ഗള്‍ഫ് ഇസ്ലാഹി സംഗമം കോഴിക്കോട്ട്

July 4th, 2009

ഈ വര്‍ഷത്തെ ഗള്‍ഫ് ഇസ്ലാഹി സംഗമം ജൂലൈ 18, ശനിയാഴ്ച കോഴിക്കോട് അരയടത്തു പാലത്തിന് അടുത്തുള്ള സി.ഡി. ടവറിലെ മുജാഹിദ് സെന്ററില്‍ വെച്ച് നടത്തും. രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് സംഗമം. അവധിക്ക് നാട്ടില്‍ എത്തിയിട്ടുള്ള എല്ലാ പ്രവാസി സഹോദരങ്ങള്‍ക്കു ഈ സംഗമത്തില്‍ പങ്കെടുക്കുവാന്‍ അവരുടെ വിലാസവും ഫോണ്‍ നമ്പരും മറ്റും എത്രയും പെട്ടെന്ന് nadvath@gmail.com എന്ന ഈമെയില്‍ വിലാസത്തിലോ 0091 495 272 4262 എന്ന ഫാക്സ് നമ്പറിലോ അറിയിക്കണം എന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അറിയിച്ചു.

സക്കറിയാ മൊഹമ്മദ് അബ്ദുറഹിമാന്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സ്റ്റാള്‍

January 23rd, 2009

ദുബായ് : ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഹെറിറ്റേജ് വില്ലേജില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സ്റ്റാള്‍ ജന ശ്രദ്ധ ആകര്‍ഷിക്കുന്നു. ഇസ്ലാമിനെ പരിചയ പ്പെടുത്തുവാന്‍ പരമ്പരാഗത രീതിയില്‍ ദുബായ് ടൂറിസം ആന്‍ഡ് ഡവലപ്മെന്റ് വിഭാഗം തയ്യാറാക്കിയ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ആണ് ഇസ്ലാഹി സെന്ററിന്റെ സ്റ്റാള്‍ തുറന്നിട്ടുള്ളത്. ഐ. എസ്. എം. സംസ്ഥാന ജഃ സെക്രട്ടറി സി. പി. സലീം ഉല്‍ഘാടനം ചെയ്ത സ്റ്റാള്‍ ഡി. എസ്. എഫിന്റെ അവസാന ദിവസം വരെ തുറന്ന് പ്രവര്‍ത്തിക്കും എന്ന് അറിയിച്ചിട്ടുണ്ട്. ഇസ്ലാമിനെ മറ്റ് മതസ്ഥര്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകങ്ങളും സി. ഡി. കളും മറ്റും ഉള്‍പ്പടെ നിരവധി പ്രസാധകരുടെ പുസ്തകങ്ങളുടെ ഒരു വന്‍ ശേഖരം തന്നെ ഇവിടെ സജ്ജം ആക്കിയിട്ടുണ്ട്. ചില പുസ്തകങ്ങളും സി. ഡി. കളും സൌജന്യമായും ഇവിടെ നിന്നും ലഭിക്കും.

അസ്‌ലം പട്ട്‌ല

-

വായിക്കുക:

അഭിപ്രായം എഴുതുക »


« വൈഡര്‍ അലയന്‍സ് അനുശോചിച്ചു
സ്ത്രീധന വിരുദ്ധ ബോധ വല്‍ക്കരണം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine