ചൊല്‍ക്കാഴ്ച്ച ഏപ്രില്‍ 18ന് ദുബായില്‍

April 5th, 2008

ദുബായ്‌ : കവി കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ച്ച ഈ മാസം 18ന് ദുബായില്‍ അരങ്ങേറും. മലയാളത്തിലെ ആദ്യ കാല കവിതകള്‍ മുതല്‍, ഒടുവിലത്തെ കാവ്യ രീതികള്‍ വരെ ഉള്‍പ്പെടുത്തി, വിത്സണ്‍ അവതരിപ്പിക്കുന്ന അര മണിക്കൂര്‍ പരിപാടിയാണ് ചൊല്‍ക്കാഴ്ച്ച. ഇതിന് മുന്‍പ് അബുദാബിയിലും, മസ്ക്കറ്റിലും കുഴൂര്‍ വിത്സണ്‍ ചൊല്‍ക്കാഴ്ച്ച അവതരിപ്പിച്ചിട്ടുണ്ട്. കവിത കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ചൊല്‍ക്കാഴ്ച്ചയുടെ ലക്ഷ്യമെന്ന് വിത്സണ്‍ പറഞ്ഞു. അങ്കമാലി NRI അസോസിയേഷന്റെ വാര്‍ഷികത്തോ ടനുബന്ധിച്ച് പതിനെട്ടാം തിയതി വൈകിട്ട് 7.30 ന് ദുബായ് കരാമ സെന്ററിലാണ് ചൊല്‍ക്കാഴ്ച്ച അരങ്ങേറുക.

-

വായിക്കുക:

1 അഭിപ്രായം »


« ദുബായ് തീപിടുത്തം, കെ.എം.സി.സി രംഗത്തെത്തി
ഷാര്‍ജ്ജ ഇന്ത്യന്‍ സ്ക്കൂളില്‍ ഷിഫ്റ്റ് സംവിധാനം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine