കെ. എസ്. സി. ഇഫ്താര്‍ സംഗമം

September 14th, 2009

kerala-social-centre-abudhabiഅബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സെന്‍റര്‍ അങ്കണത്തില്‍ നടന്നു. ഇന്ത്യന്‍ അംബാസ്സിഡര്‍ തല്‍മീസ് അഹമ്മദ് മുഖ്യ അതിഥിയായിരുന്നു. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് സുധീര്‍ കുമാര്‍ ഷെട്ടി, മലയാളി സമാജം പ്രസിഡന്‍റ് മനോജ് പുഷ്കര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സെക്രട്ടറി മൊയ്തു ഹാജി, തുടങ്ങി മത സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും, കെ. എസ്. സി. മെംബര്‍മാരും, വാണിജ്യ – വ്യാവസായിക രംഗത്തെ പ്രമുഖരും അടക്കം നിരവധി പേര്‍ പങ്കെടുത്തു.
 

uae-indian-amabassador

uae-indian-amabassador

ksc-abudhabi-ifthar

 
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രിക്ക്‌ നിവേദനം

September 11th, 2009

bavikkara-bridgeകുടി വെള്ള പ്രശ്നം രൂക്ഷമാകുന്ന കാസര്‍കോട് നഗര സഭയിലേയും മുളിയാര്‍, ചെങ്കള, ചെമനാട്, തുടങ്ങിയ സമീപ പഞ്ചായത്ത് പ്രദേശങ്ങളിലേയും ജനങ്ങള്‍ പ്രതി വര്‍ഷം അനുഭവിക്കുന്ന ശുദ്ധ ജല ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനും ബാവിക്കര പമ്പിംഗ് സ്റേഷന് അടുത്തേക്ക്‌ ഉപ്പ്‌ വെള്ളം കയറുന്നത് തടയുന്നതിനും വേണ്ടി മുളിയാര്‍ പഞ്ചായത്തിലെ ആലൂരില്‍ നിര്‍മ്മാണം മുടങ്ങി കിടക്കുന്ന ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ജോലി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ജലസേചന വകുപ്പ്‌ മന്ത്രി എന്‍. കെ. പ്രേമചന്ദ്രനോട് ആലൂര്‍ ‍ദുബായ്‌ വികസന സമിതി ജനറല്‍ ‍സിക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി അഭ്യര്‍ത്ഥിച്ചു.
 
2005 ജൂലായ്‌ മാസത്തില്‍ ഇറിഗേഷന്‍ വകുപ്പാണ് ആലൂരില്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്‌. അന്നത്തെ ജലസേചന വകുപ്പ്‌ മന്ത്രി ആലൂരില്‍ വന്നു നിര്‍മാണ ജോലി ഉല്‍ഘാടനം ചെയ്യുകയും ചെയ്തു. ഇരുപത്‌ മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പ്രസ്തുത നിര്‍മാണം അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ആലൂരിലെ പയസ്വിനി പുഴയില്‍ അന്ന് സ്ഥാപിച്ച രണ്ട് തൂണില്‍ മാത്രം ഇപ്പോഴും പാലത്തിന്റെ നിര്‍മ്മാണം ഒതുങ്ങി നില്‍ക്കുകയാണ്.
 
കാസര്‍കോട്‌ കലക്ടര്‍, എം. എല്‍. എ. മാര്‍, മറ്റു ജന പ്രതിനിധികള്‍ തുടങ്ങിയവരെ എല്ലാം ഉള്‍പ്പെടുത്തി മാസം തോറും യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു കമ്മിറ്റി ഉണ്ടാക്കിയിരുന്നു. കരാറു കാര്‍ക്ക് നിരവധി പ്രാവശ്യം ടെണ്ടര്‍ മാറ്റി നല്‍കിയതായും പറയപ്പെടുന്നു. എന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല.
 
ലക്ഷ കണക്കിന് രൂപയുടെ ജല്ലി കല്ലുകളും മറ്റും ആലൂര്‍ പുഴക്കരികില്‍ കൂട്ടി ഇട്ട് ഉപയോഗമില്ലാതെ കിടക്കുകയാണിപ്പോള്‍. ഈ വരുന്ന വേനല്‍ കാലത്ത്‌ ബാവിക്കര ആലൂര്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പണി തീരാത്തതിനാല്‍ 25 വര്‍ഷമായി നിര്‍മ്മിച്ച് വരുന്ന താല്‍ക്കാലിക ബണ്ട് ആദ്യത്തെ മഴ വെള്ളത്തില്‍ തന്നെ ഒലിച്ചു പോകുന്നത് കാരണം ബാവിക്കര പമ്പിംഗ് സ്റേഷന്‍ അടുത്തേക്ക്‌ ഉപ്പ്‌ വെള്ളം കയറുന്നതോട് കൂടി കാസര്‍കോട്‌ നഗര സഭയിലേയും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക്‌ എല്ലാ വര്‍ഷവും പോലെ ഈ വര്‍ഷവും ഉപ്പ്‌ വെള്ളം കുടിക്കേണ്ടി വരുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക .
 
കോടികള്‍ ചിലവിട്ടു തുടങ്ങിയ ഈ പാലത്തിന്റെ പ്രവര്‍ത്തനം മുടങ്ങി കിടക്കുന്നത് കാരണം പണി പുനരാരംഭിച്ചില്ലെങ്കില്‍ ഇത്‌ വരെ ചിലവഴിച്ച ലക്ഷ കണക്കിന് രൂപയുടെ നഷ്‌ട്ടമാണ് സര്‍ക്കാര്‍ ഖജനാവിന് ഇത്‌ കാരണം സംഭവിക്കുകയെന്ന് ദുബായില്‍ നിന്ന് മന്ത്രിക്ക് അയച്ച നിവേദനത്തില്‍ മഹമൂദ്‌ ഹാജി ചൂണ്ടി കാട്ടിയിട്ടുണ്ട് . പാലം നിര്‍മിക്കാന്‍ വേണ്ടി ആലൂര്‍ പുഴയില്‍ സ്ഥാപ്പിച്ച രണ്ട്‌ തൂണുകളുടെ ചിത്രവും നിവേദന ത്തിനോടൊപ്പം മന്ത്രിക്ക് അയച്ചിരിക്കുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ദുബായില്‍ സാക്ഷരതാ ദിനം ആചരിച്ചു

September 9th, 2009

venu-rajamonyകേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (വായനക്കൂട്ടം) ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ UNESCO ആഹ്വാനം ചെയ്ത അന്താരാഷ്ട്ര സാക്ഷരതാ ദിനം ദുബായില്‍ ആചരിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണിയാണ് പരിപാടി ഉല്‍ഘാടനം ചെയ്തത്. ഇത്തരം ഒരു സാമൂഹിക പ്രസക്തവും പ്രാധാന്യവുമുള്ള ഒരു ദിനാചരണം സംഘടിപ്പിക്കുകയും അതു വഴി ഈ ദിനാചരണത്തിനു പിന്നിലെ ഐക്യ രാഷ്ട്ര സഭയുടെ ഉദ്ദ്യേശ ലക്ഷ്യം സാര്‍ത്ഥകം ആക്കുകയും ചെയ്യുവാന്‍ യു.എ.ഇ. യില്‍ മുന്നിട്ടിറങ്ങിയ ഒരേ ഒരു സംഘടന വായനക്കൂട്ടമാണ് എന്ന് ശ്രീ രാജാമണി ഓര്‍മ്മിപ്പിച്ചു.
 

venu-rajamony
സാക്ഷരതാ ദിന ഉല്‍ഘാടനം ശ്രീ വേണു രാജാമണി നിര്‍വ്വഹിക്കുന്നു

 
സാമൂഹിക പ്രതിബദ്ധതയോടെ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുവാന്‍ നിതാന്തം ശ്രദ്ധാലുവായ ശ്രീ കെ. എ. ജബ്ബാരിയെ അദ്ദേഹം അനുമോദിച്ചു. പ്രവാസി സമൂഹത്തിലെ നിരക്ഷരത ഇല്ലാതാക്കുവാന്‍ എന്തു ചെയ്യാനാവും എന്ന് പ്രവാസി സംഘടനകളും, കൂട്ടായ്മകളും, വ്യവസായ സ്ഥാപനങ്ങളും മറ്റും കൂട്ടായി ചിന്തിയ്ക്കണം എന്നും കോണ്‍സല്‍ ജനറല്‍ അഭിപ്രായപ്പെട്ടു.
 

saba-joseph
സബാ ജോസഫ്

 
വ്യവസായ പ്രമുഖനും ദുബായിലെ കലാ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ശ്രീ സബാ ജോസഫ് സാക്ഷരതാ ദിന സന്ദേശം നല്‍കി. ജ്ഞാനം ദൈവം തന്നെയാണെന്നും അതിനാല്‍ സാക്ഷരത ദൈവീകമാണെന്നും എല്ലാ മതങ്ങളും പറയുന്നു എന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.
 

salafitimes-inauguration
സലഫി ടൈംസ് ഓണ്‍ലൈന്‍ പതിപ്പ് ഉല്‍ഘാടനം

 
സലഫി ടൈംസ് സൌജന്യ പത്രികയുടെ ഓണ്‍ലൈന്‍ പതിപ്പിന്റെ ഔപചാരിക ഉല്‍ഘടനം ഡോ ഹുസൈന്‍ നിര്‍വ്വഹിച്ചു. വര്‍ഷങ്ങളായി ഈ സൌജന്യ പ്രസിദ്ധീകരണം അച്ചടിക്കുകയും അത് വായനക്കാര്‍ക്ക് നടന്ന് വിതരണം ചെയ്യുകയും ചെയ്തു വന്ന പത്രാധിപരും പ്രസാധകനുമായ കെ. എ. ജബ്ബാരിയുടെ ചിരകാല സ്വപ്നമായിരുന്നു ഈ ജേണലിന്റെ ഓണ്‍ലൈന്‍ എഡിഷന്‍. ഇതിലൂടെ സലഫി ടൈംസ് ഇനി ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് www.salafitimes.com എന്ന വിലാസത്തില്‍ ലഭ്യമാകും. മാസാമാസം അച്ചടിച്ച പത്രിക പുറത്തിറങ്ങു ന്നതിനോടൊപ്പം തന്നെ ഇനി മുതല്‍ ഓണ്‍ലൈന്‍ പതിപ്പും പ്രസിദ്ധീകരിക്കും.
 

maulavi-hussain-kakkad
മൌലവി ഹുസ്സൈന്‍ കക്കാട്

 
അറിവ് നേടുന്നതിന് ഏറെ ക്ഷമ ആവശ്യമാണ്. ക്ഷമയില്ലാത്തവന് അറിവ് നേടാന്‍ കഴിയില്ല. പുസ്തകങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും മാത്രമല്ല, ജീവിതാനുഭവങ്ങളിലൂടെയും അറിവ് ആവാഹിച്ചെടുക്കുവാന്‍ കഴിയണം. അപ്പോള്‍ മാത്രമേ ജ്ഞാനം സമ്പൂര്‍ണ്ണമാവൂ എന്ന് മൌലവി ഹുസൈന്‍ കക്കാട് തന്റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു. പുണ്യ മാസമായ റമദാനില്‍ നടക്കുന്ന ഈ സാക്ഷരതാ ഉദ്യമത്തിന്റെ ഭാഗമായി, താല്‍പ്പര്യം ഉള്ളവര്‍ക്ക് അറബി ഭാഷ സൌജന്യമായി പഠിപ്പിക്കുവാന്‍ താന്‍ സന്നദ്ധനാണ് എന്നും അദ്ദേഹം അറിയിച്ചു.
 
സലഫി ടൈംസ് രജത ജൂബിലിയോടനുബന്ധിച്ചു നടത്തിയ സഹൃദയ പുരസ്ക്കാര ദാന ചടങ്ങില്‍ അവധിയായതിനാല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന പുരസ്ക്കാര ജേതാക്കള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി.
 

muhammed-vettukaad-sheela-paul sathyan-madakkara

shajahan pm-abdul-rahiman-jabbari-ka

pm-abdul-rahiman-narayanan-veliyancode
മികച്ച സൈബര്‍ ജേണലിസ്റ്റിനുള്ള പുരസ്ക്കാരം e പത്രം കറസ്പോണ്ടന്റ് പി.എം. അബ്ദുല്‍ റഹിമാന്‍, നാരായണന്‍ വെളിയന്‍‌കോടില്‍ നിന്നും ഏറ്റു വാങ്ങുന്നു
cyber-journalism-award

pm-abdul-rahiman-award kva-shukkur-asmo-puthenchira

shaji-haneef international-literacy-day

 
മുഹമ്മദ് വെട്ടുകാട്, സത്യന്‍ മാടാക്കര, കെ. ഷാജഹാന്‍, പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം അബുദാബി കറസ്പോണ്ടന്റ്), കെ. വി. എ. ഷുക്കൂര്‍ എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റു വാങ്ങി. സുറാബിനു വേണ്ടി ഷാജി ഹനീഫ് പുരസ്ക്കാരം എറ്റു വാങ്ങി.
 

sheela-paul narayanan-veliancode

punnakkan-muhammadali basheer-thikkodi

 
ഷീലാ പോള്‍, നാരായണന്‍ വെളിയംകോട്, പുന്നക്കന്‍ മുഹമ്മദലി, ബഷീര്‍ തിക്കൊടി തുടങ്ങിയവര്‍ സംസാരിച്ചു.
 

international-literacy-day jabbari-k-a

 
സാമൂഹിക, മാധ്യമ, കലാ സാംസ്ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കി വരുന്ന സ്നേഹോപാഹരമാണ് സഹൃദയ പുരസ്ക്കാരം എന്ന് ജഡ്ജിംഗ് കമ്മിറ്റി അംഗം കൂടിയായ ബഷീര്‍ തിക്കൊടി പറഞ്ഞു. സലഫി ടൈംസിന്റെ 25-‍ാം വാര്‍ഷികം പ്രമാണിച്ച് 25 പുരസ്ക്കാരങ്ങളാണ് നല്‍കിയത്. പുരസ്ക്കാരങ്ങളുടെ എണ്ണം കൂടുതല്‍ ആണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ ഇത് തങ്ങളുടെ പ്രവര്‍ത്തനത്തിനു ലഭിച്ച സ്നേഹോപഹാരമാണ് എന്ന് ഓര്‍ക്കണം. ഇത്തരം ഒരു സംരംഭം വിജയകരമായി നടത്തി വരുന്ന ശ്രീ ജബ്ബാരിയെ പോലുള്ള നിസ്വാര്‍ത്ഥ സേവകര്‍ സമൂഹത്തില്‍ വിരളമായി കൊണ്ടിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്രു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോള്‍ ഒരു മൂലക്കിരുന്നു ഷെഹനായി വായിച്ച “ചുക്കി ചുളിഞ്ഞ” ഉസ്താദ് ബിസ്മില്ലാഹ് ഖാനോട് അദ്ദേഹം ജബ്ബാരിയെ ഉപമിച്ചു. സാക്ഷരതാ ദൌത്യം എന്ന പരമപ്രധാന ലക്ഷ്യത്തെ ഇത്തരത്തില്‍ ഓര്‍മ്മിപ്പിക്കുവാന്‍, നേരത്തേ പുകവലി വിരുദ്ധ ദിനം, ശിശു ദിനം എന്നിങ്ങനെയുള്ള ഇത്തരം നിരവധി ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയ ഈ ചുക്കി ചുളിഞ്ഞ മനുഷ്യന്‍ നമ്മുടെ ഇടയില്‍ ഉള്ളത് നമ്മുടെ പുണ്യമാണ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
 

political-ahamed-kutty
പൊളിറ്റിക്കല്‍ കുട്ടി

 
1953ല്‍ യു.എ.ഇ. യില്‍ എത്തുകയും അന്നത്തെ ഭരണാധികാരികളോടൊപ്പം യു.എ.ഇ. കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തന്റെ പങ്ക് നിര്‍വ്വഹിക്കുകയും ചെയ്ത “പൊളിറ്റിക്കല്‍ കുട്ടി” എന്നറിയപ്പെടുന്ന ശ്രീ അഹമ്മദ് കുട്ടിയെ ചടങ്ങില്‍ പൊന്നാട അണിയിച്ചു ആദരിച്ചു. ഇവിടത്തെ ഭരണാധികാരികളുടെ കളി ത്തോഴനായിരുന്ന ഒരുമനയൂര്‍ സ്വദേശിയായ പൊളിറ്റിക്കല്‍ കുട്ടി എല്ലാ വര്‍ഷത്തേയും പോലെ റമദാനില്‍ തന്റെ അറബി സുഹൃത്തുക്കളെ സന്ദര്‍ശിക്കുവാന്‍ യു.എ.ഇ. യില്‍ എത്തിയതാണ്.
 
ദുബായ് ദെയ്‌റയിലെ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലിലെ ചടങ്ങിനോട് അനുബന്ധിച്ചു ഇഫ്താര്‍ വിരുന്നും നടന്നു.
 


International literacy day in Dubai


 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോക സാക്ഷരതാ ദിന സംഗമം ഇ.ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും

September 8th, 2009

ET-Muhammed-Basheerഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ UNESCO, വര്‍ഷാവര്‍ഷം അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8ന് കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, സലഫി ടൈംസ് സ്വതന്ത്ര പത്രിക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍, അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കുന്നു.
 
ദുബായ് ദെയ്‌റയിലെ (റിഗ്ഗ സ്ട്രീറ്റ് ) ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലില്‍, സെപ്റ്റംബര്‍ എട്ട് ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് മുന്‍ വിദ്യാഭ്യാസ മന്ത്രിയും, ലോക് സഭാ മെമ്പറുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ‘ലോക സാക്ഷരതാ ദിന – ഇഫ്താര്‍ സംഗമ’ത്തില്‍, സലഫി ടൈംസ് രജത ജൂബിലി സഹൃദയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ സുറാബ്, സാദിഖ് കാവില്‍, സത്യന്‍ മാടാക്കര, ഫൈസല്‍ ബാവ (കോളമിസ്റ്റ്, e പത്രം-പച്ച), പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം അബുദാബി കറസ്പോണ്ടന്റ്), കെ. വി. എ. ഷുക്കൂര്‍, കെ. ഷാജഹാന്‍, മുഹമ്മദ് വെട്ടുകാട്, ജനാര്‍ദ്ദനന്‍ പഴയങ്ങാടി തുടങ്ങിയ പുരസ്കാര ജേതാക്കള്‍ക്ക്, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി ‘സഹൃദയ പുരസ്ക്കാരങ്ങള്‍‍’ സമ്മാനിക്കും.
 
സബാ ജോസഫ്, ഐസക്ക് ജോണ്‍ എന്നിവര്‍ സന്ദേശം നല്‍കും. പൊളിറ്റിക്കല്‍ കുട്ടി, പി.വി.വിവേകാനന്ദ്, മോനി ദുബായ് എന്നിവര്‍ക്ക് സ്വീകരണം നല്‍കും.
 
റ്മദാന്റെ 18‍-ാം ദിവസമായ അന്ന് ചടങ്ങുകളോടനുബന്ധിച്ച് ഒരു ഇഫ്‌താര്‍ വിരുന്നും ഒരുക്കിയിട്ടുണ്ട്.
 
ഇഫ്താര്‍ സംഗമത്തില്‍ മൌലവി ഹുസൈന്‍ കക്കാട്‌ പ്രഭാഷണം നടത്തും.
 
സലഫി ടൈംസ് സ്വതന്ത്ര പത്രിക യുടെ (www.salafitimes.com) ഓണ്‍ ലൈന്‍ എഡിഷന്‍ പ്രകാശനം അന്നേ ദിവസം ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പി. വി. വിവേകാനന്ദ്‌ നിര്‍വ്വഹിക്കും.
 
മാധ്യമ സമൂഹ്യ സാംസ്കാരിക പൊതുരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
 
ബഷീര്‍ തിക്കോടി പരിപാടികള്‍ നിയന്ത്രിക്കും.
 
ആള്‍ ഇന്ത്യാ ആന്റി ഡൌറി മൂവ്മെന്റ് നടത്തി വരുന്ന സ്ത്രീധന വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി, ബിജു ആബേല്‍ ജേക്കബ്ബ് സംവിധാനം ചെയ്ത ലഘു ചിത്ര പ്രദര്‍ശനവും നടക്കും.
 
വിശദ വിവരങ്ങള്‍ക്ക് 050 584 2001, 04 22 333 44 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 


International literacy day celebrations in Dubai – Inauguration by E T Muhammed Basheer


 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പരിശുദ്ധ അന്ത്യോക്യാ പാത്രിയാര്‍ക്കീസ് ബാവാ തിരുമേനിയെ സന്ദര്‍ശിച്ചു

September 4th, 2009

സിറിയന്‍ ഓര്‍ത്ത്ഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ അന്ത്യോക്യാ പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് സക്കാ ഒന്നാമന്‍ ബാവാ തിരുമേനിയെ മാര്‍ത്തോമ്മാ സിറിയന്‍ സഭയുടെ തിരുവനന്തപുരം – കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ തിമോഥിയോസ് എപ്പിസ്കോപ്പായും ദുബായിലെ ചില മാര്‍ത്തോമ്മാ സഭാ അംഗങ്ങളും സന്ദര്‍ശിച്ചു. പരിശുദ്ധ ബാവാ നല്‍കിയ സ്വീകരണ ചടങ്ങില്‍ അഭിവന്ദ്യ തോമസ് മാര്‍ തിമഥിയോസ് എപ്പിസ്കോപ്പാ, ബാവ തിരുമേനിയുടെ വികാരി ജനറല്‍ സേവറിയാസ് സക്കാ, സെക്രട്ടറി മത്യാസ്, കുറിയാക്കോസ് മാര്‍ യുലിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍, സ്ലീബാ കാട്ടുമങ്ങാട് കോര്‍ എപ്പിസ്കോപ്പ, ഡീക്കന്‍ ജോഷി എന്നിവര്‍ സംസാരിച്ചു.
 

Zakka

 
 
അഭിജിത് പാറയില്‍
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 20 of 58« First...10...1819202122...304050...Last »

« Previous Page« Previous « ‘ഫോര്‍ എ സൈഡ് ഫുട്ബോള്‍’ മല്‍സരം ഇന്ന് തുടങ്ങും
Next »Next Page » ലോക സാക്ഷരതാ ദിന സംഗമം ഇ.ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine