07 January 2010
അക്ഷര തൂലിക പുരസ്കാരം ഷാജി ഹനീഫിനും രാമചന്ദ്രന്‍ മൊറാഴയ്ക്കും![]() ആനുകാലിങ്ങളില്‍ കഥകളും കവിതകളും എഴുതാറുള്ള ഷാജി ഹനീഫ് മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയാണ്. കണ്ണൂര്‍ ജില്ലയിലെ മൊറാഴ സ്വദേശിയാണ് രാമചന്ദ്രന്‍ മൊറാഴ. ജനുവരി 15 ന് ദുബായ് ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടക്കുന്ന സര്‍ഗ്ഗ സംഗമത്തില്‍ വെച്ച് പുരസ്കാരങ്ങള്‍ നല്‍കുന്ന താണെന്ന് ഭാരവാഹികളായ വെള്ളിയോടന്‍, സലീം അയ്യനത്ത് എന്നിവര്‍ അറിയിച്ചു. ജ്യോതി കുമാര്‍, നാസര്‍ ബേപ്പൂര്‍, ഷാജഹാന്‍ മാടമ്പാട്ട്, രവി പുന്നക്കല്‍, സത്യന്‍ മാടാക്കര, സുറാബ്, റാംമോഹന്‍ പാലിയത്ത്, അരവിന്ദന്‍ പണിക്കശ്ശേരി, ഷീലാ പോള്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. Labels: awards |
24 December 2009
മനസ്സ് സര്‍ഗ്ഗ വേദി ഭരത് മുരളി സ്മാരക പുരസ്ക്കാര സമര്‍പ്പണം
മനസ്സ് സര്‍ഗ്ഗവേദി, കാണി ഫിലിം സൊസൈറ്റി, പ്രേംജി സ്മാരക സാംസ്കാരിക സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മനസ്സ് സര്‍ഗ്ഗ വേദിയുടെ ഭരത് മുരളി സ്മാരക പുരസ്കാര സമര്‍പ്പണം നടക്കും. ഡിസംബര്‍ 25 വെള്ളിയാഴ്‌ച്ച വൈകീട്ട് 05:30ന് തൃശ്ശൂര്‍ വൈലോപ്പിള്ളി ഹാളില്‍ (സാഹിത്യ അക്കാദമിയില്‍) ആണ് പുരസ്കാര സമര്‍പ്പണ സമ്മേളനം.
ബാബു എം പാലിശ്ശേരി എം. എല്‍. എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. എം. കെ. അബ്ദുള്ള സോണ മുഖ്യ അതിഥി ആയിരിക്കും. മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരം - കൃഷ്ണകുമാര്‍ (ചിത്ര ശലഭങ്ങളുടെ വീട്), ആദ്യ കഥാ സമാഹാരം - പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്‍ (ബുള്‍ ഫൈറ്റര്‍) എന്നിവരാണ് പുരസ്കാര ജേതാക്കള്‍. സമ്മേളന ഹാളില്‍ 3 മണിക്ക് അവാര്‍ഡിന് അര്‍ഹമായ ചലചിത്രം ചിത്ര ശലഭങ്ങളുടെ വീട് പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് 5 മണിക്ക് സൌത്ത് ഇന്ത്യന്‍ സിനിമ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും. പുരസ്കാര ദാനത്തെ തുടര്‍ന്ന് 7 മണിക്ക് ഒരു ചലചിത്ര സംവാദവും ഉണ്ടായിരിക്കുന്നതാണ്. Labels: awards |
16 December 2009
ജ്യോനവന്റെ ഓര്‍മ്മയ്ക്കായ് ‘eപത്രം’ കവിതാ പുരസ്കാരം![]() മലയാള കവിതാ ലോകത്തെ മികച്ച കവികളായിരിക്കും e പുരസ്കാരം ജേതാവിനെ തിരഞ്ഞെടുക്കുക. 10001 രൂപയും, മികച്ച ഒരു പെയിന്റിങ്ങുമാണു സമ്മാനം. എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2010 ജനുവരി 31. മികച്ച e കവിയെ 2010 മാര്‍ച്ച് ആദ്യ പകുതിയോടെ പ്രഖ്യാപിക്കും. എന്‍ട്രികള്‍ അയയ്ക്കേണ്ട e മെയില്‍ - ![]() ePathram Jyonavan Memorial Poetry Award 2009 ബ്ലോഗില്‍ ഇടാനുള്ള കോഡ് ![]() Labels: awards 2 Comments:
Links to this post: |
05 December 2009
കാക്കനാടന് ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം; ഗള്‍ഫ് അവാര്‍ഡുകള്‍ ദേവസേനയ്ക്കും, ബിജു പി. ബാലകൃഷ്ണനും![]() ![]() ![]() 5000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങള്‍. അടുത്ത ജനുവരിയില്‍ ബഹ്റിനില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. |
23 November 2009
ഭരത് മുരളി പുരസ്കാരം പുന്നയൂര്‍ക്കുളം സൈനുദ്ദീനും കൃഷ്ണ കുമാറിനും![]() എം സി. രാജ നാരായണന്‍ ചെയര്‍മാനും, ഡോ. വി. മോഹന കൃഷ്ണന്‍, കെ. പി. ജയ കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഡിസംബര്‍ 13-ാം തീയ്യതി തൃശ്ശൂരില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം നല്‍കുമെന്ന് മനസ്സ് സര്‍ഗ്ഗ വേദി ഭാരവാഹികളായ സെബാസ്റ്റ്യന്‍ ചൂണ്ടല്‍ എം. സി. രാജ നാരായണന്‍ എന്നിവര്‍ അറിയിച്ചു. സൈനുദ്ദീന്‍ പുന്നയൂര്‍കുളം e പത്രത്തില്‍ “പള്‍സ് - ഗള്‍ഫിന്റെ തുടിപ്പുകള്‍” എന്ന കോളം കൈകാര്യം ചെയ്യുന്നു.
Punnayurkulam Zainudheen gets Bharath Murali Award Labels: awards 1 Comments:
Links to this post: |
പാറപ്പുറത്ത് പുരസ്കാരം
ദുബായ് : അന്തരിച്ച പ്രശസ്ത സാഹിത്യ കാരന്‍ പാറപ്പുറത്തിന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന പാറപ്പുറത്ത് ഫൌണ്ടേഷന്‍ പ്രവാസികള്‍ക്കായി ചെറു കഥാ മത്സരം നടത്തുന്നു.
ഡിസംബര്‍ 20ന് മുന്‍പ് സുനില്‍ പാറപ്പുറത്ത്, പാറപ്പുറം ഫൌണ്ടേഷന്‍, പി. ബി. നമ്പര്‍ 32585, ഷാര്‍ജ, യു.എ.ഇ. എന്ന വിലാസത്തില്‍ രചനകള്‍ അയക്കണമെന്ന് ഭാരവാഹികളായ പോള്‍ ജോര്‍ജ്ജ് പൂവത്തേരില്‍, റോജിന്‍ പൈനുംമൂട് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5457397, 055 3911800 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക. വിജയികളെ ജനുവരി ആദ്യ വാരം ദുബായില്‍ നടക്കുന്ന പാറപ്പുറത്ത് അനുസ്മരണ സമ്മേളനത്തില്‍ ആദരിക്കും. Labels: awards |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്