03 August 2009
ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകം
നല്ല പുസ്തകങ്ങളുടെ പ്രസാധനവും വിതരണവും പരമ്പരാഗത രീതിയില്‍ നിന്നു മാറ്റി അവതരിപ്പിച്ചു കൊണ്ട് ആറു മാസങ്ങള്‍ക്കു മുന്‍പ് നിലവില്‍ വന്ന സമാന്തര പുസ്തക പ്രസാധന സംരംഭമാണ് ബുക്ക് റിപ്പബ്ലിക്. വായാനാ നുഭവങ്ങളെ കാലോചിതമായി എങ്ങനെ മാറ്റി മറിക്കാം എന്ന ലക്ഷ്യവുമായി മുന്നോട്ട് വന്നിരിക്കുന്ന ഒരു കൂട്ടം ബ്ലോഗേഴ്സ് ചേര്‍ന്ന് രൂപം നല്‍കിയ ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകം, ദേവദാസ് എഴുതിയ ‘ഡില്‍ഡോ - ആറു മരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠ പുസ്തകം’ എന്ന നോവല്‍ ഓഗസ്റ്റ് എട്ടാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് പ്രകാശനം ചെയ്യും.
പ്രസാധന - വിതരണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ വികേന്ദ്രീ കൃതമാക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ബുക്ക് റിപ്പബ്ലിക് മൂലധനം സമാഹരിച്ചത് അംഗങ്ങളില്‍ നിന്നും ചെറു തുകകള്‍ ആയാണ്. വിതരണവും പ്രധാനമായും അംഗങ്ങള്‍ വഴിയാണ് നടത്തുന്നത്. ബുക്ക് റിപ്പബ്ലിക്ക് പ്രസാധനം ചെയ്ത ആദ്യ പുസ്തകം ടി. പി വിനോദിന്റെ 'നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍’ ആയിരുന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ നടക്കുന്ന പ്രകാശന ചടങ്ങില്‍ വി. കെ. ശ്രീരാമന്‍, വൈശാഖന്‍, സാറാ ജോസഫ്, ഐ. ഷണ്മുഖ ദാസ്, പി. പി. രാമചന്ദ്രന്‍, ഗോപീ കൃഷ്ണന്‍, അന്‍വര്‍ അലി, അന്‍വര്‍ അബ്ദുള്ള, സെബാസ്റ്റ്യന്‍, സന്തോഷ് ഏച്ചിക്കാനം, ഇ. സന്തോഷ് കുമാര്‍, മനോജ് കുറൂര്‍, കവിതാ ബാലകൃഷ്ണന്‍, സുസ്മേഷ് ചന്ത്രോത്ത്, സുബൈദ , ജി. ഉഷാ കുമാരി, ബിജു രാജ്, പി. വി. ഷാജി കുമാര്‍, അനു വാര്യര്‍, സുരേഷ് പി. തോമസ്, രോഷ്നി സ്വപ്ന, തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം ആറു മണിക്ക് എലൈറ്റ് ടൂറിസ്റ്റ് ഹോം ഹാളില്‍ ഗസല്‍ സന്ധ്യയും ഉണ്ടായിരി ക്കുന്നതാണ്. സംഗീതത്തെ സ്നേഹിക്കുന്ന ബ്ലോഗ് കൂട്ടായ്മയുടെ ഫലമായി ഉണ്ടായ ‘ഈണം’ എന്ന മ്യൂസിക് ആല്‍ബത്തിന്റെയും, ബുക്ക് റിപ്പബ്ലിക് പ്രസാധനം ചെയ്ത പുസ്തകങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും അന്നേ ദിവസം നടക്കും. Labels: ബ്ലോഗ് |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്