Thursday, August 20th, 2009

റമദാന്‍ കാമ്പയിന്‍ ഉദ്ഘാടനവും ശിഹാബ് തങ്ങള്‍ അനുസ്മരണവും

shihab-thangalദുബായ് : ‘ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത്’ എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ് യു. എ. ഇ. നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിന്‍ ഉദ്ഘാടനവും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഓഗസ്റ്റ് 19, ബുധനാഴ്ച രാത്രി 9.30 ന് ഷാര്‍ജ്ജ ഇന്ത്യന്‍ ഇസ്‍ലാമിക് ദഅ്വ സെന്‍ററില്‍ വെച്ച് നടക്കും. എസ്. വൈ. എസ്. സ്റ്റേറ്റ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പല ക്കടവ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. ദുബായ് സുന്നി സെന്‍റര്‍ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തും. പ്രമുഖ യുവ പണ്ഡിതന്‍ അലവി ക്കുട്ടി ഹുദവി മുണ്ടം പറമ്പ് പ്രമേയ പ്രഭാഷണം നിര്‍വ്വഹിക്കും.
 
എസ്. കെ. എസ്. എസ്. എഫ്. നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് ശൗക്കത്ത് മൗലവി അദ്ധ്യക്ഷത വഹിക്കും. കെ. എം. സി. സി. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ഹസ്സന്‍ കുട്ടി, കടവല്ലൂര്‍ അബ്ദു റഹ്‍മാന്‍ മുസ്‍ലിയാര്‍, അബ്ദുല്ല ചേലേരി തുടങ്ങിയവര്‍ സംബന്ധിക്കും.
 
ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍റെ ഭാഗമായി പ്രഭാഷണങ്ങള്‍, തസ്കിയ്യത്ത് ക്യാമ്പുകള്‍, വിജ്ഞാന പരീക്ഷകള്‍, കുടുംബ സദസ്സ്, ഇഫ്ത്താര്‍ മീറ്റ്, റിലീഫ്, ലഘുലേഖ വിതരണം തുടങ്ങിയ വിവിധ പരിപാടികള്‍ യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
 
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. സി. എച്ച്. എം. ത്വയ്യിബ് ഫൈസി, സയ്യിദ് ശുഐബ് തങ്ങള്‍, സയ്യിദ് അബ്ദു റഹ്‍മാന്‍ , അബ്ദു റസാഖ് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ നിയാസ് ഹുദവി സ്വാഗതവും നന്ദിയും പറഞ്ഞു.
 
ഉബൈദുള്ള റഹ്മാനി
 
 

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine