Tuesday, September 1st, 2009

കേരളീയ സമാജം ജാലകം സാഹിത്യ പുരസ്കാരം – ‘09

ബഹറൈന്‍ : ബഹറൈന്‍ കേരളീയ സമാജം സാഹിത്യ മാസികയായ ‘ജാലകം’ പ്രസിദ്ധീ കരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഗള്‍ഫ്‌ മലയാളികളുടെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തു ന്നതിനും പ്രോത്സാഹി പ്പിക്കുന്നതിനുമായി സമാജം സാഹിത്യ വിഭാഗം – ‘ബി. കെ. എസ്‌. ജാലകം സാഹിത്യ പുരസ്കാരം – 09’ എന്ന പേരില്‍ കഥ – കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ്‌ ഓരോ വിഭാഗത്തിലേയും സമ്മാനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ 2009 സെപ്‌റ്റംബര്‍ 30 ബുധനാഴ്ചയ്ക്കു മുന്‍പായി ബഹ്‌റൈന്‍ കേരളീയ സമാജം, പി. ബി. നമ്പര്‍. 757, മനാമ, ബഹ്‌റൈന്‍ എന്ന വിലാസത്തിലോ bks ഡോട്ട് jalakam അറ്റ് gmail ഡോട്ട് com എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കുവാന്‍ താത്പര്യപ്പെടുന്നു.
 
കവറിനു മുകളില്‍ – ‘ബി. കെ. എസ്‌. ജാലകം സാഹിത്യ പുരസ്‌കാരം 09′ എന്ന് പ്രത്യേകം രേഖപ്പെടുത്തി യിരിക്കണം. നാട്ടില്‍ നിന്നുള്ള കഥാ കാരന്മാരും കവികളും ഉള്‍പ്പെട്ട ജൂറിയായിരിക്കും അവാര്‍ഡുകള്‍ നിശ്ചയിക്കുക. സമാജത്തില്‍ ഡിസംബര്‍ മാസത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച്‌ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
 
പങ്കെടുക്കു ന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:

  1. രചയിതാവ്‌ ഇപ്പോള്‍ ഗള്‍ഫ്‌ മേഖലയില്‍ എവിടെയെങ്കിലും താമസിക്കുന്ന വ്യക്‌തി ആയിരിക്കണം
  2. മൗലിക സൃഷ്ടികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ, വിവര്‍ത്തനങ്ങള്‍, ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല
  3. ഒരു വ്യക്‌തി ഒരു വിഭാഗത്തില്‍ ഒരു സൃഷ്ടി മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ. എന്നാല്‍ ഒരാള്‍ക്ക്‌ കഥയ്ക്കും കവിതയ്ക്കും ഒരേ സമയം പങ്കെടുക്കാം
  4. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരി ക്കാത്തതോ ആയ സൃഷ്ടികള്‍ അയയ്ക്കാം. കഥ 10 പുറത്തിലും കവിത 60 വരിയിലും കൂടാന്‍ പാടില്ല
  5. രചയിതാവിനോ സുഹൃത്തുക്കള്‍ക്കോ വായനക്കാര്‍ക്കോ പ്രസാധകര്‍ക്കോ കഥകള്‍ നിര്‍ദ്ദേശിക്കാം
  6. സൃഷ്ടികളില്‍ രചയിതാവിന്റെ പേരോ തിരിച്ചറിയാ നുതകുന്ന മറ്റ്‌ സൂചനകളോ പാടില്ല
  7. രചയിതാവിനെ സംബന്ധിച്ച വിവരങ്ങള്‍, ബന്ധപ്പെടാനുള്ള നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികള്‍ക്കൊപ്പം അയയ്ക്കണം
  8. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി : 30.09.2009
  9. ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം കമ്മിറ്റി അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല
  10. ജൂറിയുടെ തീരുമാനം അന്തിമമാ യിരിക്കും
  11. മത്സരത്തിനായി അയയ്ക്കുന്ന സൃഷ്ടികള്‍ തിരിച്ചു നല്‍കുന്നതല്ല, അതിനാല്‍ കോപ്പികള്‍ സൂക്ഷിക്കുക

 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സാഹിത്യ വിഭാഗം സെക്രട്ടറി ബെന്യാമിനുമായി 00973 – 39812111 എന്ന നമ്പറില്‍ ബന്ധപ്പെടുക. (benyamin39812111 അറ്റ് gmail ഡോട്ട് com)
 
എം. കെ. സിറാജുദ്ദീന്‍
 
 

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine