27 March 2010

വെളിച്ചത്തിനായി ഇരുട്ട് - എര്‍ത്ത്‌ അവറില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവും പങ്കെടുക്കും

ആഗോള താപനത്തെക്കുറിച്ച് ബോധവാന്മാ രാക്കുന്ന തിനായി സംഘടിപ്പിക്കുന്ന എര്‍ത്ത്‌ ഹവര്‍ യജ്ഞത്തില്‍ യു.എ.ഇ. യും പങ്കു ചേരുന്നു. ഇന്ന് രാത്രി എട്ടര മണി മുതല്‍ ഒന്‍പതര മണി വരെയുള്ള ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചാണ് ബോധവത്ക്കരണ യജ്ഞം സംഘടിപ്പിക്കുന്നത്. വേള്‍ഡ് വൈഡ് ഫണ്ടിന്‍റെ എര്‍ത്ത് ഹവര്‍ ആചരണത്തിന്റെ ഭാഗമായി നടക്കുന്ന ബോധ വല്‍ക്കരണ യജ്ഞത്തില്‍ ഇത്തവണ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ്‌ ഖലീഫയും, മറ്റ് പ്രധാന കെട്ടിടങ്ങളായ ബുര്‍ജുല്‍ അറബും, ജുമേറ ബീച്ച് ഹോട്ടലും അടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ പുറത്തുള്ള എല്ലാ വിളക്കുകളും അണച്ച് പരിപാടിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ദുബായ്‌ ബീച്ച് റോഡില്‍ ദുബായ്‌ വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തില്‍ വിളക്കേന്തിയ ഒരു ജാഥയും സംഘടിപ്പിക്കുന്നുണ്ട്.

Labels:

   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


10 January 2010

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അന്താരാഷ്ട്ര മത്സരത്തില്‍ വിജയികളായി

Vinayshankar-Sriram-Aashishന്യൂയോര്‍ക്ക് : വൈദ്യുതിയുടെ ആവശ്യം കുറവുള്ള സമയങ്ങളില്‍ അത് ശേഖരിച്ച് വെയ്ക്കുവാനും ആവശ്യം കൂടുന്ന അവസരങ്ങളില്‍ അത് വൈദ്യുത ഗ്രിഡിലേക്ക് ആവശ്യാനുസരണം തിരികെ നല്‍കാനും ഉപകരിക്കുന്ന ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ന്യൂ യോര്‍ക്ക് സിറ്റി നടത്തിയ അന്താരാഷ്ട്ര മത്സരത്തില്‍ വിജയികളായി. ന്യൂ യോര്‍ക്ക് സിറ്റി കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ഗ്ലോബല്‍ ബിസിനസ് പ്ലാന്‍ മത്സരത്തിലാണ് ഇന്ത്യന്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് ടെക്നോളജി (ഐ. ഐ. ടി.) മദ്രാസിലെ മൂന്ന് വിദ്യാര്‍ത്ഥികളായ വിനയ ശങ്കര്‍ കുല്‍ക്കര്‍ണി, ശ്രീറാം കല്യാണ രാമന്‍, ആഷിഷ് ദത്താനി (ഫോട്ടോയില്‍ ഇടത്തു നിന്നും ക്രമത്തില്‍) എന്നിവര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇവരുടെ കമ്പനിയായ ഗ്രീന്‍ ടെക്നോളജി സൊല്യൂഷന്‍സിന് 20,000 ഡോളര്‍ സമ്മാന തുകയായി ലഭിക്കും.
 
ഇവര്‍ പ്രാവര്‍ത്തികമാക്കിയ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈദ്യുതി ഉപഭോഗം കുറഞ്ഞ സമയത്ത് ഉപയോഗിക്കാന്‍ ആവാതെ പാഴായി പോവുന്ന ഊര്‍ജ്ജം സംഭരിച്ചു വെയ്ക്കുവാനും, ഇത്തരത്തില്‍ സംഭരിച്ചു വെച്ച ഊര്‍ജ്ജം വൈദ്യുത ഉപഭോഗം കൂടുതല്‍ ആകുന്ന അവസരത്തില്‍ ഉപയോഗപ്പെടുത്തുവാനും കഴിയും.
 
സമ്മാന തുക ഉപയോഗിച്ച് ഇവര്‍ ന്യൂ യോര്‍ക്കില്‍ ഈ സാങ്കേതിക വിദ്യ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. എന്നാല്‍ ദീര്‍ഘ കാല അടിസ്ഥാനത്തില്‍ ഈ സാങ്കേതിക വിദ്യ വൈദ്യുതി കമ്മി അനുഭവപ്പെടുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ക്ക് തന്നെയാവും കൂടുതല്‍ പ്രയോജനം ചെയ്യുക.

Labels:

   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


Untitled Document ePathram Pacha


ഗ്രീന്‍പീസിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നത്


© e പത്രം 2009

Powered by Blogger