21 August 2008

പ്രകൃതിയിലേക്ക് മടങ്ങുക എന്നു പറഞ്ഞ ഫുക്കുവോക്ക ലോകത്തു നിന്നും മടങ്ങി

പ്രകൃതിയില്‍ നിന്നും മനുഷ്യന്‍ അകന്നു ജീവിക്കാന്‍ പാടില്ലെന്ന് ശക്തമായി വാദിക്കുകയും തന്റെ ജീവിതം തന്നെ ഒരു മാതൃക യാക്കുകയും പ്രകൃതിയിലേക്ക് മടങ്ങുവാന്‍ ആവശ്യപെടുകയും ചെയ്ത മഹാനായ ഫുക്കുവോക്ക ലോകത്തോട് വിട പറഞ്ഞി രിക്കുന്നു, ഒറ്റ വൈക്കോല്‍ വിപ്ലവമെന്ന ഗ്രന്ഥം ലോകത്തിനു തുറന്നു വെച്ച സാദ്ധ്യതകള്‍ വളരെ വലുതായിരുന്നു, ഇതില്‍ നിന്നും പ്രചോദനനം ഉള്‍കൊണ്ട് ലോകത്തിന്റെ പലയിടങ്ങളിലും പ്രകൃതിയുടെ സ്വഭാവികതയിലൂന്നിയ കൃഷി രീതി വ്യാപിച്ചു. പ്രകൃതിയിലേക്ക് മടങ്ങുക എന്ന ഗ്രന്ഥവും ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആ മഹാനായ പ്രകൃതിസ്നേഹിയുടെ ഓര്‍മക്കു മുമ്പില്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു.









“യാത്ര കഠിനമാണെങ്കില്‍ പോലും മനോഹരമായ ഈ ഭൂമിയില്‍ നമ്മുടെ കുട്ടികള്‍ക്കും പേരകിടാങ്ങള്‍ക്കും തുടര്‍ന്ന് ജീവിക്കാനാവുന്ന പാത നാം നിശ്ചയമായും ഒരുക്കണം. ഈശ്വരന്‍ മനുഷ്യനെ നിസ്സഹായാവസ്ഥയില്‍ വിട്ടിരിക്കുകയാണ്, മനുഷ്യനെ അവന്റെ വഴിക്കു വിട്ടിരിക്കുന്നു. മനുഷ്യന്‍ സ്വയം രക്ഷിച്ചില്ലെങ്കില്‍ മറ്റാരും അവനു വേണ്ടി അത് ചെയ്യില്ല.”
- മസനോബു ഫുക്കുവോക




പ്രകൃതിയില്‍നിന്നും അകന്നു ജീവിക്കുവാന്‍ നമുക്ക് സാധ്യമല്ല. താത്കാലിക ലാഭത്തിനും സുഖത്തിനും വേണ്ടി പ്രകൃതിയെ നിയന്ത്രിച്ചുവെന്നും കീഴടക്കിയെന്നും വീമ്പു പറയുമ്പോഴും മനുഷ്യ ശക്തിക്ക തീതമായി പ്രകൃതി നില നില്‍ക്കുന്നു, മനുഷ്യന്‍ സൃഷ്ടിക്കുന്ന എല്ലാ നിയന്ത്രണങ്ങളേയും മാറ്റി മറിക്കുന്നു.




അതു കൊണ്ട് തന്നെയാണ് ഏംഗത്സ് ഇങ്ങനെ എഴുതിയത്: “കോളനികള്‍ കീഴ്പ്പെടുത്തുന്ന അക്രമകാരിയെ പോലെ നമുക്ക് പ്രകൃതിയെ കീഴടക്കി ഭരിക്കാനാവില്ല”




മനുഷ്യന് ഇന്നും മുഴുവനായോ പകുതി പോലുമോ കണ്ടെത്താ നാവാത്ത സത്യമാണ് പ്രകൃതി. ഭൂമിയില്‍ എത്ര തരം സസ്യങ്ങളുണ്ടെന്നോ, അവക്കെത്ര ഉപജാതികളുണ്ടെന്നോ, എത്ര തരം ജന്തുക്കളു ണ്ടെന്നോ ഇന്നും നമുക്കറിയില്ല. നാമെത്ര നിസ്സാരരാണെന്ന സത്യത്തിലേക്ക് നാം ആദ്യം എത്തി ച്ചേരണം, പ്രകൃതി അതിന്റെ രീതിയില്‍ നയിക്കപ്പെട്ടു കൊള്ളും. നാം അതിന നുസരിച്ച് ജീവിക്കുന്നതാണ് പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.




“ആവശ്യത്തി നുള്ളതെല്ലാം ഇവിടെയുണ്ട്, അത്യാര്‍ത്തി ക്കുള്ളതില്ല” എന്ന ഗാന്ധി വചനം ഇവിടെ പ്രസക്തമാണ്.




പരിസ്ഥിതിയും സാമൂഹ്യ വ്യവസ്ഥിതിയും തമ്മില്‍ ഒരു ജൈവ ബന്ധം നില നില്‍ക്കുന്നുണ്ട്. ഈ ജൈവ താളത്തിന നുസൃതരാണ് എല്ലാ മനുഷ്യരും, അല്ലാതെ പ്രകൃതിക്കു മീതെ ജയം നേടിയ ഒരു ജീവിയല്ല മനുഷ്യന്‍. നാം പ്രകൃതിയിലേക്ക് മടങ്ങണം എന്ന ഫുക്കുവോകയുടെ വാദത്തിന് ഇന്ന് പ്രസക്തി ഏറുകയാണ്. പ്രകൃതി വാദമെന്നാല്‍ വന നശീകരണ ത്തിനെതിരെയും മണല്‍ വാരലി നെതിരെയും മാത്രം വാദിക്കുന്ന വരാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. മനുഷ്യനേയും ഭൂമിയേയും സര്‍വ്വ നാശത്തിലേക്ക് നയിക്കുന്ന അനേകം പ്രവൃത്തികളില്‍ നാം അറിഞ്ഞും അറിയാതെയും ഭാഗഭാക്കാവാറുണ്ട്. ഇതില്‍ ഹിംസയും അസമത്വവും വിഭാഗീയതയും ഉള്‍പ്പെടും. എല്ലാ തരത്തിലുള്ള ഹിംസയും പ്രകൃതി വിരുദ്ധമാണ്. ഹിംസയേയും അസമത്വങ്ങളേയും എതിര്‍ത്തു കൊണ്ട് പ്രകൃതി ക്കനുസൃതമായ ഒരു ജീവിത പാത വെട്ടി ത്തുറക്കുക എന്ന സത്യത്തെ തിരിച്ച റിയലാണ് പ്രകൃതിയിലേക്ക് മടങ്ങുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ചിന്താ ധാരയെ വളര്‍ത്തി കൊണ്ട് വന്ന് പ്രാവര്‍ത്തി കമാക്കി എന്നതാണ് ഫുക്കുവോക നമുക്ക് നല്‍കിയ സംഭാവന.




പ്രകൃതി ക്കനുസൃതമായി ജീവിക്കു വാനുതകുന്ന ഒട്ടേറെ ദര്‍ശനങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. പ്രകൃതിയിലേക്ക് മടങ്ങുക എന്നത് ഒരു ഉട്ടോപിയന്‍ സ്വപ്നമല്ലേന്ന് ജപ്പാനിലെ അദ്ദേഹത്തിന്റെ കൃഷി ത്തോട്ടങ്ങള്‍ തെളിയിക്കുന്നു. ജപ്പാനിലെ ഷിക്കോക്കു ദ്വീപില്‍ ഫുക്കുവോക്ക പരീക്ഷിച്ച കൃഷി രീതിയുടെ അടിസ്ഥാനത്തിലാണ് ലോ‍ക പ്രശസ്തി നേടിയ ‘ഒറ്റ വൈക്കോല്‍ വിപ്ലവം’ എന്ന കൃതി രചിക്കപ്പെട്ടത്, നിരവധി ഭാഷകളില്‍ ഈ കൃതിക്ക് മൊഴി മാറ്റങ്ങളുണ്ടായി. 1913 ല്‍ ജനിച്ച ഫുക്കുവോക്ക മൈക്രോ ബയോളജിസ്റ്റും മണ്ണു ഗവേഷകനുമായിരുന്ന ഇദ്ദേഹം 25- വയസ്സില്‍ ഗവേഷക ശാസ്ത്രജ്ഞന്റെ ജോലി രാജി വെച്ചാണ് പ്രകൃതി ക്കിണങ്ങിയ കൃഷി രീതി പരീക്ഷിക്കാനായി തന്റെ ഗ്രാമത്തിലെ കൃഷി യിടത്തിലേ ക്കിറങ്ങിയത്. രാസ വളങ്ങളെയും കീട നാശിനികളെയും അടിസ്ഥാന മാക്കിയുള്ള കൃഷി രീതിയെ പാടെ നിരാകരി ക്കുകയും പൂര്‍ണ്ണമായും പ്രകൃതി ക്കിണങ്ങിയ കൃഷി രീതി എങ്ങനെ പ്രായോഗിക മാക്കാമെന്ന് തെളിയിക്കുകയും ചെയ്തു. പ്രകൃതി കൃഷിക്ക് ആത്മീയതയുടെ അടിത്തറ പാകിയ ഫുക്കുവോക്കയെ ബുദ്ധിസ്റ്റ് ദര്‍ശനങ്ങള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മെഗ്സാസെ അവാര്‍ഡ് അടക്കം നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്, പ്രകൃതിയിലേക്ക് മടങ്ങുക, നാച്ചുറല്‍ വേ ഓഫ് ഫാമിംഗ്, ദ തിയറി ആന്റ് പ്രാക്ടീസ് ഓഫ് ഗ്രീന്‍ ഫിലോസഫി, എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രസിദ്ധ കൃതികള്‍ പച്ചപ്പിലൂടെ നടന്ന ഫുക്കുവോകയെന്ന മഹാന്‍ യാത്രയായി, 95 വയസ്സ് വരെ ജീവിച്ച ഇദ്ദേഹം ലോകത്തിനു നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. പ്രകൃതി സ്നേഹിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.




- ഫൈസല്‍ ‍ബാവ

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


04 August 2008

പച്ചപ്പിലൂടെ... പൊള്ളി ക്കൊണ്ട്

പരിസ്ഥിതിയെ പറ്റിയുള്ള ചിന്ത നമുക്കുള്ളില്‍ നിന്നും എങ്ങിനേയോ ചോര്‍ന്നു പോ‍യിരിക്കുന്നു. ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാന്‍ ആര്‍ക്കും ഇന്ന് നേരമില്ല. തീര പ്രദേശങ്ങളും ചെറു ദ്വീപുകളും എന്നും കടലിനടിയിലാകാം, ഇതിനെ പറ്റിയൊന്നും ആകുലതയില്ലാത്ത ചിലര്‍ പുതിയ അധിനിവേശ ഇടം തേടുന്നു. ഹരിത ഗൃഹ വാതകങ്ങളുടെ അമിത ഉപയോഗം ഉണ്ടാക്കിയ ആഗോള താപനം എന്ന പ്രതിഭാസത്തെ ഇനിയെങ്ങനെ നേരിടാനാകു മെന്നാണ് വളരെ വൈകി യാണെങ്കിലും യു. എന്‍. ചിന്തിച്ചു തുടങ്ങിരിക്കുന്നു.





ഭൂമുഖത്തു നിന്നും അപ്രത്യക്ഷം ആകാന്‍ ഇടയുള്ള നൌമിയ എന്ന ചെറു ദ്വീപ്



ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള്‍ ലോ‍കത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാ നാവാതെ ഉരുകി ഇല്ലാതാവും. WWF ന്റെ കണക്ക് പ്രകാ‍രം ആഗോള താപനം മൂലം 1,60,000 പേര്‍ പ്രതി വര്‍ഷം മരണമട യുന്നുണ്ടെ ന്നാണ് പറയുന്നത്, 2030 ആകുന്നതോടെ ഇത് 300,000 കവിയുമെ ന്നാണ് സൂചിപ്പി ക്കുന്നത്. 2025 ആകുന്നതോടെ 4 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ദ്ധിക്കുമെന്നും ഈ നൂറ്റാണ്ടിന്റെ അവസാന മാകുമ്പോഴേക്കും 1.4 മുതല്‍ 8.9 വരെ ചൂട് വര്‍ദ്ധിച്ചാല്‍ അത് അത്ഭുതപെടേണ്ട എന്ന് കണക്കുകള്‍ പറയുമ്പോള്‍ ഭൂമി ഒരു ചുടു ഗോളമാകാന്‍ അധികം താമസമുണ്ടാകില്ല.




പ്രകൃതിയുടെ സന്തുലിതാ വസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ ഹിമാലയ, സൈബീരിയ, ആര്‍ട്ടിക്ക് മേഖലഖളിലെ ഹിമ പാളികള്‍ ഉരുകി കൊണ്ടിരിക്കു കയാണ്, ഇതു മൂലം സമുദ്ര നിരപ്പ് ഉയരുകയും ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തി നടിയിലാവും, കാലാവസ്ഥയുടെ ചെറു മാറ്റങ്ങള്‍ പോലും ഗുരുതരമായി ബാധിക്കുന്ന നിരവധി ചെറു ദ്വീപുകള്‍ക്ക് ഇത് വന്‍ ഭീഷണിയാണ്. തുവാലു, മാലി ദ്വീപ്, ലക്ഷ ദ്വീപ്, ആന്‍ഡമാന്‍, പപ്പുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപ്, മാള്‍ട്ട, വിക്ടോറിയ, നിക്കോഷ്യ, മാര്‍ഷല്‍ ദ്വീപുകല്‍ തിടങ്ങിയ ദ്വീപുകളും ജപ്പാന്‍, തായ്‌വാന്‍, ശ്രീലങ്ക, ഇന്ത്യ, മ്യാന്മാര്‍, വിയറ്റ്നാം, ബഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കും, ലണ്ടന്‍, ന്യൂയോര്‍ക്ക്, മുംബൈ, ഹോങ്കോംഗ്, ടോകിയോ, സിംഗപൂര്‍, കൊല്‍കൊത്ത തുടങ്ങിയ നിരവധി മഹാ നഗരങ്ങളുടെയും ഭാവി തുലാസിലാണ്. നാല്പതോളം രാജ്യങ്ങള്‍ക്ക് കനത്ത നാശം വരുത്തി വെക്കുന്ന ആഗോള താപന വര്‍ദ്ധനവു മൂലം നിലവിലെ ഒട്ടുമിക്ക പ്രദേശങ്ങളും മരുഭൂമിയായി മാറിയാലും അത്ഭുതപ്പെടാനില്ല.




തുവാലു കടലെടുക്കാന്‍ ഇനി എത്ര നാള്‍

ഏറ്റവും ചെറിയ സ്വതന്ത്ര ദ്വീപ് രാഷ്ട്രങ്ങളി ലൊന്നാണ് തുവാലു. പശ്ചിമ പസഫിക് സമുദ്രത്തിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഒമ്പത് പവിഴ ദ്വീപുകള്‍ അടങ്ങിയ തുവാലുവിന്റെ ആകെ വിസ്തീര്‍ണ്ണം 26 ചതുരശ്ര കിലോമീറ്ററാണ്, ജനസംഖ്യ പതിനൊന്നായിരവും. ഒറ്റ പര്‍വതങ്ങളും ഇല്ലാത്ത തുവാലുവിന്റെ ഭാവി തുലാസിലാണ്. കാലാവസ്ഥയുടെ ചെറിയ മാറ്റം പോലും ഗുരുതരമായി ബാധിക്കുന്ന ഈ ദ്വീപിന്റെ ചുറ്റുമുള്ള സമുദ്ര ജല നിരപ്പ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 10-25 സെന്റീമീറ്റര്‍ ഉയര്‍ന്നു കഴിഞ്ഞു. ആഗോള താപന ഫലമായി സമുദ്ര നിരപ്പ് ഇനിയും ഉയര്‍ന്നേക്കാം, സമുദ്ര ജല നിരപ്പ് 40 സെന്റീ മീറ്ററായി ഉയര്‍ന്നാല്‍ തുവാലു എന്ന ദ്വീപ് ഭൂമുഖത്തുണ്ടാവില്ല എന്ന് ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) മുന്നറിയിപ്പ് തരുന്നു. ലോകത്ത് കാലാവസ്ഥ അഭയാര്‍ത്ഥി കളാകുന്നവരായി തുവാലു നിവാസികള്‍ മാറുകയ്യാണ്. ഇന്ന് ഇത് കണ്ടില്ലെന്ന് നടിക്കുന്ന പലര്‍ക്കും ഏറെ താമസിയാതെ ഇതേ ഗതികേട് വരുമെന്ന്
IPCC പറയുന്നു. ആഗോള താപനം ഇനിയെത്ര കാലാവസ്ഥ അഭയാര്‍ത്ഥികളെ സൃഷ്ടിക്കും?...




ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) പുറത്തു വിട്ട കണക്കു പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ കാലാവസ്ഥ യിലുണ്ടായ മാറ്റത്തിന്റെ ഫലമായി കടല്‍ നിരപ്പ് 10-25 സെന്റീമീറ്റര്‍ വരെ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇനി വരുന്ന പത്ത് വര്‍ഷം ഇത് ഇരട്ടിയിലധികം ആകുമെന്ന് പറയുമ്പോള്‍ മേല്‍ പറഞ്ഞ രാജ്യങ്ങളുടെ ഭാവി എന്തായിരിക്കും?




ഹരിത ഗൃഹ വാതകങ്ങളുടെ അമിതോ പയോഗം വരുത്തി വെച്ച വിനാശകരമായ നാളെയെ പറ്റി ഇനിയെങ്കിലും ചിന്തിക്കേണ്ടി യിരിക്കുന്നു. അന്തരീക്ഷ ത്തിലേക്ക് അമിതമായി തുറന്നു വിടുന്ന കാര്‍ബണ്‍ മൂലകങ്ങളുടെ അതി പ്രസരം ഭൂമിയെ ഒരു ചുടു ഗോളമാക്കി മാറ്റുന്നു എന്ന തിരിച്ചറിവാണ് കാര്‍ബണ്‍ വാതകങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടു വരണമെന്ന് പറയുന്നതിന്റെ സാരം. ഇപ്പോള്‍ തന്നെ അന്തരീക്ഷ ത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ലെവല്‍ 383 ppm (parts per million) ആണ്. വ്യവസായ യുഗത്തിന് മുമ്പ് ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്നും അപ്പോള്‍ ജീവ ജാലങ്ങള്‍ക്ക് അതി ജീവിക്കാനാവില്ല എന്ന് ശാസ്ത്ര ലോകം പറയുന്നു.




ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലഘട്ട ത്തിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതാകുമെ ന്നതില്‍ ആര്‍ക്കും സംശയം വേണ്ട.








- ഫൈസല്‍ ബാവ (faisal@epathram.com)

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


Untitled Document ePathram Pacha


ഗ്രീന്‍പീസിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നത്


© e പത്രം 2009

Powered by Blogger