Sunday, December 6th, 2009

സാധാരണക്കാരുടെ പ്രതിനിധിയായി തട്ടത്താഴത്ത് ഹുസ്സൈന്‍ ചേംബറിലേക്ക് മത്സരിക്കുന്നു

hussainഅബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്റ്റര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ്, ഡിസംബര്‍ 7 തിങ്കളാഴ്ച നടക്കുകയാണ്. വിദേശ പൌരന്‍മാര്‍ക്ക് തീര്‍ത്തും ജനാധിപത്യ രീതിയില്‍ മല്‍സരിക്കാനും, തിരഞ്ഞെടുക്ക പ്പെടാനുമുള്ള ഈ അസുലഭ അവസരം മിഡില്‍ ഈസ്റ്റില്‍ ലഭ്യമായ ഏക രാജ്യം യു. എ. ഇ. യിലാണ്. അബുദാബി എമിറേറ്റിലെ വ്യാപാരികളില്‍ മലയാളി കളായി നാലു പേര്‍ മല്‍സര രംഗത്തുണ്ട്.

ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ തട്ടത്താഴത്ത് ഹുസ്സൈന്‍ എന്ന ഹുസ്സൈന്‍ ഞാങ്ങാട്ടി രിയുമായി e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.

  • ഈ തിരഞ്ഞെടുപ്പില്‍ തട്ടത്താഴത്ത് ഹുസ്സൈന്‍ മല്‍സരിക്കാന്‍ ഉള്ള കാരണം വ്യക്തമാക്കാമോ?

    ചേംബറില്‍ മെംബര്‍ മാരായ എല്ലാ കച്ചവടക്കാര്‍ക്കും – അത് ചെറുകിട സ്ഥാപനമെന്നോ, വന്‍ കിട സ്ഥാപനമെന്നോ വേര്‍ തിരിവില്ലാതെ – ഈ മല്‍സരത്തില്‍ ഭാഗമാവാനുള്ള അവകാശം ഇവിടുത്തെ ബഹുമാന്യരായ ഭരണാധി കാരികള്‍ നമുക്കു നല്കുന്നുണ്ട്. ചേംബറില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും എസ്. എം. എസ്. വഴിയും ഇമെയില്‍ വഴിയും അവിടെ നിന്നും സന്ദേശങ്ങള്‍ വരുന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ ഷമായി ഇവിടെ ബിസിനസ്സ് ചെയ്തു വരുന്ന എനിക്കും ചേംബറില്‍ നിന്നും ലഭിച്ച ഒരു സന്ദേശം അനുസരിച്ച് ഞാനും പത്രിക സമര്‍പ്പി ക്കുകയാണ് ഉണ്ടായത്.

  • ശക്തമായ ഒരു മല്‍സര മാണല്ലൊ ഇപ്രാവശ്യം രൂപപ്പെട്ടു വന്നിരി ക്കുന്നത്? എതിര്‍ പക്ഷത്ത് ശക്തനായ സ്ഥാനാ ര്‍ത്ഥിയും. മലയാളത്തിലെ പത്ര – ശ്രവ്യ മാധ്യമങ്ങള്‍ എല്ലാം നിറഞ്ഞു നില്ക്കുന്ന പരസ്യ പ്രചരണങ്ങളും. ഇതിനിടെ താങ്കള്‍ക്ക് വിജയം പ്രതീക്ഷിക്കാമോ?

    ഇവിടെ പരസ്‌പരം മല്‍സരി ക്കുകയല്ല. ചേംബറിലെ വാലീഡ് മെംബറായ ഏതൊരാള്‍ക്കും ഈ മല്‍സരത്തില്‍ ഭാഗമാവാം. ആകെയുള്ള 15 സീറ്റുകളില്‍ പതിമൂന്ന് സീറ്റുകള്‍ യു. എ. ഇ. സ്വദേശി കള്‍ക്കാണ്. രണ്ടു സീറ്റുകളാണ് വിദേശി കള്‍ക്കുള്ളത്. ഈ രണ്ടു സീറ്റിലേക്ക് 13 പേര്‍ മല്‍സര രംഗത്തുണ്ട്. അതില്‍ ഒരു വനിത സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 7 പേര്‍ മറ്റു വിവിധ അറബ് രാജ്യക്കാരാണ്. ബാക്കിയുള്ള ആറു പേരില്‍ നാലു പേര്‍ മലയാളികളും.

    വിദേശികളായ നമുക്ക് യു. എ. ഇ. ഗവണ്‍മെന്റ് ചെയ്തു തരുന്ന മഹത്തായ സൌകര്യങ്ങളില്‍ വളരെ പ്രാധാന്യ മേറിയ ഒരു കാര്യമാണ്, ചേംബറിലെ ഈ രണ്ട് സീറ്റുകള്‍. ജനാധിപത്യ രീതിയില്‍ മല്‍സരിക്കാനും, തിരഞ്ഞെടു ക്കപ്പെടാനും ഉള്ള ഒരു സുവര്‍ണ്ണാ വസരം കൂടിയാണല്ലോ ഇത്.

    ഈ അവസരം എല്ലാ മെംബര്‍ മാര്‍ക്കും ഉപയോഗിക്കാന്‍, ബഹുമാന്യരായ ഭരണാധി കാരികള്‍ സൌകര്യം ചെയ്തു തരുമ്പോള്‍, അതു കൊണ്ടുള്ള പ്രയോജനങ്ങള്‍ സാധാരണ ക്കാരായ നമ്മുടെ സഹോദര ന്‍മാര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ഒരു പൊതു പ്രവര്‍ത്തകന്റെ മനസ്സോടെ ഞാന്‍ മുന്നിട്ടിറങ്ങി എന്നു മാത്രം. ഞാന്‍ ആരെയെങ്കിലും തോല്‍ പ്പിക്കാന്‍ വേണ്ടി രംഗത്തു വന്നതല്ല. ഓരോരു ത്തര്‍ക്കും വിനിയോ ഗിക്കാവുന്ന രണ്ടു വോട്ടുകളില്‍ ഒരു വോട്ട് എനിക്കു തരണം എന്നു മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ. മാത്രമല്ല ചേംബറിന്റെ നിയമങ്ങള്‍ അനുസരിച്ച് മാത്രമേ ഞാനും പരസ്യ പ്രചരണം ചെയ്തിട്ടുള്ളൂ. ചേംബറിന്റെ ഈ സൈറ്റില്‍ സന്ദര്‍ ശിച്ചാല്‍ അതിന്റെ വിശദ വിവരങ്ങള്‍ അറിയാം. സാധാരണക്കാരായ, ചെറുകിട കച്ചവടക്കാരായ നമ്മുടെ സഹോദരങ്ങളുടെ സഹായത്താല്‍ വിജയം ഉണ്ടാവും എന്നുള്ള ശുഭ പ്രതീക്ഷ യില്‍ തന്നെയാണു ഞാന്‍.

  • ചെറുകിട ക്കാരായ വ്യാപാരി വ്യവസാ യികള്‍ക്കു വേണ്ടി ചേംബറില്‍ എന്തൊക്കെയാണു താങ്കള്‍ക്കു ചെയ്യാനാവുക? ഒന്നു വിശദീകരിക്കാമോ?

    അനുദിനം വളര്‍ന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പദ് ശക്തിയാണു യു. എ. ഇ. ബഹുമാന്യരായ ഇവിടുത്തെ ഭരണാധി കാരികള്‍, എല്ലാ വിധ സൌകര്യങ്ങളും നമുക്ക് ചെയ്തു തരുന്നു. സമ്പദ് ഘടനയെ വളര്‍ത്തി ക്കൊണ്ടു വരുന്നതില്‍ അബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സ് വലിയ സംഭാവനകളാണു നല്കി വരുന്നത്. വലിപ്പ ച്ചെറുപ്പമില്ലാതെ, ഏതു വിധത്തിലുള്ള കച്ചവടക്കാരെയും ഇവിടേക്കു സ്വാഗതം ചെയ്യുന്നു, അവര്‍ക്കു സുഗമമായി പ്രവര്‍ത്തിക്കാന്‍ വേണ്ടുന്ന സഹായ സഹകരണങ്ങള്‍ നല്കി വരുന്നു. നമ്മുടെ ചെറുകിട വ്യാപാരി വ്യവസായികള്‍ അതു വേണ്ട വിധത്തില്‍ ഉപയോഗ പ്പെടുത്തുന്നുണ്ടൊ എന്നു വരെ എനിക്കു തോന്നിയ പ്പോഴാണ്, സാധാരണക്കാരുടെ പ്രതിനിധിയായി, ഇവിടത്തെ നിയമം അനുശാസിക്കുന്ന എല്ലാ സൌകര്യങ്ങളും അവര്‍ക്കു ലഭ്യമാക്കാന്‍ എന്നാല്‍ കഴിയുന്നതു ചെയ്യണം എന്നുള്ള ആഗ്രഹവും എനിക്കുണ്ട്.

    കാലാനു സൃതമായ മാറ്റങ്ങള്‍ ക്ക് നമ്മുടെ ചെറുകിട കച്ചവടക്കാര്‍ പലപ്പോഴും തയ്യാറാവുന്നില്ല. ഏതു രീതിയില്‍ തുടങ്ങിയോ, അവിടെ തന്നെ വര്‍ഷങ്ങളായി നിലച്ചു പോയിരിക്കുന്ന നിരവധി പേരെ എനിക്കറിയാം. ഇവിടെ നമുക്കായി നല്കി വരുന്ന നിരവധി ആനുകൂല്യങ്ങള്‍ ഞങ്ങളെ പ്പോലുള്ള സാധാരണ കച്ചവട ക്കാരിലേക്ക് എത്തി പ്പെടാതെ പോകുന്നത് സാധാരണ ക്കാരുടെ ഒരു പ്രതിനിധിയുടെ അഭാവം കൊണ്ടാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതു കൊണ്ടു തന്നെ അവരുടെ പ്രതിനിധി യായിട്ടാണു ഞാന്‍ മല്‍സര രംഗത്തുള്ളത്. ചെറുകിട ക്കാര്‍ അഭിമുഖീ കരിക്കുന്ന പ്രശ്നങ്ങളെ ക്കുറിച്ച് അന്വേഷി ക്കാനും, ചേംബറിനും കച്ചവടക്കാര്‍ക്കും ഇടയില്‍ ഒരു മീഡിയേറ്റര്‍ ആയി നില്ക്കാനും എനിക്കു കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തീര്‍ത്തും സൌഹൃദ പരമായ ഒരു മല്‍സരമാണ് ഇവിടെ നടക്കുന്നത്.

ഡിസംബര്‍ 7 തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന ” ഇലക്ഷന്‍ 2010 ” ന്റെ പോളിംഗ് സ്റ്റേഷനുകള്‍ അബു ദാബി നാഷനല്‍ എക്സിബിഷന്‍ സെന്റര്‍, അല്‍ ഐന്‍ അല്‍ ഖുബൈസി എക്സിബിഷന്‍ സെന്റര്‍, ബദാ സായിദിലെ അല്‍ ദഫറാ സ്പോര്‍ട്സ് ക്ളബ്ബ് എന്നിവിട ങ്ങളിലാണ്. എല്ലാ പ്രതിസന്ധികളേയും അതി ജീവിച്ച് മുന്നോട്ട് കുതിക്കുന്ന യു. എ. ഇ. യുടെ സമ്പദ് ഘടനയില്‍ സ്വദേശി കളോടൊപ്പം, വിദേശികളും കൈയ്യോടു കൈ ചേര്‍ന്ന് നില്‍ക്കണം. നമ്മുടെ പോറ്റമ്മയായ ഈ രാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി കഠിന പ്രയത്നം ചെയ്യുവാന്‍ ഓരോ പ്രവാസി സഹോദരങ്ങളും തയ്യാറാവ ണമെന്നും എല്ലാ വ്യാപാരി വ്യവസായി കളും സമയത്തു തന്നെ വോട്ടു ചെയ്ത് നമ്മുടെ കടമ നിറവേറ്റ ണമെന്നും തട്ടത്താഴത്ത് ഹുസ്സൈന്‍ അഭ്യാര്‍ത്ഥിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഹുസ്സൈന്‍, അബു ദാബിയിലെ പൊതു രംഗത്ത്, വിശിഷ്യാ ആതുര സേവന രംഗത്തെ ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളുമായ് സഹകരിച്ചു വന്നതിന്റെ പശ്ചാത്തലത്തില്‍ ഇവിടുത്തെ സാധാരണ ക്കാരന്റെ ഹൃദയ മിടിപ്പ് തൊട്ടറിഞ്ഞ അനുഭവങ്ങളില്‍ നിന്നും തനിക്കു വിജയം നേടാനാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ്.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


Thatta Thazhath Hussain – Representing the small scale businessmen in the U.A.E.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine