പരിസ്ഥിതി പ്രവര്‍ത്തകരും നാടുകാരും ചേര്‍ന്നു നടത്തിയ സൈലന്റ് വാലി സംരക്ഷണ സമരത്തിന്റെ വിജയത്തിനു ഇന്നു ഇരുപത്തഞ്ചു വയസ്സ് തികയുന്നു. കുന്തി പ്പുഴയില്‍ സൈലന്റ് വാലി ഉള്‍പ്പെടുന്ന പ്രദേശത്ത് ജല വൈദ്യുത പദ്ധതിക്കായി അണ ക്കെട്ടു നിര്‍മ്മിക്കാ നായിരുന്നു ഗവണ്മെന്റിന്റെ ആലോചന. 1973-ല്‍ ഇതിനായി കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അനുമതിയും ലഭിച്ചു. എന്നാല്‍ ഇത് അപൂര്‍വ്വ യിനം സസ്യ ജാലങ്ങളും, ചിത്ര ശലഭങ്ങളും മറ്റു ജീവികളും ഉള്‍പ്പെടുന്ന സൈലന്റ് വാലി വന പ്രദേശത്തിന്റെ നാശത്തിനു വഴി വെക്കും എന്ന് പറഞ്ഞ് പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും രംഗത്തു വന്നു. ശക്തമായ സമരങ്ങള്‍ ഇതിനെ തുടര്‍ന്നുണ്ടായി. ഒടുവില്‍ 1984 നവമ്പര്‍ 15നു സൈലന്റ് വാലി പ്രദേശത്തെ നാഷ്ണല്‍ പാര്‍ക്കാക്കി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ചു. തുടര്‍ന്നു 1985 സപ്തംബര്‍ ഏഴിനു രാജീവ് ഗാന്ധി, സൈലന്റ് വാലി നാഷ്ണല്‍ പാര്‍ക്ക് രാജ്യത്തിനു സമര്‍പ്പിച്ചു.
പരിസ്ഥിതിയെ പാടെ അവഗണിച്ചു കൊണ്ടുള്ള വികസനം മാനവ രാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകും. ഇതു മുന്നില്‍ കണ്ടു കൊണ്ടാണ് പലപ്പോഴും പരിസ്ഥിതി പ്രവര്‍ത്തകര്‍ അശാസ്ത്രീയമായ രീതിയില്‍ ഉള്ള വികസന ത്തിനെതിരെ രംഗത്തു വരുന്നത്. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസന ത്തിനെതി രാണെന്ന പ്രചരണം തികച്ചും തെറ്റാണെന്ന് സൈലന്റ് വാലി നമ്മെ ഓര്‍മ്മപ്പെ ടുത്തുന്നു. അന്ന് ശക്തമായ എതിര്‍പ്പുകള്‍ ഇല്ലായി രുന്നെങ്കില്‍ ഇന്ന് സൈലന്റ് വാലി എന്ന മനോഹ രമായ വന പ്രദേശത്തിന്റെ നല്ലൊരു ഭാഗവും ഭൂമുഖത്തു നിന്നും അപ്രത്യക്ഷ മാകുമായിരുന്നു. പ്രകൃതി ദത്തമായ പച്ചപ്പുകള്‍ സംരക്ഷി ക്കുവാന്‍ നാം എത്ര മാത്രം ജാഗ്രത പുലര്‍ത്ത ണമെന്നുള്ള ഓര്‍മ്മ പ്പെടുത്തല്‍ കൂടെ ആണ് ഇന്നത്തെ ദിനം.
-
എസ്. കുമാര്‍
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്