21 August 2009
ചിറകുകളുള്ള ബസ് പറക്കുന്നു
ബൂലോഗത്തില്‍ നിന്നും മറ്റൊരു പുസ്തകം കൂടി അച്ചടി മഷി പുരളുന്നു. പ്രശസ്ത കവി വിഷ്ണു പ്രസാദിന്റെ കവിതകളുടെ ബ്ലോഗായ പ്രതിഭാഷയില്‍ വന്ന നാല്‍പ്പത്തി ഏഴോളം കവിതകള്‍ ഡി. സി. ബുക്സ് ആണ് “ചിറകുകളുള്ള ബസ്” എന്ന പേരില്‍ പുസ്തകമായി ഇറക്കുന്നത്. നാളെ (2009 ആഗസ്റ്റ് 22 ശനി) വൈകിട്ട് 5.30 നാണ് പ്രകാശനം. പത്തോളം കവിതാ സമാഹാരങ്ങള്‍ ഇതോടൊപ്പം പ്രകാശനം ചെയ്യുന്നുണ്ട്. മോഹന കൃഷ്ണന്‍ കാലടിയുടെ “ഭൂതക്കട്ട”, എസ്. ജോസഫിന്റെ “ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു”, സെബാസ്റ്റ്യന്റെ “ഇരുട്ടു പിഴിഞ്ഞ്”, എന്‍. പ്രഭാകരന്റെ “ഞാന്‍ തെരുവിലേക്ക് നോക്കി”, പി രവി കുമാറിന്റെ “നചികേതസ്സ്”, എം. എസ്. സുനില്‍ കുമാറിന്റെ “പേടിപ്പനി”, കുരീപ്പുഴയുടെ “കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍” എന്നീ മലയാള കവിതാ സമാഹാരങ്ങളാണ് നാളെ പ്രകാശനം ചെയ്യപ്പെടുന്നത്. ഡി. വിനയ ചന്ദ്രന്‍, മധുസൂദനന്‍ നായര്‍, അമൃത ചൌധരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. വൈകിട്ട് 6.00 മണിക്ക് കാവ്യോത്സവവും ഉണ്ടാവും.
DC Books publishes a collection of poems from Vishnuprasad's blog Labels: vishnuprasad |
18 August 2009
ആല്‍ത്തറയില്‍ ഓണാഘോഷം
ലോകത്തിന്റെ ഏതെല്ലാമോ കോണില്‍ നിന്നും സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും പിന്‍വിളി ഉയരുന്ന ആല്‍ത്തറ. സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെ ഇവിടെ ഒത്തു ചേരുന്നു. എല്ലാവരേയും കൂട്ടിയിണക്കുന്നത് ഒന്നു മാത്രം - മലയാളം
ബൂലോഗത്തിലെ ഈ ആല്‍ത്തറ കൂട്ടത്തില്‍ 51 അംഗങ്ങള്‍ ഉണ്ട്. മെയ് 31, 2008നാണ് ആല്‍ത്തറ തുടങ്ങിയത്. ആല്‍ത്തറയില്‍ ഓണം 2009 എല്ലാവരുടെയും സഹകരണത്തോടെ ആഘോഷിക്കുന്നു. ഓണ സദ്യയിലെ വിഭവങ്ങളെ പോലെ ഹൃദ്യമായ വിഭവങ്ങളോടെ പോസ്റ്റുകളുമായി അംഗങ്ങള്‍ എത്തി കൊണ്ടിരിക്കുന്നു. ഓരോ പോസ്റ്റും ഒന്ന്‍ മറ്റൊന്നിനേക്കാള്‍ മികച്ചതായിരിക്കുന്നു എന്ന് പറയാതെ വയ്യ. അക്ഷര കൂട്ടത്തില്‍ ആലത്തറയില്‍ ഒന്നിച്ചൊരോണം. "ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍" എന്ന ആശയം എല്ലാവരും സ്വാഗതം ചെയ്തു എന്നു സസന്തോഷം പറയുന്നു. ഇന്നത്തെ മാവേലി എന്ന ചോദ്യങ്ങളുടെ മല്‍സരം തുടങ്ങി പലര്‍ക്കും അറിയാത്ത ഓണത്തോട നുബന്ധിച്ചുള്ള ചോദ്യങ്ങള്‍ ആണ്. കിലുക്കാം പെട്ടി അവതരിപ്പിച്ച അടി ക്കുറിപ്പ് മല്‍സരം വളരെ രസകരമായി നടന്നു. - മാണിക്യം |
03 August 2009
ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകം
നല്ല പുസ്തകങ്ങളുടെ പ്രസാധനവും വിതരണവും പരമ്പരാഗത രീതിയില്‍ നിന്നു മാറ്റി അവതരിപ്പിച്ചു കൊണ്ട് ആറു മാസങ്ങള്‍ക്കു മുന്‍പ് നിലവില്‍ വന്ന സമാന്തര പുസ്തക പ്രസാധന സംരംഭമാണ് ബുക്ക് റിപ്പബ്ലിക്. വായാനാ നുഭവങ്ങളെ കാലോചിതമായി എങ്ങനെ മാറ്റി മറിക്കാം എന്ന ലക്ഷ്യവുമായി മുന്നോട്ട് വന്നിരിക്കുന്ന ഒരു കൂട്ടം ബ്ലോഗേഴ്സ് ചേര്‍ന്ന് രൂപം നല്‍കിയ ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകം, ദേവദാസ് എഴുതിയ ‘ഡില്‍ഡോ - ആറു മരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠ പുസ്തകം’ എന്ന നോവല്‍ ഓഗസ്റ്റ് എട്ടാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് പ്രകാശനം ചെയ്യും.
പ്രസാധന - വിതരണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ വികേന്ദ്രീ കൃതമാക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ബുക്ക് റിപ്പബ്ലിക് മൂലധനം സമാഹരിച്ചത് അംഗങ്ങളില്‍ നിന്നും ചെറു തുകകള്‍ ആയാണ്. വിതരണവും പ്രധാനമായും അംഗങ്ങള്‍ വഴിയാണ് നടത്തുന്നത്. ബുക്ക് റിപ്പബ്ലിക്ക് പ്രസാധനം ചെയ്ത ആദ്യ പുസ്തകം ടി. പി വിനോദിന്റെ 'നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍’ ആയിരുന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ നടക്കുന്ന പ്രകാശന ചടങ്ങില്‍ വി. കെ. ശ്രീരാമന്‍, വൈശാഖന്‍, സാറാ ജോസഫ്, ഐ. ഷണ്മുഖ ദാസ്, പി. പി. രാമചന്ദ്രന്‍, ഗോപീ കൃഷ്ണന്‍, അന്‍വര്‍ അലി, അന്‍വര്‍ അബ്ദുള്ള, സെബാസ്റ്റ്യന്‍, സന്തോഷ് ഏച്ചിക്കാനം, ഇ. സന്തോഷ് കുമാര്‍, മനോജ് കുറൂര്‍, കവിതാ ബാലകൃഷ്ണന്‍, സുസ്മേഷ് ചന്ത്രോത്ത്, സുബൈദ , ജി. ഉഷാ കുമാരി, ബിജു രാജ്, പി. വി. ഷാജി കുമാര്‍, അനു വാര്യര്‍, സുരേഷ് പി. തോമസ്, രോഷ്നി സ്വപ്ന, തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം ആറു മണിക്ക് എലൈറ്റ് ടൂറിസ്റ്റ് ഹോം ഹാളില്‍ ഗസല്‍ സന്ധ്യയും ഉണ്ടായിരി ക്കുന്നതാണ്. സംഗീതത്തെ സ്നേഹിക്കുന്ന ബ്ലോഗ് കൂട്ടായ്മയുടെ ഫലമായി ഉണ്ടായ ‘ഈണം’ എന്ന മ്യൂസിക് ആല്‍ബത്തിന്റെയും, ബുക്ക് റിപ്പബ്ലിക് പ്രസാധനം ചെയ്ത പുസ്തകങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും അന്നേ ദിവസം നടക്കും. Labels: ബ്ലോഗ് |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്