ഡോ. വി.എന്‍. രാധാക്യഷ്ണന് പുരസ്ക്കാരം

January 23rd, 2009

കാല്‍ നൂറ്റാണ്ടിലെ പ്രയത്നം കൊണ്ടും സ്തുത്യര്‍ഹമായ സേവനം കൊണ്ടും അയുര്‍വേദ / ടൂറിസം രംഗത്തും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്തും തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന ശാന്തി മഠം ബില്‍ഡേഴ്സ് ആന്‍ഡ് ഡവലപ്പേഴ്സ് ചെയര്‍മാന്‍ ഡോ‍. വി. എന്‍. രാധാക്യഷ്ണന് ‘ലൈഫ് അച്ചീവ്മെന്‍റ്’ അവാര്‍ഡ് നല്‍കി ഡെസര്‍ട്ട് വിഷന്‍ ആദരിച്ചു.

അല്‍ ഐന്‍ സുഡാനി സോഷ്യല്‍ ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡെസര്‍ട്ട് വിഷന്‍ ചെയര്‍മാന്‍ മെഹമൂദ്, ഐ. എസ്. സി. ജനറല്‍ സിക്രട്ടറി ജിമ്മി, ട്രഷറര്‍ നസീര്‍, പി. കെ. ബഷീര്‍, പ്രൊഫ. ഉമ്മന്‍ വര്‍ഗ്ഗീസ്, പ്രോഗ്രാം കോഡിനേറ്റര്‍ ഷാജി, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഏഷ്യാനെറ്റ് സിനിമാല ടീം അവതരിപ്പിച്ച കോമഡി ഷോയും വിവിധ കലാ പരിപാടികളും അരങ്ങേറി.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

YMCA – ബാലരമ ചിത്ര രചനാ മത്സരം

January 20th, 2009

അബുദാബി YMCA യും ബാലരമയും സംയുക്തമായി സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തില്‍ വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ നവംബറില്‍ നടന്ന ചിത്ര രചനാ മത്സരത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമായി 140 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ റവ. ഫാദര്‍ ക്ലൈവ് വിന്‍ഡ്ബാങ്ക് മുഖ്യാതിഥി ആയിരുന്നു. ഇതര സഭകളിലെ വൈദികരും വിശ്വാസികളും സംബന്ധിച്ചു.

YMCA പ്രസിഡന്‍റ് ബിജി തോമസ്, സിക്രട്ടറി സജി തോമസ്, ട്രഷറര്‍ റിഥിന്‍ ജേക്കബ്, കണ്‍വീനര്‍മാരായ എബ്രഹാം വര്‍ഗ്ഗീസ്, എബി പോത്തന്‍, ഷാജി വര്‍ഗ്ഗീസ്, അനില്‍ മാത്യു എന്നിവര്‍ ആസംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് അബുദാബിയിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിലെ ഗായക സംഘങ്ങള്‍ അവതരിപ്പിച്ച “ക്രിസ്മസ് കരോള്‍ – ഗ്ലോറിയസ് ഹാര്‍മ്മണി 2008” അരങ്ങേറി.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സനദ്‌ ദാന മഹാ സമ്മേളനം

January 20th, 2009

മര്‍ കസു സഖാഫത്തി സുന്നിയ്യ മുപ്പത്തി ഒന്നാം വാര്‍ഷിക പതിനാലാം സനദ്‌ ദാന മഹാ സമ്മേളനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ജീവ കാരുണ്യ -വിദ്യഭ്യാസ പദ്ധതികള്‍ക്ക്‌ മുസ്വഫയില്‍ നിന്നുള്ള വിഹിതത്തിനുള്ള ചെക്ക്‌, മുസ്വഫ എസ്‌. വൈ. എസ്‌, മര്‍കസ്‌ കമ്മിറ്റികള്‍ക്ക്‌ വേണ്ടി മര്‍കസ്‌ സമ്മേളന പ്രചാരണ സമിതി പ്രതിനിധി അബ്‌ ദുല്‍ ഗഫൂര്‍ , ഖമ റുല്‍ ഉലമ കാന്തപുരം അബൂ ബക്കര്‍ മുസ്ലിയാര്‍ക്ക്‌ നല്‍കി. 350 ഹെക്റ്റര്‍ സ്ഥലത്ത്‌ മെഡിക്കല്‍ ,എഞ്ചിനീയറിംഗ്‌ കോളേജ്‌ ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളാണു മര്‍കസ്‌ സമ്മേളനത്തോ ടനുബന്ധിച്ച്‌ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്‌.

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കലോത്സവ് 2009

January 20th, 2009

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍, ജനുവരി 21 ബുധനാഴ്ച മുതല്‍ “കലോത്സവ്2009” എന്ന പേരില്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറും. ചിത്ര രചന, ലളിത ഗാനം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, മോണോ ആക്റ്റ്, പ്രഛന്ന വേഷം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടി ന്യത്തം എന്നീ ഇനങ്ങളില്‍ നാലു വേദികളിലായി മത്സരങ്ങള്‍ നടക്കും.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ പ്രാര്‍ത്ഥന

January 14th, 2009

ഫലസ്തീനില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിഷ്കരുണം രാസായുധം വരെ ഉപയോഗിച്ച്‌ സ്തീകളെയും കുട്ടികളെയും കൊന്നൊടുക്കി ഇസ്രാ ഈല്‍ നടത്തുന്ന നരനായാട്ടില്‍ ഫലസ്തീന്‍ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മുസ്വഫ എസ്‌. വൈ. എസ്‌. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സംഗമം നടത്തുന്നു. 15 ജനുവരി വ്യാഴം ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള കാരവന്‍ ജുമാ മസ്‌ ജി ദില്‍ നടക്കുന്ന സംഗമത്തില്‍ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 050-3223545 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 16 of 18« First...10...1415161718

« Previous Page« Previous « കഥാ-കവിതാ രചനാ മത്സരം
Next »Next Page » ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine