പ്രസാധകര്‍: ഹരിതം ബുക്സ്, കോഴിക്കോട് (പേജ്-50)
ജൈവ ശാസ്ത്ര പരമായി അതി പ്രധാനമായ കണ്ടല്‍ക്കാടുകളെ പറ്റി വിവരിക്കുന്ന പുസ്തകമാണ് എ സുജനപാലിന്റെ മരണം കാത്തു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍. കണ്ടല്‍ക്കാടുകളുടെ വംശോല്‍പ്പത്തി, പാരിസ്ഥിതിക വിവരങ്ങള്‍, വിതരണം, ഉപയോഗങ്ങള്‍, പ്രാധാന്യം എന്നിവ ഈ ചെറിയ പുസ്തകത്തില്‍ സാധാരണ വായനക്കര്‍ക്കു കൂടി മനസ്സിലാകുന്ന വിധത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കണ്ടല്‍കാടുകളെ കുറിച്ചുള്ള ഗവേഷണങ്ങളും അവയുടെ ഫലങ്ങളും ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. 2005 പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ഹരിതം ബുക്സാണ്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്