22 March 2010

ഏറ്റവും വലിയ കക്കൂസ് ക്യൂവുമായി ലോക ജല ദിനം

world-water-dayമാര്‍ച്ച്‌ 22 ലോക ജല ദിനമായി ലോകമെമ്പാടും ഇന്റര്‍നെറ്റിലും ആചരിക്കുന്നു. ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്ന ഈ ദിനത്തില്‍ ശുദ്ധ ജലത്തിന്റെ പ്രാധാന്യത്തെ പറ്റിയും ജലം സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെ പറ്റിയും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. "ആരോഗ്യമുള്ള ലോകത്തിനായി ശുദ്ധ ജലം" എന്ന വിഷയമാണ് 2010ലെ ലോക ജല ദിനത്തിന്റെ മുഖ്യ വിഷയമായി ഐക്യ രാഷ്ട സഭ തെരഞ്ഞെടുത്തത്. ഐക്യ രാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 1.1 ബില്യണ്‍ ജനങ്ങള്‍ക്ക് കുടിക്കുവാന്‍ ശുദ്ധ ജലം ലഭ്യമല്ല. ജല ദൌര്‍ലഭ്യം മൂലം പ്രതിദിനം 4000 കുട്ടികള്‍ മരണപ്പെടുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള ജലം പോലും ലഭിക്കാതെ കഷ്ട്ടപ്പെടുന്ന പതിനായിരങ്ങളുടെ പ്രശ്നത്തിലേക്ക് ജന ശ്രദ്ധ തിരിച്ചു വിടാനായി ലോക വ്യാപകമായി ലോക ജല ദിനത്തിന്റെ ഭാഗമായി കക്കൂസ് ക്യൂ വുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ കക്കൂസ് ക്യൂവില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിനു ആളുകള്‍ പങ്കെടുക്കും. ഈ ക്യൂ ഗിന്നസ്‌ ബുക്കിലും ഇടം പിടിക്കും എന്ന് കരുതപ്പെടുന്നു. ഈ ക്യൂവില്‍ നിങ്ങള്‍ക്ക്‌ സ്ഥാനം പിടിക്കാന്‍ ആയില്ലെങ്കിലും അടുത്ത മാസം വാഷിംഗ്ടണില്‍ നടക്കുന്ന ആഗോള സമ്മേളനത്തില്‍ സമര്‍പ്പിക്കുന്ന ഹരജിയില്‍ നിങ്ങള്‍ക്കും ഭാഗമാകാം. ഇതിനായി നിങ്ങള്‍ക്ക്‌ ഓണ്‍ലൈന്‍ കക്കൂസ് ക്യൂവില്‍ നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്യാനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. ഓണ്‍ലൈന്‍ ക്യൂവില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ ലോക നേതാക്കളെ ഈ വിഷയത്തില്‍ സമ്മര്‍ദ്ദം ചെലുത്താനായി സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തില്‍ സമര്‍പ്പിക്കപ്പെടുന്ന ഭീമ ഹരജിയില്‍ ചേര്‍ക്കുന്നതാണ്.
 



The World's Longest Toilet Queue



 
 

Labels:

   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


10 March 2010

e പത്രം ജല ദിന കാമ്പെയിന്‍ സംഘടിപ്പിക്കുന്നു

urlമാര്‍ച്ച് 22 - ലോക ജല ദിനം. ലോക ജല ദിനത്തോടനുബന്ധിച്ച് e പത്രം ഒരു e-കാമ്പെയിന്‍ സംഘടിപ്പിക്കുന്നു. "Save Water, Save Nature" എന്ന ആശയത്തെക്കുറിച്ച് മൂന്ന് A4 പേപ്പറില്‍ കവിയാതെയുള്ള ലേഖനങ്ങള്‍ waterday അറ്റ്‌ epathram ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തില്‍ മാര്‍ച്ച് 20ന് മുന്‍പ് അയക്കുക. വിശദ വിവരങ്ങള്‍ക്ക് 055 4316860, 050 7322932 എന്നീ നമ്പരുകളില്‍ വിളിക്കുക.

Labels:

   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


Untitled Document ePathram Pacha


ഗ്രീന്‍പീസിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നത്


© e പത്രം 2009

Powered by Blogger