26 January 2010
ഭാഷയെ രക്ഷിക്കുന്നതില്‍ ഗള്‍ഫ് മലയാളികള്‍ മഹത്തായ പങ്ക് വഹിക്കുന്നു - കെ. പി. രാമനുണ്ണി
മലയാള ഭാഷ അന്യം നിന്ന് പോവുന്നതില്‍ നിന്നും ഭാഷയെ രക്ഷിക്കുന്നതില്‍ ഗള്‍ഫ് മലയാളികള്‍ മഹത്തായ പങ്കാണ് വഹിക്കുന്നതെന്ന് എഴുത്തുകാരന്‍ കെ. പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. ഒലീവ് ബുക്സ് പുറത്തിറക്കിയ പ്രവാസി മലയാളിയായ സത്യജിത്ത് വാരിയത്തിന്റെ ‘കഥയും കാഴ്ചയും’ എന്ന പുസ്തകം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രകാശനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
യൂറോപ്പിലും അമേരിക്കയിലും കുടിയേറിയ മലയാളികള്‍ സ്വന്തം ഭാഷയേയും സംസ്കാരത്തേയും വിസ്മരിക്കുകയും, സ്വന്തം മക്കളെ പോലും ആ സംസ്കാരത്തില്‍ നിന്നും അകറ്റുകയും ചെയ്തപ്പോള്‍ ഗള്‍ഫ് മലയാളികള്‍ സ്വന്തം ഭാഷയേയും, സാഹിത്യത്തേയും മാറോട് ചേര്‍ത്ത് പിടിക്കുകയായിരുന്നു. സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ ഗള്‍ഫ് മലയാളികള്‍ സ്വന്തം വ്യക്തിത്വം അടയാള പ്പെടുത്തിയിട്ടുണ്ട്. ആ പരമ്പരയിലെ തുഞ്ചന്റെ നാട്ടില്‍ നിന്നുള്ള കണ്ണിയാണ് സത്യജിത്ത്. കഥയും കാഴ്ചയും ആസ്വാദന ത്തോടൊപ്പം സ്വയം ആവിഷ്ക്കാ രത്തിന്റെ സവിശേഷ രീതി കൂടി കാഴ്ച വെയ്ക്കുന്നു എന്ന് കെ. പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. ഞെരളത്ത് ഹരി ഗോവിന്ദന്റെ മംഗള ആലാപനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു. സിനിമാ തിരക്കഥാകൃത്ത് ആര്യാടന്‍ ഷൌക്കത്ത് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. വി. അപ്പു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം സുധീഷ് മുഖ്യാതിഥി ആയിരുന്നു. കെ. എക്സ്. ആന്റോ പുസ്തകത്തെ പരിചയപ്പെടുത്തി. നവാസ് പൂനൂര്‍, അബ്ദുള്ള പേരാമ്പ്ര, കെ. പി. ഒ. റഹ്മത്തുള്ള, ഡോ. കെ. ആലിക്കുട്ടി, പി. പി. അബ്ദു റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സത്യജിത്ത് മറുപടിയും അക്ബറലി മമ്പാട് നന്ദിയും പറഞ്ഞു. Labels: പുസ്തകം |
രമ്യ ആന്റണിയുടെ 'ശലഭായനം' പ്രകാശനം ചെയ്തു
തിരുവനന്തപുരം : കവയത്രി രമ്യ ആന്റണിയുടെ 'ശലഭായനം' എന്ന കവിതാ സമാഹാരം പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍, ഡോ. ടി. എന്‍. സീമയ്ക്ക് നല്‍കി ക്കൊണ്ട് പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍, കൂട്ടം എന്ന ഇന്റര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മയുടെ അഡ്മിനി സ്ട്രേറ്ററായ എന്‍. എസ്. ജ്യോതി കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരിയും കവയിത്രിയും കൂടിയായ രമ്യയും കൂട്ടത്തിലെ അംഗമാണ്. പലപ്പോഴായി തന്റെ ഡയറിയില്‍ കുറിച്ചിട്ട കവിതകള്‍ എല്ലാം ചേര്‍ത്ത് പ്രസിദ്ധീകരിച്ചതാണ് 'ശലഭായനം'.
പോളിയോ വന്നു കാലുകള്‍ തളര്‍ന്ന രമ്യ, ഊന്നു വടിയുടെ സഹായ ത്തോടെയാണു നടക്കുന്നത്. ഇപ്പോള്‍ തിരുവനന്തപുരം ആര്‍. സി. സി. യില്‍ വായില്‍ ക്യാന്‍സറിനു ചികിത്സയിലാണ്. കെ. ജി. സൂരജ് സ്വാഗതം പറഞ്ഞു. കവി ശിവ പ്രസാദ്, ഡോ. ജയന്‍ ദാമോദരന്‍, സന്ധ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൂട്ടം അംഗങ്ങളായ ആല്‍ബി, അജിത്ത്, ഡോ. ദീപ ബിജോ അലക്സാണ്ടര്‍, ഇന്ദു തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു. ശലഭായന ത്തിന്റെ ആദ്യ വില്പനയും ചടങ്ങില്‍ വെച്ച് നടന്നു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി 1 Comments:
Links to this post: |
10 January 2010
പാറപ്പുറത്ത് അനുസ്മരണം ദുബായില്‍
ദുബായ് : ആത്മീയമായ ഏകാന്തതയെ കാവ്യാനു ഭവമാക്കി മാറ്റിയ മഹാ പ്രതിഭാ ശാലിയാ യിരുന്നു പാറപ്പുറത്ത് എന്ന് പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപ്പെട്ടു. പാറപ്പുറത്ത് ഫൌണ്ടേഷന്‍ സംഘടിപ്പിച്ച പാറപ്പുറത്ത് അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു പെരുമ്പടവം.
പോള്‍ ജോര്‍ജ്ജ് പൂവത്തേരില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റോജിന്‍ പൈനുംമൂട്, സുനില്‍ പാറപ്പുറത്ത്, മിനി മാത്യു വര്‍ഗ്ഗീസ്, റെജി ജേക്കബ് പുന്നയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രവാസികള്‍ക്കായി ഫൌണ്ടേഷന്‍ സംഘടിപ്പിച്ച പ്രഥമ പാറപ്പുറത്ത് സ്മാരക ചെറുകഥാ പുരസ്കാരത്തിന് അര്‍ഹനായ ഫിലിപ്പ് തോമസിന് 10001 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം പെരുമ്പടവം ശ്രീധരന്‍ സമ്മാനിച്ചു. നൂറിലേറെ കഥകളില്‍ നിന്നുമാണ് ഫിലിപ്പിന്റെ “ശത ഗോപന്റെ തമാശകള്‍” പുരസ്കാരത്തിന് അര്‍ഹമായത്. ചെറുകഥാ മത്സരത്തിനു ലഭിച്ച കഥകളില്‍ നിന്നും തെരഞ്ഞെടുത്ത 16 കഥകളുടെ സമാഹാരമായ “എണ്ണപ്പാടങ്ങള്‍ക്ക് പറയാനുള്ളത്” എന്ന കഥാ സമാഹാരം റെജി ജേക്കബ് പുന്നയ്ക്കലിന് നല്‍കി പെരുമ്പടവം നിര്‍വ്വഹിച്ചു. പുരസ്കാര ജേതാവ് ഫിലിപ്പ് തോമസ് മറുപടി പ്രസംഗം നടത്തി. ജെസ്റ്റി ജേക്കബ് ദേശീയ ഗാനം ആലപിച്ചു. ഷാജി ഹനീഫ്, പ്രവീണ്‍ വേഴക്കാട്ടില്‍, സ്റ്റാന്‍ലി മലമുറ്റത്ത്, മേഴ്സി പാറപ്പുറത്ത്, എബ്രഹാം സ്റ്റീഫന്‍, മോന്‍സി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. Remembering Parappurath Labels: writers |
പാം സര്‍ഗ്ഗ സംഗമം വെള്ളിയാഴ്ച
ഷാര്‍ജ : ഗള്‍ഫ് മലയാളികളുടെ സാഹിത്യ ചിന്തക ള്‍ക്കൊപ്പം സഞ്ചരിക്കുന്ന അക്ഷര സ്നേഹികളുടെ സചേതന ക്കൂട്ടായ്മയായ പാം സാഹിത്യ സഹകരണ സംഘത്തിന്റെ യും പാം പുസ്തക പ്പുരയുടെയും രണ്ടാം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സര്‍ഗ്ഗ സംഗമം 2010, ജനുവരി 15-ാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടക്കുന്നതാണ്. യു. എ. ഇ. യിലെ എഴുത്തുകാരും വായനക്കാരും സംബന്ധിക്കുന്ന സാഹിത്യ ചര്‍ച്ച, സാഹിത്യ സമ്മേളനം, പാം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനവും പ്രദര്‍ശനവും മികച്ച സാഹിത്യ പ്രവര്‍ത്തകനുള്ള അക്ഷര മുദ്ര പുരസ്കാരം നേടിയ സുറാബ്, സേവന മുദ്ര പുരസ്കാരം നേടിയ സി. ടി. മാത്യു, അക്ഷര തൂലിക പുരസ്കാരം നേടിയ ഷാജി ഹനീഫ്, രാമചന്ദ്രന്‍ മൊറാഴ എന്നിവര്‍ക്കുള്ള അവാര്‍ഡ് ദാനവും ഉണ്ടായിരി ക്കുന്നതാണ്. മലയാളത്തില്‍ ചിര പ്രതിഷ്ഠ നേടിയ കഥകളുടെയും കവിത കളുടെയും രംഗാവി ഷ്കാരങ്ങളും നൃത്ത നൃത്യങ്ങളും ഉണ്ടായി രിക്കുന്ന താണെന്ന് പ്രസിഡന്റ് വെള്ളിയോടന്‍, സെക്രട്ടറി സലീം അയ്യനത്ത് എന്നിവര്‍ അറിയിച്ചു. “മാതൃ രാജ്യം നേരിടുന്ന വെല്ലുവിളി കളില്‍ എഴുത്തു കാരന്റെ പങ്ക്” എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച കൃത്യം 4 മണിക്ക് ആരംഭിക്കും.
- സലീം അയ്യനത്ത് Labels: literature |
07 January 2010
അക്ഷര തൂലിക പുരസ്കാരം ഷാജി ഹനീഫിനും രാമചന്ദ്രന്‍ മൊറാഴയ്ക്കും
ഷാര്‍ജ. പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ ഗള്‍ഫിലെ ഏറ്റവും മികച്ച ചെറു കഥയ്ക്കും കവിതയ്ക്കുമുള്ള അക്ഷര തൂലിക പുരസ്കാരം പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ചെറു കഥയ്ക്കുള്ള പുരസ്കാരം ‘ആഹിര്‍ഭൈരവ്’ എന്ന കഥ രചിച്ച ഷാജി ഹനീഫിനും കവിതയ്ക്ക് ‘കൂക്കിരിയ’ എന്ന കവിത രചിച്ച രാമചന്ദ്രന്‍ മൊറാഴയ്ക്കും ലഭിച്ചു.
ആനുകാലിങ്ങളില്‍ കഥകളും കവിതകളും എഴുതാറുള്ള ഷാജി ഹനീഫ് മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയാണ്. കണ്ണൂര്‍ ജില്ലയിലെ മൊറാഴ സ്വദേശിയാണ് രാമചന്ദ്രന്‍ മൊറാഴ. ജനുവരി 15 ന് ദുബായ് ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടക്കുന്ന സര്‍ഗ്ഗ സംഗമത്തില്‍ വെച്ച് പുരസ്കാരങ്ങള്‍ നല്‍കുന്ന താണെന്ന് ഭാരവാഹികളായ വെള്ളിയോടന്‍, സലീം അയ്യനത്ത് എന്നിവര്‍ അറിയിച്ചു. ജ്യോതി കുമാര്‍, നാസര്‍ ബേപ്പൂര്‍, ഷാജഹാന്‍ മാടമ്പാട്ട്, രവി പുന്നക്കല്‍, സത്യന്‍ മാടാക്കര, സുറാബ്, റാംമോഹന്‍ പാലിയത്ത്, അരവിന്ദന്‍ പണിക്കശ്ശേരി, ഷീലാ പോള്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. Labels: awards |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്