18 December 2009
സപ്‌നയുടെ ആദ്യത്തെ കവിതാ സമാഹാരം - “സ്വപ്‌നങ്ങള്‍”
ഒമാനിലെ സാഹിത്യ സാംസ്കാരിക സദസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രവാസ എഴുത്തുകാരിയും സ്വതന്ത്ര പത്ര പ്രവര്‍ത്തകയും കവയിത്രിയുമായ സപ്‌ന അനു ബി. ജോര്‍ജ്ജിന്റെ ആദ്യത്തെ മലയാളം കവിത സമാഹാരം “സ്വപ്‌നങ്ങള്‍” എന്ന പുസ്തകം സി. എല്‍. എസ്സ്. ബുക്സ്, തളിപ്പറമ്പ് പ്രസിദ്ധീകരിച്ചു. ലീലാ എം. ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ പ്രസാധകര്‍ എന്നും പുതിയ എഴുത്തുകാരെ പ്രോല്‍സാഹിപ്പിച്ചു വരുന്നു.
കോട്ടയത്ത് ജനിച്ചു വളര്‍ന്ന സപ്‌ന അനു ബി. ജോര്‍ജ്ജ്, ബേക്കല്‍ മെമ്മോറിയല്‍ സ്ക്കൂളിലും സി. എം. എസ്. കോളെജിലും പഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിതത്തില്‍ ബിരുദാനന്ദര ബിരുദം. ആനുകാലി കങ്ങളില്‍ ലേഖനങ്ങള്‍ എഴുതി ക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷിലും, മലയാളത്തിലും ഉള്ള സ്വതന്ത്ര പത്ര പ്രവര്‍ത്തനത്തിനു പുറമെ കവിത, ഫോട്ടൊഗ്രാഫി, കുക്കിംഗ് തുടങ്ങിയ വിഷയങ്ങള്‍ ബ്ലോഗിങ്ങിലൂടെ വിനിമയം ചെയ്യുന്നു. തന്റെ സാഹ്യത്യാ ഭിരുചികള്‍ക്ക് പിതൃ സഹോദരി ലീലാമ്മ ജെ. ഏന്നിരിയ ലിനോടാണ് കടപ്പെട്ടിരിക്കുന്നത്. അമ്പതുകളില്‍ അവരുടെ മൂന്നു നോവലുകള്‍ പ്രസിദ്ധീകരണം ചെയ്തിട്ടുണ്ട്. പിതാവായ തോമസ് ജേക്കബിന്റെ എഴുത്തും വായനയോടുമുള്ള അഗാധമായ താല്പര്യവും സ്വപ്നയുടെ എഴുത്ത് ജിവിതത്തെയും, വായനാ ശീലത്തെയും സ്വധീനിച്ചിട്ടുണ്ട്. ബിജു ടിറ്റി ജോര്‍ജ്ജിനോടും മക്കളായ, ശിക്ഷ, ദീക്ഷിത്ത്, ദക്ഷിണ്‍ എന്നിവര്‍ക്കൊപ്പം ഒമാനിലെ, മസ്കറ്റില്‍ ആണ് താമസം. - ജെ. എസ്. Labels: sapna-anu-b-george |
2 Comments:
congrats
സ്വപ്നസാക്ഷാല്‍ക്കാരത്തിനു അഭിനന്ദനങ്ങള്‍.
വാര്‍ത്താറിപ്പോര്‍ട്ടില്‍
എന്തിനിത്രക്ക് പൊങ്ങച്ചം?
ജെസ്സിനെ കുറ്റം പറയുന്നില്ല;
അപ്പനും മക്കളും അമ്മായിയും അപ്പാപ്പനും ഒക്കെ കഴിഞ്ഞിട്ട് വേണ്ടെ കവിതയെക്കുറിച്ച് ഒരു
വരിയെന്കിലുമെഴുതാന്.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്