ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടി കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ സ്വാര്‍ത്ഥ താല്പര്യങ്ങളും ആര്‍ത്തിയും സുഖ ലോലുപത യോടുള്ള അമിതാവേശവും ഉണ്ടാക്കി യെടുത്ത വലിച്ചെറിയല്‍ സംസ്കാരം ലോകത്താകെ വ്യാപിച്ചു കഴിഞ്ഞു. ഇങ്ങനെ വലിച്ചെറി യുന്നവയില്‍ ഇന്ന് ഏറ്റവും അധികം അപകട കാരിയാവുന്ന വസ്തുവാണ് പ്ലാസ്റ്റിക്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചു. നിയോ കൊളോണിയല്‍ തന്ത്രമായ ‘ഉപയോഗ ശേഷം വലിച്ചെറിയുക’ രീതിക്ക് ഏറ്റവും അനുയോജ്യമായ വസ്തുവാണ് പ്ലാസ്റ്റിക്. മുതലാളിത്ത രാജ്യങ്ങള്‍ അമിതമായി ഉപയോഗിക്കുകയും ബാക്കി വരുന്ന മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളിലേക്ക് വിവിധ തന്ത്രങ്ങളിലൂടെ പുറം തള്ളുകയാണ്. പ്ലാസ്റ്റിക്കിന്റെ നിര്‍മാണത്തിലും സംസ്കരണത്തിലും അപകടകരമായ വിഷാംശങ്ങള്‍ പുറത്തു വിടുന്നുണ്ടെന്ന് മനസ്സിലാക്കി യതിനാലാണ് മുതലാളിത്ത രാജ്യങ്ങള്‍ പ്ലാസ്റ്റിക് വ്യവസായത്തെ മൂന്നാം ലോക രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്നത്. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യ - പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും ആരും ഗൌരവത്തില്‍ എടുത്തിട്ടില്ല. സര്‍വ മേഖലയിലും പ്ലാസ്റ്റിക്കിന്റെ സ്വാധീനം വ്യാപിക്കുകയാണ്. വിവിധ രാസ മാലിന്യങ്ങളാലും മറ്റ് മലിനീകരണങ്ങളാലും നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന മൂന്നാം ലോക രാജ്യങ്ങളില്‍ തന്നെയാണ് പ്ലാസ്റ്റിക്കിന്റെ വ്യാപനവും വ്യവസായവും അധികരിച്ചു കൊണ്ടിരിക്കുന്നത്.
പ്ലാസ്റ്റിക് എന്നാല്‍ ഓര്‍ഗാനോ ക്ലോറിനല്‍ വസ്തുവാണ്. ഒരിക്കലും നശിക്കുകയില്ല എന്നതാണ് ക്ലോറിനല്‍ വസ്തുക്കളുടെ പ്രത്യേകത. ഇവയുടെ ചുരുങ്ങിയ കാലയളവ് തന്നെ 4000 വര്‍ഷം മുതല്‍ 5000 വരെയാണ്. നിര്‍ഭാഗ്യ വശാല്‍ നമ്മുടെ യൊക്കെ നിത്യ ജീവിതത്തില്‍ പ്ലാസ്റ്റിക് ഒരു പ്രധാന ഘടകമായി മാറി ക്കഴിഞ്ഞു. ഭക്ഷണം കഴിക്കുന്ന, സൂക്ഷിക്കുന്ന, പാകം ചെയ്യുന്നതു വരെ ഇന്ന് പ്ലാസ്റ്റിക് നിര്‍മിതമാണ്. ഇവ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് വ്യാപനത്തിനു പിന്നില്‍ മുതലാളിത്ത രാജ്യങ്ങള്‍ക്കുള്ള സ്വാധീനം ചെറുതല്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടും തോറും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. അങ്ങനെ കുത്തക കമ്പനികളുടെ മരുന്ന് വ്യവസായം കൊഴുക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഡയോക്സിന്‍ എന്ന വിഷം അന്തരീക്ഷ ത്തില്‍ കലരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വായു മലിനീകരണത്തിന് പുറമെ ഡയോക്സിന്‍ കാന്‍സറിനും കാരണമാകും. 1979ല്‍ ഡോ. ഹാര്‍ഡണ്‍ കാന്‍സര്‍ രോഗത്തിന്റെ മുഖ്യ കാരണക്കാരില്‍ ഡയോക്സിനാണ് ഒന്നാമനെന്ന് കണ്ടെത്തി. ഇവ കൂടാതെ ഹൃദ്രോഗം, ആമാശയ രോഗങ്ങള്‍, ശ്വാസ കോശ രോഗങ്ങള്‍, ക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവക്കും ഡയോക്സിന്‍ കാരണമാകുന്നു. ഡയോക്സിന്‍ ഒരു ഗ്രൂപ്പ് രാസ വസ്തുക്കളുടെ സംയുക്തമാണ്. ഇവ മൂന്ന് തരമാണ്. പോളി ക്ലോറിനൈറ്റഡ് ഡൈ ബെന്‍സോ ഡയോക്സിന്‍, 135 സംയുക്തങ്ങ ളടങ്ങിയ പോളി ക്ലോററിനേറ്റഡ് ഡൈ ബെന്‍സോ ഫുറാന്‍, 209 സംയുക്തങ്ങള്‍ അടങ്ങിയ പോളി ക്ലോറിനൈറ്റഡ് ബൈഫിഡെ എന്നിവ. മൂന്നും മനുഷ്യനും അന്തരീക്ഷത്തിനും ഏറെ അപകടം വരുത്തുന്ന മൂലകങ്ങളാണ്. ഇവ വായു, മണ്ണ്, ജലം എന്നിവയെ വിഷലിപ്തമാക്കുന്നു. ക്ലോറിനല്‍ മൂലകത്തെ ചെകുത്താന്‍ തന്ന മൂലകമെന്നാണ് അറിയപ്പെടുന്നത്. നാം ഉപയോഗിക്കുന്ന പി വി സി പൈപ്പിലും (പോളി വിനൈല്‍ ക്ലോറൈഡ്) ധാരാളം ഡയോക്സിന്‍ അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്നും മനുഷ്യ ശരീരത്തി നുള്ളിലേക്ക് വിഷാംശങ്ങള്‍ കലരാന്‍ സാധ്യത വളരെയധികമാണ്. പ്ലാസ്റ്റിക്കിന്റെ നിര്‍മിതിയില്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍ പലതും അല്പാല്പമായി ഭക്ഷ്യ വസ്തുക്കളില്‍ കലരുന്നതി നാലാണിത്. കാഡ്മിയം, ഡയോക്സിന്‍ കോമ്പൌണ്ടുകള്‍, ബെന്‍സീന്‍, താലേറ്റ് കൊമ്പൌണ്ട് എന്നിങ്ങനെ പല തരം രാസ വസ്തുക്കള ടങ്ങിയതാണല്ലോ പ്ലാസ്റ്റിക്. ഈ രാസ വസ്തുക്കള്‍ ദീര്‍ഘ കാലം ശരീരത്തില്‍ തന്നെ നില നില്‍ക്കു ന്നതിനാല്‍ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
ബോസ്റ്റണിലെ റ്റഫ്റ്റ്സ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറായ അനാസാട്ടോ നടത്തിയ പഠനം മനുഷ്യ രാശിയെ ഞെട്ടിക്കുന്നതാണ്. പ്ലാസ്റ്റിക് ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ‘ബൈസനോള്‍ എ’, താലേറ്റ് എന്നീ രാസ വസ്തുക്കള്‍ ഗര്‍ഭാശയത്തില്‍ ഭ്രൂണങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബധിക്കുന്നതിനാല്‍ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെയും വളര്‍ച്ചയേയും ബാധിക്കും. മനുഷ്യ നിര്‍മിതമായ ഈ രാസ വസ്തുക്കള്‍ക്ക് ശരീരത്തിലെ ഹോര്‍മോണുകളുമായി ഏറെ സാമ്യമുണ്ടെ ന്നതിനാല്‍ ഈ രാസ വസ്തുക്കള്‍ ശരീരത്തിലേക്ക് നുഴഞ്ഞു കയറി പ്രകൃത്യായുള്ള ഹോര്‍മോണുകളെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഭീകരന്മാരായി മാറുന്നത്. ഇത് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും, കുട്ടികള്‍ക്കും പ്രതികൂലമായി ബാധിക്കും, ഇതിന്റെ പ്രവത്തനത്തെ ചെറുക്കാനുള്ള ശക്തി ശരീരങ്ങള്‍ക്കില്ല എന്നതാണിതിന് കാരണം. താലേറ്റ് ഗര്‍ഭിണികളുടെ ഉള്ളില്‍ ചെന്നാല്‍ ജനിക്കുന്ന ആണ്‍ കുട്ടികള്‍ക്കാണ് കൂടുതലായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, പുരുഷന്മാരില്‍ ഈ വസ്തുക്കള്‍ വന്ധ്യതക്ക് ഏറെ കാരണ മാകുന്നുണ്ടെ ന്നതാണ് പഠനങ്ങള്‍ പറയുന്നത്.
വ്യവസായ മേഖലയിലും നിത്യോപ യോഗത്തിലും പ്ലാസ്റ്റിക്കിന്റെ സ്വാധീനം വര്‍ധിച്ചു കൊണ്ടി രിക്കുകയാണ്. ചെലവ് കുറവും, ഭാര ക്കുറവും പ്ലാസ്റ്റിക്കിന് ഏറെ സ്വീകാര്യത നേടി കൊടുത്തു. മനുഷ്യ ജീവിതത്തിന്റെ വേഗത വര്‍ധിച്ചതോടെ ഉപയോഗ ശേഷം വലിച്ചെറിയുക എന്ന നിയോ കൊളോണിയല്‍ ചിന്ത വേരോടിയതും ഭക്ഷണ ക്രമം ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് മാറിയതും പ്ലാസ്റ്റിക് വ്യാപനത്തിന് കാരണമായി. ഇതു മൂലം മൈക്രോണില്‍ കുറവു വന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ സൂക്ഷിക്കാനും ഉപയോഗ ശേഷം വലിച്ചെറിയാനും തുടങ്ങിയതോടെ ഭൂമിയില്‍ മാലിന്യങ്ങള്‍ വര്‍ധിക്കാനും മനുഷ്യ ശരീരത്തില്‍ ഡയോക്സിന്‍, ഫുറാന്‍, താലേറ്റ് പോലുള്ള വിഷങ്ങള്‍ അധികമാകാനും തുടങ്ങി. ഏറ്റവും സാധാരണമായി ഉപയോഗിച്ചു വരുന്ന പാര്‍സല്‍ പാത്രങ്ങളുടെ കാര്യം മാത്രം ഉദാഹരണമായി എടുത്താല്‍ മതി. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കില്‍ അടങ്ങിയിടയ ഡയോക്സിനും ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ഇങ്ങനെ നിരന്തരം ധാരാളം വിഷം നമ്മുടെ ആമാശയ ത്തിലെത്തുന്നു. ഉപയോഗ ശേഷം വലിച്ചെറിയുന്ന പാത്രം മാലിന്യത്തെ വര്‍ധിപ്പിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തോടൊപ്പം ഭൂമിയേയും നാം മലിനമാക്കുന്നു. ഒട്ടു മിക്ക പ്ലാസ്റ്റിക് ഉല്പന്നങ്ങളും ഇത്തരത്തി ലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അപകടം വരുത്തുന്നു. പ്ലാസ്റ്റിക്കിന്റെ ഉല്പാദനത്തിലും ഉപയോഗത്തിലും സംസ്കരണത്തിലും വിഷം മാത്രമാണ് പുറംന്തള്ള പ്പെടുന്നത്. എങ്കില്‍ ഉപയോഗ ത്തിന്റെ സുഖം മാത്ര മോര്‍ത്ത് ഇത്തരം ഉല്പന്നങ്ങളെ ആശ്രയിക്കുന്ന മനുഷ്യന്റെ ചിന്തയെ പിന്തിരിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഭൂമിയുടെ പ്രകൃതി ജന്യമായ പ്രവര്‍ത്തനത്തിന് തടസ്സം വരുത്തിയും ഭൂമിയുടെ ജല സംഭരണത്തെയും വായു സഞ്ചാരത്തെയും ഇല്ലാതാക്കിയും പ്ലാസ്റ്റിക് നശിക്കാതെ ഭൂമിയില്‍ 5000 വര്‍ഷത്തോളം കിടക്കുന്നു. ഇതു മൂലം മണ്ണിനെ ഉപയോഗ ശൂന്യമാക്കി കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഈ ക്ലോറിനല്‍ മൂലകം പ്രവര്‍ത്തിക്കുന്നു. ഈ തിരിച്ചറിവ് പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങള്‍ക്കു ണ്ടായതിനാലാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. ഭൂമിക്ക് ഭാരമായി മാറി ക്കഴിഞ്ഞ ഈ പ്രശ്നത്തെ ഇനിയും തിരിച്ചറി ഞ്ഞില്ലെങ്കില്‍ ഭൂമി ഒരു വിഷ ഗോളമായി ചുരുങ്ങും. പ്ലാസ്റ്റിക്കിന്റെ വ്യാപകമായ ഉപയോഗത്തിന്റെ ദുരന്തങ്ങള്‍ അത്രയും വരും തലമുറ യെയാണ് ബാധിക്കുക. ഇനിയും ഒരു ബദല്‍ സാദ്ധ്യതയെ പറ്റി നാം കാര്യമായി ചിന്തിച്ചിട്ടില്ല എന്നതാണ് ഏറെ ഖേദകരം. ബദല്‍ മാര്‍ഗത്തിന് ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയേണ്ടതുണ്ട്. എങ്കിലും വിഷ മയമായ അന്തരീക്ഷ ത്തില്‍ നിന്നും രക്ഷ നേടാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തിയേ തീരൂ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് വരിക, പ്ലാസ്റ്റിക് വ്യവസായ ത്തെയും വിപണനത്തെയും നിരുത്സാഹ പ്പെടുത്തുക. പ്ലാസ്റ്റിക്കിന്റെ വിഷത്തെ പറ്റി ജനങ്ങളെ ബോധവ ല്‍ക്കരിക്കുക. ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ജീവിത രീതിയില്‍ മാറ്റം വരുത്തുക, മര, ലോഹ, തുണി യുല്‍പ്പന്നങ്ങളേയും അതിനോട് ബന്ധപ്പെട്ട കുടില്‍ വ്യവസായ ങ്ങളേയും പ്രോത്സാഹി പ്പിക്കുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരാന്‍ അതാത് ഭരണ കൂടങ്ങളും ജനങ്ങളും കൂട്ടായി ശ്രമിക്കേ ണ്ടതുണ്ട്. ഇല്ലെങ്കില്‍ വന്‍ ദുരന്തമാവും നമ്മെ കാത്തിരിക്കുന്നത്.
-
ഫൈസല്‍ ബാവ
1 Comments:
ഇതല്ലാത്ത മറ്റൊരു വസ്തുതയുണ്ട്.യഥാര്‍ത്ഥത്തില്‍ ഈ ലോകത്ത് മനുഷ്യന് ഇവിടെയില്ലാത്തത് ഒന്നും സ്രുഷ്ടിക്കുവാനോ നശിപ്പിക്കുവാനൊ കഴിയില്ല ഈ ഭൂമിയിലേക്ക് ഒന്നും വരുന്നുമില്ല ഒന്നും പോകുന്നുമില്ല ഇവിടെയുള്ള വസ്തുക്കള്‍ക്ക് രൂപമാറ്റങ്ങല്‍ ഉണ്ടാകുന്നതേയുള്ളൂ മാലിന്യം എന്നൊന്നില്ല. മാലിന്യങളുടെ ആകെ തുകയാണ് ഭൂമി.ജീവജാലങ്ങളും മറ്റുവസ്തുക്കളും മാലിന്യത്തിന്റ് മറുവശമാണ് .എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു ഒന്നുമറ്റൊന്നായിക്കൊണ്ടിരിക്കുന്നു ഇനിയും എന്തെല്ലാം കണ്ടുപിടിക്കാനിരിക്കുന്നു ഇപ്പൊള്‍ നമ്മള്‍ മാലിന്യങ്ങള്‍ എന്നുകരുതുന്ന വസ്തുക്കള്‍ക്കൂരൂപമാറ്റങ്ങള്‍ വരുവാനുള്ള കാലതാമസമാണ് മാലിന്യങ്ങള്‍ കൂടുതലാകാന്‍ കാരണം അത് പരിഹരിക്കുവാനുള്ള നടപടികളാണ് ചെയ്യേണ്ടത്. ഉപയോഗശ്ശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളുടെ പുതിയ ഉപയോഗം കണ്ടെത്തുന്നതുവരെയുള്ളൂ ഈ പ്രശ്നം . ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കിടക്കും എന്നതിലും അര്‍ത്ഥമില്ല ഒരുപക്ഷേ അതൊരുപകാരപ്രദമായ വസ്തുവായിമാറാന്‍ ചിലപ്പോള്‍ കൊല്ലങ്ങള്‍ വേണ്ടി വന്നേക്കും അതില്ലാതാക്കിയാല്‍ ഒരുപഷേ നമ്മള്‍ ഭാവിതലവുറയോട് ചെയ്യുന്ന തെറ്റാകാം ഡാം വന്നാല്‍ പുഴ നശിക്കും - വെറുതെയാണ് നമ്മള്‍ കണ്ടുകൊണ്ടിരുന്ന പുഴയുടെ ആകാരം മാറിയതാണ് ആ പുഴയിലൂടെ ഒഴുകുന്ന ജലംകൂടുതല്‍ ഉപകാരപ്രദമാകുകയണ് അപ്പോഴും മാറ്റമാണുടാകുന്നത് മാറ്റമില്ലാതൊന്നുമില്ല എല്ലാത്തിനും ഗുണവുമുണ്ട് ദോഷവുമുണ്ട് ഏറ്റകുറച്ചിലുണ്ടാവുമെന്ന് മാത്രം
കാം
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്