31 May 2009

ആഗോള താപനം: പ്രതിവര്‍ഷം 300,000 മരണങ്ങള്‍

കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിവര്ഷം മരിക്കുന്നവരുടെ എണ്ണം 300,000 ആണെന്നും ഇത് പ്രതികൂലം ആയി 300 ലക്ഷം ആളുകളെ ബാധിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആഗോള താപനവും അത് മനുഷ്യരില്‍ ഉണ്ടാക്കുന്ന ഫലങ്ങളും എന്ന വിഷയത്തില്‍ ആണ് പഠനങ്ങള്‍ നടന്നത്. 2030 ഓടെ ഇതിനോട് അനുബന്ധിച്ചുണ്ടാകുന്ന മരണങ്ങള്‍ 500,000 കവിയുമെന്നും ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുഷ്ണം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, കാട്ടുതീ എന്നിവയാണ് വിപത്തിനു കാരണം ആവുക. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ മൂലം പ്രതിവര്‍ഷം 125 ബില്യണ്‍ യു. എസ്. ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുക. ഈ റിപ്പോര്‍ട്ട്‌ മുന്‍ യു. എന്‍. സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ ഗ്ലോബല്‍ ഹുമാനിട്ടേറിയന്‍ ഫോറത്തിന്ടേതാണ്.

Labels: ,

   
  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


Untitled Document ePathram Pacha


ഗ്രീന്‍പീസിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നത്


© e പത്രം 2009

Powered by Blogger