28 December 2009
‘സൈകത ഭൂവിലെ സൌമ്യ സപര്യ’ പ്രകാശനം ചെയ്തു
ദുബായ് : പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം യു. എ. ഇ. യിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവും സലഫി ടൈംസ് പത്രാധിപരുമായ കെ. എ. ജബ്ബാരിയെ കുറിച്ച് അദ്ദേഹത്തിന്റെ സഹ പ്രവര്‍ത്തകരും, സുഹൃത്തുക്കളും ചേര്‍ന്ന് രചിച്ച ‘സൈകത ഭൂവിലെ സൌമ്യ സപര്യ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.
ദുബായ് ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ വെച്ചു നടന്ന സ്നേഹ സംഗമത്തില്‍ കെ. വി ഷംസുദ്ദീന് ആദ്യ കോപ്പി നല്‍കി കൊണ്ട് പ്രമുഖ വ്യവസായിയായ ബഷീര്‍ പടിയത്ത് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം ഡോ. കെ. പി. ഹുസൈന്‍ (ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്) ചടങ്ങ് ഉല്‍ഘാടനം ചെയ്തു. സബാ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഇസ്മായില്‍ മേലടി സ്വാഗതം പറഞ്ഞു. ജ്യോതി കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. കെ.കെ. മൊയ്തീന്‍ കോയ (യു. എ. ഇ. എക്സ്ചേഞ്ച്), നാസര്‍ പരദേശി (ഓള്‍ ഇന്‍ഡ്യ ആന്റി ഡൌറി ഫോറം), രാമചന്ദ്രന്‍ (ദുബായ് പ്രിയദര്‍ശിനി), ലത്തീഫ് (സ്വരുമ ദുബായ്), സലീം അയ്യനേത്ത് (പാം പുസ്തകപ്പുര), മുഹമ്മദ് വെട്ടുകാട് (സര്‍ഗധാര, കെ. എം. സി. സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി), ഹബീബ് തലശ്ശേരി (കോഴിക്കോട് സഹൃദയ വേദി), അഡ്വ. ഹാഷിക്, ഷാജി ഹനീഫ് പൊന്നാനി (അക്ഷരക്കൂട്ടം, ദുബായ്) എന്നിവര്‍ ജബാരിയെ പൊന്നാട അണിയിച്ചു. ബഷീര്‍ തിക്കോടി, ജിഷി സാമുവേല്‍, വി.എം.സതീഷ്, രാംമോഹന്‍ പാലിയത്ത്, ആല്‍ബര്‍ട്ട് അലക്‌സ്, ഷാബു കിളിത്തട്ടില്‍, പി. എം. അബ്ദുള്‍ റഹിമാന്‍, അസ്‌മോ പുത്തന്‍ചിറ, പ്രീതാ ജിഷി, ഇസ്മായില്‍ പുനത്തില്‍, ബാബു പീതാംബരന്‍, ഇ. കെ. നസീര്‍, നാസര്‍ ഊരകം, റശീദുദീന്‍, ഉബൈദ് ചേറ്റുവ, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, കെ. എച്ച്. എം. അഷ്‌റഫ്, ജമാല്‍ മനയത്ത്, ഉമര്‍ മണലടി, ബഷീര്‍ മാമ്പ്ര, അബ്ദുല്ലക്കുട്ടി ചേറ്റുവ, സൈനുദ്ദീന്‍ പുന്നയൂര്‍ക്കുളം, സലീം പട്ടാമ്പി, കാര്‍ട്ടൂണിസ്റ്റ് സദാനന്ദന്‍, നാസര്‍ ബേപ്പൂര്‍, അഷ്‌റഫ് മാളിയേക്കല്‍, സിദ്ദിഖ് നദ്‌വി ചേറൂര്‍, മുസ്തഫ മുട്ടുങ്ങല്‍, ഇ. കെ. ദിനേശന്‍, രാജന്‍ കൊളാവിപ്പാലം, ലത്തീഫ് തണ്ടിലം, സുബൈര്‍ വെള്ളിയോട് എന്നിവര്‍ പങ്കെടുത്തു. Labels: പുസ്തകം |
24 December 2009
മനസ്സ് സര്‍ഗ്ഗ വേദി ഭരത് മുരളി സ്മാരക പുരസ്ക്കാര സമര്‍പ്പണം
മനസ്സ് സര്‍ഗ്ഗവേദി, കാണി ഫിലിം സൊസൈറ്റി, പ്രേംജി സ്മാരക സാംസ്കാരിക സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മനസ്സ് സര്‍ഗ്ഗ വേദിയുടെ ഭരത് മുരളി സ്മാരക പുരസ്കാര സമര്‍പ്പണം നടക്കും. ഡിസംബര്‍ 25 വെള്ളിയാഴ്‌ച്ച വൈകീട്ട് 05:30ന് തൃശ്ശൂര്‍ വൈലോപ്പിള്ളി ഹാളില്‍ (സാഹിത്യ അക്കാദമിയില്‍) ആണ് പുരസ്കാര സമര്‍പ്പണ സമ്മേളനം.
ബാബു എം പാലിശ്ശേരി എം. എല്‍. എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. എം. കെ. അബ്ദുള്ള സോണ മുഖ്യ അതിഥി ആയിരിക്കും. മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരം - കൃഷ്ണകുമാര്‍ (ചിത്ര ശലഭങ്ങളുടെ വീട്), ആദ്യ കഥാ സമാഹാരം - പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്‍ (ബുള്‍ ഫൈറ്റര്‍) എന്നിവരാണ് പുരസ്കാര ജേതാക്കള്‍. സമ്മേളന ഹാളില്‍ 3 മണിക്ക് അവാര്‍ഡിന് അര്‍ഹമായ ചലചിത്രം ചിത്ര ശലഭങ്ങളുടെ വീട് പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് 5 മണിക്ക് സൌത്ത് ഇന്ത്യന്‍ സിനിമ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും. പുരസ്കാര ദാനത്തെ തുടര്‍ന്ന് 7 മണിക്ക് ഒരു ചലചിത്ര സംവാദവും ഉണ്ടായിരിക്കുന്നതാണ്. Labels: awards |
18 December 2009
സപ്‌നയുടെ ആദ്യത്തെ കവിതാ സമാഹാരം - “സ്വപ്‌നങ്ങള്‍”
ഒമാനിലെ സാഹിത്യ സാംസ്കാരിക സദസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രവാസ എഴുത്തുകാരിയും സ്വതന്ത്ര പത്ര പ്രവര്‍ത്തകയും കവയിത്രിയുമായ സപ്‌ന അനു ബി. ജോര്‍ജ്ജിന്റെ ആദ്യത്തെ മലയാളം കവിത സമാഹാരം “സ്വപ്‌നങ്ങള്‍” എന്ന പുസ്തകം സി. എല്‍. എസ്സ്. ബുക്സ്, തളിപ്പറമ്പ് പ്രസിദ്ധീകരിച്ചു. ലീലാ എം. ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ പ്രസാധകര്‍ എന്നും പുതിയ എഴുത്തുകാരെ പ്രോല്‍സാഹിപ്പിച്ചു വരുന്നു.
കോട്ടയത്ത് ജനിച്ചു വളര്‍ന്ന സപ്‌ന അനു ബി. ജോര്‍ജ്ജ്, ബേക്കല്‍ മെമ്മോറിയല്‍ സ്ക്കൂളിലും സി. എം. എസ്. കോളെജിലും പഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിതത്തില്‍ ബിരുദാനന്ദര ബിരുദം. ആനുകാലി കങ്ങളില്‍ ലേഖനങ്ങള്‍ എഴുതി ക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷിലും, മലയാളത്തിലും ഉള്ള സ്വതന്ത്ര പത്ര പ്രവര്‍ത്തനത്തിനു പുറമെ കവിത, ഫോട്ടൊഗ്രാഫി, കുക്കിംഗ് തുടങ്ങിയ വിഷയങ്ങള്‍ ബ്ലോഗിങ്ങിലൂടെ വിനിമയം ചെയ്യുന്നു. തന്റെ സാഹ്യത്യാ ഭിരുചികള്‍ക്ക് പിതൃ സഹോദരി ലീലാമ്മ ജെ. ഏന്നിരിയ ലിനോടാണ് കടപ്പെട്ടിരിക്കുന്നത്. അമ്പതുകളില്‍ അവരുടെ മൂന്നു നോവലുകള്‍ പ്രസിദ്ധീകരണം ചെയ്തിട്ടുണ്ട്. പിതാവായ തോമസ് ജേക്കബിന്റെ എഴുത്തും വായനയോടുമുള്ള അഗാധമായ താല്പര്യവും സ്വപ്നയുടെ എഴുത്ത് ജിവിതത്തെയും, വായനാ ശീലത്തെയും സ്വധീനിച്ചിട്ടുണ്ട്. ബിജു ടിറ്റി ജോര്‍ജ്ജിനോടും മക്കളായ, ശിക്ഷ, ദീക്ഷിത്ത്, ദക്ഷിണ്‍ എന്നിവര്‍ക്കൊപ്പം ഒമാനിലെ, മസ്കറ്റില്‍ ആണ് താമസം. - ജെ. എസ്. Labels: sapna-anu-b-george 2 Comments:
Links to this post: |
16 December 2009
ജ്യോനവന്റെ ഓര്‍മ്മയ്ക്കായ് ‘eപത്രം’ കവിതാ പുരസ്കാരം
കവിതയുടെ e ലോകത്ത് നിന്ന് നമ്മെ വിട്ടു പോയ പ്രതിഭയാണ് ജ്യോനവന്‍. നവീന്‍ ജോര്‍ജ്ജ് എന്ന ആ ചെറുപ്പക്കാരന്റെ അപകട മരണം e കവിതാ ലോകത്തെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ജ്യോനവനും അവന്റെ കവിതകള്‍ക്കുമുള്ള ഒരു നിത്യ സ്മാരകമാണ് e പത്രം - കവിതാ പുരസ്കാരം. മലയാളത്തിലെ കവിതാ ബ്ലോഗുകളാണു പുരസ്ക്കാരത്തിനു പരിഗണിക്കുന്നത്. കഴിഞ്ഞ 6 മാസത്തില്‍ അധികമായി നിലവിലുള്ള ബ്ലോഗായിരിക്കണം. ബ്ലോഗിലെ 3 കവിതകള്‍ (അതിന്റെ ലിങ്കുകള്‍) ആണു സമര്‍പ്പിക്കേണ്ടത്. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കാം. കൂടെ പൂര്‍ണ്ണ മേല്‍വിലാസം, e മെയില്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം.
മലയാള കവിതാ ലോകത്തെ മികച്ച കവികളായിരിക്കും e പുരസ്കാരം ജേതാവിനെ തിരഞ്ഞെടുക്കുക. 10001 രൂപയും, മികച്ച ഒരു പെയിന്റിങ്ങുമാണു സമ്മാനം. എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2010 ജനുവരി 31. മികച്ച e കവിയെ 2010 മാര്‍ച്ച് ആദ്യ പകുതിയോടെ പ്രഖ്യാപിക്കും. എന്‍ട്രികള്‍ അയയ്ക്കേണ്ട e മെയില്‍ - ePathram Jyonavan Memorial Poetry Award 2009 ബ്ലോഗില്‍ ഇടാനുള്ള കോഡ് Labels: awards 2 Comments:
Links to this post: |
09 December 2009
ദുബായില്‍ അപൂര്‍വ്വ കാവ്യാനുഭവം
കാല ദേശ ഭാഷാ അന്തരങ്ങളെ നിഷ്‌പ്രഭം ആക്കിയ ഒരു അപൂര്‍വ്വ കാവ്യ സന്ധ്യക്ക് ദുബായ് പ്രസ് ക്ലബ് വേദിയായി. ഡിസംബര്‍ 6ന് ദുബായ് പ്രസ് ക്ലബില്‍ പ്രശസ്ത മലയാള കവിയും കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ ജന. സെക്രട്ടറിയുമായ സച്ചിദാനന്ദനും, പ്രമുഖ അറബ് കവിയായ ഡോ. ഷിഹാബ് ഗാനിമും സംഗമിച്ച അപൂര്‍വ്വ സുന്ദരമായ കാവ്യ സന്ധ്യ ഭാഷയുടെയും സംസ്കാരത്തിന്റെയും അതിര്‍ വരമ്പുകള്‍ക്കപ്പുറമുള്ള ലോക മാനവികതയുടെ ലളിത സൌന്ദര്യത്തില്‍ കേള്‍വിക്കാരെ കോള്‍മയിര്‍ കൊള്ളിക്കുന്ന അനുഭവമായി.
“മയകോവ്സ്കി എങ്ങനെ ആത്മഹത്യ ചെയ്തു” എന്ന സച്ചിദാനന്ദന്റെ കവിതാ സമാഹാരത്തില്‍ നിന്നുമുള്ള കവിതാ ശകലങ്ങള്‍ ഡോ. ശിഹാബ് ഗാനിം അറബിയിലേക്ക് തര്‍ജ്ജമ ചെയ്തത് അവതരിപ്പിച്ചു. സച്ചിദാനന്ദന്‍ വരികള്‍ ഇംഗ്ലീഷിലും ഗാനിം അവയുടെ തര്‍ജ്ജമ അറബിയിലും ചൊല്ലി. സംസ്കാരങ്ങളെ സമന്വയിപ്പിക്കാനുള്ള ചരിത്രപരമായ ധര്‍മ്മമാണ് കവിക്കും കവിതയ്ക്കും ഉള്ളത് എന്ന് ഡോ. ശിഹാബ് ഗാനിം അഭിപ്രായപ്പെട്ടു. ഭാഷകളും ഉപഭാഷകളും ഭാഷാ ഭേദങ്ങളും പ്രാദേശിക ഭാഷകളും ഒക്കെയായി 600 ഓളം ഭാഷകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും ഇന്ത്യാക്കാരന് ഇത് ഒരിക്കലും ഒരു പ്രശ്നമായി തോന്നിയിട്ടില്ല എന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു കൊണ്ട് സച്ചിദാനന്ദന്‍ വ്യക്തമാക്കി. ഇന്ത്യ ഭരിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷുകാരന് പക്ഷെ ഈ ഭാഷാ വൈവിധ്യം ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അടിസ്ഥാനപരമായി ഭാരതീയ സംസ്ക്കാരത്തിന്റെ സ്വര്‍ണനൂല്‍ കോണ്ട് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇന്ത്യാക്കാരന് ഭാഷക്കതീതമായ ഒരു സംവേദന ക്ഷമത സ്വന്തമായുണ്ട്. മൂന്നോ നാലോ ഭാഷ ഏതൊരു ഇന്ത്യാക്കാരനും വശമുണ്ട്. മറ്റു ഭാഷകള്‍ പഠിക്കാതെ തന്നെ സംവദിക്കാന്‍ കഴിയുന്ന ഈ ഭാഷാ ബോധം തന്നെയാണ് ഭാരതത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്ന അടിസ്ഥാന ഘടകം. ഭാഷാ പ്രശ്നം മറി കടക്കാനും ഭരണ സൌകര്യത്തിനുമായി ബ്രിട്ടീഷുകാരന്‍ ഏര്‍പ്പെടുത്തിയ ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനം പുതിയ തലമുറയ്ക്ക് ഈ ഭാഷാ ബോധം നഷ്ടപ്പെടുവാന്‍ കാരണമാകുന്നു എന്ന തന്റെ ആകുലതയും സച്ചിദാനന്ദന്‍ പങ്കു വെച്ചു. അറബ് ലോകത്തില്‍ മലയാള ഭാഷയുടെ അംബാസഡറാണ് ഡോ. ഷിഹാബ് ഗാനിം എന്ന് മോഡറേറ്റര്‍ ആയ ഷാജഹാന്‍ മാടമ്പാട്ട് പറഞ്ഞു. Labels: sachidanandan |
07 December 2009
മൂന്നാമിടം വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു
ഗള്‍ഫ് മേഖലയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മൂന്നാമിടം വീണ്ടും അതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മൂന്നാമിടം.കോം എന്ന മലയാളം വെബ് സൈറ്റ് പ്രവര്‍ത്തനം പുനരാരംഭിച്ചു. പുതിയ ലോകം, പുതിയ കല എന്നുള്ളതാണ് പുതിയ ലക്കത്തിലെ വിഷയം. കവിത ബാലകൃഷ്ണന്‍, ടി. പി. അനില്‍ കുമാര്‍, രാജേഷ് വര്‍മ്മ, ആദ്യത്യ ശങ്കര്‍ എന്നിവരാണ് പുതിയ ലക്കത്തിലെ എഴുത്തുകാര്‍.
Labels: മലയാളം |
05 December 2009
കാക്കനാടന് ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം; ഗള്‍ഫ് അവാര്‍ഡുകള്‍ ദേവസേനയ്ക്കും, ബിജു പി. ബാലകൃഷ്ണനും
ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ 2009 ലെ സാഹിത്യ പുരസ്ക്കാരം കാക്കനാടന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. മുകുന്ദന്‍, ഡോ. കെ. എസ്. രവി കുമാര്‍, പി. വി. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിശ്ച്ചയിച്ചത്.
ഗള്‍ഫ് മേഖളയിലെ മലയാളി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ബി. കെ. എസ്. ജാലകം പുരസ്ക്കാരത്തിന് ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയും അര്‍ഹരായി. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം. e പത്രത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന യുടെ “അടുക്കി വച്ചിരിക്കുന്നത്” എന്ന കവിതയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. ഡോ. കെ. എസ്. രവികുമാര്‍, പി. സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്. 5000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങള്‍. അടുത്ത ജനുവരിയില്‍ ബഹ്റിനില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്