25 October 2008

ആഗോള വല്‍ക്കരണ ത്തിന്റെ പുതു യുദ്ധങ്ങള്‍ - വന്ദന ശിവ



വിവര്‍ത്തനം: കെ രമ, ഡി. സി. ബുക്സ്, കോട്ടയം, (പേജ്-128)




പരിസ്ഥിതി പ്രവര്‍ത്തക, സാമൂഹിക ചിന്തക, കോളമിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ വന്ദന ശിവയുടെ Globalaization's New Wars - Seed, Water & Life Forms എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് ‘ആഗോളവത്കരത്തിന്റെ പുതു യുദ്ധങ്ങള്‍- വിത്ത് - ജലം- ജൈവ രൂപങ്ങള്‍’. അന്താരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന ആഗോളവത്കരണത്തിന്റെ ഭീദിതമായ യാഥാര്‍ത്ഥ്യങ്ങളും ദുരന്തങ്ങളും സൂക്ഷമമായി അപഗ്രഥിക്കുന്ന ലേഖന സമാഹാരമാണിത്. ജൈവ വൈവിധ്യ യുദ്ധങ്ങള്‍, വിത്തു യുദ്ധങ്ങള്‍, ജല യുദ്ധങ്ങള്‍, ബയോ പൈറസി, ഭൌമ ജനാധിപത്യം എന്നിങ്ങനെ സമഗ്രവും ചിന്തോദ്ദീപകവുമായ ലേഖനങ്ങള്‍ ഉള്‍കൊള്ളുന്ന ഈ പുസ്തകം സമകാലിക സാമൂഹിക പരിസരങ്ങളില്‍ പ്രതിരോധത്തിന്റെ സംസ്കാരം പടുത്തുയര്‍ത്തുന്നതിന് അനിവാര്യമായ ഒരു ഗ്രന്ഥമാണ്.

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


Untitled Document ePathram Pacha


ഗ്രീന്‍പീസിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നത്


© e പത്രം 2009

Powered by Blogger