29 October 2009
കൈതമുള്ളിന്റെ പുസ്തകം ദുബായില്‍ പ്രകാശനം ചെയ്യുന്നു
ദുബായ് : ദുബായിലെ ആദ്യ കാല പ്രവാസിയും, പ്രശസ്ത ബ്ലോഗറുമായ ശശി കൈതമുള്ളിന്റെ ആദ്യ പുസ്തകമായ ജ്വാലകള്‍, ശലഭങ്ങളുടെ ഗള്‍ഫ് പ്രകാശനം വെള്ളിയാഴ്ച്ച ദുബായില്‍ നടക്കും. യു. എ. ഇ. യിലെ ബ്ലോഗര്‍മാരും, സഹ്യദയരും പങ്കെടുക്കുന്ന ചടങ്ങ് ഒക്ടോബര്‍ 30 വെള്ളിയാച്ച രാവിലെ 9.30 ന് ദുബായ് മജസ്റ്റിക്ക് ഹോട്ടലില്‍ ആരംഭിക്കും.
പ്രശസ്ത അറബ് കവി ഡോ. ഷിഹാബ് അല്‍ ഗാനിം, കവയത്രി സിന്ധു മനോഹരന് പുസ്തകം നല്‍കിയാണ് പ്രകാശനം. ചടങ്ങില്‍ ഗാന രചയിതാവും ഷാര്‍ജ റൂളേഴ്‌സ് കോര്‍ട്ടിലെ സെക്രട്ടറി യുമായ ബാലചന്ദ്രന്‍ തെക്കന്മാര്‍ അധ്യക്ഷനായിരിക്കും. രാം മോഹന്‍ പാലിയത്ത്, എന്‍. എസ്. ജ്യോതി കുമാര്‍, സദാശിവന്‍ അമ്പലമേട്, സജീവ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഇബ്രാഹിം കുട്ടി അവതരിപ്പിക്കുന്ന സിത്താര്‍ വാദനം, കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്‌ച്ച, നിതിന്‍ വാവയുടെ വയലിന്‍ വാദനം, കൈപ്പള്ളിയും അപ്പുവും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഫോട്ടോഗ്രാഫുകള്‍ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടും. ബ്ലോഗേഴ്സിന്റെ കൂട്ടായമയില്‍ നിന്നും പിറന്ന സിനിമയായ പരോള്‍, 3 മണിക്ക് പ്രദര്‍ശിപ്പിക്കും. ഈ മാസം 6 ന് കോഴിക്കോട് വച്ച് സുകുമാര്‍ അഴീക്കോട്, സിസ്റ്റര്‍ ജെസ്മിക്ക് പുസ്തകം നലകി പ്രകാശനം നിര്‍വ്വഹിച്ചിരുന്നു. കഴിഞ്ഞ 35 വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുകകയാണ് ശശി കൈതമുള്ള്. കൈതമുള്ളിന്റെ ബ്ലോഗ് : http://kaithamullu.blogspot.com/
|
19 October 2009
സിസ്റ്റര്‍ ജെസ്മി ദുബായ് ഡി.സി. ബുക്സില്‍
ദുബായ് : ആമേന്‍ - ഒരു കന്യാ സ്ത്രീയുടെ ആത്മ കഥ എന്ന കൃതി രചിച്ച സിസ്റ്റര്‍ ജെസ്മി ദുബായിലെ ഡി.സി. ബുക്സ് ശാഖ സന്ദര്‍ശിച്ചു. കമല സുരയ്യ യുടെ സമ്പൂര്‍ണ്ണ കൃതികള്‍ എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി സബാ ജോസഫിനു നല്‍കിയ ഇവര്‍ വായനക്കാരുമായി സംവദിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു.
രവി ഡി. സി., ഷാജഹാന്‍ മാടമ്പാട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. Labels: sister-jesmi |
നേതി നേതി പ്രകാശനം ചെയ്തു
മസ്കറ്റ് : അടിയന്തിരാവസ്ഥയുടെ കരാള രാത്രികളെ അതിജീവിച്ച ടി. എന്‍. ജോയിയുടെ നേതി നേതി എന്ന പുസ്തകത്തിന്റെ സംഗ്രഹിച്ച മൂന്നാം പതിപ്പ് മസ്ക്കത്തില്‍ പ്രകാശനം ചെയ്തു. ഇടം സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഡോ. ജെ. ദേവിക, സി. കെ. ഹസന്‍ കോയക്ക് കോപ്പി നല്‍കിയാണ് പ്രകാശനം നടത്തിയത്.
സൂര്യകാന്തി മുസിരിസ് പ്രസാധനം ചെയ്ത നേതി നേതിയുടെ വിതരണക്കാര്‍ കൊച്ചിയിലെ ബുക്ക് പോര്‍ട്ടാണ്. ജോയിയുടെ നാലു വരി കവിത ബുക്ക് പോര്‍ട്ട് ഡയറക്ടര്‍ ദിലീപ് രാജ് ആലപിച്ചു. ഇടം ജനറല്‍ സെക്രട്ടറി കെ. എം. ഗഫൂര്‍ അതിഥികളെ സ്വാഗതം ചെയ്തു. ടി. എന്‍. ജോയിയുടെ നേതി നേതിയുടെ പ്രകാശനം സി. കെ. ഹസന്‍ കോയക്ക് കോപ്പി നല്‍കി ഡോ. ജെ. ദേവിക നിര്‍വഹിക്കുന്നു. കെ. എം. ഗഫൂര്‍ സമീപം - ഹസ്സന്‍ കോയ, മസ്കറ്റ് Labels: പുസ്തകം |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്