18 August 2009

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2009-10

english-premier-leagueയുറോപ്പില്‍ മറ്റൊരു ഫുട്ബോള്‍ സീസണ് കൂടെ തുടക്കമാകുന്നു. ഓഗസ്റ്റ്‌ രണ്ടാം വാരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പന്തുരുണ്ടു തുടങ്ങും. മുന്‍ വര്‍ഷങ്ങള്‍ പോലെ തന്നെ ആവേശകര മായിരിക്കും ഇത്തവണയും എന്ന് യാതൊരു സംശയവും ഇല്ല. ഇത്തവണ പണക്കൊഴുപ്പിന്റെ കളി അല്പം കൂടിയെങ്കിലെ ഉള്ളു.
 
ചില പ്രമുഖ ടീമുകളിലൂടെ ഒരു അവലോകനം:
 
മാഞ്ചസ്റ്റര്‍ യുണൈറ്റെഡ് 2006 മുതല്‍ യുണൈറ്റെഡ് കുത്തകയായി വച്ചിരിക്കുന്ന പ്രീമിയര്‍ ലീഗ് കിരീടം ഇത്തവണ നിലനിര്‍ത്തണ മെങ്കില്‍ നല്ലത് പോലെ വിയര്‍പ്പ്‌ ഒഴുക്കണ്ടി വരും. പ്രത്യേകിച്ചു അവരുടെ സ്റ്റാര്‍ സ്ട്രൈക്കെര്‍ ആയ ക്രിസ്ത്യാനോ റൊണാള്‍ഡോ ക്ലബ്‌ വിട്ടു പോയ സാഹചര്യത്തില്‍. കാര്‍ലോസ്‌ റ്റെവെസ്സ് എന്ന അര്‍ജന്റീനിയന്‍ താരം കൂടെ ക്ലബ്‌ വിട്ടത് അവരുടെ ശവപ്പെട്ടിയില്‍ ആണി അടിക്കുന്ന പോലെയായി. പക്ഷെ സര്‍ അലെക്സ് ഫെര്‍ഗുസണ്‍ എന്ന കൂര്‍മ്മ ബുദ്ധിക്കാരനായ പരിശീലകന്‍ ഈ പോരായ്മകള്‍ തരണം ചെയ്യും എന്ന് ചുവന്ന ചെകുത്താന്മാരുടെ ആരാധകര്‍ വിശ്വസിക്കുന്നു.
 
ചെല്‍സി കപ്പ്‌ ഇത്തവണ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ എത്തിക്കും എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് ചെല്‍സിയുടെ വരവ്. മിക്ക ക്ലബ്ബുകളും കളിക്കാര്‍ക്ക് വേണ്ടി പണം എറിഞ്ഞപ്പോള്‍ റോമന്‍ അബ്രാമോവിച്ച് കാശ് ഇറക്കിയത് കാര്‍ലോ അന്ചെല്ലോട്ടി എന്ന എ സി മിലാന്‍ കോച്ചിനെ സ്വന്തമാക്കാന്‍. പോരാത്തതിന് ക്ലബ്‌ വിട്ടു പോകാന്‍ സാധ്യത ഉണ്ടായിരുന്ന ദിദിയര്‍ ദ്രോഗ്ബയും ജോണ്‍ ടെറിയും ചെല്‍സിയില്‍ തന്നെ നിര്‍ത്താന്‍ സാധിച്ചത് ക്ലബ്ബിന്റെ കിരീട സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
 
ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ പുലികള്‍, എന്നാല്‍ പ്രീമിയര്‍ ലീഗില്‍ വരുമ്പോള്‍ കളി മറക്കുന്ന പതിവ്. അതായിരുന്നു റഫെ ബെനെറ്റെസ് പരിശീലിപ്പിക്കുന്ന സംഘം. എന്നാല്‍ 2008 മുതല്‍ കളി മാറി. ഫെര്‍ണാണ്ടോ ടൊറെസ് എന്ന ഗോളടി യന്ത്രം ഫുള്‍ ഗിയറില്‍ പോകാന്‍ തുടങ്ങിയതോടെ ലിവര്‍പൂള്‍ ചെല്‍സിയുടെ മുന്നില്‍ കടന്നു. സ്റ്റീഫന്‍ ജറാര്‍ഡ് എന്ന മിഡ് ഫീല്‍ഡര്‍ കൂടെ നിറഞ്ഞു കളിച്ചാല്‍ ലിവര്‍പൂളിനെ പിടിച്ചു കെട്ടാന്‍ പാട് പെടും.
 
ആര്‍സനല്‍ ചെറുപ്പകാരുടെ ഒരു സംഘം. അതാണ് ആര്‍സണ്‍ വെങ്ങര്‍ എന്ന ഫ്രഞ്ച് പരിശീലകന്റെ കുട്ടികള്‍. ഇമ്മാനുവേല്‍ അഡബയെര്‍ എന്ന കരുത്തനെ നഷ്ടപ്പെട്ടിടും സെസ് ഫാബ്രിഗാസ്, റോബിന്‍ വാന്‍ പെര്സീ, തീയോ വല്കൊട്ട് എന്ന പയ്യന്മാര്‍ ചോരത്തിളപ്പ് കാണിച്ചാല്‍ ആര്‍സനല്‍ 2004 ലെ കിരീട വിജയം ആവര്‍ത്തിക്കാം. എന്നാല്‍ മികച്ച തുടക്കം കിട്ടിയാലും ലീഗിന്റെ രണ്ടാം പകുതിയില്‍ നിറം മങ്ങി പോകുന്നതാണ് ക്ലബ്ബിന്റെ പ്രധാന പോരായ്മ.
 
സാധാരണ പ്രീമിയര്‍ ലീഗ് എന്നാല്‍ ഈ നാല് വമ്പന്മാര്‍ ആയിരുന്നു. എന്നാല്‍ ഇന്ന് കളി മാറി. മാഞ്ചസ്റ്റര്‍ സിറ്റി എന്ന ക്ലബ്‌ പണം വാരി എറിയാന്‍ തുടങ്ങിയതോടെ കളിക്കാരുടെ ഒഴുക്കായിരുന്നു സിറ്റി ബ്ലൂസിലെക്ക്. കാര്‍ലോസ് റ്റെവെസ്സ്, റോക്കി സാന്താ ക്രൂസ്, റോബീഞോ എന്ന വമ്പന്‍ മാര്‍ എത്തിയതോടെ മാഞ്ചസ്റ്റര്‍ എന്നാല്‍ ഇപ്പോള്‍ യുണൈറ്റെഡ് അല്ല സിറ്റി ആണ് എന്നാണ് പരക്കെ സംസാരം. എന്നാല്‍ സ്ട്രൈക്കെര്‍ മാരെ വാരി കൂട്ടുമ്പോഴും പ്രതിരോധ നിര ശക്തി പ്പെടുത്താത്തത് സിറ്റി യെ പിന്നോട്ട് വലിക്കാം .
 
തരം താഴ്ത്തല്‍ മൂലം ന്യൂ കാസ്സില്‍ യുണൈറ്റെഡ് എന്ന ക്ലബ്ബ്‌ ഇല്ലാതെ ലീഗ് എന്ന പ്രത്യേകതയും ഉണ്ട് ഇത്തവണത്തെ ലീഗിന്. ബര്‍മിങ്ങാം, വോല്‍വെര്‍ ഹമ്പ്ടോന്‍ , ബേണ്‍ലീ എന്നിവയാണ് ഇത്തവണ സ്ഥാന കയറ്റം ലഭിച്ച ക്ലബ്ബുകള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റെഡ് , ചെല്‍സി, ലിവര്‍പൂള്‍, ആര്‍സനല്‍, മാഞ്ചസ്റ്റര്‍ സിറ്റി ഈ അഞ്ചു വമ്പന്മാരില്‍ ആരെങ്കിലും ആയിരിക്കും ഇത്തവണ ജേതാക്കള്‍ ആകുക എന്ന് പറയാം. എന്നാല്‍ ആസ്ട്ടന്‍ വില്ല, എവര്‍ട്ടണ്‍, ഫുല്‍ഹാം എന്നീ ക്ലബുകള്‍ തങ്ങളുടേതായ ദിവസത്തില്‍ ഏതു വമ്പന്മാരെയും മുട്ടുകുത്തിക്കും.
 
ചാമ്പ്യന്‍സ് ലീഗ്, ലോക കപ്പ്‌ യോഗ്യത റൌണ്ടുകള്‍, എന്നിവയ്ക്കൊപ്പം യുറോപ്പിലെ മറ്റു ലീഗുകള്‍ കൂടെ സജീവം ആകുമ്പോള്‍ ഇനിയുള്ള നാളുകള്‍ പോരാട്ടത്തിന്റെ ആയിരിക്കും എന്ന് നമുക്ക്‌ കരുതാം.
 
- വിഷ്ണു
 
 

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




വിഷ്ണു
eMail




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്