പ്രവാചക പ്രേമത്തിന്റെ നിറ സദസ്

March 30th, 2009

ലോകാനുഗ്രഹിയായ പ്രവാചകന്‍ (സ) എന്ന പ്രമേയവുമായി, മുസ്വഫ എസ്‌. വൈ. എസ്‌. ഫെബ്രുവരി 3 മുതല്‍ നടത്തി വരുന്ന മീലാദ്‌ കാമ്പയിന്‍ 2009 ന്റെ ഭാഗമായി മീലാദ്‌ സംഗമവും മദ്രസ്സാ വിദ്യാന്‍ത്ഥികളുടെ കലാ വിരുന്നും നടത്തി. മുസ്വഫ ശ അ ബിയ പത്തിലെ എമിറേറ്റ്സ്‌ ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാഡമി ഓഡിറ്റോറിയത്തില്‍ വൈകീട്ട്‌ 4.30 നു ആരംഭിച്ച പരിപാടികള്‍ രാത്രി 11.30 നാണു അവസാനിച്ചത്‌. മുസ്വഫ എസ്‌. വൈ. എസ്‌. നടത്തുന്ന ഇസ്സത്തുല്‍ ഇസ്ലാം മദ്രസ്സകളിലെ വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികളും മുസ്വഫ എസ്‌. ബി. എസ്‌. ദഫ്‌ സംഘം അവതരിപ്പിച്ച ദഫ്‌ പ്രദര്‍ശനവും ശ്രദ്ധേയമായി.

പ്രശസ്ത സൈക്കോളജിസ്റ്റ്‌ അഡ്വ. ഇസ്മയില്‍ വഫ മുഖ്യ പ്രഭാഷണം നടത്തി. ബനിയാസ്‌ സ്പൈക്‌ ഗ്രൂപ്‌ എം. ഡി. കുറ്റൂന്‍ അബ്‌ദു റഹ്‌മാന്‍ ഹാജി, മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്‌ദുല്‍ ഖാദിര്‍‍, പ്രോഫ ഷാജു ജമാലുദ്ദീന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. മീലാദ്‌ കാമ്പയി നോടനുബന്ധിച്ച്‌ നടത്തിയ കുടുംബ സംഗമത്തില്‍ നടന്ന മദ്‌ഹ്‌ ഗാന വേദിയുടെയും വി. പി. എ. തങ്ങള്‍ ആട്ടീരി യുടെ പ്രഭാഷണത്തിന്റെ യും വി.സി.ഡി പ്രകാശനവും നടന്നു. മുസ്വഫ എസ്‌. വൈ. എസ്‌. ട്രഷറര്‍ മുഹമ്മദ്‌ കുട്ടി ഹാജി കൊടിഞ്ഞിയില്‍ നിന്ന് ആദ്യ കോപ്പി വി. കെ. ഗ്രൂപ്പ്‌ എം. ഡി. ഫളലുല്‍ ആബിദ്‌ ഓമച്ചപ്പുഴ ഏറ്റു വാങ്ങി.

മുസ്വഫ എസ്‌. ബി. എസ്‌. സംഘം അവതരിപ്പിച്ച ദഫ്‌ പ്രദര്‍ശനം

മീലാദ്‌ കാമ്പയിനോ ടനുബന്ധിച്ച്‌ നടത്തിയ വിവിധ മത്സര പരിപാടികളില്‍ വിജയി കളായവര്‍ക്കും, പൊതു പരീക്ഷയില്‍ ഉന്നത വിജയം കൈ വരിച്ച ഇസ്സത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. മുസ്വഫ എസ്‌. വൈ. എസ്‌. പ്രസിഡണ്ട്‌ ഒ. ഹൈദര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം മദ്രസ്സ പ്രധാന അധ്യാപകന്‍ അബ്‌ദുല്‍ ഹമീദ്‌ ശന്‍വാനി ഉല്‍ഘാടനം ചെയ്തു. പി. പി. എ. റഹ്‌മാന്‍ മൗലവിയും അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴയും മൗലിദ്‌ മജ്‌ലിസിനു നേതൃത്വം നല്‍കി. ജന. സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ സഅദി സംഘടനയെ പരിചയപ്പെടുത്തി പ്രസംഗിച്ചു. വര്‍ക്കിങ് പ്രസിഡണ്ട്‌ മുസ്തഫ ദാരിമി ദുആ നിര്‍വഹിച്ചു. കെ. കെ. എം. സഅദി, അബ്‌ദുല്ല കുട്ടി ഹാജി, മുഹമ്മദ്‌ കുട്ടി ഹാജി കൊടിഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ വെള്ളറക്കാട്‌ സ്വാഗതവും ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു. മുസ്വഫ യിലേയും പരിസര പ്രദേശങ്ങളിലേയും കുടുംബങ്ങളാല്‍ നിറഞ്ഞ സദസ്സ്‌ തിരു നബി സ്നേഹത്തിന്റെ സുവ്യക്തമായ ഉദാഹരണമായി വിലയിരുത്തപ്പെട്ടു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഭക്ഷണവും ഒരുക്കിയിരുന്നു. മീലാദ്‌ കാമ്പയിന്‍ സമാപന ദുആ സമ്മേളനം ഏപ്രില്‍ 2 നു മുസ്വഫ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ നടക്കും. പേരോട്‌ അബ്‌ദു റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02 5523491 , 055-9134144

ബഷീര്‍ വെള്ളറക്കാട്‌

-

വായിക്കുക:

അഭിപ്രായം എഴുതുക »

അന്താരാഷ്ട്ര പുസ്തക ഉത്സവത്തില്‍ മലയാള സാന്നിദ്ധ്യം

March 17th, 2009

അബുദാബി ഇന്‍റര്‍ നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ ഇന്ന് തുടക്കം കുറിക്കുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോ ത്സവത്തില്‍ ഇക്കുറിയും മലയാളത്തിന്‍റെ സാന്നിദ്ധ്യം. സിറാജ് ദിനപ്പത്രവും ഡി. സി. ബുക്സുമാണ് ഇപ്രാവശ്യം കേരളത്തെ പ്രതിനിധീകരിക്കുന്നത്.

മാര്‍ച്ച് 22 വരെ നീളുന്ന പുസ്തകോ ത്സവത്തില്‍ 52 രാജ്യങ്ങളില്‍ നിന്നായി 637 പ്രസാധകരാണ് പങ്കെടുക്കുന്നത്. അറബ് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡായ ഷേയ്ഖ് സായിദ് അവാര്‍ഡ് വിതരണവും, വിശ്വ സാഹിത്യ കാരന്‍മാരുമായി സംവദിക്കുവാനുള്ള അവസരവും ഈ പുസ്തകോ ത്സവത്തിലുണ്ടാവും

പാഠ പുസ്തകങ്ങളുടെ പ്രദര്‍ശനവും, ചില്‍ഡ്രന്‍സ് കോര്‍ണറില്‍ കുട്ടികളില്‍ വായനാ ശീലം വളര്‍ത്തി യെടുക്കുവാനായി വിവിധ പരിപാടികളും ഉണ്ടായിരിക്കും.
പ്രാചീന സംസ്കൃതികളുടേയും ഇസ്ലാമിക നാഗരികതയുടേയും പടിഞ്ഞാറന്‍ നാഗരികതയുടേയും ചരിത്രങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങള്‍ ഇവിടെ ലഭിക്കും. പ്രമുഖ വാഗ്മിയും, ഗ്രന്ഥകാരനും മന:ശ്ശാസ്ത്ര ജ്ഞനുമായ അഡ്വ. ഇസ്മായില്‍ വഫ, മാര്‍ച്ച് 19 വൈകീട്ട് 5 മണിക്ക്, സിറാജ് ദിനപ്പത്രം അവതരിപ്പിക്കുന്ന ട്രെയിന്‍ ദ് ബ്രെയിന്‍ എന്ന പരിപാടിയുമായി പുസ്തകോ ത്സവത്തിലെ ‘ഖിത്താബ് സോഫ’ യില്‍ ഉണ്ടായിരിക്കും.

കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ മകനും കാരന്തൂര്‍ മര്‍ക്കസ്സിന്‍റെ ഡയറക്ടറുമായ പ്രഗല്‍ഭ പണ്ഡിതന്‍ ഡോക്ടര്‍. അബ്ദുല്‍ ഹക്കീം അല്‍ അസ്ഹരി, വായനയുടെ സംസ്കാരം എന്ന വിഷയവുമായി മാര്‍ച്ച് 20 വൈകീട്ട് 8 മണിക്ക് സംവദിക്കുവാന്‍ ഉണ്ടാവും. മാര്‍ച്ച് 17 മുതല്‍ 20 വരെ നീളുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം, രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈകീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെയുമാണ്. നഗരത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും എക്സിബിഷന്‍ സെന്‍ററില്‍ എത്തി ച്ചേരാന്‍ ബസ്സ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുടുംബ സംഗമവും മദ്‌ഹ്‌ ഗാന മത്സരവും

March 17th, 2009

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിന്‍ 2009 ന്റെ ഭാഗമായി കുടുംബ സംഗമവും മദ്‌ഹ്‌ ഗാന മത്സരവും സംഘടിപ്പിച്ചു. മുസ്വഫ ശഅബിയ പത്തിലെ ശംസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വി.പി.എ. തങ്ങള്‍ ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി. മദ്‌ഹ്‌ ഗാന മത്സരവും മൗലിദ്‌ മജ്‌ലിസും തുടര്‍ന്ന് നടന്നു. ഹൈദര്‍ മുസ്ലിയാര്‍ ഒറവില്‍, അബ്‌ദുല്ല കുട്ടി ഹാജി, അബ്‌ദുല്‍ ഹമീദ്‌ ശര്‍വനി, അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു. മീലാദ്‌ കാമ്പയിന്റെ ഭാഗമായി നടന്ന കുണ്ടൂര്‍ ഉസ്താദ്‌ അനുസ്മരണ വേദിയുടെയും വിളംബര സംഗമത്തിന്റെയും വി.സി.ഡി. യുടെ ആദ്യ കോപ്പി ആട്ടീരി തങ്ങളില്‍ നിന്ന് അബ്‌ദുല്‍ അസീസ്‌ ഹാജി ഏറ്റു വാങ്ങി.

ബഷീര്‍ വെള്ളറക്കാട്‌

-

വായിക്കുക:

അഭിപ്രായം എഴുതുക »

‘മുച്ചീട്ടു കളിക്കാരന്‍റെ മകള്‍’ സമാജത്തില്‍

March 12th, 2009

അബുദാബി യിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ, നാടക സൌഹ്യദം സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘മുച്ചീട്ടു കളിക്കാരന്‍റെ മകള്‍’ രംഗാവിഷ്കാരം അബുദാബി മലയാളി സമാജത്തില്‍ മാര്‍ച്ച് 13 വെള്ളിയാഴ്ച വൈകീട്ട് എട്ടു മണിക്ക് അവതരിപ്പിക്കുന്നു. യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖരുടേയും, കലാകാരന്‍മാരുടേയും, മാധ്യമ സുഹൃത്തുക്കളുടേയും, പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ രംഗാവിഷ്കാരം അബുദാബിയിലെ രണ്ടാമത്തെ അവതരണമാണ്.

രംഗ വേദിയില്‍ അനന്ത ലക്ഷ്മി, ജാഫര്‍ കുറ്റിപ്പുറം, ഇടവേള റാഫി, അബൂബക്കര്‍, ഹരി അഭിനയ, മന്‍സൂര്‍, മുഹമ്മദാലി, വിനോദ് കരിക്കാട്, ഗഫൂര്‍ കണ്ണൂര്‍, ഷാഹിദ് കോക്കാട്, തുടങ്ങീ ഒട്ടേറെ പ്രതിഭകള്‍ അണി നിരക്കുന്നു.

സാക്ഷാല്‍കാരം: ജാഫര്‍ കുറ്റിപ്പുറം.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി മലയാളി സമാജം ജനറല്‍ ബോഡി

March 11th, 2009

കഴിഞ്ഞ നാല് പതിറ്റാണ്ടു കളോളമായി അബുദാബിയിലെ കലാ സാംസ്കാരിക രംഗത്ത് വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുകയും, മലയാളി സമൂഹത്തിന് അഭിമാനകരമായ നിരവധി പ്രതിഭകളെ സംഭാവന ചെയ്യുക വഴി ലോകത്തെങ്ങുമുള്ള പ്രവാസികള്‍ക്ക് മാതൃകയായി തീര്‍ന്നിട്ടുള്ള അബുദാബി മലയാളി സമാജം വാര്‍ഷിക ജനറല്‍ ബോഡിയും, ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും വ്യാഴാഴ്ച നടക്കും.

ഫ്രണ്ട്സ് അറ്റ് എ. ഡി. എം. എസ്, യുവ കലാ സാഹിതി, മലയാളി സോഷ്യല്‍ ഫോറം, എക്കോ അബുദാബി, അരങ്ങ് സാംസ്കാരിക വേദി എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയിട്ടുള്ള മുന്നണിയാണ് നിലവിലുള്ള ഭരണ സമിതിയുടെ മുന്നണിക്കെതിരെ മത്സരിക്കുന്നത്.

അബുദാബിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പതിനഞ്ചംഗ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി.

Click to enlarge

കഴിഞ്ഞ മുപ്പത്തി ഏഴു വര്‍ഷങ്ങളായി അബുദാബിയിലെ പൊതു രംഗത്തു നിറഞ്ഞു നില്‍ക്കുന്ന മുഗള്‍ ഗഫൂര്‍ നേതൃത്വം നല്‍കുന്ന പാനലില്‍ അദ്ദേഹം പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാണ്. കൂടാതെ ഇ. പി. മജീദ്( വൈസ് പ്രസി.), പി. കെ. ജയരാജന്‍ (ജന. സിക്രട്ടറി), പി. കെ. റഫീഖ് (ട്രഷറര്‍), ബാബു വടകര, പുന്നൂസ് ചാക്കോ, എസ്. പി. രാമനാഥ്, കെ. വി. പ്രേം ലാല്‍, എ. നസീബുദ്ദീന്‍, ബാബു ഷാജിന്‍, അബ്ദുല്‍ മനാഫ്, കെ. പി. അനില്‍, റ്റി. എം. ഫസലുദ്ദീന്‍, ടി. എ. അന്‍സാര്‍, മുഹമ്മദ് ഷരീഫ് എന്നിവര്‍ എക്സിക്യൂട്ടീവ് മെംബര്‍മാരായും ജനവിധി തേടുന്നു.

നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി തീരുന്നതോടു കൂടി, മുമ്പൊരിക്കലും കാണാത്ത വിധം വാശിയോടെ പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തു വന്നു.

സമാജത്തിനു സ്വന്തമായി കെട്ടിടം പണിയണമെന്നുള്ള അജണ്ടയുമായി ഭരണത്തില്‍ വന്നവര്‍, അവസാന നിമിഷം വരെ അതിനു വേണ്ടി ഒന്നും ചെയ്തില്ല എന്നു മാത്രമല്ല, 792 മെംബര്‍മാരുടെയും കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളുമായി രംഗത്തു വന്നതിലും, കാലങ്ങളിലായി സമാജം നിലനിര്‍ത്തി പ്പോന്നിരുന്ന ജനാധിപത്യ മതേതര സ്വഭാവങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുകയും, അംഗങ്ങള്‍ക്കിടയിലെ സൌഹൃദവും ഐക്യവും ശിഥിലമാക്കുകയും ചെയ്തതിന്‍റെ ഫലമായി കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്തതില്‍, അബുദാബിയിലെ പ്രവാസി സമൂഹം അവരോട് ബാലറ്റിലൂടെ പ്രതിഷേധം രേഖപ്പെടുത്തണമെന്നും ജനാധിപത്യ മൂല്യങ്ങളെ പുന:സ്ഥാപിക്കുവാനും സമാജത്തിന് സ്വന്തമായ ഒരു ആസ്ഥാനം എന്ന ആവശ്യം യാഥാര്‍ത്ഥ്യ മാക്കുവാനും മുഗള്‍ ഗഫൂര്‍ നേതൃത്വം നല്‍കുന്ന പാനലിനെ വിജയിപ്പിക്കണം എന്നും സമാജം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ചിറയിന്‍കീഴ് അന്‍സാര്‍, എ. എം. മുഹമ്മദ്, സോമരാജ്, ആസിഫ്, ഹുമയൂണ്‍ കബീര്‍, മുഗള്‍ ഗഫൂര്‍, ഇ. പി. മജീദ്, പി. കെ. ജയരാജന്‍, പി. കെ. റഫീഖ്, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: ,

1 അഭിപ്രായം »

Page 11 of 18« First...910111213...Last »

« Previous Page« Previous « ഗുരുവായൂര്‍ ശ്രീകൃഷണ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമം
Next »Next Page » ഇന്ന് ലോക വൃക്ക ദിനം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine