മന്‍മോഹന്‍ സിംഗ് ഗള്‍ഫ് സന്ദര്‍ശിക്കുന്നു

October 18th, 2008

പ്രധാന മന്ത്രി ഡോ. മന്‍ മോഹന്‍ സിംഗ് അടുത്ത മാസം സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിക്കും. ഇതാദ്യമായാണ് മന്‍മോഹന്‍ സിംഗ് ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. നവംബര്‍ എട്ടിന് സന്ദര്‍ശനം ആരംഭിക്കും. സൗദി അറേബ്യയില്‍ റിയാദില്‍ ആയിരിക്കും പ്രധാന മന്ത്രി സന്ദര്‍ശനം നടത്തുക. ഇന്ദിരാ ഗാന്ധി 1982 ല്‍ റിയാദില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി സൗദിയില്‍ എത്തുന്നത് ഇതാദ്യമായാണ് എന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്.

അറബ് ലോകവുമായി വിവിധ മേഖലകളില്‍ ഉള്ള സഹകരണം ദൃഢ മാക്കുന്നതിന്റെ ഭാഗമായാണ് പ്രധാന മന്ത്രിയുടെ ഈ സന്ദര്‍ശനം. സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി മന്‍മോഹന്‍ സിംഗ് കൂടിക്കാഴ്ച നടത്തും.

ഊര്‍ജ്ജം, വാണിജ്യം തുടങ്ങിയ മേഖലകളിലെ ചില കരാറുകളില്‍ ഈ സന്ദര്‍ശന വേളയില്‍ ഒപ്പിടുമെന്നാണ് അറിയുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 30 ശതമാനവും നല്‍കുന്ന സൗദി അറേബ്യയുമായി ഊര്‍ജ്ജ രംഗത്ത് തന്ത്ര പരമായ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്നത് തന്നെയാണ് ഈ സന്ദര്‍ശന ലക്ഷ്യം.

ഖത്തറില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിലും ഊര്‍ജ്ജ മേഖലയിലെ സഹകരണമായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 7.5 മില്യണ്‍ ടണ്‍ ലിക്വിഫൈഡ് ഗ്യാസ് ഖത്തറില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ കരാറില്‍ ഒപ്പിട്ടിരുന്നു.

ഏതായാലും പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ ഈ സന്ദര്‍ശനം കൂടുതല്‍ കരാറുകളിലേക്കും സഹകരണത്തിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷ.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൌദിയില്‍ 18,115 തൊഴില്‍ രഹിതര്‍

October 16th, 2008

സൗദി അറേബ്യയില്‍ വിദേശികളായ 18,115 തൊഴില്‍ രഹിതര്‍ ഉണ്ടെന്നു പഠന റിപ്പോര്‍ട്ട്. ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്ട്ട്മെന്റ് ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 0.43 ശതമാനമാണ് വിദേശികള്‍ക്ക് ഇടയിലെ തൊഴിലില്ലായ്മ. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്ന രാജ്യം സൗദി അറേബ്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 13 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം സൗദിയില്‍ ഉണ്ടായത്. ഏതാണ്ട് 50 ലക്ഷത്തോളം വിദേശികളായ പുരുഷന്മാര്‍ രാജ്യത്ത് തൊഴില്‍ ചെയ്യുന്നുവെന്നാണ് കണക്ക്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം

October 13th, 2008

റിയാദ് കോഴിക്കോട് ജില്ലാ കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ സി. എച്ച്. മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു. ആക്ടിംഗ് പ്രസിഡന്‍റ് അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നുമ്മല്‍ കോയ, മൊയ്തീന്‍ കോയ, അര്‍ഷുല്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൌദി ഇന്ത്യന്‍ കോണുസേലേറ്റ് സേവനങ്ങള്‍

October 7th, 2008

സൌദി അറേബ്യ : ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റി‍ന്‍റെ പ്രതിനിധി സംഘങ്ങള്‍ ഈ മാസം 9ന് നജ്റാന്‍, മദീന ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. ഈ ഭാഗത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നും പാസ് പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയ കോണ്‍സുല്‍ സേവനങ്ങ ള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരേയും വൈകുന്നേരം 5 മുതല്‍ രാത്രി 8 വരേയുമാണ് അപേക്ഷകള്‍ സ്വീകരിക്കുക.

നജ്റാനില്‍ ഹോട്ടല്‍ നജ്റാനിലും മദീനയില്‍ ദിവാനിയ മാര്യേജ് ഹാളിലുമാണ് സംഘം ക്യാമ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് നജ്റാനില്‍ 07 5221750 എന്ന നമ്പറിലും മദീനയില്‍ 04 8380025 എന്ന നമ്പറിലും വിളിക്കണം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« നീതീകരിക്കാന്‍ ആവില്ലെന്ന് അബ്ദുല്‍ വഹാബ് എം.പി.
കുട്ടികളെ എഴുത്തിനിരുത്തുന്നു. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine