ദുബായില്‍ ഓണാഘോഷം സംഘടിപ്പിച്ചു

October 26th, 2008

കരുനാഗപ്പള്ളി അസോസിയേഷന്‍-കരുണ ദുബായില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഇറാനി ക്ലബില്‍ നടന്ന ആഘോഷ പരിപാടികള്‍ കോണ്‍സുല്‍ ആര്‍.സി നായര്‍ ഉദ്ഘാടനം ചെയ്തു. കരുണ പ്രസിഡന്‍റ് താഷ്ക്കന്‍റ് അധ്യക്ഷത വഹിച്ചു. താലപ്പൊലി, ചെണ്ടമേളം, പുലികളി, മാവേലി എഴുന്നള്ളത്ത് എന്നിവയും വിവിധ കലാപരിപാടികളും അരങ്ങേറി. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

-

അഭിപ്രായം എഴുതുക »

വിദ്യാഭവന്‍ കായിക മേള

October 26th, 2008

കുവൈറ്റിലെ ഭാരതീയ വിദ്യാഭവന്‍ കായിക മേള സംഘടിപ്പിച്ചു. ഖൈതാന്‍ അത് ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന കായിക മത്സരങ്ങള്‍ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ദിനേശ് ഭാട്യ ഉദ്ഘാടനം ചെയ്തു.

സ്കൂള്‍ പ്രിന്‍സിപ്പല്‍ ആശാ ശര്‍മ്മ, രാമചന്ദ്രന്‍, കന്തല്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത വര്‍ണാഭമായ കായിക പ്രദര്‍ശനത്തോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.

-

അഭിപ്രായം എഴുതുക »

സൗദിയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് വോട്ടു ചെയ്യാനുള്ള സംവിധാനങ്ങളായി

October 26th, 2008

അടുത്ത മാസം ആദ്യം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സൗദിയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് വോട്ടു ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളുമായി.

അതേ സമയം വിദേശ ഇന്ത്യക്കാരുടെ വോട്ടവകാശത്തിന് വേണ്ടിയുള്ള മുറവിളി ഇനിയും അധികൃതര്‍ പരിഗണിച്ചിട്ടില്ല.

-

അഭിപ്രായം എഴുതുക »

കുവൈറ്റ് ജയിലുകളില്‍ മനുഷ്യാവകാശ സമിതി പരിശോധന

October 26th, 2008

കുവൈറ്റിലെ ഡീപ്പോര്‍ട്ടേഷന്‍ ജയിലുകളില്‍ പാര്‍ലമെന്‍റ് മനുഷ്യാവകാശ സമിതി പരിശോധന നടത്തി. മലയാളികള്‍ അടക്കം നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാനുള്ള ഊഴവും കാത്ത് ഡീപ്പോര്‍ട്ടേഷന്‍ ജയിലുകളില്‍ കഴിയുന്നത്.

ജയിലിലെ സ്ഥിതി വളരെ ശോചനീയമാണെന്നും ഈ പ്രശ്നം ബന്ധപ്പെട്ട മന്ത്രാലയത്തിന്‍റേയും പാര്‍ലമെന്‍റിന്‍റേയും ശ്രദ്ധയില്‍ കൊണ്ട് വരുമെന്നും എം.പിമാരുടെ സംഘത്തലവന്‍ വലീദ് അല്‍ തബ്തബി പറ‍ഞ്ഞു. മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന കുവൈറ്റിന്‍റെ പ്രതിഛായയെ കളങ്കപ്പെടുത്തുന്നതാണ് ജയിലിലെ സ്ഥിതിയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-

അഭിപ്രായം എഴുതുക »

ഖത്തറില്‍ വൈദ്യ പരിശോധന ഇല്ല

October 26th, 2008

ഖത്തര്‍ : ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറില്‍ എത്തുന്ന തൊഴിലാളികള്‍ അവരവരുടെ രാജ്യത്ത് തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണം എന്ന നിയമം ഉടന്‍ നിലവില്‍ വന്നേക്കും. നിലവില്‍ ഖത്തറിലെത്തി ഒരു മാസത്തിനുള്ളില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണം എന്നാണ് നിയമം. മാരകമായ സാംക്രമിക രോഗങ്ങളും രോഗ വാഹകരും രാജ്യത്തേക്ക് കടക്കുന്നത് തടയുന്നതിനാണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്.

അതാത് രാജ്യങ്ങളിലെ അംഗീകൃത മെഡിക്കല്‍ ലാബുകള്‍ വഴിയാകും പരിശോധന നടത്തുന്നത്. റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ എംബസി വഴി സാക്ഷ്യപ്പെടിത്തിയാകും ഖത്തറിലേക്ക് പ്രവേശനാനുമതി നല്‍കുകയെന്നും ഖത്തര്‍ മെഡിക്കല്‍ കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 30 of 157« First...1020...2829303132...405060...Last »

« Previous Page« Previous « ഷാര്ജയില്‍ ഡി.സി ബുക്സ് 2 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.
Next »Next Page » കുവൈറ്റ് ജയിലുകളില്‍ മനുഷ്യാവകാശ സമിതി പരിശോധന »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine