃഗങ്ങള്‍, കട ക്കെണിയില്‍ നിന്ന് രക്ഷ തേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങള്‍, ദിനം പ്രതി എത്രയെത്ര ക്രൂര കൃത്യങ്ങളാണ് നമ്മുടെ നാട്ടില്‍ നടമാടുന്നത്. നിസ്സഹായരായ മനുഷ്യരുടെ ദീന രോദനങ്ങള്‍ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്. എന്നുമെന്നും ശാന്തിയും സമാധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാ ക്രിമിനല്‍ മാഫിയയുടെ വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു. ഇതിനെല്ലാം അറിതിവരുത്താന്‍ എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടി പുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒരുമയോടെ കഴിഞ്ഞിരുന്ന, ആ നന്മ നിറഞ്ഞ മാവേലി നാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ? മനുഷ്യ മനസ്സുകളില്‍ നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും പടിയിറങ്ങുമ്പോള്‍ നമ്മള്‍ പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങ്ങള്‍ പോലും തകര്‍ന്നു കൊണ്ടിരിക്കുകയാണ്. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യ മനസ്സുകളില്‍ സ്നേഹവും സഹോദര്യവും ഉണര്‍ത്താനും നന്മ നിറഞ്ഞ നല്ലൊരു പുഞ്ചിരി വിടരാന്‍ കൊതിക്കു ന്നവരെങ്കിലും ആകാം നമുക്ക്. സ്നേഹ പൂക്കള്‍ മനസ്സുകളിലേക്ക് കൈമാറി ഹൃദയ ബന്ധങ്ങള്‍ തമ്മില്‍ തീര്‍ക്കുന്ന ഒരു സ്നേഹ പൂക്കളമൊരുക്കാം നമുക്ക്. - നാരായണന്‍ വെളിയന്‍കോട് Labels: narayanan-veliyancode |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്