പ്രകൃതിയില്‍ നിന്നും മനുഷ്യന്‍ അകന്നു ജീവിക്കാന്‍ പാടില്ലെന്ന് ശക്തമായി വാദിക്കുകയും തന്റെ ജീവിതം തന്നെ ഒരു മാതൃക യാക്കുകയും പ്രകൃതിയിലേക്ക് മടങ്ങുവാന്‍ ആവശ്യപെടുകയും ചെയ്ത മഹാനായ ഫുക്കുവോക്ക ലോകത്തോട് വിട പറഞ്ഞി രിക്കുന്നു, ഒറ്റ വൈക്കോല്‍ വിപ്ലവമെന്ന ഗ്രന്ഥം ലോകത്തിനു തുറന്നു വെച്ച സാദ്ധ്യതകള്‍ വളരെ വലുതായിരുന്നു, ഇതില്‍ നിന്നും പ്രചോദനനം ഉള്‍കൊണ്ട് ലോകത്തിന്റെ പലയിടങ്ങളിലും പ്രകൃതിയുടെ സ്വഭാവികതയിലൂന്നിയ കൃഷി രീതി വ്യാപിച്ചു. പ്രകൃതിയിലേക്ക് മടങ്ങുക എന്ന ഗ്രന്ഥവും ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആ മഹാനായ പ്രകൃതിസ്നേഹിയുടെ ഓര്‍മക്കു മുമ്പില്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു.
“യാത്ര കഠിനമാണെങ്കില്‍ പോലും മനോഹരമായ ഈ ഭൂമിയില്‍ നമ്മുടെ കുട്ടികള്‍ക്കും പേരകിടാങ്ങള്‍ക്കും തുടര്‍ന്ന് ജീവിക്കാനാവുന്ന പാത നാം നിശ്ചയമായും ഒരുക്കണം. ഈശ്വരന്‍ മനുഷ്യനെ നിസ്സഹായാവസ്ഥയില്‍ വിട്ടിരിക്കുകയാണ്, മനുഷ്യനെ അവന്റെ വഴിക്കു വിട്ടിരിക്കുന്നു. മനുഷ്യന്‍ സ്വയം രക്ഷിച്ചില്ലെങ്കില്‍ മറ്റാരും അവനു വേണ്ടി അത് ചെയ്യില്ല.”
- മസനോബു ഫുക്കുവോക
പ്രകൃതിയില്‍നിന്നും അകന്നു ജീവിക്കുവാന്‍ നമുക്ക് സാധ്യമല്ല. താത്കാലിക ലാഭത്തിനും സുഖത്തിനും വേണ്ടി പ്രകൃതിയെ നിയന്ത്രിച്ചുവെന്നും കീഴടക്കിയെന്നും വീമ്പു പറയുമ്പോഴും മനുഷ്യ ശക്തിക്ക തീതമായി പ്രകൃതി നില നില്‍ക്കുന്നു, മനുഷ്യന്‍ സൃഷ്ടിക്കുന്ന എല്ലാ നിയന്ത്രണങ്ങളേയും മാറ്റി മറിക്കുന്നു.
അതു കൊണ്ട് തന്നെയാണ് ഏംഗത്സ് ഇങ്ങനെ എഴുതിയത്: “കോളനികള്‍ കീഴ്പ്പെടുത്തുന്ന അക്രമകാരിയെ പോലെ നമുക്ക് പ്രകൃതിയെ കീഴടക്കി ഭരിക്കാനാവില്ല”
മനുഷ്യന് ഇന്നും മുഴുവനായോ പകുതി പോലുമോ കണ്ടെത്താ നാവാത്ത സത്യമാണ് പ്രകൃതി. ഭൂമിയില്‍ എത്ര തരം സസ്യങ്ങളുണ്ടെന്നോ, അവക്കെത്ര ഉപജാതികളുണ്ടെന്നോ, എത്ര തരം ജന്തുക്കളു ണ്ടെന്നോ ഇന്നും നമുക്കറിയില്ല. നാമെത്ര നിസ്സാരരാണെന്ന സത്യത്തിലേക്ക് നാം ആദ്യം എത്തി ച്ചേരണം, പ്രകൃതി അതിന്റെ രീതിയില്‍ നയിക്കപ്പെട്ടു കൊള്ളും. നാം അതിന നുസരിച്ച് ജീവിക്കുന്നതാണ് പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.
“ആവശ്യത്തി നുള്ളതെല്ലാം ഇവിടെയുണ്ട്, അത്യാര്‍ത്തി ക്കുള്ളതില്ല” എന്ന ഗാന്ധി വചനം ഇവിടെ പ്രസക്തമാണ്.
പരിസ്ഥിതിയും സാമൂഹ്യ വ്യവസ്ഥിതിയും തമ്മില്‍ ഒരു ജൈവ ബന്ധം നില നില്‍ക്കുന്നുണ്ട്. ഈ ജൈവ താളത്തിന നുസൃതരാണ് എല്ലാ മനുഷ്യരും, അല്ലാതെ പ്രകൃതിക്കു മീതെ ജയം നേടിയ ഒരു ജീവിയല്ല മനുഷ്യന്‍. നാം പ്രകൃതിയിലേക്ക് മടങ്ങണം എന്ന ഫുക്കുവോകയുടെ വാദത്തിന് ഇന്ന് പ്രസക്തി ഏറുകയാണ്. പ്രകൃതി വാദമെന്നാല്‍ വന നശീകരണ ത്തിനെതിരെയും മണല്‍ വാരലി നെതിരെയും മാത്രം വാദിക്കുന്ന വരാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. മനുഷ്യനേയും ഭൂമിയേയും സര്‍വ്വ നാശത്തിലേക്ക് നയിക്കുന്ന അനേകം പ്രവൃത്തികളില്‍ നാം അറിഞ്ഞും അറിയാതെയും ഭാഗഭാക്കാവാറുണ്ട്. ഇതില്‍ ഹിംസയും അസമത്വവും വിഭാഗീയതയും ഉള്‍പ്പെടും. എല്ലാ തരത്തിലുള്ള ഹിംസയും പ്രകൃതി വിരുദ്ധമാണ്. ഹിംസയേയും അസമത്വങ്ങളേയും എതിര്‍ത്തു കൊണ്ട് പ്രകൃതി ക്കനുസൃതമായ ഒരു ജീവിത പാത വെട്ടി ത്തുറക്കുക എന്ന സത്യത്തെ തിരിച്ച റിയലാണ് പ്രകൃതിയിലേക്ക് മടങ്ങുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ചിന്താ ധാരയെ വളര്‍ത്തി കൊണ്ട് വന്ന് പ്രാവര്‍ത്തി കമാക്കി എന്നതാണ് ഫുക്കുവോക നമുക്ക് നല്‍കിയ സംഭാവന.
പ്രകൃതി ക്കനുസൃതമായി ജീവിക്കു വാനുതകുന്ന ഒട്ടേറെ ദര്‍ശനങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. പ്രകൃതിയിലേക്ക് മടങ്ങുക എന്നത് ഒരു ഉട്ടോപിയന്‍ സ്വപ്നമല്ലേന്ന് ജപ്പാനിലെ അദ്ദേഹത്തിന്റെ കൃഷി ത്തോട്ടങ്ങള്‍ തെളിയിക്കുന്നു. ജപ്പാനിലെ ഷിക്കോക്കു ദ്വീപില്‍ ഫുക്കുവോക്ക പരീക്ഷിച്ച കൃഷി രീതിയുടെ അടിസ്ഥാനത്തിലാണ് ലോക പ്രശസ്തി നേടിയ ‘ഒറ്റ വൈക്കോല്‍ വിപ്ലവം’ എന്ന കൃതി രചിക്കപ്പെട്ടത്, നിരവധി ഭാഷകളില്‍ ഈ കൃതിക്ക് മൊഴി മാറ്റങ്ങളുണ്ടായി. 1913 ല്‍ ജനിച്ച ഫുക്കുവോക്ക മൈക്രോ ബയോളജിസ്റ്റും മണ്ണു ഗവേഷകനുമായിരുന്ന ഇദ്ദേഹം 25- വയസ്സില്‍ ഗവേഷക ശാസ്ത്രജ്ഞന്റെ ജോലി രാജി വെച്ചാണ് പ്രകൃതി ക്കിണങ്ങിയ കൃഷി രീതി പരീക്ഷിക്കാനായി തന്റെ ഗ്രാമത്തിലെ കൃഷി യിടത്തിലേ ക്കിറങ്ങിയത്. രാസ വളങ്ങളെയും കീട നാശിനികളെയും അടിസ്ഥാന മാക്കിയുള്ള കൃഷി രീതിയെ പാടെ നിരാകരി ക്കുകയും പൂര്‍ണ്ണമായും പ്രകൃതി ക്കിണങ്ങിയ കൃഷി രീതി എങ്ങനെ പ്രായോഗിക മാക്കാമെന്ന് തെളിയിക്കുകയും ചെയ്തു. പ്രകൃതി കൃഷിക്ക് ആത്മീയതയുടെ അടിത്തറ പാകിയ ഫുക്കുവോക്കയെ ബുദ്ധിസ്റ്റ് ദര്‍ശനങ്ങള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മെഗ്സാസെ അവാര്‍ഡ് അടക്കം നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്, പ്രകൃതിയിലേക്ക് മടങ്ങുക, നാച്ചുറല്‍ വേ ഓഫ് ഫാമിംഗ്, ദ തിയറി ആന്റ് പ്രാക്ടീസ് ഓഫ് ഗ്രീന്‍ ഫിലോസഫി, എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രസിദ്ധ കൃതികള്‍ പച്ചപ്പിലൂടെ നടന്ന ഫുക്കുവോകയെന്ന മഹാന്‍ യാത്രയായി, 95 വയസ്സ് വരെ ജീവിച്ച ഇദ്ദേഹം ലോകത്തിനു നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. പ്രകൃതി സ്നേഹിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
- ഫൈസല്‍ ബാവ
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്