മെഡിക്കല്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ മുസ്വഫയില്‍

December 31st, 2008

മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്‌. വൈ. എസ്‌. & മര്‍കസ്‌ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ ജനുവരി ഒന്ന് വ്യാഴം മുസ്വഫ സന ഇയ്യ പോലീസ്‌ സ്റ്റേഷനു മുന്നില്‍ പുതുതായി തുടങ്ങിയ ലൈഫ്‌ ലൈന്‍ ഹോസ്‌ പിറ്റലിന്റെ സഹകരണത്തോടെ നടത്ത പ്പെടുന്നതണ്. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത എല്ലാവരും ലൈഫ്‌ ലൈന്‍ ഹോസ്‌ പിറ്റലില്‍ കാലത്ത്‌ 8 മുതല്‍ ഉച്ചയ്ക്ക്‌ 1 മണി വരെയുള്ള സമയത്ത്‌ എത്തി ച്ചേരേണ്ട താണെന്ന് സംഘാടകര്‍ അറിയിച്ചു.

മെഡിക്കല്‍ ക്യാമ്പിനു ശേഷം നടക്കുന്ന ആരോഗ്യ ബോധവത്‌ കരണ ക്ലാസില്‍ അഖിലേന്ത്യാ സുന്നി ജ ം ഇയ്യത്തുല്‍ ഉലാമ ജന. സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ ലിയാര്‍, ഡോ. ശമീര്‍, ലൈഫ്‌ ലൈന്‍ ഹോസ്‌ പിറ്റല്‍ (മുസ്വഫ ) മാനേജര്‍ അഡ്വ. എസ്‌. കെ. അബ്‌ ദുല്ല തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക 050-6720786 / 055-9134144

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ ക്രിസ്മസ് ആഘോഷം

December 31st, 2008

ദുബായ് മാര്‍ത്തോമ്മാ പാരീഷില്‍ നടന്ന ക്രിസ്മസ് കാരോളില്‍ ദുബായ് മാര്‍ത്തോമ്മ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. ദുബായില്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ആരാധനകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

അഭിജിത്ത് എരവിപേരൂര്‍

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ പുതുവത്സര ആഘോഷങ്ങള്‍ പാടില്ല

December 31st, 2008

ദുബായ് എമിറേറ്റില്‍ ഒരു തരത്തിലുള്ള പുതുവത്സര ആഘോഷങ്ങളും പാടില്ലെന്ന് യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നേരിടുന്ന ഫലസ്തീന്‍ കാരോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പി ക്കുന്നതിന്‍റെ ഭാഗമായാണ് പുതുവത്സ രാഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു.

December 30th, 2008

അബുദാബി ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു. സുഡാനീസ് ക്ലബില്‍ നടന്ന പരിപാടിയില്‍ സാദിഖ് അല്‍ ഖാജ, അചല്‍ ശര്‍മ്മ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് മാത്യു പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അനധികൃതമായി പെണ്‍കുട്ടിയെ വീട്ടില്‍ പാര്‍പ്പിച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നു.

December 30th, 2008

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അനധികൃതമായി പെണ്‍കുട്ടിയെ വീട്ടില്‍ പാര്‍പ്പച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. അതിനിടെ യുഎഇയിലെ പ്രമുഖ ദിനപത്രമായ ഗള്‍ഫ് ന്യൂസും ഇന്ത്യയിലെ ടൈംസ് ഓഫ് ഇന്ത്യയും ഈ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ കഴിഞ്ഞ ദിവസം നല്‍കി. ലൈംഗീക പീഡത്തെപ്പറ്റി അന്വേഷിക്കുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അനധികൃതമായി മലയാളി യുവതിയെ വീട്ടില്‍ താമസിപ്പിച്ചു എന്ന വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. പീഡനത്തിന് ഇരയായി കോണ്‍സുലേറ്റില്‍ ആഭയം തേടിയെത്തിയ യുവതിയെയാണ് ലൈസന്‍ ഓഫീസറായ അബ്ദുല്‍ നാഫി അനധികൃതമായി വീട്ടില്‍ പാര്‍പ്പിച്ചത്. വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് കോണ്‍സുലേറ്റ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരേയും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല
അതേ സമയം ടൈംസ് ഓഫ് ഇന്ത്യയും യു.എ.ഇയില്‍ നിന്നും പുറത്തിറങ്ങുന്ന ഗള്‍ഫ് ന്യൂസും, നാഷണലും വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്. ഉദ്യോഗസ്ഥന്‍ അന്വേഷണം നേരിടുകയാണെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

വാര്‍ത്ത പ്രാധാന്യത്തോടെ യു.എ.ഇ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഉദ്യോഗസ്ഥന് എതിരായ നടപടി ഉടന്‍ ഉണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നാണ് യു.എ.ഇയിലെ പ്രമുഖ സംഘടനകള്‍ പറയുന്നത്.

-

അഭിപ്രായം എഴുതുക »

Page 1 of 15712345...102030...Last »

« Previous « പുതു വത്സരത്തില് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പുസ്തകം സമ്മാനം
Next Page » യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine