16 August 2009

പുതു തലമുറയെ കുറ്റം പറയുന്നതില്‍ കാര്യമില്ല: എസ്‌. ശാരദക്കുട്ടി

missed-callചെന്നൈ: ആഘോഷങ്ങളുടെ കാലം കഴിഞ്ഞെന്നും അതിനാല്‍ പുതിയ എഴുത്തുകാര്‍ എഴുതുന്നതില്‍ വലിയ കഴമ്പില്ലെന്നും പറഞ്ഞ്‌ അവരെ എപ്പോഴും കുറ്റപ്പെടു ത്തുന്നതില്‍ വലിയ അര്‍ത്ഥ മില്ലെന്ന് പ്രശസ്ത മലയാള നിരൂപക എസ്‌. ശാരദക്കുട്ടി പറഞ്ഞു. ആഘോഷങ്ങള്‍ കഴിഞ്ഞു പോയതിന്‌ പുതു തലമുറയെ കുറ്റം പറയാനൊക്കില്ല. പുതിയ കാലത്തിന്റെ സന്ദിഗ്ധതകളെ പുതു ഭാഷയില്‍ ആവിഷ്കരിക്കാനുള്ള സത്യസന്ധമായ ശ്രമങ്ങള്‍ ചിലയിടങ്ങളില്‍ നിന്നെങ്കിലും ഉണ്ടാകുന്നുണ്ട്‌. ഇതിനെ കാണേണ്ടതിനു പകരം പുതു തലമുറ എഴുതുന്നതില്‍ കഴമ്പില്ലെന്നു പറയുകയല്ല വേണ്ടത്‌, ശാരദക്കുട്ടി പറഞ്ഞു. പുതു തലമുറയിലെ ശ്രദ്ധേയനായ കഥാകൃത്ത്‌ വി. എച്ച്‌. നിഷാദിന്റെ "മിസ്സ്ഡ്‌ കോള്‍" എന്ന ചെറു കഥകളുടെ സമാഹാരം ഏറ്റു വാങ്ങി ക്കൊണ്ട്‌ സംസാരിക്കു കയായിരുന്നു അവര്‍.
 
പ്രശസ്ത തമിഴ്‌ എഴുത്തുകാരി സല്‍മ പുസ്തകം ശാരദക്കുട്ടിക്ക്‌ നല്‍കി പ്രകാശനം ചെയ്തു.
 


saradakutty


വി. എച്ച്‌. നിഷാദിന്റെ "മിസ്സ്ഡ്‌ കോള്‍" എന്ന കഥാ സമാഹാരം തമിഴ്‌ എഴുത്തുകാരി സല്‍മ എസ്‌. ശാരദക്കുട്ടിക്ക്‌ നല്‍കി പ്രകാശനം ചെയ്യുന്നു. വി. എച്ച്‌. നിഷാദ്‌, എസ്‌. സുന്ദര്‍ ദാസ്‌, രാജേന്ദ്ര ബാബു, ജി. രാജശേഖരന്‍ എന്നിവര്‍ സമീപം.

 
മലയാളത്തില്‍ നിന്ന് കൂടുതല്‍ വിവര്‍ത്തന കൃതികള്‍ തമിഴിലേക്ക്‌ എത്തേണ്ട തുണ്ടെന്നും ഇത്‌ സാംസ്കാരിക വിനിമയത്തെ ത്വരിത പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. മിസ്സ്ഡ്‌ കോള്‍ എന്ന സമാഹാരത്തിലെ കഥകളുടെ ക്രാഫ്റ്റ്‌ തനിക്ക്‌ ആകര്‍ഷകമായി തോന്നിയെന്നും അവര്‍ അഭിപ്രായപ്പെട്ടു.
 
കഥയെന്നോ കവിതയെന്നോ കൃത്യമായി നിര്‍വ്വചിക്കാന്‍ സാധിക്കാത്ത സവിശേഷമായ ഒരു ഘടനയാണ്‌ മിസ്ഡ്‌ കോളിലെ രചനയ്ക്കു ള്ളതെന്ന് പുസ്തകം പരിചയ പ്പെടുത്തിയ എഴുത്തുകാരനും മദ്രാസ്‌ സര്‍വക ലാശാല മലയാള വിഭാഗം അധ്യാപകനുമായ പി. എം. ഗിരീഷ്‌ അഭിപ്രായപ്പെട്ടു. കാല്‍പനി കതയുടേയും ഉത്തരാധു നികതയുടേയും അബോധ പൂര്‍വ്വമായ ഒരു മിശ്രണം നടന്നിട്ടുള്ള ഈ രചനകളെ അപരൂപങ്ങള്‍ എന്നു വിശേഷി പ്പിക്കാനാണ്‌ താന്‍ താല്‍പര്യ പ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ചെന്നൈ കേരള സമാജം ഹാളില്‍ നടന്ന ചടങ്ങ്‌ എഴുത്തുകാരനും ചലച്ചിത്ര സംവിധാ യകനുമായ ജി. രാജശേഖരന്‍ ഐ. എ. എസ്‌. ഉദ്ഘാടനം ചെയ്തു. എസ്‌. സുന്ദര്‍ ദാസ്‌ അധ്യക്ഷനായിരുന്നു. ഇന്ത്യാ ടുഡേ മലയാളം എക്സിക്യൂട്ടീവ്‌ ഏഡിറ്റര്‍ പി. എസ്‌. ജോസഫ്‌, മാതൃഭൂമി ചെന്നൈ ബ്യൂറോ ചീഫ്‌ കെ. എ. ജോണി, മദ്രാസ്‌ യൂണിവേഴ്സിറ്റി മലയാള വിഭാഗം തലവന്‍ ഡോ. രാജേന്ദ്ര ബാബു, ന്യൂസ്‌ ടുഡേ അസോസിയേറ്റ് എഡിറ്റര്‍ കെ. ബാലകുമാര്‍, ഡോ. കെ. ജി. അജയ കുമാര്‍, അബ്ദുല്‍ സലാം, ശ്യാം സുധാകര്‍ എന്നിവര്‍ സംസാരിച്ചു. വി. എച്ച്‌. നിഷാദ്‌ മറുപടി പ്രസംഗം നടത്തി. പ്രകാശന ചടങ്ങിന്റെ ഭാഗമായി നന്ദ ഡി. രാജിന്റെ ഗസല്‍ സന്ധ്യയു മുണ്ടായിരുന്നു.
 
 

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്