പാരമ്പര്യേതര ഊര്‍ജ്ജ ഉപയോഗത്തിന് പ്രോത്സാഹനം നല്കുന്ന ആഗോള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് “ഇന്ത്യയുടെ കാറ്റ് മനുഷ്യന്” എന്നറിയപ്പെടുന്ന പ്രമുഖ ഇന്ത്യന്‍ വ്യവസായി തുളസി താന്തിക്ക് കാനഡയില്‍ പുരസ്കാരം നല്കി. കാനഡ ഇന്ത്യാ ഫൌണ്ടേഷന് ഏര്‍പ്പെടുത്തിയ സി.ഐ.എഫ്. ചഞ്ചലാനി ഗ്ലോബല്‍ ഇന്‍ഡ്യാ അവാര്‍ഡ് 2009 എന്ന ഈ പുരസ്കാരം കാനഡയിലെ ടൊറൊണ്ടോയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്ലാനിങ് കമ്മീഷന് ഡെപ്യൂട്ടി ചെയര്മാന് മൊണ്ടെക് സിങ് അഹ്ലുവാലിയ ആണ് ഇദ്ദേഹത്തിന് സമ്മനിച്ചത്.
താന്‍ നടത്തിയിരുന്ന ഒരു തുണി മില്ലിലെ കനത്ത വൈദ്യുതി ബില്‍ ആണ് തുളസി താന്തിയെ മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍ തേടി പോകാന്‍ പ്രേരിപ്പിച്ചത്. ഇതിനു വേണ്ടി ആദ്ദേഹം കാറ്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന രണ്ട് ചെറുകിട ടര്‍ബൈനുകള്‍ തന്റെ തുണി മില്ലില്‍ സ്ഥാപിച്ചു. തുണി മില്ലിനേക്കാള്‍ ചിലവു വന്ന ഈ നടപടി അന്ന് എല്ലാവരേയും അമ്പരപ്പിച്ചു എങ്കിലും ഇത്തരം ഒരു സംരംഭത്തിന്റെ ദൂരവ്യാപകമായ സാധ്യതകള്‍ അന്നേ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു.
1995ല്‍ അദ്ദേഹം പൂണെയില്‍ സ്ഥാപിച്ച സള്‍സന്‍ എനര്‍ജി എന്ന കമ്പനി കാറ്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന ടര്‍ബൈനുകളുടെ ഏഷ്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ്. 1995ല്‍ വെറും ഇരുപത് തൊഴിലാളികളും ആയി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 13000 ജോലിക്കാരാണ് ജോലി ചെയ്യുന്നത്. 21 രാജ്യങ്ങളിലായി ഈ സ്ഥാപനം വളര്‍ന്നിരിക്കുന്നു.
2006ല്‍ ഇദ്ദേഹത്തെ ടൈം മാസിക “പരിസ്ഥിതി നായകന്” എന്ന ബഹുമതി നല്കി ആദരിക്കുകയുണ്ടായി.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്